Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ജൂനിയർ ഡോക്ടർക്ക് നേരെ അതിക്രമം; തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിലെ ഏഴ് നഴ്‌സുമാർക്കെതിരെ നടപടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: വനിതാ ഡോക്ടറെ ജോലി സമയത്ത് ആക്രമിച്ചുവെന്ന പരാതിയിൽ ഏഴ് നഴ്സുമാർക്കെതിരെ ശിക്ഷാ നടപടി. തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇഎൻടി വിഭാഗത്തിലെ വനിതാ ജൂനിയർ ഡോക്ടറെയാണ് ആക്രമിച്ചത്. സംഭവം നടന്ന ദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഏഴ് നഴ്‌സുമാരെ രണ്ടു ദിവസത്തേക്ക് ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്താനാണ് തീരുമാനം. ആശുപത്രി സൂപ്രണ്ടിന്റേതാണ് ഉത്തരവ്.

കേരള മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ് അസോസിയേഷനാണ് സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നടപടി. ഇതിനായി സൂപ്രണ്ട് ഒരു അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. അവരുടെ ശുപാർശ പ്രകാരമാണ് നഴ്സുമാർക്കെതിരെ നടപടി സ്വീകരിച്ചത്.ഇഎൻടി വിഭാഗത്തിലെ ഏഴ് നഴ്‌സുമാരും രണ്ടു ദിവസത്തേക്ക് ഡ്യൂട്ടിയിൽ നിന്ന് മാറിനിൽക്കണം എന്നാണ് തീരുമാനം. ഈ അവധി, ലീവ് അല്ലെങ്കിൽ ഓഫ് ആയി കണക്കാക്കില്ലെന്ന് മാത്രമല്ല മൂന്നാം ദിവസം സൂപ്രണ്ടിന്റെ അനുമതിയോടെ മാത്രമേ ജോലിയിൽ പ്രവേശിക്കാൻ പാടുള്ളൂ എന്നും ഉത്തരവിൽ പറയുന്നുണ്ട്.

Recent News

Advertisement
WhiteswanTV Footer