Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

പത്തനംതിട്ട അപകടം : മരിച്ച നാലുപേരുടെയും സംസ്കാരം ഇന്ന് നടക്കും

പത്തനംതിട്ട : പത്തനംതിട്ടയില്‍ ഞായറാഴ്ച പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച നാല് പേരുടെ സംസ്കാരം ഇന്ന് നടക്കും. പൂങ്കാവ് സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ പൊതുദർശനത്തിന് വെച്ചു . ഉച്ചക്ക് പന്ത്രണ്ട് മണിയോടെ സംസ്‌ക്കാരം നടക്കും. കഴിഞ്ഞ ഞായറാഴ്ച മുറിഞ്ഞകല്ലിൽ നടന്ന വാഹനാപകടത്തിലാണ് നവദമ്പതികളും അവരുടെ പിതാക്കന്മാരും ഉള്‍പ്പെടെ നാലു പേര്‍ മരിച്ചത്. നവദമ്പതിമാരായ നിഖിലും അനുവും ഇരുവരുടെയും അച്ഛന്മാരായ ബിജു പി ജോർജ്, മത്തായി ഈപ്പൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. മലേഷ്യയിൽ നിന്ന് നാട്ടിലേക്കെത്തിയ […]
Read more

ആന എഴുന്നള്ളിപ്പ് നിയന്ത്രണം റദ്ദാക്കണം; ദേവസ്വങ്ങൾ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: ആന എഴുന്നള്ളിപ്പ് നിയന്ത്രണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വങ്ങൾ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബി വി നാഗരത്ന, എൻ കെ സിംഗ് എന്നിവരുടെ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. തൃശൂർ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളാണ് നിയന്ത്രണങ്ങൾ റദ്ദാക്കണമെന്നാവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് പ്രകാരം പൂരം നടത്താനാവില്ലെന്ന് ദേവസ്വങ്ങൾ ഹർജിയിൽ ചൂണ്ടിക്കാട്ടി.ഉത്സവങ്ങൾക്കുള്ള ആന എഴുന്നള്ളത്ത് അനിവാര്യമായ മതാചാരമല്ലെന്നായിരുന്നു ഹൈക്കോടതിയുടെ നീരിക്ഷണം. ഉത്സവങ്ങൾക്കുള്ള ആന എഴുന്നള്ളത്ത് അനിവാര്യമായ മതാചാരമല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. […]
Read more

കോച്ചുകളുടെ നിറത്തിന്റെ കാരണം ഇതാണ്

രാജ്യത്തെ തന്നെ ഏറ്റവും ബൃഹത്തായ ഗതാഗത സംവിധാനമാണ് റെയിൽവേ. രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് യാത്രക്കാരെ ഒരു സ്ഥലത്ത് നിന്നും മറ്റൊരിടത്തേക്ക് വഹിക്കുന്ന റെയിൽവേയിൽ നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. ഓരോ യാത്രകളിലും വ്യത്യസ്ത നിറങ്ങൾ നൽകിയിരിക്കുന്ന കോച്ചുകൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഈ നിറങ്ങൾ വെറും ഭംഗിയ്ക്ക് വേണ്ടിയല്ല. ഈ നിറങ്ങൾ യഥാർത്ഥത്തിൽ കോച്ചിൻ്റെ തരത്തിൻ്റെയും അത് പ്രദാനം ചെയ്യുന്ന സുഖസൗകര്യങ്ങളെയുമാണ് കാണിക്കുന്നത്. ഓരോ നിറവും ഓരോ തരത്തിലുള്ള കോച്ചുകളെയാണ് സൂചിപ്പിക്കുന്നത്. ബജറ്റ് യാത്രക്കാർക്കുള്ള സീറ്റുകൾ മുതൽ […]
Read more

ദുരന്തമുഖത്തെ രക്ഷാപ്രവർത്തനത്തിന് പണം ചോദിച്ച കേന്ദ്രത്തിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

വയനാട് ദുരന്തമുഖത്തെ രക്ഷാപ്രവർത്തനത്തിന് പണം ചോദിച്ച കേന്ദ്രത്തിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. എയർ ലിഫ്റ്റിങ്ങ് ചാർജുകൾ എന്തിനാണ് ഇപ്പോൾ ആവശ്യപ്പെടുന്നതെന്ന് കോടതി. കേന്ദ്രം സമർപ്പിച്ച 132 കോടി രൂപ ബില്ലിൽ വയനാട് ദുരന്തത്തിന് ചെലവായത് 13 കോടി മാത്രമാണെന്നും ബാക്കി ബില്ലുകൾ 8 വർഷം മുൻപുള്ളതാണെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ഈശ്വരൻ എസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് നിരീക്ഷണം നടത്തിയത്. ഹൈക്കോടതി നിർദ്ദേശ പ്രകാരം കേന്ദ്രത്തിന് കണക്ക് കൊടുത്തെന്ന് സംസ്ഥാന സർക്കാർ […]
Read more

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ആർ അശ്വിൻ വിരമിച്ചു

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ വിരമിച്ചു. ബോർഡർ- ഗവാസ്‌കർ ട്രോഫി പരമ്പരയിൽ ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ അവസാനിച്ചതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി അശ്വിൻ രംഗത്തെത്തിയത്. ക്യാപ്റ്റൻ രോഹിത് ശർമ്മയ്‌ക്കൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുക്കവെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇന്ത്യൻ ക്രിക്കറ്റ് താരമെന്ന നിലയിൽ ഇത് തന്റെ അവസാന ദിവസമാണെന്ന് അദ്ദേഹം പറഞ്ഞു. 106 ടെസ്റ്റുകളിൽ നിന്ന് 537 വിക്കറ്റുകളാണ് തൻ്റെ കരിയറിൽ അശ്വിൻ നേടിയത്. 2011ൽ ഏകദിന ലോകകപ്പ് നേടിയ ടീമിന്റെ ഭാഗമായിരുന്നു […]
Read more

എം എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകാമെന്ന് ഹൈക്കോടതി

കൊച്ചി : എം എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകാമെന്ന് ഹൈക്കോടതി. മതാചാരപ്രകാരം സംസ്‌കരിക്കേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു. മൃതദേഹം മതാചാര പ്രകാരം സംസ്കരിക്കുന്നതിനായി വിട്ടു നല്‍കണമെന്ന എം എം ലോറൻസിന്റെ മകൾ ആശാലോറന്‍സ് നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് നിതിൻ ജംദാർ , ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത് . സെപ്തംബർ 21ന് ലോറൻസിന്റെ മരണത്തിന് തൊട്ടുപിന്നാലെ എം എം ലോറൻസിന്റെ മകനും സിപിഐഎമ്മും ചേർന്ന് മൃതദേഹം മെഡിക്കൽ […]
Read more

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57, 080 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 7135 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടിന് 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. തുടര്‍ന്ന് വില ഉയരുന്നതാണ് കണ്ടത്. 11ന് 58,280 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും […]
Read more

വയനാട് ദുരന്തം : ഹൈക്കോടതി ഇന്ന് ഹർജി വീണ്ടും പരിഗണിക്കും

വയനാട് ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസുമാരായ ഡോ. എ കെ ജയശങ്കരന്‍ നമ്പ്യാര്‍, എസ് ഈശ്വരന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് സംബന്ധിച്ച കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തും. ഫണ്ടിലെ നീക്കിയിരുപ്പ് തുകയിൽ പല ആവശ്യങ്ങൾക്കായി നേരത്തെ മാറ്റി വെച്ച പണത്തിന്റെ മൊത്തം കണക്ക്, വയനാടിനായി വേണ്ട അധിക സഹായം എന്നിവ സംബന്ധിച്ച റിപ്പോർട്ടുകളാണ് സർക്കാർ ഇന്ന് കോടതിയിൽ […]
Read more

ആയുഷ് മേഖലയിലെ വിവിധ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ

തിരുവനന്തപുരം : ആയുഷ് മേഖലയിലെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ നടക്കും. ആരോഗ്യ വകുപ്പ് മന്ത്രി വിണാ ജോർജ് നാളെ വൈകുന്നേരം 4 മണിക്ക് ഉദ്ഘാടനം നിർവ്വഹിക്കും. 24 ആയുഷ് ആരോഗ്യ കേന്ദ്രങ്ങളില്‍ 14.05 കോടി രൂപയുടെ പദ്ധതിയാണ് വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടക്കുന്നത്. പുതിയ ഒപി കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിക്കുന്ന തിരുവനന്തപുരം കോട്ടൂർ സർക്കാർ ആയുർവേദ ആശുപത്രിയിൽ വച്ച് നടത്തുന്ന സംസ്ഥാനതല ഉദ്ഘാടനത്തിൽ ആരോഗ്യ മന്ത്രി നേരിട്ടും […]
Read more

പിറവത്ത് പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

പിറവം : എറണാകുളം പിറവത്ത് പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പിറവം രാമമംഗലം പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായ ബിജുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . ഉച്ചക്ക് 12 മണിയോടെയാണ് തൂങ്ങി മരിച്ച നിലയിൽ ബിജുവിനെ അയൽവാസികൾ കണ്ടെത്തിയത്. മൃതദേഹം പിറവം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix