Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആലപ്പുഴയിൽ ആന്റി നാർക്കോട്ടിക് സ്‌ക്വാഡിനെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: ആന്റി നാർക്കോട്ടിക് സ്ക്വാഡിലെ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതി പിടിയിൽ. ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ഡ്യൂട്ടി തടസപ്പെടുത്തിയ കേസിലാണ് ഒരാൾ അറസ്റ്റിലായത്. തുറവൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ പള്ളിത്തോട് വാലയിൽ വീട്ടിൽ ഹെനോക്ക് എന്നയാളെ ആലപ്പുഴ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പട്ടണക്കാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായാണ് ആന്റി നാർക്കോട്ടിക് സ്‌ക്വാഡിലെ ഉദ്യോഗസ്ഥർ ഹെനോക്കിന്റെ വീട്ടിലെത്തിയത്.

ലഭിച്ച വിവരങ്ങൾ സ്ഥിരീകരിക്കുന്നതിനിടയിലാണ് സംഭവം നടന്നത്. പൊലീസ് ഉദ്യോഗസ്ഥരായ സേവ്യറും ശ്യാംകുമാറിനും തടസം നേരിടേണ്ടി വന്നതായി പൊലീസ് പറഞ്ഞു. സംഭവമറിഞ്ഞ് വീട്ടിലേക്ക് എത്തിയ പ്രതികൾ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും, അസഭ്യം പറയുകയും, ഭീഷണിപ്പെടുത്തുകയും ചെയ്‌തു.

സംഭവത്തെ തുടർന്ന്, കുത്തിയതോട് പൊലീസ് സ്റ്റേഷനിൽ നിന്നും അധിക പൊലീസുകാർ സ്ഥലത്തെത്തി ഹെനോക്കിനെ കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ കണ്ടാലറിയാവുന്ന മറ്റ് മൂന്ന് പ്രതികൾക്കെതിരെയും പൊലീസ് കേസെടുത്തു. ജോലി തടസ്സപ്പെടുത്തിയതിനും, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും കേസെടുത്ത് അന്വേഷണം പുരോഗമിക്കുന്നു. അറസ്റ്റിലായ ഹെനോക്കിനെ കോടതി ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

Recent News

Advertisement
WhiteswanTV Footer