Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരിതെളിഞ്ഞു

29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ തിരിതെളിഞ്ഞു . ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നടി ഷബാന ആസ്മി വിശിഷ്ടാതിഥിയായി. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, ദിവ്യ എസ് അയ്യർ ഐ എ എസ്, പ്രേംകുമാർ, മധുപാൽ, ഷാജി എൻ കരുൺ എന്നിവർ സന്നിഹിതരായി. ഡിസംബര്‍ 13 മുതല്‍ 20 വരെ 15 തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ 68 […]
Read more

ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് കേരളത്തിൽ നിന്ന് പുതിയ താരോദയം

ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് വയനാട്ടില്‍ നിന്ന് പുതിയ ഒരു താരം കൂടി. കല്‍പ്പറ്റ സ്വദേശിനിയായ വിജെ ജോഷിതക്കാണ് മലേഷ്യയില്‍ നടക്കാനിരിക്കുന്ന അണ്ടര്‍ 19 ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം വനിത പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ബൗളിങ് സംഘത്തിലേക്ക് താരം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ വര്‍ഷം ബാറ്റിങ്ങിലും ബോളിങ്ങിലും മികച്ച പ്രകടനം കാഴ്ച വെക്കാനായതാണ് ജോഷിതക്ക് ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തുറന്നു. സജ്‌നക്കും മിന്നുമണിക്കും പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട താരം കേരള അണ്ടര്‍ […]
Read more

കുരുതിക്കളമാകുന്ന സംസ്ഥാനത്തെ റോഡുകള്‍

സംസ്ഥാനത്തെ റോഡുകളിൽ പൊലിയുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിച്ചുവരികയാണ്. ഓരോ നിമിഷവും നമ്മുടെ റോഡുകളിൽ അപകടങ്ങൾ നടക്കുന്നുണ്ട്. സ്വന്തം അശ്രദ്ധ കൊണ്ടും മറ്റുള്ളവരുടെ അശ്രദ്ധ കൊണ്ടും നമ്മുടെ റോഡുകളിൽ ഒട്ടേറെ പേരുടെ പ്രതീക്ഷകളാണ് നഷ്ടമാകുന്നത്. ശരാശരി 36000ത്തോളം അപകടങ്ങളാണ് ഓരോ വർഷവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 4200 ആണ് മരണങ്ങളുടെ കണക്ക്. 2023 ജനുവരി മുതല്‍ 2024 ഓഗസ്റ്റ് വരെ 6,534 പേരാണ് റോഡ് അപകടങ്ങളില്‍ കേരളത്തിൽ മരിച്ചത്. ഒരുമാസം ശരാശരി 326 ജീവനുകള്‍ റോഡിൽ നഷ്ടപ്പെടുന്നുണ്ട്. രണ്ട് […]
Read more

ലോക ചെസ്സ് ചാമ്പ്യന് 5 കോടി രൂപ പാരിതോഷികം നൽകും: എം കെ സ്റ്റാലിൻ

ലോക ചെസ്സ് ചാമ്പ്യൻ ഡി ഗുകേഷിനു 5 കോടി രൂപ പാരിതോഷികം നൽകുമെന്ന് അറിയിച്ച് തമിഴ്നാട് സർക്കാർ. സിംഗപ്പൂരിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ചൈന യുടെ ഡിങ് ലിറനെ തോൽപ്പിച്ചാണ് ഡി ഗുകേഷ് ലോക ചാമ്പ്യൻഷിപ്പ് എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയത്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് ചാമ്പ്യനാകുന്ന വ്യക്തിയാണ് ഗുകേഷ്. ഗുകേഷിനെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു . വിശ്വനാഥൻ ആനന്ദിന് ശേഷം ചെസ്സ് ചാമ്പ്യനാകുന്ന ഇന്ത്യക്കാരനാണ് ഗുകേഷ്. […]
Read more

കല്ലടിക്കോട് അപകടം; പിഴവ് സമ്മതിച്ച് ലോറി ഡ്രൈവർ

പാലക്കാട്‌: നാല് കുട്ടികളുടെ മരണത്തിനിടയാക്കിയ കല്ലടിക്കോട് അപകടത്തിൽ പിഴവ് സമ്മതിച്ച് അറസ്റ്റിലായ മഹാരാഷ്ട്ര രജിസ്ട്രേഷൻ ലോറിയുടെ ഡ്രൈവർ പ്രജീഷ് ജോൺ. ലോറി അമിത വേഗതയിൽ ഓവർടേക്ക് ചെയ്ത് എത്തുകയായിരുന്നു. ഈ ലോറി ഇടിച്ച് നിയന്ത്രണം നഷ്ട്ടപ്പെട്ടാണ് സിമൻ്റ് ലോറി മറിഞ്ഞത്. സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചു. പ്രജീഷ് ജോണിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കരിമ്പ ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളായ പനയമ്പാടം സ്വദേശികൾ നിദ ഫാത്തിമ, റിദ ഫാത്തിമ, […]
Read more

നടൻ അല്ലു അർജുൻ അറസ്റ്റിൽ

നടൻ അല്ലു അർജുൻ അറസ്റ്റിൽ. ചരിത്രപരമായ വിജയം നേടി പുഷ്പ മുന്നേറിക്കൊണ്ടിരിക്കെ പുഷ്പ 2 പ്രീമിയർ കാണാനെത്തിയ യുവതി തിക്കിലും തിരക്കിലും പെട്ട മരിച്ച സംഭവത്തിലാണ് അല്ലു അർജുന്റെ അറസ്റ്റ്. മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തി ഹൈദരാബാദ് പോലീസിന്റെ ടാസ്‌ക് ഫോഴ്‌സ് സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഹൈദരാബാദ് ജൂബിലി ഹില്‍സിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് പോലീസ് അല്ലുവിനെ അറസ്റ്റ് ചെയ്തത്. കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ചികട്പല്ലി പോലീസ് സ്‌റ്റേഷനിലേക്കാണ് അദ്ദേഹത്തെ കൊണ്ടുപോകുന്നത്. സംഭവത്തിൽ തനിക്കെതിരെയുള്ള എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ […]
Read more

അധ്യാപകന്റെ കൈവെട്ടിയ കേസിലെ മൂന്നാം പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

തൊടുപുഴ ന്യൂമാൻ കോളേജ്‌ അധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മൂന്നാം പ്രതിയായ എം കെ നാസറിന് ജാമ്യം. വിചാരണ കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള അപ്പീലിലാണ് ശിക്ഷ മരവിപ്പിച്ച് നാസറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് രാജാ വിജയരാഘവൻ , ജസ്റ്റിസ് പിവി ബാലകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെയാണ് നടപടി. ഒൻപത് വര്‍ഷത്തിലധികമായി പ്രതി ജയില്‍ ശിക്ഷ അനുഭവിക്കുകയാണെന്ന സാഹചര്യം പരിഗണിച്ചാണ് ജാമ്യം നൽകിയത്. കേസിൽ 31 പ്രതികൾ വിചാരണ നേരിട്ടു, വിചാരണ […]
Read more

ഡോ. വന്ദനദാസ് കൊലക്കേസ് : പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ഡോ. വന്ദനദാസ് കൊലക്കേസിലെ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് കൊണ്ട് ജാമ്യം നല്‍കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. താൻ മാനസിക പ്രശ്നങ്ങൾ ഉള്ള ആളെന്നായിരുന്നു കോടതിയിൽ സന്ദീപിന്റെ വാദം,എന്നാൽ പ്രതിയുടെ മനോനിലയ്ക്ക് യാതൊരു പ്രശ്‌നമില്ലെന്ന സംസ്ഥാന സര്‍ക്കാർ നൽകിയ റിപ്പോര്‍ട്ട് അംഗീകരിച്ചുകൊണ്ടാണ് കോടതി ജാമ്യാപേക്ഷ തള്ളി. കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി സന്ദീപിന്റെ ഇടക്കാല ജാമ്യത്തിനുള്ള ആവശ്യം തള്ളിയിരുന്നു. കഴിഞ്ഞ വർഷം മെയ് 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ […]
Read more

ഇരുപത്തിയൊമ്പതാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം : ഇരുപത്തിയൊമ്പതാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം. വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് വേണ്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയാണ് മേളക്ക് ആതിഥേയത്വം വഹിക്കുന്നത്. പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് വാൾട്ടർ സാലസിന്റെ ‘ഐ ആം സ്റ്റിൽ ഹിയർ ‘ ആണ് ഐഎഫ്എഫ്കെ യുടെ ഉദ്ഘാടന ചിത്രം. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നടി […]
Read more

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴക്ക് സാധ്യത : മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടാണ്. അതിതീവ്ര മഴ മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിതീവ്ര മഴ മുന്നറിയിപ്പുള്ളതിനാൽ ശബരിമലയില്‍ പ്രത്യേക ജാഗ്രത വേണമെന്ന് റവന്യു വകുപ്പ് പത്തനംതിട്ട കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix