Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

വയനാട് ഭൂമി ഏറ്റെടുക്കൽ: ഹാരിസണിന്റെ അപ്പീലിനെതിരെ സി പി ഐ എം പ്രതിഷേധം

വയനാട്: ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപെട്ട് ഹാരിസൺസ് മലയാളം ലിമിറ്റഡ് നൽകിയ അപ്പീലിൽ പ്രതിഷേധവുമായി സി പി എം. വയനാട് ഓഫീസിലേക്ക് സിപിഎം മാർച്ച് നടത്തി പ്രതിഷേധിക്കും. പുനരധിവാസത്തിനായി തങ്ങളുടെ കൈവശമുളള ഭൂമി സർക്കാരിന് കൈമാറാൻ നിർദേശിച്ചുളള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജി. തങ്ങളുടെ ഭൂമി ദീർഘകാലത്തേക്ക് കൈമാറണമെന്ന ഉത്തരവ് നിയമവിരുദ്ധമാണ്. നഷ്ടപരിഹാരം നൽകാതെയാണ് സർക്കാർ മുന്നോട്ടുപോകുന്നത്. സർക്കാർ ഔദ്യോഗിക ആശയവിനിമയം നടത്തുന്നില്ലെന്നും ഹാരിസൺ ഹർജിയിൽ പറയുന്നു.
Read more

ബോബി ചെമ്മണ്ണൂർ പുറത്തേക്ക് ; കോടതിയലക്ഷ്യം ?

കൊച്ചി: ജാമ്യം അനുവദിച്ചതിനു പിന്നാലെ ജയിലിൽ നിന്നും ഇറങ്ങാൻ വിസമ്മതിച്ച ബോബി ചെമ്മണ്ണൂർ ജയിലിൽ നിന്നും പുറത്തിറങ്ങി. നടിക്കെതിരെയുള്ള ലൈംഗിക അധിക്ഷേപ പരാതിയില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണ്ണൂര്‍ അഭിഭാഷകരോട് പറഞ്ഞിരുന്നു. ഇതേത്തുടർന്ന് ജാമ്യം നടപ്പാക്കാനാകാതെ അഭിഭാഷകർ മടങ്ങിയിരുന്നു. റിമാന്‍ഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്‌നങ്ങളാൽ പുറത്തിറങ്ങാന്‍ പറ്റാത്ത തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ജയിലില്‍ തുടരാന്‍ ബോബി തീരുമാനിച്ചത്. ഈ തടവുകാര്‍ പുറത്തിറങ്ങും വരെ താനും ജയിലില്‍ തുടരുമെന്ന് ബോബി ചെമ്മണ്ണൂര്‍ […]
Read more

ചാംപ്യൻസ് ട്രോഫി ടീം: പ്രഖ്യാപനം വിജയ് ഹസാരെ ട്രോഫി ഫൈനലിന് ശേഷം

ചാംപ്യൻസ് ട്രോഫി ടീം പ്രഖ്യാപനം വിജയ് ഹസാരെ ട്രോഫി ഫൈനലിന് ശേഷം ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ. ഫെബ്രുവരി 19ന് ആരംഭിക്കുന്ന ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ ഈ മാസം 18 ന് നടക്കുന്ന വിജയ് ഹസാരെ ട്രോഫിയുടെ ഫൈനൽ മത്സരത്തിന് ശേഷമാണ് പ്രഖ്യാപിക്കുക. വിക്കറ്റ് കീപ്പർ ഉൾപ്പടെ പ്രധാനമായും രണ്ട് സ്ഥാനത്തേയ്ക്കാണ് താരങ്ങളെ കണ്ടെത്താനുള്ളത്. ഇതുമൂലമാണ്‌ പ്രഖ്യാപനം വൈകുന്നത്. ഷഭ് പന്തിനൊപ്പം കെ എൽ രാഹുൽ വിക്കറ്റ് കീപ്പറായി വേണ്ടെന്നാണ് ബിസിസിഐ തീരുമാനം. വിക്കറ്റ് […]
Read more

യുടിഐ മിഡ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 11,990 കോടി രൂപ കടന്നു

കൊച്ചി: യുടിഐ മിഡ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 11,990 കോടി രൂപ കടന്നതായി 2024 ഡിസംബര്‍ 31ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഫണ്ടിന്‍റെ ഏകദേശം 69 ശതമാനം മിഡ് ക്യാപ് ഓഹരികളിലും, 24 ശതമാനം സ്മോള്‍ ക്യാപ് ഓഹരികളിലും ബാക്കിയുള്ളത് ലാര്‍ജ് ക്യാപ് ഓഹരികളിലുമാണ് നിക്ഷേപിച്ചിരിക്കുന്നത്. കോഫോര്‍ജ് ലിമിറ്റഡ്, പെര്‍സിസ്റ്റന്‍റ് സിസ്റ്റംസ് ലിമിറ്റഡ്, പിബി ഫിന്‍ടെക് ലിമിറ്റഡ്, പോളിക്യാബ് ഇന്ത്യ ലിമിറ്റഡ്, ഫീനിക്സ് മില്‍സ് ലിമിറ്റഡ്, അജന്ത ഫാര്‍മ ലിമിറ്റഡ്, ആല്‍കെം ലബോറട്ടറീസ് ലിമിറ്റഡ്, വോള്‍ട്ടാസ് […]
Read more

വയനാട് ഉരുൾപൊട്ടൽ: കാണാതായവരെ മരിച്ചവരായി കണക്കാക്കും

തിരുവനന്തപുരം: മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തില്‍ നിർണായക തീരുമാനവുമായി സര്‍ക്കാര്‍. കാണാതായവരെ മരിച്ചവരായി കണക്കാക്കാനാണ് പുതിയ തീരുമാനം. ഇതിനായി ധന സഹായത്തിന് രണ്ട് സമിതികൾ രൂപീകരിച്ചു. പ്രാദേശിക സമിതിയും സംസ്ഥാന തല സമിതിയും ആണ് രൂപീകരിച്ചത്. പ്രാദേശിക സമിതി ആദ്യം മരിച്ചവരുടെ പട്ടിക തയ്യാറാക്കും. കാണാതായവരുടെ കുടുംബത്തിനും സഹായം വേണമെന്നത് ദുരന്ത ബാധിതരുടെ പ്രധാന ആവശ്യമായിരുന്നു. ഇക്കാര്യത്തിലാണ് സർക്കാർ ഇപ്പോൾ നിർണായക നടപടി കൈക്കൊണ്ടത്.
Read more

നെയ്യാറ്റിൻകര സമാധി കേസ്; വൈറൽ ആയി സബ് കളക്ടർ

തിരുവനന്തപുരം: നെയ്യാറ്റിൻകര സമാധി കേസിൽ ഗോപൻ സ്വാമി സമാധിയായെന്നാണ് കുടുംബം പറയുന്നത്. ഗോപൻസ്വാമിയെ അപായപ്പെടുത്തിയെന്ന പരാതിയിൽ കല്ലറ പൊളിച്ച് പരിശോധന നടത്തണമെന്ന സബ് കളക്ടറുമായുള്ള ചർച്ചയിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയിരുന്നു. എന്നാൽ വാർത്ത വൈറൽ ആയതോടെ ഗോപൻ സ്വാമിയേ എല്ലാരും ഉപേക്ഷിച്ച മട്ടാണ്. ഇപ്പോൾ സമൂഹ മാധ്യമങ്ങൾ എല്ലാം ചർച്ച ചെയ്യുന്നത് തിരുവനന്തപുരം സബ് കളക്ടർ ആൽഫ്രഡ്‌ ഒ വി ഐ എ എസിനെ കുറിച്ചാണ്. ന്യൂസിന് താഴെയുള്ള കമന്റ് സെക്ഷൻ മൊത്തം കളക്ടറെ പറ്റിയുള്ള ചർച്ചകളും […]
Read more

ബോബി ചെമ്മണ്ണൂരിന് ജാമ്യം: ജാമ്യാപേക്ഷയില്‍ ഉത്തരവ് മൂന്നരയ്ക്ക്

കൊച്ചി: നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ കേസില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം. ഹൈക്കോടതിയാണ് ബോബി ചെമ്മണ്ണൂറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ജാമ്യം അനുവദിക്കാമെന്ന് വാക്കാലാണ് കോടതി പറഞ്ഞിരിക്കുന്നത്. ബോബി ചെമ്മണ്ണൂര്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ ഉത്തരവ് മൂന്നരയ്ക്ക് വരും. ദ്വയാര്‍ത്ഥ പ്രയോഗം ഇല്ലെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ജാമ്യാപേക്ഷയിലൂടെയും ബോബി ചെമ്മണ്ണൂര്‍ പരാതിക്കാരിയെ അധിക്ഷേപിക്കുന്നുവെന്നും കോടതി പറഞ്ഞു. 7 വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റമേ ഉള്ളൂ എന്നാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. പ്രതി സ്ഥിരമായി ഇത്തരം പരമാര്‍ശങ്ങള്‍ […]
Read more

നിലമ്പൂരിൽ പെട്ട് കോൺഗ്രസ്; പാർട്ടി പിളർപ്പിലേക്ക്

പി വി അൻവർ കഴിഞ്ഞദിവസം നടത്തിയ പത്രസമ്മേളനം കോൺഗ്രസിനെ കൂടുതൽ വലച്ചിരിക്കുകയാണ്. അൻവറിൻ്റെ അപ്രതീക്ഷിത രാജി യുഡിഎഫിനെയാണ് വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുന്നത്. യുഡിഎഫിൻ്റെ സ്ഥാനാർത്ഥി ആരാകണമെന്ന നിർദ്ദേശം അൻവർ മുന്നോട്ട് വച്ചത്, കോൺഗ്രസ്സിൽ വലിയ പൊട്ടിത്തെറിയിലേക്കാണ് കാര്യങ്ങൾ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നത്. അൻവർ ശുപാർശ ചെയ്ത ഡിസിസി പ്രസിഡൻ്റ് വി എസ് ജോയിയെ കോൺഗ്രസ്സ് സ്ഥാനാർത്ഥിയാക്കിയാൽ, മലപ്പുറം ജില്ലയിലെ കോൺഗ്രസ്സ് പിളരും. കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിൻ്റെ നേതൃത്വത്തിലുള്ള വിഭാഗം കോൺഗ്രസ് വിട്ടാൽ, അത് മലപ്പുറത്തെ യുഡിഎഫിന് […]
Read more

ചാനല്‍ ചര്‍ച്ചയ്ക്കിടെ മതവിദ്വേഷ പ്രസ്താവന; മുന്‍കൂര്‍ ജാമ്യം തേടി പി.സി ജോര്‍ജ്

ഈരാറ്റുപേട്ട: ചാനൽ ചർച്ചയ്ക്കിടെ നടത്തിയ മതവിദ്വേഷ പ്രസ്താവനയുമായി ബന്ധപ്പെട്ട് എടുത്ത കേസിൽ മുൻകൂർ ജാമ്യഹർജി നൽകി പി.സി.ജോർജ്. സംഭവത്തിൽ പി.സി.ജോർജ് മാപ്പുപറഞ്ഞതാണെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഷോൺ ജോർജ് പറഞ്ഞു. പി സി ജോർജ് പ്രസ്താവന പിൻവലിച്ച് നിരുപാധികം മാപ്പുപറഞ്ഞതാണ്, അതിലപ്പുറം എന്താണ് ഒരാൾക്ക് ചെയ്യാനാവുക. മാപ്പ് അം​ഗീകരിക്കാതെ അതിനെ ഏതുവിധേനയും സജീവ വിഷയമായി കൊണ്ടുനടക്കണമെന്ന് ആ​ഗ്രഹിക്കുന്നവരുണ്ട്. നാട്ടിൽ മത സ്പർധ വളർത്തുന്ന അത്തരക്കാരെയും അവരുടെ പ്രവർത്തനങ്ങളെയും രാഷ്ട്രീയപ്പാർട്ടിയുടെ അം​ഗമെന്ന നിലയിലും രാജ്യസ്നേഹി എന്ന നിലയിലും നിയമപരമായി […]
Read more

ഇൻഡിഗോയുടെ ഓഫർ ഇന്നുവരെ ;1199 രൂപ മുതൽ ടിക്കറ്റ്

ന്യൂ ഡൽഹി: ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കിൽ ഇളവുകൾ വാഗ്ദാനം ചെയ്യുന്ന ഇൻഡിഗോ ഐയര്‍ലൈൻസിന്റെ തകർപ്പൻ സെയിൽ ഇന്ന് വരെ. ഗെറ്റ്എവേ സെയിൽ ഇന്ന് അവസാനിക്കും. ജനുവരി 9 മുതല്‍ 13 വരെയാണ് ഈ പരിമിത കാല ഓഫര്‍ ഇൻഡിഗോ പ്രഖ്യാപിച്ചത്. ആഭ്യന്തര ടിക്കറ്റുകള്‍ 1,199 രൂപ മുതലും അന്താരാഷ്ട്ര ടിക്കറ്റുകള്‍ക്ക് 4,499 രൂപ മുതലും ലഭിക്കും. ടിക്കറ്റ് നിരക്കുകള്‍ക്ക് പുറമെ ബാഗേജ്, സീറ്റുകള്‍ എന്നിവയ്ക്ക് ഉൾപ്പെടെ മറ്റ് ഇളവുകളും ഇൻഡിഗോ നൽകും. എയര്‍ലൈന്‍റെ വെബ്സൈറ്റ്, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix