Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പുഴയില്‍ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർഥി മുങ്ങിമരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

എറണാകുളം: കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർഥി മുങ്ങിമരിച്ചു. പറവൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു ബയോളജി വിദ്യാർഥിയും പറവൂർ മൂകാംബി റോഡ് തെക്കിനേടത്ത് സ്മരണികയില്‍ മനീക്ക് പൗലോസിന്റേയും ടീനയുടേയും മകൻ മാനവ് (17) ആണ് മരിച്ചത്.

ബുധനാഴ്ച വൈകിട്ടു നാലുമണിക്കു ശേഷമായിരുന്നു അപകടം. സുഹൃത്തുക്കളായ ഏഴുപേർ ചേർന്ന് പുത്തൻവേലിക്കര എളന്തിക്കര-കോഴിത്തുരുത്ത് മണല്‍ബണ്ടിനു സമീപം കുളിക്കാൻ ഇറങ്ങിയതായിരുന്നു. മാനവ് പുഴയില്‍ മുങ്ങിപ്പോകുന്നതു കണ്ട് സുഹൃത്ത് കയറിപ്പിടിച്ചെങ്കിലും ഇരുവരും മുങ്ങിപോകുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റൊരു സുഹൃത്ത് പിടിച്ചുകയറ്റിയതിനാല്‍ ഒരാള്‍ രക്ഷപ്പെട്ടു. ആഴമുള്ള പുഴയിലേക്ക് മാനവ് താഴ്ന്നുപോയി.

പറവൂരില്‍നിന്ന് ബേബി ജോണ്‍, വി.ജെ. സുജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ അഗ്നിരക്ഷാസേനയുടെ സ്കൂബ ടീമാണ് 30 അടി താഴ്ചയില്‍ നിന്ന് മാനവിനെ മുങ്ങിയെടുത്തത്. ഉടനെ ചാലാക്ക ശ്രീനാരായണ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അണ്ടർ-19 കേരള ക്രിക്കറ്റ് ടീമിലേക്ക് മാനവിനെ തിരഞ്ഞെടുത്തിരുന്നു. സഹോദരൻ: നദാല്‍. സംസ്കാരം പിന്നീട്.

Recent News

Advertisement
WhiteswanTV Footer