Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

കൂട്ടത്തോടെ മരങ്ങൾ മുറിക്കുന്നത് ഒരു മനുഷ്യനെ കൊലപ്പെടുത്തുന്നതിനേക്കാൾ പാപം: സുപ്രീം കോടതി

ഡല്‍ഹി: കൂട്ടത്തോടെ മരങ്ങള്‍ മുറിക്കുന്നത് ഒരു മനുഷ്യനെ കൊലപ്പെടുത്തുന്നതിനേക്കാള്‍ പാപമാണെന്ന് സുപ്രീം കോടതി. നിയമവിരുദ്ധമായി മുറിക്കുന്ന ഓരോ മരത്തിനും ഒരു ലക്ഷം രൂപ പിഴ ചുമത്തണമെന്നും പരിസ്ഥിതിക്ക് ദോഷം വരുത്തുന്നവരോട് കരുണ കാണിക്കരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ സംരക്ഷിത താജ് ട്രപീസിയം സോണിലെ 454 മരങ്ങള്‍ മുറിച്ചുമാറ്റിയ സംഭവത്തില്‍ ആരോപണ വിധേയന്റെ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ പ്രസ്താവന. അനുമതിയില്ലാതെയും പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന രീതിയിലും മരങ്ങള്‍ മുറിക്കുന്നവരെ ഇരുമ്പുമുഷ്ടി ഉപയോഗിച്ച് നേരിടണം. ജസ്റ്റിസുമാരായ അഭയ് എസ് […]
Read more

യാക്കോബായ സഭയ്ക്ക് പുതിയ അധ്യക്ഷൻ; ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത ചുമതലയേറ്റു

ലബനൻ: യാക്കോബായ സഭയുടെ അധ്യക്ഷനായി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത ചുമതലയേറ്റു. ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ അച്ചാനെയിലുള്ള സെന്‍റ് മേരീസ് കത്തീഡ്രലിലാണ് സ്ഥാനാരോഹണച്ചടങ്ങ് നടന്നത്. സ്ഥാനാരോഹണ ചടങ്ങുകൾ കേരളത്തിലെ വിശ്വാസി സമൂഹം പ്രാർഥനയോടെയാണ് വീക്ഷിച്ചത്. എറണാകുളം കരിങ്ങാച്ചിറ സെൻ്റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ രണ്ടു വലിയ സ്ക്രീനുകളാണ് ലബനനിലെ ചടങ്ങുകൾ തൽസമയം കാണാനായി ഒരുക്കിയിരുന്നത്. ഇന്ത്യൻ സമയം 9.50 ഓടെ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയെ കാതോലിക്ക ബാവയായി വാഴിച്ചു കൊണ്ടുള്ള പ്രഖ്യാപനം. തുടർന്ന് പള്ളി മണികൾ […]
Read more

പ്ലസ്ടു പരീക്ഷക്കിടെ വിദ്യാർഥിനിയുടെ ഉത്തരപേപ്പർ തടഞ്ഞുവെച്ച സംഭവത്തില്‍ അധ്യാപകന് സസ്പെൻഷൻ

മലപ്പുറം: വേങ്ങരയിൽ പ്ലസ്ടു പരീക്ഷ എഴുതുന്നതിനിടെ വിദ്യാർഥിനിയുടെ ഉത്തരപേപ്പർ തടഞ്ഞുവെച്ച സംഭവത്തില്‍ അധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. പാണക്കാട് ഡി.യു ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ ഹബീബ് റഹ്മാനെതിരെയാണ് നടപടി. കുറ്റൂർ നോർത്ത് കെ.എം ഹയർ സെക്കൻഡറി സ്കൂളില്‍ ഇക്കണോമിക്സ് പരീക്ഷ എഴുതുകയായിരുന്ന വിദ്യാർഥിനിയുടെ ഉത്തരപേപ്പറാണ് ഇൻവിജിലേറ്റർ ഡ്യൂട്ടിക്കെത്തിയ ഹബീബ് റഹ്മാൻ പിടിച്ചുവെക്കുകയും അര മണിക്കൂറോളം പരീക്ഷ എഴുതാൻ സമ്മതിക്കാതിരിക്കുകയും ചെയ്തത്. വിദ്യാർഥിനി വിദ്യാഭ്യാസമന്ത്രിയുള്‍പ്പെടെയുള്ളവർക്ക് പരാതി നല്‍കിയിരുന്നു. വീണ്ടും പരീക്ഷ എഴുതാനുള്ള സാഹചര്യം ഒരുക്കണമെന്ന് […]
Read more

സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ വഞ്ചനാ കുറ്റത്തിന് കേസ്

കൊച്ചി: സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്ത് കൊച്ചി പൊലീസ്. കൊച്ചിയില്‍ ജനുവരിയില്‍ നടന്ന സംഗീതനിശയുമായി ബന്ധപ്പെട്ട് ഇവന്റ്‌മനേജ്മെന്റ് കമ്പനി ഉടമ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.മുൻകൂർ ജാമ്യം തേടി ജില്ലാ കോടതിയെ സമീപിച്ച ഷാൻ റഹ്മാനോട് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാൻ കോടതി നിർദേശിച്ചു. എന്നാല്‍ ഇതുവരെ ഹാജരായിട്ടില്ല. ഷാൻ റഹ്മാന്റെ നേതൃത്വത്തില്‍ എറ്റേണല്‍ റേ പ്രൊഡക്ഷൻസ് എന്ന മ്യൂസിക് ബാന്റ് ജനുവരി 23ന് കൊച്ചിയില്‍ നടത്തിയ ‘ഉയിരെ’ എന്ന പേരിലുള്ള സംഗീത നിശയുമായി ബന്ധപ്പെട്ടാണ് […]
Read more

പി. രാജീവിന്റെ വിദേശ യാത്രയ്ക്കുള്ള അനുമതി നിഷേധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

തിരുവനന്തപുരം :മന്ത്രി പി രാജീവ് അടക്കമുള്ള നാലംഗ സംഘത്തിന് അമേരിക്കൻ സന്ദർശനത്തിന് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചു.ഈ മാസം 28 മുതല്‍ ഏപ്രില്‍ ഒന്ന് വരെയുള്ള യാത്രക്കാണ് അനുമതി നിഷേധിച്ചത്. അമേരിക്കൻ സൊസൈറ്റി ഫോർ പബ്ലിക് അഡ്മിനിസ്ട്രെഷന്റെ ചർച്ചയില്‍ പങ്കെടുക്കാനായിരുന്നു വ്യവസായ വകുപ്പ് മന്ത്രിക്ക് ക്ഷണം ലഭിച്ചത്. വ്യവസായ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി, കെഎസ്‌ആഐഡിസി എംഡി എന്നിവരടക്കം നാല് പേരാണ് അമേരിക്കയിലേക്ക് പോകാൻ കേന്ദ്ര സർക്കാരിൻ്റെ അനുമതി തേടിയത്. ലെബനനിലുള്ള വ്യവസായ മന്ത്രി നേരിട്ട് അമേരിക്കയിലേക്ക് പോകാനാണ് […]
Read more

ഛത്തീസ്ഗഢ് ദന്തേവാഡയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് മാവോവാദികള്‍ കൊല്ലപ്പെട്ടു

റായ്പൂർ: ഛത്തീസ്ഗഢ് ദന്തേവാഡയില്‍ സുരക്ഷാ സേനയും മാവോവാദികളും തമ്മിലുള്ള ഏറ്റുമുട്ടലിൽ മൂന്ന് മാവോവാദികള്‍ കൊല്ലപ്പെട്ടു. ദന്തേവാഡ-ബീജാപുർ ജില്ലകളുടെ അതിർത്തിയിലെ വനത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. തലയ്ക്ക് 25 ലക്ഷം വിലയിട്ട മാവോവാദി നേതാവ് സുധീർ എന്ന സുധാകർ ആണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. ഇയാള്‍ വർഷങ്ങളായി സേനയുടെ നോട്ടപ്പുള്ളിയാണ്. തെലുങ്കാന സ്വദേശിയായ ഇയാള്‍ ഛത്തീസ്ഗഢ് കേന്ദ്രീകരിച്ച്‌ ഒട്ടവവധി ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. മറ്റു രണ്ട് മാവോവാദികളെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരില്‍ നിന്ന് വലിയ ആയുധശേഖരം പിടിച്ചെടുത്തുവെന്നാണ് സുരക്ഷാ സേന പറയുന്നു. ദിവസങ്ങള്‍ക്ക് […]
Read more

ഭാര്യമാതാവിനെ ശാരീരിക ബന്ധത്തിലേര്‍പ്പെടാൻ നിര്‍ബന്ധിച്ചു; യുവാവിനെ ഭാര്യയും അമ്മയും ചേർന്ന് കൊലപ്പെടുത്തി

ബംഗളൂരു: റിയല്‍എസ്റ്റേറ്റ് വ്യവസായിയുടെ കൊലപാതകത്തില്‍ ഭാര്യയും ഭാര്യാമാതാവും പിടിയില്‍. ലോക്‌നാഥ് സിംഗിന്റെ കൊല്ലപ്പെടുത്തിയ കേസിൽ ഭാര്യ യശസ്വിനി സിംഗ് (19), ഭാര്യയുടെ അമ്മ ഹേമ ഭായി (37) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയാണ് കർണാടകയിലെ ചിക്കബനവാരയിലെ വിജനമായ പ്രദേശത്ത് കാറില്‍ നിന്നാണ് ലോക്‌നാഥ് സിംഗിന്റെ മൃതദേഹം ലഭിച്ചത്. വിവാഹേതര ബന്ധങ്ങളും നിയമവിരുദ്ധ ബിസിനസ് ഇടപാടുകളും ആരോപിച്ചാണ് പ്രതികള്‍ ലോക്നാഥ് സിംഗിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. ഭക്ഷണത്തില്‍ ഉക്കഗുളികകള്‍ ചേർത്ത് ലോക്നാഥിനെ പ്രതികള്‍ മയക്കിക്കിടത്തി. പിന്നീട് ആളൊഴിഞ്ഞ […]
Read more

കോപ്പിയടിക്കുന്നത് തടഞ്ഞ അധ്യാപകരുടെ വാഹനത്തിന് നേരെ പടക്കമെറിഞ്ഞതായി പരാതി

മലപ്പുറം: മലപ്പുറം ചെണ്ടപ്പുറായ എആർഎച്ച്‌ എസ്‌എസ് സ്കൂളില്‍ പരീക്ഷ ഡ്യൂട്ടിക്ക് എത്തിയ അധ്യാപകരുടെ വാഹനത്തിന് നേരെ പടക്കമെറിഞ്ഞതായി പരാതി.പരീക്ഷാ ഹാളില്‍ കോപ്പി അടിക്കാൻ അനുവദിക്കാത്തതിലുള്ള അമർഷത്തിലാണ് ചില വിദ്യാർത്ഥികള്‍ പടക്കമെറിഞ്ഞതെന്ന് അദ്ധ്യാപകർ പരാതിയില്‍ പറയുന്നു. സ്കൂളില്‍ പരീക്ഷാ ഡ്യൂട്ടിക്കെത്തിയ അദ്ധ്യാപകരായ ദീപുകുമാർ, ഉണ്ണികൃഷ്ണൻ എന്നിവർ സഞ്ചരിച്ച വാഹനത്തിന് നേരെയാണ് പടക്കം എറിഞ്ഞത്. ഇന്നലെയായിരുന്നു സംഭവം. ഇന്നലെ പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷ ഉണ്ടായിരുന്നു. പരീക്ഷയ്ക്കിടെ ചില വിദ്യാർത്ഥികള്‍ കോപ്പിയടിക്കാൻ ശ്രമിച്ചെന്നും ഇത് തടഞ്ഞതിനാലാണ് വിദ്യാർത്ഥികള്‍ പടക്കം […]
Read more

വായ്പാ തിരിച്ചടവ് മുടങ്ങിയതിന് വീട് കയറി ആക്രമണം നടത്തിയ സംഭവം; ജീവനക്കാരൻ അറസ്റ്റിൽ

കോട്ടയം: സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ വായ്പ തിരിച്ചടവ് മുടങ്ങിയതിന് വീടുകയറി ആക്രമണം നടത്തിയ സംഭവത്തിൽ ജീവനക്കാരൻ അറസ്റ്റിൽ. ബെല്‍സ്റ്റാർ എന്ന സ്വകാര്യ സ്ഥാപനത്തില്‍നിന്നും 35,000 രൂപ വായ്പ എടുത്ത തുകയില്‍ കുടിശ്ശിക വരുത്തിയതിനെ തുടർന്ന് പാറപ്പുറം സ്വദേശിയായ ആറാട്ടുകുന്നേല്‍ വീട്ടില്‍ സുരേഷ് കുമാർ എന്നയാളാണ് ആക്രണത്തിനിരയായത്. സ്ഥാപനത്തിലെ ജീവനക്കാർ കുടിശ്ശിക വരുത്തിയത് ചോദ്യം ചെയ്‌ത് സുരേഷ് കുമാറിന്‍റെ വീട്ടിലെത്തുകയായിരുന്നു. രണ്ട് തവണയായി 10,000 രൂപയായിരുന്നു കുടിശ്ശിക. തർക്കത്തിന് പിന്നാലെ വീടിന്റെ സിറ്റ്‌ഔട്ടില്‍ വച്ചിരുന്ന പ്ലാസ്റ്റർ ഓഫ് പാരീസില്‍ […]
Read more

സസ്പെൻഷൻ പിൻവലിച്ചതിന് പിന്നാലെ സുജിത് ദാസിനെ ഇൻഫര്‍മേഷൻ ആന്‍റ് കമ്യൂണിക്കേഷൻ എസ്‌പിയായി നിയമിച്ചു

തിരുവനന്തപുരം: എസ്‌പി സുജിത് ദാസിന് പുതിയ നിയമനം. സസ്പെൻഷൻ പിൻവലിച്ചതിന് പിന്നാലെയാണ് ഇൻഫർമേഷൻ ആൻ്റ് കമ്യൂണിക്കേഷൻ എസ്‌പിയായി അദ്ദേഹത്തെ നിയമിച്ചത്.എഡിജിപി എം.ആർ അജിത് കുമാറിനെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെയും ഫോണിലൂടെ വിമർശിച്ചതിന് സസ്പെൻഷനിലായ അദ്ദേഹത്തെ അന്വേഷണം തീരും മുൻപാണ് തിരിച്ചെടുത്തത്. സസ്പെൻഷൻ ആറ് മാസം പിന്നിട്ട സാഹചര്യത്തിലാണ് തിരിച്ചെടുക്കാൻ ചീഫ് സെക്രട്ടറി തല റിവ്യൂ കമ്മിറ്റി ശുപാർശ നല്‍കിയത്. മലപ്പുറം എസ്‌പി ക്വാർട്ടേർസിലെ മരംമുറി പരാതി പിൻവലിക്കാനാവശ്യപ്പെട്ട് പിവി അൻവറിനെ ഫോണില്‍ വിളിച്ച്‌ സംസാരിച്ചപ്പോഴാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix