Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

കരുനാഗപ്പള്ളി സന്തോഷ് വധക്കേസില്‍ അഞ്ചുപേർ പോലീസ് പിടിയിൽ

കൊല്ലം: കരുനാഗപ്പള്ളി താച്ചെയില്‍മുക്കില്‍ സന്തോഷ് വധക്കേസില്‍ അഞ്ചുപേർ പോലീസ് കസ്റ്റഡിയില്‍. ഓച്ചിറ മേമന സ്വദേശി രാജപ്പൻ, ഇയാളുടെ സുഹൃത്ത് അതുല്‍, മറ്റ് മൂന്നുപേർ എന്നിവരാണ് പിടിയിലായത്.രാജപ്പനും സുഹൃത്തും കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവരാണെന്ന് പോലീസ് അറിയിച്ചു. മറ്റ് മൂന്നുപേർക്ക് കൃത്യവുമായുള്ള ബന്ധം പോലീസ് പരിശോധിച്ചുവരികയാണ്. രാജപ്പനാണ് സന്തോഷിനെ ആക്രമിക്കാനുള്ള സ്ഫോടകവസ്തു നിർമിച്ചുനല്‍കിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ആലപ്പുഴ ജില്ലയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്കൊപ്പമാണ് അതുല്‍ പിടിയിലായത്. കൊലപാതകശ്രമക്കേസ് പ്രതിയായ സന്തോഷിനെ വ്യാഴാഴ്ച പുലർച്ചെ പുലർച്ചെ രണ്ടേകാലോടെയാണ് വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയത്. […]
Read more

മ്യാൻമർ ഭൂകമ്പം: അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

നേപിടോ: മ്യാൻമറിനെ പിടിച്ചുകുലുക്കി ഭൂകമ്പം. ആദ്യം റിക്ടർ സ്കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തുകയും, പിന്നാലെ 6.8 തീവ്രത രേഖപ്പെടുത്തിയ തുടർചലനവും ഉണ്ടായി.സാഗൈംഗ് നഗരത്തിന് 16 കിലോമീറ്റർ വടക്കുപടിഞ്ഞാറായും 10 കിലോമീറ്റർ താഴ്ചയിലുമാണ് പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സർവേ അറിയിച്ചു. ഇതുവരെ 20 പേർ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഭൂകമ്പത്തെ തുടർന്ന് മ്യാൻമാറില്‍ അടിയന്തരവാസ്ഥ പ്രഖ്യാപിച്ചു.മ്യാൻമറിലെ എവ ബ്രിഡ്ജ് ഭൂകമ്ബത്തില്‍ തകർന്നുവീണു. വടക്കൻ തായ്‌ലൻഡില്‍ പോലും ഭൂചലനം അനുഭവപ്പെട്ടു. ബാങ്കോക്കില്‍ ചില മെട്രോ, റെയില്‍ […]
Read more

ഇടുക്കി അടിമാലിയിൽ മുൻ എ.എസ്.ഐക്കെതിരെ പീഡനക്കേസ്

ഇടുക്കി: അടിമാലി പൊലീസ് സ്റ്റേഷനിലെ മുൻ റൈറ്ററായ പി.എൽ. ഷാജിക്കെതിരെ പീഡനക്കേസിലെ ഇരയെ ബലാത്സംഗം ചെയ്തതിന് പൊലീസ് കേസെടുത്തു. 2021-ൽ വനിത നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുന്നിടെയാണ് 2022 ഓഗസ്റ്റ് മുതൽ പ്രതി നിരന്തരം ബലാത്സംഗം ചെയ്തുവെന്ന പുതിയ പരാതി ഉയർന്നത്. കേസന്വേഷണത്തിന്റെ ഭാഗമായി ഇരയെ ഫോൺവിളിച്ചു ഭീഷണിപ്പെടുത്തിയെന്നും വിശ്വാസം നേടിക്കൊണ്ട് പീഡിപ്പിച്ചതായും പരാതിയിൽ വ്യക്തമാക്കുന്നു. 2025 ജനുവരിയിൽ ഷാജി അതിജീവിതയോട് ആത്മഹത്യാ ഭീഷണി മുഴക്കിയതിനെ തുടർന്ന് അടിമാലി സ്റ്റേഷൻ ഹൗസ് ഓഫീസർ സംഭവം ജില്ലാ […]
Read more

ഇമ്രാന്‍ പ്രതാപ്ഗഡി എംപിക്കെതിരെയുള്ള കേസ് റദ്ദാക്കി സുപ്രീംകോടതി

ന്യൂഡൽഹി: കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപി ഇമ്രാന്‍ പ്രതാപ്ഗഡിക്കെതിരെ ഗുജറാത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കി സുപ്രീം കോടതി. ഇമ്രാന്‍ പ്രതാപ്ഗഡി നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ സുപ്രധാന നടപടി. ഇമ്രാൻ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കവിതക്കെതിരെ എടുത്ത കേസാണ് സുപ്രീംകോടതി റദ്ദാക്കിയത്. വിധിന്യായത്തില്‍ ഗുജറാത്ത് പൊലീസിനെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനവും ഉന്നയിച്ചു. അരക്ഷിതരായ മനുഷ്യരുടെ സാഹചര്യങ്ങള്‍ പരിഗണിക്കാതെ അവരെ വിലയിരുത്തരുതെന്നുമാണ് സുപ്രീംകോടതിയുടെ വിമര്‍ശനം. അഭിപ്രായത്തോട് വിയോജിപ്പുണ്ടെങ്കിലും അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ജഡ്ജിമാര്‍ നിലപാട് സ്വീകരിക്കണമെന്നും സുപ്രീംകോടതി നിർദേശം […]
Read more

കുറ്റകൃത്യങ്ങൾ കൂടുന്നു: നിറഞ്ഞു കവിയുന്ന ജയിലുകൾ

സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരുകയാണ്. ദിനംപ്രതി നാം അറിയുന്നതും കേൾക്കുന്നതുമെല്ലാം ഞെട്ടുന്ന ഭയാനകമായ കുറ്റകൃത്യങ്ങളെ പറ്റിയാണ്. സമൂഹത്തിന്റെ എല്ലാ കോണുകളിലും മുൻപൊരിക്കലും കേട്ടുകേൾവി പോലുമില്ലാത്ത തരത്തിൽ ക്രമസമാധാന നില തകർന്നു തരിപ്പണമായിരിക്കുന്നു. ക്രിമിനലുകൾ നിറഞ്ഞ നാടായി നമ്മുടെ കേരളം മാറിയിരിക്കുന്നു. കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവെന്നതിന്റെ ആനുപാതികമായി ജയിലുകള്‍ നിറഞ്ഞുകവിയുകയാണ്. പരമാവധി ശേഷിയെക്കാള്‍ 2699 തടവുകാരാണ് സംസ്ഥാനത്തെ ജയിലുകളിൽ. രണ്ട് സെന്‍ട്രല്‍ ജയിലുകളില്‍ പരമാവധി എണ്ണത്തിന്റെ ഇരട്ടിയോളം തടവുകാരാണുള്ളത്. കണ്ണൂര്‍ വനിതാ ജയിലിലും തടവുകാരുടെ എണ്ണം നിലവിൽ കൂടുതലാണ്. തെക്ക്, മധ്യ, […]
Read more

ആശ വര്‍ക്കര്‍മാരുടെ സമരം ഇന്ന് 47-ാം ദിവസം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ ആശ വര്‍ക്കര്‍മാരുടെ സമരം ഇന്ന് 47-ാം ദിവസം. രാപ്പകല്‍ നിരാഹാര സമരം ഇന്ന് 9-ാം ദിവസത്തിലേക്ക് കടന്നു. കോട്ടയം കളക്ട്രേറ്റിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് സമരക്കാര്‍ അറിയിച്ചു. സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് കോട്ടയം, കോഴിക്കോട് ജില്ലകളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. ഓണറേറിയം വര്‍ധിപ്പിക്കും വരെ സമരം തുടരുമെന്നാണ് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നിലപാട്. അതേസമയം സെക്രട്ടറിയേറ്റിന് മുന്നില്‍ വേതന വര്‍ധന ആവശ്യപ്പെട്ട് അംഗനവാടി ജീവനക്കാര്‍ നടത്തുന്ന സമരം 12-ാം ദിവസത്തിലേക്ക് […]
Read more

11 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു

കോളമ്പോ: സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച്‌ 11 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. ഇവരുടെ മത്സ്യബന്ധന ബോട്ടുകള്‍ പിടിച്ചെടുത്തതായും നാവികസേന പ്രസ്താവനയില്‍ അറിയിച്ചു. നെടുംതീവ് ദ്വീപിന്റെ വടക്കൻ തീരത്ത് നടത്തിയ പ്രത്യേക ഓപറേഷനിലാണ് മത്സ്യത്തൊഴിലാളികളെ പിടികൂടിയത്. കാങ്കേശുറൈ തുറമുഖത്ത് എത്തിച്ച ശേഷം ഇവരെ മൈലാടി ഫിഷറീസ് ഇൻസ്പെക്ടർക്ക് കൈമാറിയതായും നാവികസേന വ്യക്തമാക്കി.
Read more

തിരുവനന്തപുരത്ത് യുവാവിനെ സുഹൃത്ത് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ സുഹൃത്ത് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. കിളിമാനൂർ കാട്ടുംപുറത്ത് ഇന്ന് വൈകീട്ടാണ് സംഭവം. കിളിമാനൂർ സ്വദേശി അഭിലാഷ്(28) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് അരുണി(38)നെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനിടെ തർക്കമുണ്ടായതാണ് കൊലപാതക കാരണം. പന്തടിക്കളത്തെ അരുണിന്റെ വീട്ടിൽ വെച്ചായിരുന്നു സംഭവം. മദ്യപാനത്തിനിടെ അരുണിന്റെ ഭാര്യയോട് അഭിലാഷ് മോശമായി പെരുമാറി. ഇതാണ് തര്‍ക്കത്തിലേക്ക് നയിച്ചത്. തര്‍ക്കത്തെ തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന ഒരു ആയുധം എടുത്ത് തലക്കടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നത്. കിളിമാനൂര്‍ സിഐയുടെ നേതൃത്വത്തില്‍ സംഭവം വിശദമായി അന്വേഷിച്ചുവരുകയാണ്.
Read more

തോണി മറിഞ്ഞ്, മത്സ്യബന്ധന വലയില്‍ കുടുങ്ങിയ യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: തിക്കോടിയില്‍ മത്സ്യബന്ധനത്തിന് പോയ തോണി മറിഞ്ഞ് മത്സ്യബന്ധന വലയില്‍ കുടുങ്ങിയ യുവാവ് മരിച്ചു. തിക്കോടി പാലക്കുളങ്ങരകുനി പുതിയവളപ്പില്‍ ഷൈജു(40) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പുതിയവളപ്പില്‍ രവി (59), തിക്കോടി പീടികവളപ്പില്‍ ദേവദാസ് (59) എന്നിവരെ രക്ഷപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ 5.15 ഓടെയാണ് സംഭവം. കോടിക്കലില്‍ നിന്ന് പുറപ്പെട്ട തോണിയാണ് കാറ്റിലും തിരയിലുംപെട്ട് മറിഞ്ഞത്. ഷൈജു മത്സ്യബന്ധനത്തിനായി ഒരുക്കിയ വലയില്‍ കുടുങ്ങിപ്പോകുകയായിരുന്നു. കുറച്ചകലെയുണ്ടായിരുന്ന മറ്റൊരു തോണിയിലുള്ളവരെത്തി മൂന്നുപേരെയും കരയ്ക്കെത്തിച്ചു. ഉടന്‍ തന്നെ മൂന്ന് പേരെയും കൊയിലാണ്ടി താലൂക്ക് […]
Read more

മാസപ്പടി കേസ്; റിവിഷൻ ഹർജിയിൽ ഹൈക്കോടതി വിധി നാളെ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്ക്കെതിരായ മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുളള റിവിഷൻ ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും. എക്സാലോജിക്, സിഎംആർഎൽ ഇടപാടിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. മൂവാറ്റുപുഴ വിജിലൻസ് കോടിതിയും ഹൈക്കോടതി സിംഗിൾ ബെഞ്ചും നേരത്തെ ഈ ആവശ്യം തളളിയിരുന്നു. മുഖ്യമന്ത്രിയുടെ മകൾ എന്ന സ്ഥാനം ഉപയോഗിച്ചാണ് വീണയുടെ ഉടമസ്ഥതയിലുളള എക്സാലോജിക് കമ്പനി സി എംആർ എല്ലിൽ നിന്ന് പണം ഈടാക്കിയതെന്നായിരുന്നു വാദം.വിജിലൻസ് കോടതി ഉത്തരവിനെതിരായ റിവിഷൻ പെറ്റീഷനിലാണ് ഉത്തരവ്. വാദം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix