Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ഇന്ത്യയിൽ ഡിജിറ്റൽ അറസ്റ്റുണ്ടോ…?

‘ഡിജിറ്റൽ അറസ്റ്റ്’ എന്ന വാക്ക് നമ്മൾ കേൾക്കുവാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയൊന്നും ആകുന്നില്ല. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിന് പിന്നാലെ നിരവധി ആളുകളാണ് ആശങ്കകളുമായി രംഗത്ത് വരുന്നത്. ശരിക്കും പറഞ്ഞാൽ ഡിജിറ്റൽ അറസ്റ്റ് എന്ന ഒരു സംഭവമേ ഇന്ത്യയിൽ ഇല്ല. അന്വേഷണത്തിനായി നിങ്ങളുടെ അക്കൗണ്ടിലെ പണം ആർക്കെങ്കിലും കൈമാറണമെന്ന് ഇന്ത്യയിലെ ഒരു അന്വേഷണ ഏജൻസിയും നിങ്ങളോട് ആവശ്യപ്പെടില്ല. അന്വേഷണത്തിന് ആവശ്യമുണ്ടെന്നു തോന്നുന്നപക്ഷം നിങ്ങളുടെ അക്കൗണ്ട് നിയമപരമായി മരവിപ്പിക്കാൻ പോലീസിനും മറ്റ് ഏജൻസികൾക്കും അധികാരമുണ്ട്. അതുകൊണ്ടുതന്നെ, നിങ്ങളുടെ പണം കൈമാറണമെന്നോ […]
Read more

മനോവൈകൃതം ബാധിച്ച സംഘടനയായി എസ്എഫ്‌ഐ അധഃപതിച്ചു; തോട്ടട അക്രമം കിരാതം

കണ്ണൂര്‍: തോട്ടട ഐടിഐയില്‍ കെ.എസ്.യു പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ച എസ്എഫ് ഐ നടപടി കിരാതമാണെന്നും അക്രമം നടത്തിയ ക്രിമിനല്‍ കുട്ടി സഖാക്കള്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ജനാധിപത്യ സംവിധാനത്തില്‍ അനുവദിച്ചിട്ടുള്ള സ്വതന്ത്രമായ സംഘടനാ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന കമ്യൂണിസറ്റ് ഫാസിസത്തിന്റെ തുടര്‍ച്ചയാണീ അക്രമം. ഇത് അംഗീകരിക്കാനാവില്ല. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിന് സമാനമായി എസ്എഫ് യുടെ ഇടിമുറി സംസ്‌കാരം കഴിഞ്ഞ ദിവസം ഇവിടെയും അരങ്ങേറി.ഒരു വിദ്യാര്‍ത്ഥിയെ ക്രൂരമായിട്ടാണ് മര്‍ദ്ദിച്ചത്.ഇതിനു പുറമെയാണ് കെഎസ്.യു പ്രവര്‍ത്തകര്‍ […]
Read more

പ്രമേഹം ബാധിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാക്കാന്‍ ആക്ഷന്‍ പ്ലാന്‍: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: പ്രമേഹം ബാധിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹ്രസ്വകാലവും ദീര്‍ഘകാലവും അടിസ്ഥാനമാക്കിയാണ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുന്നത്. പ്രമേഹ രോഗ ചികിത്സയില്‍ റോഡ്മാപ്പ് തയ്യാറാക്കാന്‍ അന്താരാഷ്ട്ര കോണ്‍ക്ലേവ് സംഘടിപ്പിക്കും. സംസ്ഥാന തലത്തില്‍ പ്രീ കോണ്‍ക്ലേവ് സംഘടിപ്പിച്ച് അതുകൂടി ഉള്‍ക്കൊണ്ടാണ് അന്താരാഷ്ട്ര കോണ്‍ക്ലേവ് സംഘടിപ്പിക്കുക. അന്തര്‍ദേശീയ തലത്തില്‍ പ്രമേഹ രോഗ ചികിത്സയില്‍ വന്നിട്ടുള്ള നൂതന സംവിധാനങ്ങളും, ചികിത്സാ വിധികളും ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാരെയും മറ്റ് […]
Read more

തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഉജ്ജ്വല വിജയം; ഫലം ഭരണവിരുദ്ധ വികാരത്തിന്റെ തെളിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് 31 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഉജ്ജ്വല വിജയം നേടി. സമീപകാല ഉപതിരഞ്ഞെടുപ്പുകളിലെ വിജയക്കുതിപ്പ് നിലനിര്‍ത്തനായി. 13 ല്‍ നിന്നും 17 ലേക്ക് യു.ഡി.എഫ് സീറ്റ് വിഹിതം ഉയര്‍ത്തി. പാലക്കാട് തച്ചന്‍പാറ, തൃശ്ശൂര്‍ നാട്ടിക, ഇടുക്കി കരിമണ്ണൂര്‍ പഞ്ചായത്തുകളിലെ എല്‍.ഡി.എഫ് ഭരണം യു.ഡി.എഫ് അവസാനിപ്പിച്ചു. അതിശക്തമായ ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് നിലനില്‍ക്കുന്നു എന്നതിന്റെ തെളിവാണ് ഈ തിരഞ്ഞെടുപ്പ് ഫലവും. എല്‍.ഡി.എഫില്‍ നിന്ന് 9 സീറ്റുകളാണ് യു.ഡി.എഫ് പിടിച്ചെടുത്തത്. 15 സീറ്റില്‍ നിന്ന് 11 […]
Read more

ഇതുവരെ നടത്തിയത് 12,997 ദീര്‍ഘദൂര സര്‍വീസുകളും; 61,109 ചെയിന്‍ സര്‍വീസുകളും

ശബരിമലയിലെ തിരക്ക് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പമ്പയില്‍ നിന്നുംകെ എസ് ആര്‍ ടി സി യുടെ ഏഴ് പുതിയ ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിച്ചു. കോയമ്പത്തൂരിലേക്ക് രണ്ടും തെങ്കാശി, തിരുനെല്‍വേലി എന്നിവിടങ്ങളിലേക്ക് ഓരോ സര്‍വീസുകളും കുമളിയിലേക്ക് രണ്ടും തേനിയിലേക്ക് ഒരു സര്‍വീസുമാണ് പുതിയതായി ആരംഭിച്ചത്. നിലവില്‍ പമ്പ ബസ് സ്റ്റേഷനില്‍ നിന്നുമാണ് ദീര്‍ഘദൂര സര്‍വീസുകളുള്ളത്. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങിനോടെപ്പം പമ്പ ബസ് സ്റ്റേഷനില്‍ നിന്നും സ്‌പോട്ട് ബുക്കിങ്ങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. തീര്‍ഥാടകര്‍ക്ക് 40 പേര്‍ക്ക് മുന്‍ നിശ്ചയിച്ച നിരക്ക് പ്രകാരം […]
Read more

രാജ്യസഭ തടസ്സപ്പെടാന്‍ പ്രധാനകാരണം ചെയര്‍മാന്‍: ആഞ്ഞടിച്ച് ഖാര്‍ഗെ

ഡല്‍ഹി: രാജ്യസഭാ ചെയര്‍മാന്‍ കൂടിയായ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെതിരെ ആഞ്ഞടിച്ച് സഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. ധന്‍കര്‍ കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും വലിയ വക്താവാണെന്നും രാജ്യസഭ തടസ്സപ്പെടാന്‍ പ്രധാന കാരണം ചെയര്‍മാന്‍ തന്നെയാണെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി. ധന്‍കറിനെതിരായ അവിശ്വാസപ്രമേയ നീക്കത്തെ ന്യായീകരിച്ചായിരുന്നു ഖാര്‍ഗെയുടെ വിമര്‍ശനം. രാജ്യസഭാ ചെയര്‍മാന്‍ നിഷ്പക്ഷനും രാഷ്ട്രീയത്തിന് അതീതനുമായിരിക്കണം. സഭയെ ചട്ടപ്രകാരം നയിക്കണമെന്നും ഖാര്‍ഗെ പറഞ്ഞു. നിലവിലെ സാഹചര്യങ്ങള്‍ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ ഇന്ത്യ സഖ്യത്തെ നിര്‍ബന്ധിതരാക്കിയെന്ന് ഖാര്‍ഗെ വ്യക്തമാക്കി. ധന്‍കറിന്റെ നടപടികള്‍ രാജ്യത്തിന്റെ അന്തസിന് […]
Read more

രജനികാന്തിന്റെ 74-ാം ജന്മദിനത്തിൽ 33 വർഷങ്ങൾക്ക് ശേഷം ‘ദളപതി’ വീണ്ടും തിയറ്ററുകളിലേക്ക്

മമ്മൂട്ടിയും രജനികാന്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബ്ലോക്ക്ബസ്റ്റർ ചിത്രം ദളപതി 33 വർഷങ്ങൾക്ക് ശേഷം വീണ്ടും തിയറ്ററുകളിലേക്ക്. രജനികാന്തിന്റെ ജന്മദിനമായ നാളെയാണ് റീ റിലീസ്. 1991 നവംബർ 5ന് റിലീസ് ചെയ്ത ചിത്രമാണ് ദളപതി. 1991 ൽ പുറത്തിറങ്ങിയ ഈ മണിരത്നം ചിത്രത്തെ തമിഴ് മലയാള സിനിമാ ലോകം ഇന്നും അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. മഹാഭാരത കഥയെ ആസ്പദമാക്കി ഒരു സിനിമ ചെയ്യണം എന്ന സംവിധായകന്റെ അതിയായ ആഗ്രഹത്തിന്റെ സഫലീകരണമാണ് ദളപതി. മണിരത്നം സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടി, […]
Read more

തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം: എല്‍ഡിഎഫ് ഭരണത്തെ ജനം വെറുത്തെന്ന് കെ.സുധാകരന്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും എല്‍ഡിഎഫ് ദുര്‍ഭരണത്തിനെതിരെയും ശക്തമായ രോഷം സമൂഹത്തിന്റെ അടിത്തട്ടില്‍ പ്രതിഫലിച്ചതിന്റെ തെളിവാണ് തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. മുഖ്യമന്ത്രിയേയും എല്‍ഡിഎഫിനേയും ജനം വെറുത്തു. സംസ്ഥാനത്തെ 31 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫില്‍ നിന്ന് 9 വാര്‍ഡുകള്‍ യുഡിഎഫ് പിടിച്ചെടുത്ത് പതിനേഴ് വാര്‍ഡുകളില്‍ തിളക്കമാര്‍ന്ന വിജയം നേടി യുഡിഎഫ് ജനപിന്തുണ വര്‍ധിപ്പിച്ചു. തൃശ്ശൂരിലെ നാട്ടിക, ഇടുക്കിയിലെ കരിമണ്ണൂര്‍,പാലക്കാട്ടെ തച്ചമ്പാറ പഞ്ചായത്തുകളില്‍ എല്‍ഡിഎഫില്‍ നിന്ന് ഭരണം പിടിച്ചെടുക്കാനായത് […]
Read more

തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കേരളത്തിൽ

കോട്ടയം : തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കേരളത്തിൽ. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് എം.കെ. സ്റ്റാലിൻ കേരളത്തിൽ എത്തിയിരിക്കുന്നത്. തന്തൈ പെരിയാർ സ്മാരക ഉദ്ഘാടനത്തിനും വൈക്കം സത്യാഗ്രഹ ശതാബ്ദി സമാപന ആഘോഷത്തിനുമായിട്ടാണ് സ്റ്റാലിൻ എത്തിയത്. സ്റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കുന്ന പരിപാടിയിൽ സുരക്ഷയ്ക്കായി 600 പൊലീസുകാരെയാണ് നിയോഗിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്നു രാത്രി സ്റ്റാലിൻ കൂടിക്കാഴ്ച നടത്തും. കോട്ടയം കുമരകം ലേക് റിസോർട്ടിൽ വച്ചാണ് കൂടിക്കാഴ്ച. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ അറ്റകുറ്റപ്പണി സംബന്ധിച്ച് ചർച്ച നടത്തും. […]
Read more

അന്തസ്സും അഭിമാനവും സ്ത്രീകൾക്കു മാത്രമല്ല; ബാലചന്ദ്രമേനോന് മുൻകൂർ ജാമ്യം

ലൈംഗികാതിക്രമ കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് മുൻ‌കൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലുള്ള കേസിൽ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. പരാതി നൽകിയതിന്റെ കാലതാമസം കൂടി പരിഗണിച്ചാണ് ബാലചന്ദ്രമേനോന് ജാമ്യം നൽകാൻ ഉത്തരവായത്. പരാതി 17 വർഷം വൈകിയാണ് രജിസ്റ്റർ ചെയ്തതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. 40 ലേറെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix