Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ഗ്രീഷ്മ കുറ്റക്കാരി, കേരളം ചർച്ച ചെയ്ത ‘ജ്യൂസ് കലക്കി കൊല’; ശിക്ഷ വിധി നാളെ

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസിൽ ഗ്രീഷ്മ കുറ്റക്കാരി എന്ന് കോടതി. പ്രതിക്കുള്ള ശിക്ഷ കോടതി നാളെ വിധിക്കും. പ്രതിക്കെതിരെ കൊലപാതകം അടക്കമുള്ള വകുപ്പുകൾ തെളിഞ്ഞു. മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവനും കുറ്റക്കാരൻ ആണെന്ന് തെളിഞ്ഞു. ഗ്രീഷമയാണ് കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. രണ്ടാം പ്രതിയായ അമ്മയെ കോടതി വെറുതെ വിട്ടു. അമ്മയെ വെറുതെ വിടരുതായിരുന്നു എന്ന് ഷാരോണിന്റെ ബന്ധുക്കൾ പ്രതികരിച്ചു. മറ്റൊരു വിവാഹം നിശ്ചയിച്ചപ്പോൾ കാമുകിയായ ഗ്രീഷ്മ ഷാരോണിനെ ഒഴിവാക്കുന്നതിനായി കഷായത്തിൽ കീടനാശിനി കലർത്തി നൽകി കൊല്ലുകയായിരുന്നു. കേസിൽ […]
Read more

താരങ്ങൾക്ക് പുതിയ പെരുമാറ്റചട്ടവുമായി ബിസിസിഐ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ താരങ്ങള്‍ക്ക് പുതിയ നിര്‍ദ്ദേശവുമായി ബിസിസിഐ. താരങ്ങള്‍ ആഭ്യന്തര മത്സരങ്ങളില്‍ പങ്കെടുക്കണമെന്നതടക്കം നിരവധി പുതിയ നിയന്ത്രണങ്ങളാണ് ബിസിസിഐ കൊണ്ടുവരുന്നത്. ഇതുമായി ബന്ധപ്പെട്ട് ബിസിസിഐ യോഗം ചേര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണ് പെരുമാറ്റച്ചട്ടം പുറത്തിറക്കിയത്. മത്സരത്തിനായി പങ്കെടുക്കാന്‍ പോകുമ്പോള്‍ താരങ്ങള്‍ ഒന്നിച്ച് യാത്ര ചെയ്യണമെന്നും കുടുംബത്തിനൊപ്പം തനിച്ച് യാത്ര അനുവദിക്കില്ലെന്നും പെരുമാറ്റച്ചട്ടത്തില്‍ പറയുന്നു. ആഭ്യന്തര മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ ഇളവ് വേണമെങ്കില്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്റെ അനുമതി വേണം. പരമ്പര അവസാനിക്കുന്നത് വരെ ടീമിനൊപ്പം താരങ്ങള്‍ തുടരണം. പരമ്പരയ്ക്കിടെ പരസ്യ […]
Read more

എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍എസ് മാധവന് സമർപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: 2024-ലെ എഴുത്തച്ഛന്‍ പുരസ്‌കാരം എഴുത്തുകാരന്‍ എന്‍എസ് മാധവന് സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ആണ് പുരസ്‌കാരം നൽകിയത്. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാരം. സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്‌കാരമാണ് എഴുത്തച്ഛന്‍ പുരസ്‌കാരം. എസ്കെ വസന്തന്‍ ചെയര്‍മാനും ഡോ. ടികെ നാരായണന്‍, ഡോ മ്യൂസ് മേരി ജോര്‍ജ്ജ് എന്നിവര്‍ അംഗങ്ങളും സിപി അബൂബക്കര്‍ മെമ്പര്‍ സെക്രട്ടറിയുമായ ജൂറിയാണ് പുരസ്‌കാര ജേതാവിനെ […]
Read more

ചേന്ദമംഗലം കൂട്ടക്കൊല: കൊല്ലപ്പെട്ട മൂന്ന് പേരുടെയും പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ ഇരുമ്പ് ദണ്ഡ് കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റം സമ്മതിച്ച് പ്രതി. വേണു, ഉഷ, വിനീഷ എന്നിവരെയാണ് അയല്‍വാസി റിതു അടിച്ചു കൊലപ്പെടുത്തിയത്. സഹോദരിയെ കുറിച്ച് ജിതിന്‍ മോശമായി സംസാരിച്ചതാണ് പ്രകോപന കാരണമെന്ന് പ്രതി റിതു ജയന്റെ മൊഴി. പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ച് പൊലീസ് ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്. ബൈക്കിന്റെ സ്റ്റമ്പ്, രണ്ട് കത്തി ഉള്‍പ്പെടെ ഉപയോഗിച്ചാണ് ഇയാള്‍ നാലംഗ കുടുംബത്തെ ആക്രമിച്ചത്. വിനീഷയുടെ ഭര്‍ത്താവ് ജിതിന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ […]
Read more

ഐ.ടി കമ്പനി പ്രതിനിധികളുമായി സംവദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന് മുന്നോടിയായി തിരുവനന്തപുരത്ത് ഐ.ടി കമ്പനി പ്രതിനിധികളുമായി സംവദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ . മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിയതിലൂടെ നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളം മാറിയെന്നും ഇത് സംസ്ഥാനത്തിൻ്റെ വ്യവസായ വേഗത കൂടിയതായും മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ കൂടുതൽ ടെക്നോ പാർക്കുകൾക്ക് സർക്കാർ സന്നദ്ധമാണ്. മൂന്ന് ഐ ടി കോറിഡോറുകൾ സംസ്ഥാനം നിർദേശിച്ചു കഴിഞ്ഞു. നിലവിലെ കേരളത്തിലെ വ്യവസായ, നിക്ഷേപ അന്തരീക്ഷത്തിൽ സംസ്ഥാന സർക്കാർ സാധ്യമാക്കിയ മാറ്റം കൂടുതൽ ജനങ്ങളിലെത്തണം. രാജ്യത്തെ […]
Read more

നെയ്യാറ്റിൻകര സമാധി: ഗോപന്‍സ്വാമിയുടെ സംസ്‌കാരം ഇന്ന്

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍സ്വാമിയുടെ സംസ്‌കാരം ഇന്ന്. വൈകിട്ട് മൂന്നിനും നാലിനും ഇടയിലാണ് സംസ്‌കാരം. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന നെയ്യാറ്റിന്‍കര ആശുപത്രിയില്‍ നിന്നും നാമജപഘോഷയാത്ര ആയിട്ടാണ് വീട്ടിലേക്ക് കൊണ്ടുവരിക. മഹാ സമാധിയായി വലിയ ചടങ്ങുകളോടെ സംസ്‌കരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. ഗോപന്‍സ്വാമി സമാധിയായെന്ന് കുടംബം പറയുന്ന അതേസ്ഥലത്ത് തന്നെയായിരിക്കും ‘മഹാസമാധി’ നടക്കുക. ഇന്നലെ രാവിലെയാണ കല്ലറയുടെ സ്ലാബ് മാറ്റി ഗോപന്‍ സ്വാമിയുടെ മ്യതദേഹം പുറത്തെടുത്തത്. ഇരിക്കുന്ന നിലയിലായിരുന്നു ഗോപന്‍ സ്വാമിയുടെ മൃതദേഹം. നെഞ്ച് വരെ പൂജാദ്രവ്യങ്ങള്‍ മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. […]
Read more

‘മെട്രോ കണക്ട്’ പ്രവർത്തനം ആരംഭിച്ചു

കൊച്ചി: നഗരത്തിലെ പൊതുഗതാഗത രംഗത്തിന് കുതിപ്പേകാൻ കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സര്‍വ്വീസ് ‘മെട്രോ കണക്ട്’ പ്രവർത്തനം ആരംഭിച്ചു. ബസുകളുടെ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയായതിന് പിന്നാലെയാണ് പൊതുസർവീസ് ആരംഭിച്ചത്. ആലുവ- എയര്‍പോര്‍ട്ട് റൂട്ടില്‍ 80 രൂപയും മറ്റു റൂട്ടുകളില്‍ അഞ്ച് കിലോമീറ്റര്‍ യാത്രയ്ക്ക് മിനിമം 20 രൂപയുമാണ്. പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ഇലക്ട്രിക് ബസുകളിലെ യാത്രാനിരക്ക്. ക്യാഷ് ട്രാൻസാക്ഷൻ വഴിയും ഡിജിറ്റല്‍ പേയ്‌മെന്റ് വഴിയും ടിക്കറ്റ് ലഭ്യമാക്കും. പരിസ്ഥിതി സൗഹാർദ്ദമായ രീതിയിൽ സജ്ജീകരിച്ചിരിക്കുന്ന ബസുകളിൽ സൗകര്യപ്രദമായ […]
Read more

രേഖാചിത്രത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

ആസിഫ് അലിയുടെ പുതിയ ചിത്രമായ രേഖാചിത്രത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. സിനിമയുടെ ദൈർഖ്യം കാരണം അഭിനയിച്ച സീൻ സിനിമയിൽ നിന്ന് ഒഴിവാക്കപ്പെട്ടതറിഞ്ഞ് റിലീസ് ദിനത്തിൽ തിയറ്ററിൽ വെച്ച് പൊട്ടിക്കരഞ്ഞ ജൂനിയർ ആർടിസ്റ്റിനെ ആസിഫ് അലി നേരിൽ കണ്ട് ആശ്വസിപ്പിച്ചത് സമൂഹ മാധ്യമങ്ങൾ ചർച്ചയായിരുന്നു. ഓട്ടോ ഡ്രൈവർ ആയ സുലേഖയാണ് ഒഴിവാക്കപ്പെട്ട രംഗത്തിൽ അഭിനയിച്ചിരുന്നത്. സുലേഖ അഭിനയിച്ച ഒഴിവാക്കപ്പെട്ട രംഗം ഡിലീറ്റഡ് സീൻ ആയി പുറത്തു വിടുമെന്ന് സംവിധായകൻ ജോഫിൻ ടി ചാക്കോ അറിയിച്ചിരുന്നു. ആ […]
Read more

സര്‍ഫറാസ് ഖാനെതിരെ കോച്ച് ഗൗതം ഗംഭീര്‍; രഹസ്യങ്ങള്‍ ചോര്‍ത്തിയത് സര്‍ഫറാസ്

യുവ ക്രിക്കറ്റ് താരം സര്‍ഫറാസ് ഖാനെതിരെ ആരോപണവുമായി കോച്ച് ഗൗതം ഗംഭീര്‍. ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ഇന്ത്യയുടെ ഡ്രസ്സിംഗ് റൂം രഹസ്യങ്ങള്‍ ചോര്‍ത്തിയത് സര്‍ഫറാസ് ആണെന്ന് ഗംഭീർ പറഞ്ഞു. ബിസിസിഐയുടെ അവലോകന യോഗത്തിലാണ് സര്‍ഫറാസിനെതിരെ ഗുരുതരമായ ആരോപണം ഗംഭീർ ഉന്നയിച്ചത്. മെല്‍ബണ്‍ ടെസ്റ്റിലെ തോല്‍വിക്ക് ശേഷം ഗൗതം ഗംഭീര്‍ താരങ്ങളോട് കടുത്ത ഭാഷയില്‍ സംസാരിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു.
Read more

നിയമസഭ സമ്മേളനം: ജനുവരി 17 മുതല്‍ മാര്‍ച്ച് 28 വരെ

പതിനഞ്ചാം നിയമസഭയുടെ പതിമൂന്നാമതു സമ്മേളനം ജനുവരി 17 മുതല്‍ മാര്‍ച്ച് 28 വരെ. ജനുവരി 17 ന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കുന്ന ഈ സമ്മേളനത്തില്‍ 2025 – 26 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് സഭയില്‍ അവതരിപ്പിക്കുകയും ചര്‍ച്ച ചെയ്തു പാസാക്കുകയും ചെയ്യും. ആകെ 27 ദിവസമാണ് നിയമസഭ ചേരുന്നത്. ജനുവരി 20, 21, 22 തീയതികള്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ച നടത്തും. ഫെബ്രുവരി ഏഴിന് 2025 – 26 സാമ്പത്തിക വര്‍ഷത്തേക്കുള്ള […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix