Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ആന്റിബയോട്ടിക് അമിത ഉപയോഗം; പഞ്ചായത്തുകളില്‍ സാക്ഷരത യജ്ഞം

ആന്റിബയോട്ടിക് അമിത ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് സംസ്ഥാനത്തെ പഞ്ചായത്തുകളില്‍ സാക്ഷരത യജ്ഞം നടത്തും. ‘സൗഖ്യം സദാ’ ആന്റിബയോട്ടിക് സാക്ഷരത യജ്ഞം ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ 22 ന് ഉച്ചയ്ക്ക് 2.30ന് പത്തനംതിട്ട മൈലപ്ര മാര്‍ കുറിയാക്കോസ് ആശ്രമം ആഡിറ്റോറിയത്തില്‍ വച്ച് നടക്കും. ക്യാമ്പയിൻ ഉത്‌ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ആധുനിക ലോകത്തെ അശാസ്ത്രീയമായ മരുന്നുപയോഗ ശീലങ്ങള്‍ തിരിച്ചറിയുന്നതിലൂടെ സ്വയം പാകപ്പെടുവാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കി അവരിലൂടെ സമൂഹത്തില്‍ അവബോധം വളര്‍ത്തുക എന്നതാണ് ക്യാമ്പയിനിന്റെ ലക്‌ഷ്യം. […]
Read more

ഭണ്ഡാരത്തിൽ പോയ ഐഫോൺ തിരികെ നൽകിയില്ല; ഫോൺ ദൈവത്തിന്റേതെന്ന് ക്ഷേത്ര അധികൃതർ

ചെന്നൈ: ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ അബദ്ധത്തിൽ വീണുപോയ ഐഫോൺ തിരികെ നൽകാൻ വിസമ്മതിച്ച് ക്ഷേത്ര അധികൃതർ. സംഭാവനപ്പെട്ടിയിൽ വീഴുന്നതെന്തും ദൈവത്തിൻ്റേതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഭക്തൻ്റെ അപേക്ഷ ക്ഷേത്രം നിരസിച്ചത്. തമിഴ്‌നാട്ടിലെ തിരുപ്പോരൂരിലെ അരുൾമിഗു കന്ദസ്വാമി ക്ഷേത്രത്തിലെ ഭണ്ഡാരത്തിലാണ് വിനായഗപുരം സ്വദേശിയായ ദിനേശിന്റെ ഐഫോൺ നഷ്ടപ്പെട്ടത്. കഴിഞ്ഞ മാസം കുടുംബത്തോടൊപ്പം ക്ഷേത്രദർശനം നടത്തി ഭണ്ഡാരത്തിൽ വഴിപാട് ഇടുന്നതിനിടെ ഷർട്ടിൻ്റെ പോക്കറ്റിൽ നിന്ന് അബദ്ധത്തിൽ ഐഫോൺ ഭണ്ഡാരത്തിൽ വീഴുകയായിരുന്നു (Tamil Nadu temple refuses to return iPhone dropped in temple […]
Read more

WWE താരം റേ മിസ്റ്റീരിയോ സീനിയർ അന്തരിച്ചു

പ്രശസ്ത ഡബ്ല്യൂ ഡബ്ല്യൂ ഇ താരം റേ മിസ്റ്റീരിയോ സീനിയർ അന്തരിച്ചു . 66 വയസായിരുന്നു. മിഗ്വൽ ഏഞ്ചൽ ലോപ്പസ് ഡിയാസ് എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. 1976 ഒരു ഗുസ്തിക്കാരനായാണ് മിസ്റ്റീരിയോ അരങ്ങേറ്റം കുറിച്ചത്. 2009 ൽ ഔദ്യോഗികമായി വിരമിച്ചെങ്കിലും ഈ രംഗത്തോടുള്ള സ്‌നേഹം കാരണം 2023 ൽ അദ്ദേഹം വീണ്ടും മത്സരത്തിന് ഇറങ്ങി. മെന്ററായും മിസ്റ്റീരിയോ കഴിവ് തെളിയിച്ചു. ഈ മേഖലയിലെ ശ്രദ്ധേയ താരമായ റേ മിസ്റ്റീരിയോ ജൂനിയറിന്റെ അമ്മാവനാണ് റേ മിസ്റ്റീരിയോ സീനിയർ.
Read more

ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റ്; ഒബാമയുടെ 2024 ലെ പ്രിയപ്പെട്ട ചിത്രം

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ 2024 ലെ പ്രിയപ്പെട്ട ചലച്ചിത്രങ്ങളുടെ പട്ടികയില്‍ ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റ് (Barack Obama names All We Imagine as Light as one of his favourite films of 2024). പായല്‍ കപാഡിയ ഒരുക്കിയ സിനിമയിൽ മലയാളികളായ കനി കുസൃതി, ദിവ്യപ്രഭ, ‍ഹൃ​ദു ഹാറൂൺ, അനീസ് നെടുമങ്ങാട് എന്നിവർ പ്രധാന താരങ്ങളാണ്. 77-ാമത് കാന്‍സ് ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചതിലൂടെയാണ് ഓള്‍ വി ഇമാജിന്‍ അസ് […]
Read more

കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതകം : പ്രതിക്ക് ഇരട്ട ജീവപര്യന്തം

കോട്ടയം : കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതക കേസിലെ പ്രതി ജോർജ് കുര്യന് ഇരട്ട ജീവപര്യന്തം ശിക്ഷ. 20 ലക്ഷം രൂപ പിഴയും ഒടുക്കണം. കോട്ടയം അഡീഷണല്‍ സെക്ഷന്‍സ് കോടതിയുടെയാണ് വിധി. വിവിധ വകുപ്പുകളിലായി 8 വർഷവും 3 മാസവും ശിക്ഷ ആദ്യം അനുഭവിക്കണം. അതിന് ശേഷമാണ് ഇരട്ട ജീവപര്യന്തം. പ്രതിയ്ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും ഇത് അപൂര്‍വ്വമായ കേസായി കണക്കാക്കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഈ കേസിൽ താൻ നിരപരാധിയാണെന്നും തന്റെ ഭാര്യയും കുട്ടികളും അടങ്ങുന്ന കുടുംബത്തെയും സംരക്ഷിക്കേണ്ടതുണ്ടെന്നും പ്രതി […]
Read more

മിസ് കേരള 2024 കീരീടം ചൂടി മേഘ ആന്റണി

കൊച്ചി : മിസ് കേരള 2024 കീരീടം ചൂടി എറണാകുളം സ്വദേശി മേഘ ആന്റണി. എറണാകുളം സെന്റ് തെരേസാസ് കോളേജ് വിദ്യാർഥിനിയാണ് മേഘ . കോട്ടയം സ്വദേശി അരുദ്ധതി ഫസ്റ്റ് റണ്ണറപ്പും തൃശൂർ സ്വദേശി ഏയ്ഞ്ചൽ ബെന്നി സെക്കന്റ് റണ്ണറപ്പായുമായി. 19 പേരാണ് മിസ് കേരള 24-ാമത് പതിപ്പിന്റെ അവസാന ഘട്ടത്തിൽ ഉണ്ടായിരുന്നത്. വെള്ളിയാഴ്ച രാത്രി കൊച്ചി ഗ്രാന്റ് ഹയാത്തിലായിരുന്നു ഫൈനൽ.
Read more

ശബരിമലയിൽ ഭക്തരുടെ എണ്ണത്തിൽ നിയന്ത്രണം

ശബരിമല : മണ്ഡലപൂജക്കും മകരവിളക്കിനും ഭക്തരുടെ എന്നതിൽ നിയന്ത്രണം. സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കിയേക്കും. വെർച്വൽ ക്യു വെട്ടിക്കുറിച്ചു. ഡിസംബര്‍ 25 ന് 54,000 ഭക്തര്‍ക്കും 26ന് 60,000 ഭക്തര്‍ക്കും മാത്രമാണ് ദര്‍ശനം നടത്താണ് സാധിക്കുക. ജനുവരി 12 ,13 ,14 ദിവസങ്ങളിൽ വെർച്വൽ ക്യു പരിമിതപ്പെടുത്തി.
Read more

കേരളത്തില്‍ ഏറ്റവും മികച്ച 4ജി അനുഭവം ലഭ്യമാക്കുന്നത് വി: ഓപ്പണ്‍സിഗ്നല്‍ റിപ്പോര്‍ട്ട്

കൊച്ചി: ഓപ്പണ്‍സിഗ്നലിന്‍റെ 2024 നവംബര്‍ 4ജി നെറ്റ്വര്‍ക്ക് എക്സ്പീരിയന്‍സ് റിപ്പോര്‍ട്ട് പ്രകാരം പ്രമുഖ ടെലികോം ഓപ്പറേറ്ററായ വോഡഫോണ്‍ ഐഡിയ (വി) കേരളത്തില്‍ ഏറ്റവും മികച്ച 4ജി വീഡിയോ അനുഭവം ലഭ്യമാക്കുന്നതായി കണ്ടെത്തി. 4ജി സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളുടെ 4ജി അനുഭവം പരിശോധിച്ചതിന്‍റെ വെളിച്ചത്തിലാണ് ഈ റിപ്പോര്‍ട്ട്. കേരളത്തില്‍ വിയുടെ മികച്ച നെറ്റ്വര്‍ക്ക് വര്‍ദ്ധന, ഡിജിറ്റല്‍ അനുഭവങ്ങളും കണക്റ്റിവിറ്റിയും നല്‍കുന്നതിനുള്ള പ്രതിബദ്ധതയെയാണ് ഇത് കാണിക്കുന്നത്. ഓപ്പണ്‍സിഗ്നല്‍ റിപ്പോര്‍ട്ട് അനുസരിച്ച് ഏറ്റവും മികച്ച 4ജി വീഡിയോ, മികച്ച 4ജി ഡൗണ്‍ലോഡ്, അപ്ലോഡ് […]
Read more

29ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് സമാപനം; ഫെമിനിച്ചി ഫാത്തിമ താരം

29ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് സമാപനമായി. നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച നടന്ന സമാപന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനായി. സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് സംവിധായിക പായല്‍ കപാഡിയയ്ക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. അഞ്ച് ലക്ഷം രൂപയും ഫലകവുമാണ് സമ്മാനം. ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ അഞ്ച് പുരസ്കാരങ്ങള്‍ സ്വന്തമാക്കി മേളയിലെ താരമായി.. updating…
Read more

കളമശ്ശേരിയിൽ മഞ്ഞപ്പിത്ത വ്യാപനം; പടർന്നത് കിണർ വെള്ളത്തിൽ നിന്ന്

കൊച്ചി: കളമശ്ശേരിയിൽ മഞ്ഞപ്പിത്ത രോ​ഗ ബാധയുണ്ടായത് കിണർ വെള്ളത്തിൽ നിന്നെന്ന് കണ്ടെത്തി. ​ഗൃഹപ്രവേശനത്തിനെത്തിയ 13 പേർക്കാണ് നിലവിൽ ​രോ​ഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ രണ്ട് മുതിർന്നവരും ഒരു കുട്ടിയും അതീവ ​ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കളമശ്ശേരി നഗരസഭയിലെ 10, 12, 14 വാർഡുകളിലായി മുപ്പത്തിലധികം പേർക്ക് രോഗ ലക്ഷണങ്ങളുണ്ട്. വിഷയത്തിൽ മന്ത്രി പി രാജീവ്, ന​ഗരസഭ ചെയർപേഴ്സൺ എന്നിവരുടെ നേതൃത്വത്തിൽ അടിയന്തര യോഗം വിളിച്ചു. രോഗ വ്യാപനം തടയുന്നതിനായുള്ള പ്രതിരോധ നടപടികളും ആരംഭിച്ചു. രോ​ഗ വ്യാപനമുണ്ടായ സ്ഥലങ്ങളിൽ പ്രത്യേക ക്യാമ്പ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix