Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ഇടുക്കിയിലെ സ്വകാര്യ തോട്ടത്തിൽ നവതാശിശുവിന്റെ മൃതദേഹം നായ്ക്കൾ കടിച്ചുവലിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: ഇടുക്കി രാജകുമാരിയിൽ നവജാത ശിശുവിൻ്റെ മൃതദേഹം നായ്ക്കൾ കടിച്ച നിലയിൽ കണ്ടെത്തി. ഖജനാപ്പാറ അരമനപ്പാറ എസ്‌റ്റേറ്റിലാണ് നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയത്. ഏലത്തോട്ടത്തിൽ കുടിവെള്ള പൈപ്പ് സ്ഥാപിക്കാൻ എത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. നായ്ക്കൾ കടിച്ചുവലിച്ച നിലയിൽ പകുതി ശരീരഭാഗമാണ് കണ്ടെത്തിയത്. ജനിച്ച ഉടനെ ജീവനില്ലാത്തതിനാൽ അന്യസംസ്ഥാന തൊഴിലാളികൾ കുഴിച്ചിട്ടതായാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾ പൊലീസ് കസ്‌റ്റഡിയിലാണ്.
Read more

മൂന്നാര്‍ ആനയിറങ്കല്‍ ഡാമിൽ നീന്തുന്നതിനിടെ ഗൃഹനാഥന്‍ മുങ്ങി മരിച്ചു

ഇടുക്കി: മൂന്നാര്‍ ആനയിറങ്കല്‍ ഡാമിൽ നീന്തുന്നതിനിടെ ഗൃഹനാഥന്‍ മുങ്ങി മരിച്ചു. നെടുങ്കണ്ടം മൈനര്‍സിറ്റി പുത്തന്‍പറമ്പില്‍ രാജന്‍ സുബ്രഹ്മണി (55) ആണ് മരിച്ചത്. പൂപ്പാറയില്‍ മേസ്തിരി പണിക്ക് എത്തിയ രാജന്‍ ഇന്ന് ജോലിയില്ലാത്തതിനാല്‍ രാവിലെ 10 ന് സുഹൃത്ത് സെന്തില്‍ കുമാറിനൊപ്പം ബൈക്കില്‍ ആനയിറങ്കലില്‍ എത്തി. ഹൈഡല്‍ ടൂറിസം സെന്ററിന്റെ സമീപത്ത് രാജന്‍ ഇറങ്ങിയശേഷം സെന്തില്‍ ഡാമിന്റെ മറുകരയിലേക്ക് ബൈക്കില്‍ പോയി. ഡാം നീന്തി കടക്കാമെന്ന് പറഞ്ഞാണ് രാജന്‍ ഇറങ്ങിയത്. ഡാമിന്റെ പകുതി പിന്നിട്ടതോടെ രാജന്‍ മുങ്ങിത്താഴ്ന്നു. കൊച്ചി […]
Read more

സാമ്പത്തിക തട്ടിപ്പ് കേസ്; ഷാൻ റഹ്മാനെ പൊലീസ് ഉടൻ ചോദ്യം ചെയ്യും

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ സംഗീത സംവിധായകൻ ഷാൻ റഹ്മാനെ പൊലീസ് ഉടൻ ചോദ്യം ചെയ്യും. സംഗീത പരിപാടിയുടെ മറവിൽ 38 ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് എറണാകുളം സൗത്ത് പൊലീസ് ഷാൻ റഹ്മാനും ഭാര്യയ്ക്കും എതിരെ കേസ് എടുത്തിരുന്നത്. പ്രൊഡക്ഷൻ മാനേജർ നിജു രാജിന്റെ പരാതിയിലാണ് കേസ്. കഴിഞ്ഞ ജനുവരിയിൽ തേവര എസ്എച്ച് കൊളേജ് ഗ്രൗണ്ടിൽ വെച്ചാണ് സം​ഗീത പരിപാടി നടന്നത്. മുൻകൂർ ജാമ്യപേക്ഷയിൽ 14 ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് ഷാൻ റഹ്മാന് […]
Read more

പുഴയില്‍ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർഥി മുങ്ങിമരിച്ചു

എറണാകുളം: കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർഥി മുങ്ങിമരിച്ചു. പറവൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു ബയോളജി വിദ്യാർഥിയും പറവൂർ മൂകാംബി റോഡ് തെക്കിനേടത്ത് സ്മരണികയില്‍ മനീക്ക് പൗലോസിന്റേയും ടീനയുടേയും മകൻ മാനവ് (17) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടു നാലുമണിക്കു ശേഷമായിരുന്നു അപകടം. സുഹൃത്തുക്കളായ ഏഴുപേർ ചേർന്ന് പുത്തൻവേലിക്കര എളന്തിക്കര-കോഴിത്തുരുത്ത് മണല്‍ബണ്ടിനു സമീപം കുളിക്കാൻ ഇറങ്ങിയതായിരുന്നു. മാനവ് പുഴയില്‍ മുങ്ങിപ്പോകുന്നതു കണ്ട് സുഹൃത്ത് കയറിപ്പിടിച്ചെങ്കിലും ഇരുവരും മുങ്ങിപോകുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റൊരു സുഹൃത്ത് പിടിച്ചുകയറ്റിയതിനാല്‍ ഒരാള്‍ […]
Read more

എസ്എസ്എൽസി പരീക്ഷ കഴിഞ്ഞത് പിന്നാലെ പത്താം ക്ലാസുകാരി തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെയ്യാറ്റിൻകരയിലാണ് സംഭവം. കഞ്ചാം പഴിഞ്ഞി സ്വദേശി അശ്വതി മരിയയാണ് (15) വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. പരീക്ഷ കഴിഞ്ഞ് വീട്ടില്‍ എത്തിയ കുട്ടി ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. എന്താണ് കാരണമെന്ന് വ്യക്തമല്ല. ഇന്ന് വൈകിട്ടോടെയാണ് സംഭവം. ഓലത്താന്നി വിക്ടറിസ് കസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. വിവരമറിഞ്ഞ് പൂവാർ പൊലീസ് എസ്‌എച്ച്‌ഒ സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
Read more

വില്ലേജ് ഓഫീസർക്ക് വധഭീഷണി; സിപിഐഎം ഏരിയാ സെക്രട്ടറിക്കെതിരെ പരാതി

പത്തനംതിട്ട: നാരങ്ങാനം വില്ലേജ് ഓഫീസർ ജോസഫിനെതിരെ സിപിഐഎം പത്തനംതിട്ട ഏരിയാ സെക്രട്ടറി എം.വി. സഞ്ജു വധഭീഷണി മുഴക്കിയതായി പരാതി. കെട്ടിടനികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് എം.വി. സഞ്ജു “വില്ലേജ് ഓഫീസിൽ കയറി വെട്ടുമെന്നു” പറഞ്ഞതെന്ന് ജോസഫ് പരാതിയിൽ അറിയിച്ചു. ഫോണിലൂടെയായിരുന്നു ഭീഷണി. 2022 മുതൽ കെട്ടിടനികുതി അടച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന്, വില്ലേജ് ഓഫീസർ എം.വി. സഞ്ജുവിനെ ബന്ധപ്പെടുകയായിരുന്നു. നികുതി അടയ്ക്കാൻ കഴിയില്ലെന്ന മറുപടി ലഭിച്ചതോടെ, നിയമപരമായ നടപടികൾ നേരിടേണ്ടിവരുമെന്ന് ഓഫീസർ അറിയിക്കുകയായിരുന്നു. ഇതോടെ പ്രകോപിതനായ സഞ്ജു ഭീഷണി […]
Read more

ബംഗ്ലാദേശ് ക്രിക്കറ്റ് മുൻ ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ധാക്ക കോടതിയുടെ ഉത്തരവ്

ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനും മുൻ പാർലമെന്റ് അംഗവുമായ ഷാക്കിബ് അൽ ഹസന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ധാക്ക കോടതി ഉത്തരവിട്ടു. ബാങ്ക് വായ്പ തിരിച്ചടയ്ക്കാത്തതിനാൽ ചെക്ക് തട്ടിപ്പ് കേസിൽ ഇയാളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനാണ് കോടതി ഉത്തരവിട്ടത്. IFIC ബാങ്കിൽ നിന്ന് 2017-ൽ 2.5 കോടി ടാക്ക (ബംഗ്ലാദേശ് കറൻസി) വായ്പയെടുത്ത ഷാക്കിബ്, അത് തിരിച്ചടയ്ക്കാനായി രണ്ട് ചെക്കുകൾ നൽകിയിരുന്നു. എന്നാല്‍, ഫണ്ടില്ലാത്തതിനാൽ ചെക്കുകൾ നിരസിക്കപ്പെട്ടു. ഈ പശ്ചാത്തലത്തിൽ, IFIC ബാങ്കിന്റെ പബ്ലിക് റിലേഷൻസ് ഓഫീസർ […]
Read more

ഐഎൻടിയുസി പിണറായി വിലാസം സംഘടനയോ…?

കോൺഗ്രസിന്റെ തൊഴിലാളി സംഘടനയെന്ന് പൊതുവേ പറയപ്പെടുന്ന ഐഎൻടിയുസി പിണറായി വിലാസം സംഘടനയായി മാറിയെന്ന പരാമർശം ഞങ്ങളുടേതല്ല. കോൺഗ്രസിന്റെ മുതിർന്ന നേതാക്കളിൽ ഒരാളായ കെ മുരളീധരനാണ് അത്തരമൊരു പരാമർശം നടത്തിയത്. ഐഎൻടിയുസി സ്വതന്ത്ര തൊഴിലാളി സംഘടനയാണ്. അവർക്ക് അവരുടേതായ നിലപാട് എടുക്കാം. എന്നാൽ, കെ. കരുണാകരൻ രൂപീകരിച്ച ഐഎൻടിയുസി പിണറായി വിലാസം സംഘടനയായി മാറരുതെന്നായിരുന്നു മുരളീധരന്റെ ഉപദേശം. ആശവർക്കർമാരുടെ സമരം കോൺഗ്രസ് ഏറ്റെടുത്തതാണ്. അതിനെ തള്ളിപ്പറയുന്നത് ശരിയല്ല. കോൺഗ്രസിന്‍റെ നിലപാട് സ്വീകരിക്കുന്നത് കെപിസിസി പ്രസിഡന്‍റ് ആണ്. അതിന് മേലെ […]
Read more

മലങ്കര സുറിയാനി യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്കയായി ജോസഫ് മോർ ഗ്രിഗോറിയോസ്; ചടങ്ങിൽ പങ്കെടുത്ത് കേന്ദ്ര-സംസ്ഥാന പ്രതിനിധികൾ

ബെയ്റൂട്ട്: മലങ്കര സുറിയാനി യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്കയായി തിരഞ്ഞെടുക്കപ്പെട്ട ജോസഫ് മോർ ഗ്രിഗോറിയോസിനെ ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ സ്ഥാനാരോഹിതനാക്കി. മാർച്ച് 25ന് ലെബനോനിലെ അച്ചാനെ സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന ചടങ്ങിൽ രാജ്യാന്തര തലത്തിലെ വിശ്വാസ സമുദായത്തോടൊപ്പം ഇന്ത്യയുടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളെയും പ്രതിനിധീകരിച്ച് നിരവധി പ്രമുഖർ പങ്കെടുത്തു. കേന്ദ്ര സർക്കാർ പ്രതിനിധിയായി മുൻ കേന്ദ്ര മന്ത്രി വി. മുരളീധരൻ നേതൃത്വം നൽകിയ സംഘത്തിൽ മുൻ […]
Read more

അലഹബാദ് ഹൈക്കോടതിയുടെ വിവാദ പരാമർശം സ്റ്റേ ചെയ്ത് സുപ്രീംകോടതി

ഡൽ​ഹി: മാറിടം സ്പര്‍ശിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന് അലഹബാദ് ഹൈക്കോടതിയുടെ വിവാദ പരാമര്‍ശം സ്റ്റേ ചെയ്ത് സുപ്രീംകോടതി. ജഡ്ജിയുടെ ഭാഗത്തുനിന്ന് തികഞ്ഞ അശ്രദ്ധയുണ്ടായെന്നും പരാമർശങ്ങൾ വേദനയുണ്ടാക്കുന്നതാണെന്നും സുപ്രീംകോടതി വിമർശനം ഉന്നയിച്ചു. വിധിന്യായ വിവാദ പരാമർശങ്ങൾ സ്റ്റേ ചെയ്യുകയാണെന്നും സുപ്രീംകോടതി അറിയിച്ചു. പൈജാമയുടെ ചരട് പിടിച്ച് വലിക്കുന്നതോ പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കാൻ ശ്രമിക്കുന്നതോ ബലാത്സംഗം ശ്രമമായി കണക്കാക്കാൻ ആകില്ലെന്നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ പരാമര്‍ശം. ഹൈക്കോടതിയിലെ സിംഗിൾ ബെഞ്ച് ജഡ്ജി ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്രയുടെ സിംഗിൾ ബെഞ്ചിന്റേതായിരുന്നു വിവാദ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix