Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

പുതുവത്സരത്തിൽ പുത്തൻ അപ്‌ഡേറ്റുകളുമായി വാട്‌സ്ആപ്പ്

പുതുവത്സരം പ്രമാണിച്ച് പുത്തൻ അപ്‌ഡേറ്റുകളുമായി വാട്‌സ്ആപ്പ്. ടെക്സ്റ്റിംഗ്, കോളിംഗ് എന്നിവ മെച്ചപ്പെടുത്താനുള്ള പുതിയ ഫീച്ചറുകള്‍ 2025 ഓടെ അവതരിപ്പിക്കും. പുതുവത്സരാശംസകള്‍ നേരാനുള്ള സ്റ്റിക്കറുകളും ഇമോജികളും പുതിയ അപ്‌ഡേറ്റിനൊപ്പം ലഭിക്കും . പുതുവര്‍ഷത്തില്‍ ന്യൂഇയര്‍ തീമോടെ വാട്‌സ്ആപ്പില്‍ വീഡിയോ കോളുകള്‍ വിളിക്കാനാകും. മറ്റ് വിശേഷ ദിവസങ്ങളിലും ഇത്തരം ഫെസ്റ്റിവല്‍ ബാക്ക്‌ഗ്രൗണ്ടുകളും ഫില്‍ട്ടറുകളും ഇഫക്‌ടുകളും വാട്‌സ്ആപ്പില്‍ ലഭ്യമാകും. ഇത് ഉപഭോക്താക്കള്‍ തമ്മിലുള്ള ആശയവിനിമയം കൂടുതല്‍ മെച്ചപ്പെടുത്തും
Read more

മുഖ്യമന്ത്രിയാകാൻ കോൺഗ്രസിൽ യോഗ്യൻ രമേശ് ചെന്നിത്തലയെന്ന് വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പിന്തുണയുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുഖ്യമന്ത്രിയാകാന്‍ കോണ്‍ഗ്രസില്‍ ഏറ്റവും യോഗ്യന്‍ രമേശ് ചെന്നിത്തലയാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിനെക്കാള്‍ യോഗ്യന്‍ രമേശ് ചെന്നിത്തലയാണെന്നും വെള്ളാപ്പള്ളി ആവർത്തിച്ചു. എന്‍എസ്എസിന് പിന്നാലെ എസ്എന്‍ഡിപിയുടെ പരിപാടിയിലേക്കും ചെന്നിത്തലയ്ക്ക് ക്ഷണം ലഭിച്ചിരുന്നു. പിന്നാലെയാണ് വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം വന്നിരിക്കുന്നത്. ഈ മാസം 28ന് വൈക്കം ആശ്രമം ഹൈസ്‌കൂളില്‍ നിന്ന് ശിവഗിരി തീര്‍ത്ഥാടന പദയാത്ര ആരംഭിക്കും. ഇത് സംബന്ധിച്ച സമ്മേളനം […]
Read more

ഷെഫീഖ് വധശ്രമക്കേസ് : കോടതി ശിക്ഷ വിധിച്ചു

ഇടുക്കി : ഇടുക്കി കുമളിയിൽ നാലര വയസുകാരനായ ഷെഫീഖിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കോടതി ശിക്ഷ വിധിച്ചു . ഒന്നാം പ്രതിയായ ഷെഫീഖിന്റെ പിതാവ് ഷെരീഫിന് 7 വർഷം തടവും 50000 രൂപ പിഴയും ഒടുക്കണം. രണ്ടാം പ്രതിയായ രണ്ടാനമ്മ അനീഷയ്ക്ക് 10 വർഷം തടവുമാണ് വിധിച്ചിരിക്കുന്നത്. 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി വരുന്നത്. ഇടുക്കി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. പട്ടിണിക്കിട്ടും ക്രൂരമായി മർദിച്ചും കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. പ്രതികൾക്ക് […]
Read more

പാർലമെന്റിലേക്ക് ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധ മാർച്ച്

ഡോ. ബി.ആർ. അംബേദ്കറിനെതിരായ പരാമർശത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മാപ്പ് പറയണമെന്നും രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് വിജയ് ചൗക്കിൽ നിന്ന് പാർലമെന്റിലേക്ക് ഇന്ത്യാ സഖ്യം പ്രതിഷേധ മാർച്ച് നടത്തി. രാഹുൽ ഗാന്ധിക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തതിനെ അപലപിച്ചും സഖ്യം പ്രതിഷേധമുയർത്തി. ബിആർ അംബേദ്കറെ അപമാനിക്കുന്നത് രാജ്യം വെച്ചുപൊറുപ്പിക്കില്ലെന്ന് അറിയാവുന്നതിനാൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഫയൽ ചെയ്ത എഫ്ഐആറിലൂടെ ബിജെപി ശ്രദ്ധ തെറ്റിക്കുകയാണെന്ന് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി പറഞ്ഞു.
Read more

ഹരിയാന മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു

ഹരിയാന മുൻ മുഖ്യമന്ത്രിയും ഇന്ത്യൻ നാഷണൽ ലോക്ദൾ നേതാവുമായ ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഗുരുഗ്രാമിലെ വസതിയിലായിരുന്നു അന്ത്യം. നാല് തവണ ഹരിയാന മുഖ്യമന്ത്രിയായിരുന്നു. ഇന്ത്യയുടെ ആറാം ഉപ പ്രധാനമന്ത്രിയായിരുന്ന ചൗധരി ദേവിലാലിന്റെ മകനാണ് ഓം പ്രകാശ് ചൗട്ടാല. ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് അദ്ദേഹം 9 വർഷം ജയിലിലായിരുന്നു. 2021 ജൂലൈയിൽ ശിക്ഷാ കാലാവധി പൂർത്തിയാക്കി ജയിൽ മോചിതനായി.
Read more

ഷെഫീഖ് വധശ്രമക്കേസിൽ അച്ഛനും രണ്ടാനമ്മയും കുറ്റക്കാർ , വിധി 11 വർഷത്തിന് ശേഷം

ഇടുക്കി: ഇടുക്കി കുമളിയിൽ നാലര വയസുകാരനായ ഷെഫീഖിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 2 പ്രതികളും കുറ്റക്കാരെന്ന് കോടതി. ഷെഫീഖിന്റെ പിതാവ് ഷെരീഫ് രണ്ടാനമ്മ അനീഷ എന്നിവരാണ് കേസിലെ പ്രതികൾ. 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി വരുന്നത്. ഇടുക്കി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. പട്ടിണിക്കിട്ടും ക്രൂരമായി മർദിച്ചും കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ. കോടതി വിധിയിലൂടെ നീതി ലഭിച്ചെന്ന് ഷെഫീഖിനെ പരിചരിക്കുന്ന നേഴ്സ് രാഗിണി.
Read more

ടൂറിസത്തിന്റെയും പൊതുമരാമത്തിന്റെയും മുഖം മിനുക്കിയ ‘റിയാസ് മന്ത്രി’

രണ്ടാം പിണറായിക്കാലം ഒട്ടേറെ ആരോപണങ്ങളുടെയും വിവാദങ്ങളുടെയും കാലമായിരുന്നെങ്കിലും രണ്ട് വകുപ്പുകൾ അതിന്റെ പ്രവർത്തനങ്ങൾ സമീപകാലത്ത് ഏറ്റവും അധികം മികവ് പുലർത്തിയ കാലയളവ് കൂടിയായിരുന്നു. പറഞ്ഞത് മന്ത്രി മുഹമ്മദ് റിയാസ് നേതൃത്വം നൽകുന്ന ടൂറിസം, പൊതുമരാമത്ത് വകുപ്പുകളെ പറ്റി തന്നെയാണ്. തനിക്കുമേൽ ഉയരുന്ന കാടടച്ചുള്ള വിമർശനങ്ങളെ വഴിവെക്കാതെ മുഹമ്മദ് റിയാസ് രണ്ടു വകുപ്പുകളെയും സമാനതകളില്ലാത്ത വികസനങ്ങളുടെയും ക്രിയാത്മക സമീപനങ്ങളുടെയും സാധ്യതകളിലേക്ക് എത്തിക്കുകയായിരുന്നു. സർക്കാരിന് ഒരു ലാഭവും നേടി കൊടുക്കാതെ എക്കാലവും ബാധ്യതയായിരുന്ന അതിഥി മന്ദിരങ്ങളെ വരുമാനനേട്ടത്തിനും അതിനപ്പുറത്തേക്ക് അഭിമാന […]
Read more

എം ടി വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ

കോഴിക്കോട് : മലയാളത്തിന്റെ സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ അതീവ ഗുരുതരാവസ്ഥയില്‍. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് എം ടി ചികിത്സയിലുള്ളത്. ശ്വാസതടസം മൂലം ഈ മാസം 15ന് ആണ് എംടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാൽ അതിന് ശേഷം ഹൃദയാഘാതം ഉണ്ടായെന്നും അത് മൂലമുള്ള പ്രശ്‌നങ്ങള്‍ തുടരുകയാണെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. വിദഗ്ധ സംഘം ആരോഗ്യനില നിരീക്ഷിച്ചു വരികയാണ്
Read more

സംവിധായകന്‍ ശങ്കര്‍ ദയാല്‍ അന്തരിച്ചു

ചെന്നൈ: തമിഴ് സംവിധായകന്‍ ശങ്കര്‍ ദയാല്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 47 വയസായിരുന്നു. കുഴൈന്തകള്‍ മുന്‍രേട കഴകം എന്ന പുതിയ ചിത്രത്തിന്റെ വാര്‍ത്തസമ്മേളനം നടക്കാനിരിക്കെയാണ് ശങ്കര്‍ ദയാലിന്റെ അപ്രതീക്ഷിതമരണം. പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
Read more

പാർലമെൻറ് ശീതകാല സമ്മേളനം ഇന്ന് സമാപിക്കും

പാർലമെൻറ് ശീതകാല സമ്മേളനം ഇന്ന് സമാപിക്കും. ബഹളങ്ങൾ രൂക്ഷമായ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ അവസാന ദിവസമാണ് ഇന്ന്. ശീതകാല സമ്മേളനം അവസാനിപ്പിച്ച് സംയുക്ത പാർലമെന്ററി സമിതിയെ രൂപീകരിക്കാനുള്ള ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ബിൽ സർക്കാർ ഇന്ന് അവതരിപ്പിച്ചേക്കും. കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ് വാൾ ആണ് പ്രമേയം അവതരിപ്പിക്കുക. പാർലമെന്റിന്റെ മകർ ദ്വാറിലെ പ്രതിഷേധത്തിനിടെ രണ്ട് എംപിമാർക്ക് പരിക്കേറ്റതായി ബിജെപി പരാതി നൽകിയതിനെത്തുടർന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയ്‌ക്കെതിരായ പൊലീസ് കേസ് എടുത്തു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix