Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

സ്പാഡെക്സ്: സ്പേസ് ഡോക്കിങ് പരീക്ഷണം വിജയം

ബഹിരാകാശത്ത് പുതിയ ചരിത്രം കുറിച്ച ഐഎസ്ആര്‍ഒ. ഇന്ത്യയുടെ ആദ്യ സ്പേസ് ഡോക്കിംഗ് പരീക്ഷണമായ സ്പാഡെക്സ് സ്പേസ് ഡോക്കിങ് പരീക്ഷണം വിജയകരമായി പൂർത്തിയായി.പരീക്ഷണം വിജയമായതോടെ ബഹിരാകാശ ഡോക്കിംഗ് സാങ്കേതികവിദ്യയുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. 2024 ഡിസംബര്‍ 30ന് വിക്ഷേപിച്ച സ്‌പാഡെക്സ് ദൗത്യത്തിലെ ചേസര്‍, ടാര്‍ഗറ്റ് എന്നീ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് വച്ച് കൂട്ടിയോജിപ്പിക്കുന്ന പരീക്ഷണമാണ് നടന്നത്. വിക്ഷേപണത്തിന് ശേഷമുള്ള നാലാം പരിശ്രമത്തിലാണ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് വെച്ച് കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചത്.
Read more

ജയിലർ 2 : അനിരുദ്- നെൽസൺ കോംബോയിൽ അന്നൗൺസ്‌മെന്റ്

നെൽസൺ സിനിമകളുടെ അന്നൗൺസ്‌മെന്റ് വിഡിയോകൾക്ക് സിനിമയേക്കാൾ ആരാധകരാണ് ഉള്ളത്. നെൽസണും അനിരുദും പിന്നെ സിനിമയിലെ നായകനും കൂടി ചേർന്നുള്ള അന്നൗൺസ്‌മെന്റ് വിഡിയോകൾക്ക് പൊതുവെ കാഴ്ചക്കാർ ഏറെയാണ്. ഇതുവരെ വന്ന ശിവകാർത്തികേയൻ- അനിരുദ്- നെൽസൺ കോംബോയിലുള്ള അന്നൗൺസ്‌മെന്റ് വീഡിയോകളാണ് ആരാധകർക്ക് ഏറെ പ്രിയം. ദാ അതുപോലൊരു അന്നൗൺസ്‌മെന്റ് വീഡിയോ ആയി നെൽസണും അനിയും വീണ്ടും എത്തിയിരിക്കുന്നു. രജനികാന്തിന്റെ സൂപ്പർ ഹിറ്റ് സിനിമയായ ജയിലറിന്റെ രണ്ടാം വരവാണ് ഇത്തവണ അന്നൗൺസ്‌മെന്റിലൂടെ അറിയിച്ചിരിക്കുന്നത്. 2023 ലെ വമ്പൻ ഹിറ്റായിരുന്നു രജനികാന്ത് നായകനായി […]
Read more

ജാഗ്രത നിർദേശം: ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജാഗ്രതാ നിർദേശങ്ങൾ ദാമിനി മൊബൈൽ ആപ്പ്ളിക്കേഷൻ ഡൌൺലോഡ് ചെയ്യുക ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക സന്ദേശം ഇടിമിന്നൽ സാധ്യത മനസ്സിലാക്കാൻ കേന്ദ്ര കാലാവസ്ഥ വകുപ്പ് തയ്യാറാക്കിയിട്ടുള്ള ‘ദാമിനി’ മൊബൈൽ ആപ്പ്ളിക്കേഷൻ ഉപയോഗിക്കാവുന്നതാണ്. തെക്കൻ തമിഴ്നാട് തീരം, കന്യാകുമാരി പ്രദേശം, അതിനോട് ചേർന്ന ഗൾഫ് ഓഫ് മന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ […]
Read more

ബോബിയുടെ പട്ടിഷോ തിരിച്ചടിയായി

താൻ ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത വഴിയെ സഞ്ചരിക്കേണ്ടി വന്നിരിക്കുകയാണ് പ്രമുഖ വ്യവസായി കൂടിയായ ബോബി ചെമ്മണ്ണൂരിന്. കടുത്ത ലൈംഗിക വൈകൃതത്തോടുള്ള പരാമർശങ്ങൾ നടത്തുമ്പോഴും തന്റേതായ ആരാധക വൃത്തം സൃഷ്ടിക്കുവാൻ ബോബിക്ക് പലപ്പോഴും കഴിഞ്ഞിട്ടുണ്ട്. ജയിലിൽ ആയപ്പോഴും തിരികെ പുറത്തിറങ്ങുമ്പോൾ പഴയ ആരാധക വൃത്തത്തെ വീണ്ടും സജീവമായി നിലനിർത്തുവാനുള്ള വഴികളും ബോബി തേടിയിരുന്നു. അതിനുവേണ്ടിയുള്ള ആലോചനയിൽ നിന്നുമാകും ജാമ്യം ലഭിച്ച ശേഷവും ജയിലിൽ തന്നെ തുടരുന്നതിനുള്ള തീരുമാനം ഉണ്ടായിട്ടുണ്ടാവുക. എന്നാൽ ആ കുബുദ്ധി ബോബിയെ കൂടുതൽ പ്രതിസന്ധിയിലേക്ക് നയിച്ചിരിക്കുകയാണ്. […]
Read more

“സഞ്ജയ് പടിയൂർ എന്റർടെയ്ൻമെന്റ്സ് ഫിലിം അക്കാദമി”

സിനിമ മോഹങ്ങൾക്ക് ചിറകു നൽകാൻ പുതിയ ഫിലിം അക്കാദമി കൂടി എത്തുന്നു. “സഞ്ജയ് പടിയൂർ എന്റർടെയ്ൻമെന്റ്സ് ഫിലിം അക്കാദമി”. അക്കാദമിയുടെ വെബ്സൈറ്റ് ലോഞ്ച് നടൻ സുരേഷ് ഗോപി നിർവഹിച്ചു. അത്യാധുനിക സൗകര്യങ്ങളുമായി കോട്ടയം പുതുപ്പള്ളിയില്‍ ആരംഭിക്കുന്ന SPEFA (Sanjay padiyoor Entertainments Film Academy) യുടെ വെബ്സൈറ്റ് ലോഞ്ച് ബഹുമാനപ്പെട്ട കേന്ദ്ര സഹമന്ത്രി (പെട്രോളിയം, ടൂറിസം) ശ്രീ സുരേഷ്ഗോപി തിരുവനന്തപുരം ഓ ബൈ ടമാര ഹോട്ടലിൽ വച്ച് നിര്‍വഹിച്ചു. ചടങ്ങില്‍ ഫൗണ്ടർ, സിഇഒ സഞ്ജയ്‌ പടിയൂർ, ചെയർമാൻ […]
Read more

പിണറായിയ്ക്ക് ‘പുകഴ്ത്ത് പാട്ടുമായി’ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വീണ്ടും പുകഴ്ത്തി സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍. എംപ്ലോയീസ് അസോസിയേഷന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി തയ്യാറാക്കിയ ഗാനത്തിലാണ് പിണറായിയെ പുകഴ്ത്തുന്നത്. പരിപാടിയുമായി ബന്ധപ്പെട്ട് നാളെ അവതരിപ്പിക്കാന്‍ വെച്ച ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. പിണറായി ചെമ്പടയ്ക്ക് കാവലാള്‍ എന്നും ചെങ്കനല്‍ കണക്കൊരാള്‍ എന്നും പാട്ടില്‍ പറയുന്നു. തൊഴിലാളികള്‍ക്ക് തോഴനാണ് പിണറായി. ജ്വലിച്ച് നില്‍ക്കുന്ന സൂര്യന്‍. സമരധീര സാരഥി. കാക്കിയിട്ട കോമരങ്ങളെ മറികടന്നു ശക്തമായ മര്‍ദനമേറ്റ സാരഥി എന്നും വരികളില്‍ പറയുന്നു. പ്ളാസ്റ്റിക്ക് ഫ്രീ സോണ്‍ എന്ന ബോര്‍ഡ് […]
Read more

കോണ്‍ഗ്രസിന്റെ പുതിയ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്ത് സോണിയ ഗാന്ധി

ന്യൂ ഡല്‍ഹി: കോണ്‍ഗ്രസിന്റെ പുതിയ ദേശീയ ആസ്ഥാനം ഇന്ദിര ഗാന്ധി ഭവന്റെ ഉദ്ഘാടനം നിർവഹിച്ച് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി. കോട്‌ല റോഡിലെ 9 എയിൽ സ്ഥിതി ചെയ്യുന്ന പാർട്ടിയുടെ പുതിയ ആസ്ഥാനത്തിന്റെ ഉത്‌ഘാടന ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി, കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, കെസി വേണുഗോപാൽ എന്നിവരും മുതിർന്ന പാർട്ടി നേതാക്കളും പങ്കെടുത്തു. രാവിലെ 10 മണിയോടെ തന്നെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമായി. ചടങ്ങിൽ പാർട്ടി […]
Read more

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരുന്ന് ക്ഷാമം: രോഗികള്‍ ആശങ്കയില്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരുന്ന് ക്ഷാമം രൂക്ഷം. ഡയാലിസിസിനടക്കം പുറമേ നിന്ന് മരുന്ന് വാങ്ങാന്‍ രോഗികളോട് നിര്‍ദേശിച്ചിരിക്കുകയാണ് ആശുപത്രി അധികൃതര്‍. മരുന്ന് പുറത്ത് നിന്ന് വാങ്ങി നല്‍കിയില്ലെങ്കില്‍ ഡയാലിസിസ് ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലാണ് രോഗികള്‍. ഇതോടെ രോഗികളും കൂട്ടിരിപ്പുകാരും ആശങ്കയിലാണ്. രോഗികളും ബന്ധുക്കളും ഡിഎംഒയെ കണ്ട് പരാതി നല്‍കിയെങ്കിലും പരിഹാരമില്ല. മരുന്ന് വിതരണത്തില്‍ 90 കോടി രൂപയുടെ കുടിശ്ശികയാണ് നിലവിലുള്ളത്. ഉപകരണങ്ങളുടെ ലഭ്യത കുറഞ്ഞത് ലാബ് പ്രവര്‍ത്തനവും പ്രതിസന്ധിയിലാക്കി. കാരുണ്യ മെഡിക്കല്‍ ഷോപ്പുകളിലും മെഡിക്കല്‍ കോളേജിലെ […]
Read more

ഇംപീച്ച്‌ ചെയ്യപ്പെട്ട ദക്ഷിണകൊറിയൻ മുൻ പ്രസിഡന്റ് യൂൻ സൂക് യോൾ അറസ്റ്റിൽ

സോൾ: ദക്ഷിണകൊറിയയിൽ പട്ടാളഭരണം പ്രഖ്യാപിച്ചതിനെ തുടർന്ന് പുറത്താക്കപ്പെട്ട പ്രസിഡന്റ് യൂൻ സൂക് യോൾ അറസ്റ്റിൽ. ഡിസംബർ മൂന്നിന് കൊറിയയിൽ നടന്ന പട്ടാള ഭരണ പ്രഖ്യാപനവുമായി ബന്ധപ്പെട്ടാണ് നടപടി. പട്ടാള ഭരണം പ്രഖ്യാപിച്ചതിനെ തുടർന്ന് പ്രസിഡന്റ് വ്യാപക വിമർശനം നേരിട്ടിരുന്നു. സംഭവത്തിൽ കനത്ത പ്രതിഷേധം ഉയർന്നതോടെ പട്ടാളനിയമം പിൻവലിക്കാൻ പ്രസിഡന്റ് നിർബന്ധിതനായി. തുടർന്നാണ് യൂൻ സൂക് യോളിനെ ഇംപീച്ച് ചെയ്തത്. ഭരണകക്ഷി എംപിമാരടക്കം 204 എംപിമാരാണ് ഇംപീച്ച്മെന്റ് അനുകൂലിച്ച് വോട്ട് ചെയ്തത്.
Read more

ബോബി ചെമ്മണ്ണൂർ നിയമത്തിനതീതനല്ല; ജാമ്യം റദ്ദാക്കും

കൊച്ചി: നടിക്കെതിരെ അധിക്ഷേപം നടത്തിയ കേസിൽ ഹൈക്കോടതിയുടെ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ബോബി ചെമ്മണ്ണൂരിന്റെ ജാമ്യം റദ്ദാക്കും. ജാമ്യം ലഭിച്ചിട്ടും ജയിലിൽ നിന്ന് ഇറങ്ങാൻ ബോബി ചെമ്മണ്ണൂർ വിസമ്മതിച്ചിരുന്നു. സംഭവത്തിൽ ബോബി ചെമ്മണ്ണൂർ കോടതിയെ നിന്ദിച്ചതിനെ തുടർന്നാണ് കോടതി രൂക്ഷമായ നിലപാട് സ്വീകരിച്ചത്. ബോബി നാടകം കളിക്കരുത് എന്ന് ഹൈക്കോടതി വിമർശിച്ചു. 12 മണിക്കുള്ളിൽ വിശദീകരണം നൽകണമെന്നും അല്ലാത്തപക്ഷം ബോബിയുടെ ജാമ്യം റദ്ദാക്കുമെന്നും കോടതി അറിയിച്ചു. ജാമ്യം റദ്ദാക്കാൻ നോട്ടീസും നൽകും. ഇന്നലെ വൈകീട്ട് 4 .08 […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix