Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്

കോഴിക്കോട്: ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള ഒളവണ്ണ സ്വദേശി 43കാരിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 12 ആയി. ഇതില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്‍റെ നില അതീവഗുരുതരമായി തുടരുകയാണ്. ചികിത്സയിലുള്ള മറ്റുള്ളവരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി.
Read more

നജിം അർഷാദിന്‍റെ ആലാപനം, ‘ഒടിയങ്ക’ത്തിലെ വീഡിയോ സോംഗ്

സുനിൽ സുബ്രഹ്മണ്യൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഒടിയങ്കം’ എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി. വിവേക് മുഴക്കുന്ന് എഴുതിയ വരികൾക്ക് റിജോഷ് സംഗീതം പകർന്ന് നജിം അർഷാദ് ആലപിച്ച വേനൽ മായവേ വാനിലായ് പൂമുകിൽ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. പുസ്തകങ്ങളിലൂടെയും പറഞ്ഞുകേട്ട കഥകളിലൂടെയും മലയാളിക്ക് പരിചിതമാണ് ഒടിയനും ഒടിയൻ്റെ ലോകവും. യൂട്യൂബിൽ വൻ ഹിറ്റായ ഒടിയപുരാണം എന്ന ഷോർട്ട് ഫിലിമും പ്രേക്ഷകന് ഒടിയനെ കൂടുതൽ പരിചിതനാക്കി. ആദ്യത്തെ ഒടിയനെ കുറിച്ച് കേട്ടിട്ടുണ്ടോ, ആ കഥയുമായാണ് ‘ഒടിയങ്കം’ […]
Read more

നിയന്ത്രണം വിട്ട കാറിടിച്ച് അപകടം ഒരാൾക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: കോഴിക്കോട് നിയന്ത്രണം വിട്ട കാര്‍ കടയുടെ വരാന്തയിലേക്ക് പാഞ്ഞുകയറി അപകടം. അപകടത്തിൽ കാര്‍ ഇടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ശനിയാഴ്ച രാത്രി 11 മണിയോടെ കുറ്റ്യാടി- മരുതോങ്കര റോഡില്‍ വെച്ചാണ് അപകടമുണ്ടായത്. കുറ്റ്യാടി ടൗണിൽ മരുതോങ്കര റോഡിലെ പാലത്തിന് സമീപത്തുവെച്ച് നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ കഫെയുടെ വരാന്തയിലേക്കാണ് പാഞ്ഞുകയറിയത്. റോഡരികിൽ നിർത്തിയിട്ട രണ്ടു ബൈക്കുകളിലും കാർ ഇടിച്ചു. റോഡരികിലുണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്. കാറിൽ ഉണ്ടായിരുന്നവർ പൊലീസ് സ്റ്റേഷനിൽ ഹാജരായി.
Read more

റിലേഷൻഷിപ്പുകളിൽ എനിക്ക് ഏറ്റവും പേടിയുള്ള കാര്യം; മൃണാൾ താക്കൂർ

സമീപകാലത്ത് ഗോസിപ്പ് കോളങ്ങളിൽ ഏറ്റവും കൂടുതൽ നിറഞ്ഞുനിന്ന താരമാണ് നടി മൃണാൾ താക്കൂർ. തെന്നിന്ത്യൻ താരം ധനുഷുമായി മൃണാൾ പ്രണയത്തിലാണെന്നും ഇരുവരും ഡേറ്റിംഗിലാണെന്നുമുള്ള തരത്തിൽ അഭ്യൂഹങ്ങൾ വലിയ രീതിയിലാണ് പ്രചരിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ പ്രചരിക്കുന്നതെല്ലാം വെറും അഭ്യൂഹങ്ങൾ ആണെന്നും ധനുഷ് തന്റെ ഒരു നല്ല സുഹൃത്ത് മാത്രമാണെന്നും മൃണാൽ പറഞ്ഞിരുന്നു. ഇപ്പോൾ ഇതാ റിലേഷൻഷിപ്പുകളെ കുറിച്ചും ജീവിത പങ്കാളിയെ കുറിച്ചുമുള്ള സങ്കൽപ്പങ്ങളെ കുറിച്ചും മൃണാൾ മുമ്പ് പറഞ്ഞ കാര്യങ്ങൾ വീണ്ടും ചർച്ചയാകുകയാണ്. പ്രണയബന്ധത്തിൽ തന്റെ ഏറ്റവും വലിയ […]
Read more

ധര്‍മസ്ഥല കേസിൽ വൻ ട്വിസ്റ്റ്; തനിക്ക് അനന്യയെന്ന മകളില്ല, പറഞ്ഞതെല്ലാം കള്ളമെന്ന് സുജാത ഭട്ട്

ധര്‍മസ്ഥല: കര്‍ണ്ണാടകയിലെ ധര്‍മസ്ഥലയിലെ ദൂരൂഹമരണങ്ങളുമായി ബന്ധപ്പെട്ട കേസ് സങ്കീര്‍ണമാകുന്നു. അരക്കോടിയിലേറെ രൂപ ചെലവിട്ട് നേത്രാവതി നദിക്കരയില്‍ കുഴിച്ചിട്ട്‌ ഒന്നും കിട്ടിയില്ലെന്നും അതിനാല്‍ വെളിപ്പെടുത്തല്‍ നടത്തിയ ശുചീകരണത്തൊഴിലാളിയെ അറസ്റ്റ്‌ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ചിലര്‍ രംഗത്തെത്തിയിരുന്നു. കര്‍ണാടകയിലെ ധര്‍മസ്ഥല ക്ഷേത്രപരിസരത്തുനിന്നും 2003-ല്‍ കാണാതായ അനന്യ ഭട്ടിന്റെ തിരോധാനം നുണക്കഥയാണെന്ന് അനന്യ ഭട്ടിന്റെ അമ്മയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ സുജാത ഭട്ട്. തനിക്ക് അങ്ങനെയൊരു മകളില്ലെന്നും ചിലരുടെ ഭീഷണിക്ക് വഴങ്ങിയാണ് അങ്ങനെ ചെയ്തതെന്നും സുജാത ഭട്ട് ഇന്‍സൈറ്റ് റഷ് ചാനലിനോട് പറഞ്ഞു. “ഗിരീഷ് മട്ടന്നവറും […]
Read more

കേരള സ്കൂൾ ശാസ്ത്രോത്സവം; സംഘാടക സമിതിയോഗത്തിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ നീക്കാൻ നിർദേശം

തിരുവനന്തപുരം: കേരള സ്കൂൾ ശാസ്ത്രോത്സവം സംഘാടക സമിതിയോഗത്തിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കാൻ നിർദേശം. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് പൊതു വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. 25നാണ് സംഘാടക സമിതി രൂപീകരണ യോഗം നടക്കാനിരുന്നത്. യോഗത്തിൽ അധ്യക്ഷനായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ
Read more

അടിമാലിയിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: തൊടുപുഴ ഉടുമ്പന്നൂരില്‍ യുവാവിനെയും യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ഉടുമ്പന്നൂര്‍ പാറേക്കവല മനയ്ക്കത്തണ്ട് മനയാനിക്കല്‍ ശിവഘോഷ് (19), പാറത്തോട് ഇഞ്ചപ്ലാക്കല്‍ മീനാക്ഷി (20) എന്നിവരാണ് മരിച്ചത്. കിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.30-ഓടെയാണ് സംഭവം പുറത്തറിയുന്നത്. മീനാക്ഷിയെ കൊന്ന ശേഷം ശിവഘോഷ് തൂങ്ങിമരിച്ചെന്നാണ് പ്രാഥമിക നിഗമനം. ശിവ ഘോഷും മീനാക്ഷിയും അടിമാലി കൊന്നത്തടി സ്വദേശികളാണ്. ഒരേ സ്കൂളിൽ പഠിച്ചവരാണ്. അന്ന് മുതൽ ഇഷ്ടത്തിലായിരുന്നു ഇരുവരും. ഇവരെയാണ് തൊടുപുഴ ഉടുന്പന്നൂരിന് സമീപം പാറേക്കവലയിലെ വാടക വീട്ടിൽ മരിച്ച […]
Read more

ഗൂഗിള്‍ പിക്‌സല്‍ 10 സീരിസ് എത്തി, 79,999 രൂപ മുതല്‍ വില

ഫോട്ടോഗ്രാഫി പ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന ഗൂഗിള്‍ പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണിന്റെ പുതിയ ശ്രേണി ഇതാ മാര്‍ക്കറ്റിലേക്ക്. പിക്‌സല്‍ 10, പിക്‌സല്‍ 10 പ്രോ, പിക്‌സല്‍ 10 പ്രോ എക്‌സ്എല്‍, പിക്‌സല്‍ 10 പ്രോ ഫോള്‍ഡ് എന്നീ പേരുകളിലാണ് നാലു പുതിയ മോഡലുകള്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ടെന്‍സര്‍ ജി5 പ്രൊസസര്‍ പിക്‌സല്‍ ശ്രേണിയില്‍ കണ്ടിരിക്കുന്നതിലേക്കും ശക്തിയേറിയ ടെന്‍സര്‍ ജി5 പ്രൊസറാണ് പിക്‌സല്‍ സീരിസല്‍. 3എന്‍എം നോഡ് ഉപയോഗിച്ചിരിക്കുന്നു. ഐഫോണ്‍ 16 സീരിസിലെ എ18 ചിപ്പ്‌സെറ്റിലുള്ള അതേ നോഡ് ആണിത്. […]
Read more

ഹൃദ്രോഗിയായ ഓട്ടോറിക്ഷ ഡ്രൈവർക്ക് ക്രൂരമർദ്ദനമേറ്റതായി പരാതി; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ ഹൃദ്രോഗിയായ ഓട്ടോറിക്ഷ ഡ്രൈവർക്ക് ക്രൂരമർദ്ദനമേറ്റതായി പരാതി. വർക്കല കുരയ്ക്കണ്ണി തൃക്കേട്ടയിൽ സുനിൽകുമാറിനാണ്(55) മർദ്ദനമേറ്റത്. സുനിൽകുമാറിന്റെ വാഹനത്തിൽ സവാരി പോയതിന് 100 രൂപ കൂടിപ്പോയെന്ന് പറഞ്ഞാണ് മർദിച്ചത്. മർദ്ദനത്തിൽ പരിക്കേറ്റ് അവശതയിലായ സുനിൽകുമാർ വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് വർക്കല പോലീസിൽ പരാതിയും നൽകി. ഇക്കഴിഞ്ഞ 19ന് ഉച്ചയ്ക്ക് 2:30 ആയിരുന്നു സംഭവം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. വർക്കല പാപനാശത്തെ ഓട്ടോസ്റ്റാന്റിൽ സവാരി കാത്ത് കിടക്കുകയായിരുന്ന സുനിൽകുമാറിനെ […]
Read more

‘മുള്ളൻകൊല്ലി’ സെപ്റ്റംബർ 5 ന് തീയറ്ററുകളിൽ

അഖിൽ മാരാർ മുള്ളൻകൊല്ലി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ നായകനായി അരങ്ങേറുന്നു. ബിഗ് ബോസ് താരമായ അഖിൽ ഇതിന് മുമ്പ് ജോജു ജോർജ് നായകനായ ഒരു താത്വിക അവലോകനം എന്ന ചിത്രത്തിന്റെ രചനയും സംവിധാനം നിർവഹിച്ചിരുന്നു. അതേ സിനിമയിൽ അഖിൽ മാരാർ ഒരു ചെറിയ വേഷം അഭിനയിച്ചിരുന്നുവെങ്കിലും ഒരു സിനിമയിൽ നായകനായി അഭിനയിക്കുന്നത് ഇത് ആദ്യമായാണ്. സ്റ്റാർഗേറ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രസീജ് കൃഷ്ണ നിർമ്മിച്ചു ബാബു ജോൺ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix