Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

മോസ്‌കോയിൽ സ്‌ഫോടനത്തിൽ ലെഫ്റ്റനൻ്റ് ജനറൽ കൊല്ലപ്പെട്ടു

മോസ്‌കോയിൽ നടന്ന ബോംബ് സ്ഫോടനത്തിൽ റഷ്യൻ ഫെഡറേഷന്റെ സായുധ സേനയുടെ റേഡിയേഷൻ, കെമിക്കൽ, ബയോളജിക്കൽ പ്രൊട്ടക്ഷൻ ഫോഴ്‌സിൻ്റെ തലവൻ ഇഗോർ കിറിലോവും അദ്ദേഹത്തിന്റെ സഹായിയും കൊല്ലപ്പെട്ടു. ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായതെന്നാണ് വിവരം. പൊട്ടിത്തെറിയിൽ പ്രദേശത്തെ കെട്ടിടങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഉക്രെയ്‌നിൽ നിരോധിത രാസായുധം പ്രയോഗിച്ചതിന് കിറില്ലോവിനെതിരെ കുറ്റം ചുമത്തി ഒരു ദിവസത്തിന് ശേഷമാണ് ഈ സംഭവം ഉണ്ടാവുന്നത്. വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

വാല്‍പ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു

വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. വാൽപ്പാറ സ്വദേശി ചന്ദ്രനാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച്ച വാൽപ്പാറയ്ക്ക് സമീപം ഗജം മുടി എസ്റ്റേറ്റില്‍ പുലർച്ചെ ആന തേയിലത്തോട്ടത്തിലെ തൊഴിലാളികള്‍ താമസിക്കുന്നിടത്തേക്ക് ഓടിക്കയറുകയായിരുന്നു. ആളുകൾ അവിടെ നിന്ന് ചിതറിയോടി . ഓടുന്നതിനിടെയാണ് ചന്ദ്രനും ഒപ്പം ഉണ്ടായിരുന്നവർക്കും പരിക്കേൽക്കുന്നത്. ആക്രമണത്തില്‍ ചന്ദ്രന്‍ ഉള്‍പ്പെടെ നാലുപേര്‍ക്കാണ് പരിക്കേറ്റത്
Read more

കാറില്‍ ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവം : പ്രതികൾ പിടിയിൽ

വയനാട് :വയനാട് മാനന്തവാടിയിൽ ആദിവാസിയെ അരക്കിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയ സംഭവത്തില്‍ പ്രതികളെ പൊലീസ് പിടികൂടി. ഹർഷിദ്‌, അഭിറാം എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഹർഷിദാണ് കാർ ഓടിച്ചിരുന്നത്. കേസിലെ മറ്റ് 2 പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. മാനന്തവാടിയില്‍ വിനോദസഞ്ചാരത്തിനെത്തിയവര്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് കൂടല്‍കടവ് ചെമ്മാട് നഗറിലെ മാതനെ അരകിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചത്. ഗുരുതരമായി പരിക്കേറ്റ മാതന്‍ മാനന്തവാടി ആശുപത്രിയില്‍ ചികിത്സയിലാണ്. കൈയ്ക്കും കാലിനും പുറത്തും സാരമായി പരിക്കേറ്റെന്ന് മാതന്‍ പറഞ്ഞു.
Read more

കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് മൈക്കൽ സ്റ്റാഹ്രെയെ പുറത്താക്കി

കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് മൈക്കൽ സ്റ്റാഹ്രെയെ പുറത്താക്കി. സ്റ്റാഹ്‌റെയ്‌ക്കൊപ്പം സഹ പരിശീലകരായ ബ്ജോൺ വെസ്സ്ട്രോം, ഫ്രഡ്‌റികോ പെരേര എന്നിവരെയും പുറത്താക്കി. സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ഈ തീരുമാനം. ടീമിന്റെ പുതിയ പരിശീലകനെ ഉടന്‍ തന്നെ പ്രഖ്യാപിക്കും. ഈ സീസണിൽ 12 കളിയില്‍ 3 കളിയിൽ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് ജയിച്ചത് . കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ തുടരെ തോൽവി ഉണ്ടായി.
Read more

റാന്നിയിലെ കൊലപാതകത്തിലെ പ്രതികൾ പിടിയിൽ

പത്തനംതിട്ട : പത്തനംതിട്ട റാന്നിയിൽ ബീവറേജസ് കോർപ്പറേഷന് മുന്നിൽ ഉണ്ടായ സംഘര്‍ഷത്തിൽ അമ്പാടി എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പിടിയിൽ. അരവിന്ദ്, ശ്രീക്കുട്ടൻ, അജോയ് എന്നിവരാണ് പിടിയിലായത് . ബിവറേജസിന് മുന്നിലുണ്ടായ സംഘര്‍ഷത്തിനൊടുവിലാണ് ഈ മൂവർ സംഘം അമ്പാടിയെ കൊലപ്പെടുത്തിയത്. പ്രതികൾ എറണാകുളത്തേക്ക് രക്ഷപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. അതേ തുടർന്ന് പൊലീസ് അന്വേഷണം കർശനമാക്കി. എറണാകുളത്ത് നിന്ന് പ്രതികളെ കണ്ടെത്തി. കഴിഞ്ഞ ദിവസം റാന്നിയിലെ ബീവറേജസ് കോർപ്പറേഷന് സമീപത്ത് യുവാക്കൾ തമ്മിൽ സംഘർഷങ്ങൾ ഉണ്ടായി. […]
Read more

ചോദ്യ പേപ്പർ ചോർച്ച : വിദ്യാഭ്യാസ വകുപ്പിന്റെ പരാതിയിൽ അന്വേഷണം ക്രൈബ്രാഞ്ചിന് കൈമാറി

ചോദ്യ പേപ്പർ ചോർച്ചയിൽ അന്വേഷണം ക്രൈബ്രാഞ്ചിന് കൈമാറി. വിദ്യാഭ്യാസ വകുപ്പിന്റെ പരാതിയിൽ ഡിജിപി ഉത്തരവിറക്കി. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. കഴിഞ്ഞ ദിവസമാണ് ചോദ്യപേപ്പർ യൂട്യൂബ് ചാനലുകളിലൂടെ പുറത്ത് വന്നത്. ഈ വിഷയത്തിൽ ഡിജിപിക്കും സൈബർ പൊലീസിനും പരാതി നൽകിയിരുന്നു. ഇത് ഗൗരവകരമായ സംഭവമാണെന്നും കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഇന്ന് ഉന്നതതലയോഗം ചേരും. ചോദ്യപേപ്പർ അച്ചടിച്ചതിൽ ഏതേലും തരത്തിൽ […]
Read more

തബല മന്ത്രികന്‍ ഉസ്താദ് സാകിര്‍ ഹുസൈന് വിട

ന്യൂഡല്‍ഹി: തബല മാന്ത്രികന്‍ ഉസ്താദ് സാകിര്‍ ഹുസൈന് വിട. അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം. സാക്കിര്‍ ഹുസൈന്‍ അന്തരിച്ചതായി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം ഉള്‍പ്പെടെ രാത്രി ട്വീറ്റ് ചെയ്തതോടെ രാജ്യമെങ്ങുമുള്ള മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ കുടുംബം ഈ വാര്‍ത്ത നിഷേധിച്ച് രംഗത്ത് വന്നു. പിന്നീട് രാവിലെയോടെ കുടുംബാംഗങ്ങള്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് സാക്കിര്‍ ഹുസൈന്റെ മരണം കുടുംബം സ്ഥിരീകരിച്ചത്. തബലയെ ലോകപ്രശസ്തയിലേക്ക് ഉയര്‍ത്തിയവരില്‍ […]
Read more

വിവാദ പരാമര്‍ശം; ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെ വിളിച്ചുവരുത്താന്‍ കൊളീജിയം

വിവാദ പരാമര്‍ശം അലഹബാദ് ഹൈക്കോടതി ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെ വിളിച്ചുവരുത്താന്‍ സുപ്രീം കോടതി കൊളീജിയം. ചൊവ്വാഴ്ച ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയത്തിന് മുന്നില്‍ ഹാജരാകാൻ നിര്‍ദേശം. ഡിസംബര്‍ പത്തിന് വിശ്വഹിന്ദു പരിഷത്തിന്റെ ചടങ്ങിൽ ശേഖർകുമാർ നടത്തിയ വിദ്വേഷ പ്രസംഗം ചർച്ചയായിരുന്നു. സംഭവത്തിൽ സുപ്രീം കോടതി ഹൈക്കോടതിയോട് വിശദാംശങ്ങള്‍ തേടിയിരുന്നു. 55 പ്രതിപക്ഷ എംപിമാര്‍ രാജ്യസഭയില്‍ യാദവിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ടും രംഗത്തെത്തിയിരുന്നു.
Read more

കോൺഗ്രസിൽ പുനഃസംഘടനയില്ല: കെ സി വേണുഗോപാൽ

കോൺഗ്രസിൽ പുനഃ സംഘടന ചർച്ചയിലില്ലെന്ന് ഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ . കെപിസിസി അധ്യക്ഷനായി കെ സുധാകരൻ തുടരും. നിലവിലെ നേതൃത്വം മുന്നോട്ട് പോകും. ആരായാലും പറയാനുള്ളത് പാർട്ടി ഫോറത്തിൽ പറയണമെന്ന് ചെന്നിത്തലക്ക് വേണുഗോപാലിന്റെ മുന്നറിയിപ്പ്. അൻവറുമായി കൂടിക്കാഴ്ച നടത്തിയെയെന്നത് തെറ്റായ വാർത്ത. അൻവറിന്റെ കാര്യത്തിൽ സംസ്ഥാന നേതൃത്വം തീരുമാനം എടുക്കും.
Read more

കാലാപാനി ഒരു പാൻ ഇന്ത്യൻ ചിത്രം: മോഹന്‍ലാല്‍

മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് എന്ന സിനിമയുടെ ഹിന്ദി ട്രെയിലർ ലോഞ്ചിൽ മലയാള സിനിമകളെക്കുറിച്ച് പരാമർശിച്ച് മോഹൻലാൽ. ബോളിവുഡ് താരം അക്ഷയ് കുമാറാണ് ബറോസിന്റെ ഹിന്ദി ട്രെയ്‌ലർ ലോഞ്ച് ചെയ്തത്. ഡിസംബർ 25 ന് ക്രിസ്തുമസ് റിലീസായിട്ടാണ് ബറോസ് തിയേറ്ററിലെത്തുന്നത്. ലോഞ്ച് വേദിയിൽ മലയാള സിനിമാ ഇൻഡസ്ട്രി ചെറുതാണെങ്കിലും ഇന്ത്യൻ സിനിമാ മേഖലയ്ക്ക് നിരവധി സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് മോഹൻലാൽ പറഞ്ഞു. കേരളം ഒരു ചെറിയ മാർക്കറ്റ് ആണ്. പക്ഷേ മലയാള സിനിമാ ഇൻഡസ്ട്രിയിൽ നിന്ന് വലിയ മാറ്റങ്ങളാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix