Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

അൻവറിനെ ഭയന്ന് സർക്കാരിന്റെ യൂടേണ്‍

സര്‍ക്കാരിന്റെ വനനിയമ ഭേദഗതി ബില്ലില്‍ നിന്നുള്ള പിന്മാറ്റം ബുദ്ധിപരമാണ്. ആ കുബുദ്ധിക്ക് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയും ആണ്. വിഷയത്തെ ഉയർത്തിക്കാട്ടിയായിരുന്നു പി വി അൻവറിന്റെ രാഷ്ട്രീയ കാട്ടിക്കൂട്ടലുകൾ. തൃണമൂൽ കോൺഗ്രസിന്റെ ഭാഗമാകുമ്പോൾ വനം നിയമ ഭേദഗതി വിഷയത്തിൽ തുടർ പ്രക്ഷോഭങ്ങൾ ആയിരുന്നു അൻവറിന്റെ ലക്ഷ്യം. അൻവറിന്റെ പോരാട്ടമുന ഒടിക്കുകയും മതന്യൂനപക്ഷങ്ങളെ ഒപ്പം നിർത്തുകയുമാണ് വിഷയത്തിൽ മുന്നോട്ട് ഇല്ലെന്ന നിലപാട് സ്വീകരിക്കുന്നതിലൂടെ സർക്കാർ ചെയ്യുന്നത്. നിലവിലെ വനനിയമ ഭേദഗതിയിൽ ആശങ്ക ഉയര്‍ന്നിട്ടുണ്ടെന്നും ഇത് പരിഹരിക്കാതെ മുന്നോട്ട് […]
Read more

ഓൺലൈൻ തട്ടിപ്പിന് ഇരയായി മുൻ കേരള ഹൈക്കോടതി ജസ്റ്റിസ്; ജഡ്ജിയുടെ 90 ലക്ഷം തട്ടിയെടുത്തു

കൊച്ചി: ഓൺലൈൻ തട്ടിപ്പിന് ഇരയായി മുൻ കേരള ഹൈക്കോടതി ജസ്റ്റിസ്. കേരള ഹൈക്കോടതിയിലെ റിട്ടയേർഡ് ജസ്റ്റിസ് ശശിധരൻ നമ്പ്യാർ ആണ് തട്ടിപ്പിന് ഇരയായത്. 90 ലക്ഷം രൂപയാണ് നഷ്ടമായത്. ഓൺലൈൻ ഷെയർ ട്രേഡിങ്ങിലൂടെ 850 ശതമാനം ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. സംഭവത്തിൽ രണ്ടുപേർക്കെതിരെ തൃപ്പൂണിത്തുറ ഹിൽ പാലസ് പോലീസ് കേസെടുത്തു. അനുമതിയില്ലാതെ മൊബൈൽ നമ്പർ ഒരു വാട്സ്ആപ്പ് ഷെയർ ട്രേഡിങ് ഗ്രൂപ്പിൽ കൂട്ടിച്ചേർത്തിരുന്നു. പണം അയക്കാനുള്ള ഒരു ലിങ്ക് ഗ്രൂപ്പിൽ പങ്കുവെച്ചിരുന്നു. ജഡ്ജി ഇതുവഴി പണം […]
Read more

മുല്ലപെരിയാർ: കേരളത്തിന് ആശ്വാസം, ഇനി ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് കീഴിൽ

ന്യൂ ഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ കാര്യങ്ങൾ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറാൻ ഉത്തരവായി. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാർ ഉത്തരവ് പുറത്തിറക്കി. അണക്കെട്ടിന്റെ സുരക്ഷാകാര്യങ്ങളില്‍ നേരത്തെ തമിഴ്നാടിനായിരുന്നു മേല്‍ക്കൈ. എന്നാൽ ഡാമിന്റെ സുരക്ഷ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് കീഴിൽ വരുന്നതോടെ ചെയർമാനായിരിക്കും സമിതിയുടെ പുതിയ അധ്യക്ഷൻ. കേരളത്തിന്റെയും, തമിഴ്നാടിന്റേയും പ്രതിനിധികൾ സമിതിയിൽ അംഗങ്ങളാണ്.
Read more

ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് മത്സരയിനമാക്കാൻ ഡൽഹി ഹൈക്കോടതി വിധി

ദേശീയ ഗെയിംസില്‍ കളരിപ്പയറ്റിനെ മത്സരയിനമാക്കി ഉള്‍പ്പെടുത്താന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവ്. ഉത്തരാഖണ്ഡില്‍ 28ന് ആരംഭിക്കുന്ന ദേശീയ ഗെയിംസിലാണ് കളരിപ്പയറ്റിനെ മത്സരയിനമാക്കി ഉള്‍പ്പെടുത്താനുളള കോടതി ഉത്തരവ്. കളരിപ്പയറ്റിനെ മത്സരയിനങ്ങളില്‍ നിന്ന് ഒഴിവാക്കി പ്രദര്‍ശനയിനമാക്കിയ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ നടപടി റദ്ദാക്കിയാണ് കോടതി വിധി. ഹരിയാന ഫരീദാബാദില്‍ നിന്നുള്ള മത്സരാര്‍ഥി ഹര്‍ഷിത യാദവിന്റെ ഹര്‍ജയിലാണ് നടപടി. കളരിപ്പയറ്റിനെ മത്സരയിനമാക്കി ഒരാഴ്ചയ്ക്കുള്ളില്‍ പുതുക്കിയ മത്സരക്രമം പുറത്തിറക്കണമെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും ഉത്തരാഖണ്ഡ് സര്‍ക്കാരിനും ഹൈക്കോടതി നിര്‍ദേശം നല്‍കി. 2015ല്‍ കേരളം ആതിഥ്യം […]
Read more

ഷാരോൺ കേസിൽ വിധി നാളെ; ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഗൂഢാലോചന കേസിൽ പ്രതികൾ

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസിൽ വിധി നാളെ. കാമുകി ഗ്രീഷ്മയാണ് കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയത്. 2022 ഒക്ടോബറിലായിരുന്നു സംഭവം. കഷായം കുടിച്ച് ദേഹസ്വാസ്ഥ്യമുണ്ടായ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 11 ദിവസത്തിന് ശേഷം മരിക്കുകയായിരുന്നു. കേസിൽ നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് വിധി പറയുക. മറ്റൊരു വിവാഹം നിശ്ചയിച്ചപ്പോൾ കാമുകിയായ ഗ്രീഷ്മ ഷാരോണിനെ ഒഴിവാക്കുന്നതിനായി കഷായത്തിൽ കീടനാശിനി കലർത്തി നൽകി കൊല്ലുകയായിരുന്നു. പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചു. തെളിവുകള്‍ നശിപ്പിച്ചതിന് ഗ്രീഷ്മയുടെ അമ്മയും […]
Read more

പട്ടം പറക്കുന്നതിനിടെ കെട്ടിടത്തില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

മുംബൈ: സംക്രാന്തി ആഘോഷത്തോടനുബന്ധിച്ച് പട്ടം പറത്തുന്നതിനിടെ കെട്ടിടത്തില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. നാഗ്പൂര്‍ സ്വദേശി സോഹേല്‍ ഖാന്‍ സലീം ഖാന്‍ (22) ആണ് മരിച്ചത്. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് കാല്‍ വഴുതി യുവാവ് താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കെട്ടിടത്തിന് മുകളില്‍ സുരക്ഷാ ഭിത്തി ഇല്ലായിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.
Read more

കലാമണ്ഡലത്തിന് ആദ്യ നൃത്ത അധ്യാപകൻ; ഭരതനാട്യം അധ്യാപകനായി ആർഎൽവി രാമകൃഷ്ണൻ

തൃശൂർ: കേരള കലാമണ്ഡലത്തിൽ ആദ്യ നൃത്ത അധ്യാപകനായി സ്ഥാനമേറ്റ് ആർ എൽ വി രാമകൃഷ്ണൻ. അസിസ്റ്റന്റ് പ്രൊഫസറായി ഇന്ന് തൃശ്ശൂര്‍ കലാമണ്ഡലത്തില്‍ പ്രവേശിക്കും. കേരള ചരിത്രത്തിൽ ആദ്യമായാണ് നൃത്ത അധ്യാപകനായി ഒരു പുരുഷന്‍ ജോലിയില്‍ പ്രവേശിക്കുന്നത്. പ്രശസ്ത നടൻ കലാഭവൻ മണിയുടെ സഹോദരൻ ആണ് രാമകൃഷ്ണൻ.
Read more

പാര്‍ട്ടി അംഗമാണെന്ന ഉറച്ച ബോധ്യത്തോടെ സൈബറിടത്തില്‍ ഇടപെടണം

തിരുവന്തപുരം: സൈബറിടത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ ഇടപെടലില്‍ നിര്‍ദ്ദേശവുമായി സിപിഐ. അധിക്ഷേപകരമായ രീതിയില്‍ പ്രവര്‍ത്തകര്‍ സൈബറിടങ്ങളില്‍ ഇടപെടുന്നത് അച്ചടക്കലംഘനമായി കണക്കാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. പാര്‍ട്ടിയെയും പാര്‍ട്ടി നേതാക്കളെയും മോശമായി ചിത്രീകരിക്കുന്നതും ഏതെങ്കിലും രീതിയില്‍ അധിക്ഷേപിക്കുന്നതും ഗുരുതര കുറ്റമായി കണക്കാക്കും. ഇതിനെ പ്രോത്സഹിപ്പിക്കുന്നതിനെയും അച്ചടക്കലംഘനമായി കണക്കാക്കും. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇത് സംബന്ധിച്ച് പാര്‍ട്ടി ഭരണഘടനയില്‍ ഭേദഗതി കൊണ്ടുവന്നിരുന്നു. സൈബറിടത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ പരാമര്‍ശം നടത്തുന്ന പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി ഒരാഴ്ച തെറ്റ് തിരുത്താനുള്ള സമയം ആദ്യം കൊടുക്കും. എന്നിട്ടും […]
Read more

ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണും കെ.എല്‍. രാഹുലും ഉണ്ടാകില്ല?

മുംബൈ: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണും കെ.എല്‍. രാഹുലും ഉണ്ടാകില്ല. ഇവർക്ക് പകരമായി ഋഷഭ് പന്തും ധ്രുവ് ജുറെലും ഇന്ത്യന്‍ ടീമിൽ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ഇടം നേടുമെന്നാണ് റിപ്പോർട്ടുകൾ. വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ഋഷഭ് പന്തിന് പുറമെ, ജുറെല്‍, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരാണ് പരിഗണയിലുള്ളത്. വിജയ്ഹസാരെ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് മുന്നോടിയായുള്ള പരിശീലന ക്യാമ്പില്‍ നിന്ന് സഞ്ജു സാംസൺ വിട്ടുനിന്നത് ചാമ്പ്യന്‍സ് ട്രോഫിയിലും സഞ്ജുവിന് തിരിച്ചടിയാകും. ഏകദിന ക്രിക്കറ്റില്‍ […]
Read more

എയര്‍ കേരള ജൂണില്‍ ; ആദ്യ സര്‍വീസ് കൊച്ചി ഹബ്ബിൽ നിന്ന്

കൊച്ചി: എയര്‍ കേരളയുടെ ആഭ്യന്തര വിമാന സര്‍വീസ് ജൂണില്‍ ആരംഭിക്കും. കൊച്ചിയില്‍നിന്നായിരിക്കും എയർ കേരളയുടെ ആദ്യ സര്‍വീസ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് എയര്‍ കേരളയുടെ ഹബ്ബ്. ഏറ്റവും കുറഞ്ഞ നിരക്കിലായിരിക്കും എയര്‍ കേരള സര്‍വീസ് നടത്തുക. ആദ്യഘട്ടത്തില്‍ 76 സീറ്റുകളുള്ള അഞ്ച് വിമാനങ്ങൾ പാട്ടത്തിനെടുത്താണ് സര്‍വീസിനായി ഉപയോഗിക്കുക. വിമാനങ്ങള്‍ ലഭ്യമാക്കുന്നതിന് ഐറിഷ് കമ്പനിയുമായി കരാര്‍ ഒപ്പുവെച്ചു. രണ്ട് വര്‍ഷത്തിനുള്ളില്‍ 20 വിമാനങ്ങള്‍ സ്വന്തമാക്കി അന്താരാഷ്ട്ര സര്‍വീസും കൂടി തുടങ്ങുകയാണ് എയർ കേരളയുടെ ലക്ഷ്യം.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix