Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

പത്താം ക്ലാസ് വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തി എട്ടാം ക്ലാസുകാരൻ

ദില്ലി: അഹമ്മദാബാദിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ എട്ടാം ക്ലാസുകാരൻ കുത്തികൊലപ്പെടുത്തി. ഗോദ്ര സെവൻത് ഡേ സ്കൂളിലെ വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പത്താം ക്ലാസ് വിദ്യാർത്ഥി ഇതര സമുദായത്തില്‍ പെട്ടതെന്നാരോപിച്ചായിരുന്നു ഒരാഴ്ച്ച മുമ്പ് തര്‍ക്കമുണ്ടായത്. ഇതേ തുടര്‍ന്നാണ് എട്ടാം ക്ലാസുകാരന്‍ അക്രമിച്ചത്. സംഭവത്തില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അന്വേഷണം ആരംഭിച്ചു. സ്കൂള്‍ മാനേജുമെന്‍റിന് വീഴ്ച്ച പറ്റിയെന്നാരോപിച്ച് എബിവിപിയും രക്ഷിതാക്കളും പ്രതിക്ഷേധിച്ചു. വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന പ്രതിക്ഷേധത്തിനിടെ സ്കൂള്‍ അടിച്ചു തകര്‍ത്തു.
Read more

പാലക്കാട് യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു; പ്രതിക്കായി തിരച്ചിൽ

പാലക്കാട്: പാലക്കാട് യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം. കൊഴിഞ്ഞാമ്പാറ കരംപൊറ്റ സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. ചൊവ്വാവാഴ്ച രാത്രി പത്ത് മണിയോടെയാണ് ഒരാൾ സന്തോഷിൻ്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്. സന്തോഷിനെ ആക്രമിച്ച ശേഷം ഇയാൾ ഇവിടെ നിന്നും രക്ഷപ്പെട്ടു. പ്രതിയെ പറ്റി സൂചന ലഭിച്ചെന്ന് പൊലീസ് പറയുന്നു. പ്രതിക്കായി കൊഴിഞ്ഞമ്പാറ പൊലീസ് തിരച്ചിൽ നടത്തുകയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൻ്റെ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
Read more

ഗൂഗിള്‍ മാപ്പിൽ വരുന്നു ആക്‌സിഡന്‍റ് ബ്ലാക്ക് സ്പോട്ട് അലേർട്ട്

ദില്ലി: ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ച് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ട വാര്‍ത്തകള്‍ നമ്മള്‍ പലപ്പോ‍ഴും കേട്ടിട്ടുണ്ട്. അത് മാത്രമല്ല, പലപ്പോ‍ഴും ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ച് പെട്ടെന്ന് വ‍ഴി അവസാനിച്ചുപോയ അനുഭവം മിക്കവര്‍ക്കും ഉണ്ടാകുകയും ചെയ്‌തിട്ടുണ്ടാകാം. ഗൂഗിള്‍ മാപ്പ് ആപ്പ് ഉപയോഗിക്കുന്ന രീതിയിലെ പ്രശ്‌നങ്ങള്‍ കാരണമായിരിക്കും പലപ്പോ‍ഴും ഇത്തരത്തിലുള്ള പാളിച്ചകള്‍ സംഭവിക്കുക. എന്തായാലും ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് സഞ്ചരിക്കുമ്പോള്‍ ഇനി കൂടുതല്‍ അലേര്‍ട്ടുകള്‍ ലഭിക്കും. ആക്‌സിഡന്‍റ് ബ്ലാക്ക് സ്പോട്ടുകള്‍ നിങ്ങളുടെ പാതയിലുണ്ടെങ്കില്‍ അത് ഇനി വേഗം ഗൂഗിള്‍ മാപ്പ് […]
Read more

മമ്മൂട്ടി വീണ്ടും സിനിമയില്‍ സജീവമാകുന്നു; സന്തോഷവാർത്ത പങ്കുവെച്ച് ആന്റോ ജോസഫ്

മമ്മൂട്ടി വീണ്ടും സിനിമയില്‍ സജീവമാകുന്നു. സന്തോഷവാര്‍ത്ത സൂചിപ്പിച്ച് നിര്‍മാതാവ് ആന്റോ ജോസഫാണ് ഇക്കാര്യം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്‌. ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർഥനയ്ക്ക് നന്ദിയെന്നാണ് ആന്റോ കുറിച്ചിരിക്കുന്നത്. ‘ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥന ഫലം കണ്ടു, ദൈവമേ നന്ദി, നന്ദി, നന്ദി’, ഇതായിരുന്നു എഫ്.ബി കുറിപ്പ്‌ നിമിഷനേരംകൊണ്ട് ആരാധകർ പോസ്റ്റ് ഏറ്റെടുത്തുകഴിഞ്ഞു. ഇക്ക തിരിച്ചുവരുന്നുവെന്ന തരത്തിലാണ് പോസ്റ്റിന് താഴെ വന്ന കമന്റുകൾ മുഴുവൻ. ജൂഡ് ആന്തണി ജോസഫ്, മാലാ പാർവതി അടക്കമുള്ള പ്രമുഖരും കമന്റിട്ടിട്ടുണ്ട്. മമ്മൂട്ടി തിരികെയെത്തുന്നുവെന്ന സന്തോഷവാർത്ത […]
Read more

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. വയനാട് കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് ആണ് നൽകിയിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ജില്ലകളിൽ മുന്നറിയിപ്പില്ല. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് മഴ തുടരാനുള്ള കാരണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. കേരള- കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനും വിലക്കുണ്ട്. […]
Read more

ടൂറിസ്റ്റ് ബസ് അപകട൦; മുന്നറിപ്പ് ബോർഡ് പോലുമില്ല, പരാതിയുമായി നാട്ടുകാർ

മലപ്പുറം: കുറ്റിപ്പുറം ആശുപത്രിപ്പടിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിന് പിന്നാലെ, പരാതിയുമായി നാട്ടുകാർ. ദേശീയ പാതയിൽ നിന്നും വീതി കുറഞ്ഞ റോഡിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നത് അറിയിക്കാനൊരു സംവിധാനവുമില്ലെന്നും ഡിവൈഡറിന് പകരമുള്ള ചാലിൽ വാഹനങ്ങൾ വീഴുന്നത് നിത്യ സംഭവമാണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. കുറ്റിപ്പുറം ആശുപത്രിപ്പടിയിൽ ബ്ലോക്കും അപകടവും പതിവാണ്. അപകടമേഖലയെന്ന മുന്നറിയിപ്പ് ബോർഡ് വയ്ക്കണമെന്ന് നാട്ടുകാര്‍ പല വട്ടം ആവശ്യപ്പെട്ടതാണെങ്കിലും ഇതുവരെയും ഒരു സംവിധാനവുമുണ്ടായിട്ടില്ല. നിര്‍മാണ പ്രവൃത്തികൾ നടക്കുന്ന സ്ഥലത്താണ് ഞായറാഴ്ച ബസ് അപകടമുണ്ടായത്. വാഹനങ്ങൾ വീതിയേറിയ റോഡുള്ള […]
Read more

അമ്മയെ മുറിയിൽ പൂട്ടിയിട്ട് 2 തവണ ബലാത്സംഗം ചെയ്ത മകൻ അറസ്റ്റിൽ

ന്യൂഡൽഹി: അറുപത്തിയഞ്ചുകാരിയായ അമ്മയെ രണ്ടു തവണ ബലാത്സംഗം ചെയ്ത 39 വയസ്സുകാരൻ അറസ്റ്റിൽ. ഡൽഹിയിലെ ഹൗസ് ഖാസി പ്രദേശത്താണ് സംഭവം. 25 വയസ്സുള്ള മകളോടൊപ്പം എത്തി സ്ത്രീ നൽകിയ പരാതിക്കു പിന്നാലെയാണ് മകൻ അറസ്റ്റിലായത്. ഭർത്താവിനും മകനും മകൾക്കുമൊപ്പമാണ് സ്ത്രീ താമസിക്കുന്നത്. ജൂലൈ 17ന് സ്ത്രീയും ഭർത്താവും ഇളയ മകളും സൗദി അറേബ്യയിലേക്ക് യാത്ര പോയി. യാത്രയ്ക്കിടെ പ്രതി പിതാവിനെ വിളിച്ച് ഉടൻ ഡൽഹിയിലേക്ക് മടങ്ങാൻ നിർബന്ധിച്ചു. അമ്മയെ വിവാഹമോചനം ചെയ്യണമെന്നും തന്റെ കുട്ടിക്കാലത്ത് അവർക്ക് ഒട്ടേറേ […]
Read more

ആലപ്പുഴയിൽ ആന്റി നാർക്കോട്ടിക് സ്‌ക്വാഡിനെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

ആലപ്പുഴ: ആന്റി നാർക്കോട്ടിക് സ്ക്വാഡിലെ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതി പിടിയിൽ. ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ഡ്യൂട്ടി തടസപ്പെടുത്തിയ കേസിലാണ് ഒരാൾ അറസ്റ്റിലായത്. തുറവൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ പള്ളിത്തോട് വാലയിൽ വീട്ടിൽ ഹെനോക്ക് എന്നയാളെ ആലപ്പുഴ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പട്ടണക്കാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായാണ് ആന്റി നാർക്കോട്ടിക് സ്‌ക്വാഡിലെ ഉദ്യോഗസ്ഥർ ഹെനോക്കിന്റെ വീട്ടിലെത്തിയത്. ലഭിച്ച വിവരങ്ങൾ സ്ഥിരീകരിക്കുന്നതിനിടയിലാണ് സംഭവം നടന്നത്. പൊലീസ് ഉദ്യോഗസ്ഥരായ സേവ്യറും ശ്യാംകുമാറിനും തടസം […]
Read more

സ്വാതന്ത്ര്യദിനത്തിൽ അങ്കണവാടികളിൽ കുട്ടികള്‍ക്ക് രാഖി കെട്ടണമെന്ന സന്ദേശം; പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിൽ അങ്കണവാടികളിൽ കുട്ടികള്‍ക്ക് രാഖി കെട്ടണമെന്ന സന്ദേശത്തിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ പ്രവർത്തകർ. ചൈൽഡ് ഡെവല്പ്മെന്‍റ് പ്രോജക്ട് ഓഫീസറുടെ നിര്‍ദ്ദേശത്തെ ചൊല്ലിയാണ് വിവാദവും പ്രതിഷേധവും നടക്കുന്നത്. സന്ദേശം അയച്ച സിഡിപിഒ ജ്യോതിഷ് മതിക്കെതിരെ നടപടി ആവശ്യപ്പെട്ട് വര്‍ക്കല ഐസിഡിഎസ് ഓഫിസിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തള്ളിക്കയറി. വാട്സ് ആപ്പ് ഗ്രൂപ്പിലെ ശബ്ദ സന്ദേശം അനുസരിച്ച് വര്‍ക്കല ബ്ലോക്കിന് കീഴിലെ അങ്കണവാടികളിൽ ബിജെപിയുടെ നഗരസഭാ കൗണ്‍സിലര്‍ അടക്കം കുട്ടികള്‍ക്ക് രാഖി കെട്ടി. കുട്ടികള്‍ രാഖി കെട്ടുന്ന […]
Read more

വിഷൻ എക്സുമായി മഹീന്ദ്ര; പുറത്തിറങ്ങുക 2027 ൽ

കൊച്ചി: ഇന്ത്യയിലെ മുന്‍നിര എസ്യുവി നിര്‍മ്മാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് പുതിയൊരു ശ്രേണിയിലുള്ള എസ്യുവികള്‍ക്ക് അടിത്തറയിടും വിധമുള്ള പുതിയ മോഡുലാര്‍, മള്‍ട്ടി-എനര്‍ജി എന്‍യു ഐക്യൂ പ്ലാറ്റ്ഫോമുകള്‍ പുറത്തിറക്കി. പുതിയ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള നാല് ലോകോത്തര ആശയങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് കമ്പനി അതിന്റെ അടുത്ത തലമുറ ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്തത്. മഹീന്ദ്രയുടെ ഓട്ടോമോട്ടീവ് മേഖലയിലെ തന്ത്രത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ നവീകരണത്തിന്റെ ഫലമാണ് വിപ്ലവകരമായ എന്‍യു ഐക്യൂ പ്ലാറ്റ്ഫോം. മൊബിലിറ്റി നിയമങ്ങള്‍ മാറ്റിയെഴുതും വിധമുള്ള വിഷന്‍ എസ്, വിഷന്‍ ടി, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix