Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

അമ്മയുടെ തോളിൽ കിടന്ന കുഞ്ഞിന്റെ മാല പൊട്ടിച്ച കേസ്; പ്രതി അറസ്റ്റിൽ

കോഴിക്കോട്: നാദാപുരം ബസ് സ്റ്റാന്റില്‍ വച്ച് അമ്മയുടെ തോളത്തുണ്ടായിരുന്ന കുഞ്ഞിന്റെ സ്വര്‍മാല മോഷ്ടിച്ച കേസില്‍ പ്രതി പിടിയിൽ. പാലക്കാട് റെയില്‍വേ പുറമ്പോക്കില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി വെങ്കിടേഷിന്റെ ഭാര്യ മഞ്ജു (32) വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു കേസില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന ഇവരെ കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിയാണ് നാദാപുരം എസ്‌ഐ വിഷ്ണുവും സംഘവും അറസ്റ്റ് ചെയ്‌തത്. സ്ഥിരം മാലമോഷ്‌ടാവാണ് പ്രതിയെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ മാസം നാലാം തീയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. […]
Read more

അനയയുടെ മരണം; ബന്ധുക്കൾ ഉൾപ്പെടെ 4 പേർ ചികിത്സയിൽ

കോഴിക്കോട്: താമരശ്ശേരിയിലെ നാലാംക്ലാസുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമെന്ന് സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിൽ ആരോഗ്യവകുപ്പ്. മരിച്ച അനയയുടെ ബന്ധുക്കൾ ഉൾപ്പെടെ നാല് പേർ പനി ബാധിച്ച് മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ തുടരുകയാണ്. വീടിന് സമീപമുള്ള കുളത്തിൽ കുട്ടി കുളിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. കുളത്തിലേത് ഉൾപ്പെടെ ജല സാംപിളുകൾ ആരോഗ്യവകുപ്പ് ശേഖരിക്കും. പ്രദേശത്ത് അതീവ ജാഗ്രതാ നിർദേശം ആരോഗ്യ വകുപ്പ് നൽകിയിട്ടുണ്ട്. ബുധനാഴ്ച സ്കൂള്‍ വിട്ടുവന്നതിനുശേഷമാണ് നാലാം ക്ലാസുകാരി അനയയ്ക്ക് പനി ലക്ഷണങ്ങള്‍ കണ്ടത്. വ്യാഴാഴ്ച രാവിലെ താമരശ്ശേരി താലൂക്കാശുപത്രിയിൽ […]
Read more

സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും തേങ്ങ പറിക്കുന്നവര്‍ക്ക് കനത്ത ശിക്ഷ

അഗത്തി: ലക്ഷദ്വീപ് അഗത്തി ഡെപ്യൂട്ടി കളക്ടറുടെ പുതിയ ഉത്തരവ് ചര്‍ച്ചയാകുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നിന്നും അനധികൃതമായി തേങ്ങയിടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പാണ് അഗത്തി ഡെപ്യൂട്ടി കളക്ടറുടെ ഓഫീസ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. അഗത്തി, ബംഗാരം, തിണ്ണകര എന്നീ ദ്വീപുകളിലെ സര്‍ക്കാര്‍ ഭൂമിയില്‍ ഉള്ള തെങ്ങുകളില്‍ നിന്നും അനധികൃതമായി തേങ്ങ പറിക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ ഭൂമി കയ്യേറ്റം ചെയ്യുന്നതും അതിലുള്ള വസ്തുവകകള്‍ കൈക്കലാക്കുന്നതും നിയമലംഘനമാണ്, ശിക്ഷ ലഭിക്കാമെന്ന് ഉത്തരവില്‍ പറയുന്നു.അതിനാല്‍ സര്‍ക്കാര്‍ ഭൂമിയിലുള്ള തെങ്ങുകളില്‍ അനധികൃതമായി […]
Read more

വിദ്യാര്‍ഥിയെ തടഞ്ഞുനിര്‍ത്തി പണം ആവശ്യപ്പെട്ട് ആക്രമിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍

തൃശൂര്‍: വിദ്യാര്‍ഥിയെ തടഞ്ഞുനിര്‍ത്തി പണം ആവശ്യപ്പെട്ട് ആക്രമിച്ച സംഭവത്തെ പോലീസ് പിടികൂടി. മണ്ണുത്തി മുളയം സ്വദേശി പൂങ്കുന്നം വീട്ടില്‍ സഫല്‍ ഷാ (19), നടത്തറ കൊഴുക്കുള്ളി സ്വദേശി മൂര്‍ക്കനിക്കര വീട്ടില്‍ സഞ്ചയ് (22), ചൊവ്വൂര്‍ സ്വദേശി പൊന്നൂര്‍ വീട്ടില്‍ ബിഷ്ണു (22) എന്നിവരെയാണ് റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ ചേര്‍പ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ഡിഗ്രി വിദ്യാര്‍ഥിയായ 21 വയസുകാരനെ തടഞ്ഞ് നിര്‍ത്തി പ്രതികള്‍ 500 രൂപ […]
Read more

എറണാകുളം-ഷൊർണൂർ മെമു നിലമ്പൂരിലേക്ക് നീട്ടി

തിരുവനന്തപുരം: എറണാകുളം-ഷൊര്‍ണൂര്‍ മെമു ട്രെയിന്‍ നിലമ്പൂരിലേക്ക് നീട്ടിയെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. ഔദ്യോഗിക സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ട്രെയിന്‍ നിലമ്പൂരിലേക്ക് നീട്ടിയതിന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് അദ്ദേഹം നന്ദി അറിയിക്കുകയുംചെയ്തു. 66325, 66326 എന്നീ നമ്പറുകളിലാണ് മെമു ട്രെയിന്‍ സര്‍വീസ് നടത്തുകയെന്നാണ് മന്ത്രിയുടെ കുറിപ്പിലുള്ളത്. ട്രെയിന്‍ നിലമ്പൂരിലേക്ക് നീട്ടിയ തീരുമാനം പ്രദേശവാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യം നിറവേറ്റുന്നതാണെന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു.
Read more

ഓണ്‍ലൈൻ മദ്യവിൽപ്പനയിൽ പ്രതികരിക്കേണ്ടെന്ന് ബെവ്കോ എംഡിക്ക് സർക്കാർ നിർദ്ദേശം

തിരുവനന്തപുരം: ഓണ്‍ലൈൻ മദ്യവിൽപ്പനയിൽ ഇനി പ്രതികരിക്കേണ്ടെന്ന് ബെവ്കോ എംഡിക്ക് സർക്കാർ നിർദ്ദേശം നൽകി. ബെവ്കോയുടെ ശുപാർശയിൽ തല്‍ക്കാലം ചർച്ച പോലും വേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം, ഓണ്‍ലൈൻ മദ്യവിൽപന നീക്കത്തിൽ സര്‍ക്കാരിനെ ഓര്‍ത്തഡോക്സ് സഭ വിമര്‍ശിച്ചു. വരുമാന വർദ്ധനക്കായുള്ള ബെവ്കോയുടെ ഓണ്‍ലൈൻ മദ്യവിൽപ്പനയ്ക്കുള്ള ശുപാർശകളോട് സർക്കാരിന് എതിർപ്പില്ല. പക്ഷെ, പുതിയ തീരുമാനം ഇപ്പോള്‍ നടപ്പാക്കി കൈപൊള്ളാനില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ശുപാർശ പുറത്ത് വന്നപ്പോള്‍ തന്നെ എക്സൈസ് മന്ത്രി എം ബി രാജേഷ് ഇത് ഇടത് സർക്കാർ നയമല്ലെന്ന് […]
Read more

രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം പാർലമെൻറ് ഇന്ന് വീണ്ടും സമ്മേളിക്കും

ന്യൂഡൽഹി: രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം പാർലമെൻറ് ഇന്ന് വീണ്ടും സമ്മേളിക്കും. ബീഹാർ വോട്ടർ പട്ടിക , വോട്ടർപട്ടികയിലെ പരിഷ്കരണം, ക്രൈസ്തവ ആക്രമണം ഉൾപ്പെടെ നിരവധി വിഷയങ്ങൾ ഇന്നും പാർലമെന്റിന് പ്രഷുബ്ധമാക്കിയേക്കും. കഴിഞ്ഞ 14 ദിവസവും പാർലമെൻറ് പ്രതിപക്ഷ പ്രതിഷേധത്താൽ നേരത്തെ പിരിഞ്ഞിരുന്നു. വരുംദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം. അതേസമയം ബീഹാർ വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയുള്ള പ്രതിപക്ഷ ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് ഇന്ന് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും […]
Read more

കൊച്ചിയിൽ മദ്യലഹരിയിൽ കാറോടിച്ച് പരാക്രമം, കൊല്ലം സ്വദേശിക്കെതിരെ കേസ്

കൊച്ചി: കൊച്ചി നഗരത്തില്‍ മദ്യലഹരിയില്‍ യുവാവിന്‍റെ അപകട ഡ്രൈവിംഗ്. വെള്ളിയാഴ്ച അര്‍ധരാത്രി കുണ്ടന്നൂരിലായിരുന്നു സംഭവം. കൊല്ലം അഞ്ചല്‍ സ്വദേശി മഹേഷ് കുമാറാണ് കുണ്ടന്നൂരില്‍ നിര്‍ത്തിയിട്ടിരുന്ന 13 വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചത്. സഹോദരിക്കും പെണ്‍സുഹൃത്തിനുമൊപ്പം കൊല്ലത്തേക്കുള്ള യാത്രയിലായിരുന്നു മഹേഷ്, അപകടമുണ്ടാക്കിയതിന് പിന്നാലെ നാട്ടാകാര്‍ മഹേഷിനെ ത‍ടഞ്ഞുവച്ച് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഒടുവില്‍ മരട് പൊലീസെത്തി മഹേഷിനെ കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് വാഹനമോടിച്ചതിനും അപകടമുണ്ടാക്കിയതിനും ഇയാള്‍ക്കെതിരെ കേസെടുത്ത് പറഞ്ഞുവിട്ടു.
Read more

കലാഭവന്‍ നവാസും ഭാര്യ രഹനയും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം; ‘ഇഴ’ യുട്യൂബില്‍ റിലീസ് ചെയ്തു

മലയാളി കലാപ്രേമികളെ ഞെട്ടിച്ച വിയോഗങ്ങളില്‍ ഒന്നായിരുന്നു നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ നവാസിന്‍റേത്. സമീപകാലത്ത് സിനിമയില്‍ വീണ്ടും സജീവമായ അദ്ദേഹത്തിന്‍റെ അടുത്തിടെ എത്തിയ ചിത്രങ്ങളിലൊന്നായിരുന്നു ഇഴ. കലാഭവന്‍ നവാസും ഭാര്യ രഹനയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നവാഗതനായ സിറാജ് റെസയാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ആയിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. ഇപ്പോഴിതാ നവാസിന്‍റെ വിയോഗത്തിന് പിന്നാലെ ചിത്രം യുട്യൂബില്‍ റിലീസ് ചെയ്തിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. റെസ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് എന്ന യുട്യൂബ് ചാനലിലൂടെ […]
Read more

റോഡിൽ മറിഞ്ഞ ബൈക്കിൽ ലോറി കയറിയിറങ്ങി; യുവാക്കൾക്ക് ദാരുണാന്ത്യം

കോഴിക്കോട്: റോഡിൽ മറിഞ്ഞ ബൈക്കിൽ ലോറി കയറി രണ്ട് യുവാക്കൾ മരിച്ചു. കോഴിക്കോട് ബാലുശ്ശേരി തുരുത്തിയാട് കോളശ്ശേരി മീത്തൽ സജിന്‍ലാല്‍ (31), ബിജീഷ് (34) എന്നിവരാണു മരിച്ചത്. യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് റോഡില്‍ മറിഞ്ഞപ്പോൾ എതിർദിശയില്‍ വന്ന ലോറി ഇരുവരുടെയും ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് വാഹനത്തിൽ ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix