Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

വണ്ടിപ്പെരിയാര്‍ കേസ്; അര്‍ജുന്‍ സംസ്ഥാനം വിട്ടതായി സൂചന

കൊച്ചി: വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അർജുൻ തമിഴ്നാട്ടിലെന്ന് സൂചന. ‌അസാധാരണ നടപടിയുമായി കോടതി രംഗത്ത് വന്നതോടെയാണ് ഒളിവിൽ പോയത്. അർജുനോട് കോടതിയിൽ ഹാജരാകാൻ ഹെെക്കോടതി ഉത്തരവിട്ടിരുന്നു. ‍കട്ടപ്പന പോക്സോ കോടതിയിൽ പത്ത് ദിവസത്തിനകം കീഴടങ്ങണമെന്നാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നത്. നിശ്ചിത സമയ പരിധിക്കുള്ളിൽ കോടതിയിൽ ആരോപണ വിധേയൻ കീഴടങ്ങിയില്ലെങ്കിൽ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കണമെന്നും കട്ടപ്പന കോടതിക്ക് ഹൈക്കോടതിയുടെ നിർദ്ദേശം നൽകിയിട്ടുണ്ട്.
Read more

അംബേദ്കറുടെ പേര് ചിലര്‍ക്ക് അലര്‍ജി: വിജയ്

അംബേദ്കറുടെ പേര് ചിലര്‍ക്ക് അലര്‍ജിയാണെന്ന് വിമര്‍ശിച്ച് തമിഴക വെട്രി കഴകം പ്രസിഡന്റും നടനുമായ വിജയ്. ഡോ ബിആര്‍ അംബേദ്കറിനെതിരായ ആഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രസ്താവനയെ തുടർന്നാണ് വിജയുടെ വിമർശനം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ തന്റെ പോസ്റ്റിലൂടെയാണ് വിജയ് തന്റെ എതിർപ്പ് പ്രകടിപ്പിച്ചത്. അംബേദ്കറുടെ പൈതൃകം പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്ക് പ്രത്യാശയുടെ വെളിച്ചമാണെന്നും സാമൂഹിക അനീതിക്കെതിരായ ചെറുത്തുനിൽപ്പിൻ്റെ പ്രതീകമാണെന്നും വിജയ് പറഞ്ഞു. അംബേദ്കറുടെ നാമം തുടർച്ചയായി പറയും. അംബേദ്കറെ അപമാനിക്കാന്‍ ഒരിക്കലും അനുവദിക്കരുതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നടപടിയെ […]
Read more

ചെന്നിത്തലയ്ക്ക് എൻഎസ്എസിന്റെ ക്ഷണം

രമേശ് ചെന്നിത്തലയ്ക്ക് എൻഎസ്എസ് ക്ഷണം. മന്നംജയന്തി ആഘോഷത്തിൽ മുഖ്യപ്രഭാഷണം നടത്താൻ രമേശ് ചെന്നിത്തലയെ ക്ഷണിച്ചതോടെ വർഷങ്ങളായുള്ള അകൽച്ചയ്ക്ക് അന്ത്യമാകും. ജനുവരി രണ്ടിന് പെരുന്നയിൽ ചേരുന്ന സമ്മേളനത്തിൽ ചെന്നിത്തല പങ്കെടുക്കും. പരിപാടിയുടെ നോട്ടീസ് പുറത്തിറക്കി. 2013ൽ ഉമ്മൻ‌ചാണ്ടി മന്ത്രിസഭയിൽ ചെന്നിത്തലയെ താക്കോൽ സ്ഥാനത്ത് കൊണ്ടുവരണമെന്നും അല്ലെങ്കിൽ ഭൂരിപക്ഷ ജനവിഭാഗം സർക്കാരിനെ തുടരാൻ അനുവദിക്കില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞിരുന്നു. ഇതേതുടർന്ന് എട്ട് വർഷമായി എൻഎസ്എസും രമേശ് ചെന്നിത്തലയും തമ്മിൽ അകൽച്ചയിൽ ആയിരുന്നു
Read more

രാഹുൽ ഗാന്ധി മോശമായി പെരുമാറിയെന്ന് ആരോപിച്ച് എംപി ഫാങ്നോൺ കൊന്യാക്

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മറ്റ് എംപിമാർക്കൊപ്പം പാർലമെന്റെ വളപ്പിൽ പ്രതിഷേധിക്കുന്നതിനിടെ തന്നോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് ബിജെപി രാജ്യസഭാ എംപി ഫാങ്‌നോൺ കൊന്യാക് . എന്റെ അന്തസ്സും ആത്മാഭിമാനവും രാഹുൽ ഗാന്ധി വ്രണപ്പെടുത്തിയിരിക്കുന്നു എന്ന് രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖറിന് കൊന്യാക് കത്തയച്ചു. ആഭ്യന്തരമന്ത്രി അമിത് ഷാ ബിആർ അംബേദ്ക്കറെ അപമാനിച്ചതിൽ പാർലമെന്റെ വളപ്പിൽ പ്രതിഷേധിക്കുന്നതിനിടെ തന്നോട് മോശമായി പെരുമാറിയെന്നാണ് കൊന്യാക് ആരോപിച്ചിരിക്കുന്നത് . ഇത് രാഹുൽ ഗാന്ധിയെ അപമാനിക്കാനുള്ള നീക്കമാണെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. […]
Read more

മാനേജരായിരുന്ന പെൺകുട്ടിയെ ബലാത്സം​ഗം ചെയ്തെന്ന കേസിൽ മോൺസൺ മാവുങ്കലിനെ വെറുതെ വിട്ടു

കൊച്ചി : ബലാത്സം​ഗ കേസിൽ മോൺസൺ മാവുങ്കലിനെ കോടതി വെറുതെ വിട്ടു. എറണാകുളം പോക്സോ കോടതിയുടേതാണ് വിധി. മോൺസണിന്റെ മാനേജർ ആയി ജോലി ചെയ്തിരുന്ന പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത്‌ ഗർഭിണി ആക്കിയെന്നും അബോർഷൻ ചെയ്യിപ്പിച്ചെന്നുമായിരുന്നു കേസ്. പൊലീസ് ഭീഷണിപ്പെടുത്തിയാണ് തന്റെ മൊഴി എടുത്തതെന്ന് പെൺകുട്ടി കോടതിയിൽ മൊഴി നൽകിയിരുന്നു. 4 ബലാത്സം​ഗ കേസാണ് മോൺസണിനെതിരെ ഉണ്ടായിരുന്നത്. അതിൽ ഒരു കേസിൽ പെരുമ്പാവൂർ കോടതി മോൺസണിനെ വെറുതെ വിട്ടിരുന്നു. കേസിൽ മോൺസൺ മാവുങ്കലിനെതിരായ കുറ്റം തെളിയിക്കാൻ കഴിഞ്ഞിരുന്നില്ല. കേസിലെ […]
Read more

അബുദാബി മുനിസിപ്പാലിറ്റിക്ക് അഞ്ച് അന്താരാഷ്ട്ര പുരസ്കാരങ്ങൾ

അബുദാബി: ഹാർവാഡ് ബിസിനസ് കൗൺസിലിന്റെ അഞ്ച് അന്താരാഷ്ട്ര പുരസ്കാരങ്ങൾ അബുദാബി മുനിസിപ്പാലിറ്റിക്ക്. ആഗോളതലത്തിൽ മികച്ചസേവനങ്ങൾ നടപ്പാക്കുന്നതിലും ഗുണനിലവാരത്തിൽ ഉന്നതമാനദണ്ഡങ്ങൾ പാലിക്കുന്നതിലൂടെയുമാണ് അബുദാബി മുനിസിപ്പാലിറ്റിക്ക് പുരസ്കാരങ്ങൾ ലഭിച്ചത്.
Read more

ഹേമ കമ്മിറ്റി റിപ്പോർട്ട് : നോഡൽ ഓഫീസറുടെ അധികാരപരിധി നീട്ടി ഹൈക്കോടതി

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നോഡൽ ഓഫീസറുടെ അധികാരപരിധി ഹൈക്കോടതി നീട്ടി. സിനിമാ മേഖലയിലെ ചൂഷണങ്ങൾക്കെതിരായ പരാതിയും നോഡൽ ഓഫീസർമാർ സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. പരാതികൾ ലഭിച്ചാൽ നോഡൽ ഓഫീസർക്ക് അത് കൂടുതൽ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാമെന്നുമാണ് കോടതി ഉത്തരവ് . ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയവർക്ക് ഏതെങ്കിലും തരത്തിൽ ഭീഷണി ഉണ്ടെങ്കിൽ അവർക്ക് നോഡൽ ഓഫീസറുമായി ബന്ധപ്പെടാൻ സാധിക്കും . ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട മൊഴികളുടെ അടിസ്ഥാനത്തിൽ ഇത് വരെ 50 […]
Read more

ഇന്ത്യ-ചൈന അതിർത്തി പ്രശ്‌ന പരിഹാര യോഗം; ആറ് വിഷയങ്ങളിൽ ധാരണ

ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തി പ്രശ്‌ന പരിഹാരത്തിന്റെ ഭാ​ഗമായി ചേർന്ന പ്രത്യേക പ്രതിനിധിതല യോഗം വിജയകരം. ബെയ്ജിങ്ങിൽ വെച്ച് നടന്ന എസ്ആർ 23-ാമത് യോഗത്തിലാണ് അതിർത്തി കടന്നുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള ആറ് വിഷയങ്ങളിൽ ധാരണയായത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. വർഷങ്ങളായി തകരാർ നേരിടുന്ന ഇന്ത്യ -ചൈന ഉഭയകക്ഷി ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള നിർണായക ചുവടുവയ്പാണ് ഈ കൂടിക്കാഴ്ച. അതിർത്തി കടന്നുള്ള നദീതട സഹകരണം, നാഥു ലാ അതിർത്തി […]
Read more

ആന എഴുന്നള്ളിപ്പിൽ ഹൈക്കോടതി നിർദ്ദേശങ്ങൾ സുപ്രീം കോടതി സ്റ്റേ ചെയ്തു

ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ മാർഗനിർദ്ദേശങ്ങൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. ചട്ടങ്ങൾ പാലിച്ച് ആനയെഴുന്നള്ളിപ്പ് നടത്താമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ബി വി നാഗരത്ന ജസ്റ്റിസ് എൻ കെ സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് ഉത്തരവ്. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ നൽകിയ അപ്പീലിലാണ് നടപടി. ഹൈക്കോടതി ഉത്തരവ് പ്രയോഗികമാണെന്ന് തോന്നുന്നില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. കേസിൽ സംസ്ഥാന സർക്കാരിനും ആന ഉടമസ്ഥരുടെ സംഘടനകൾക്കും സുപ്രീം കോടതി നോട്ടീസ് നൽകി. രണ്ട് ആനകൾ തമ്മിൽ കുറഞ്ഞത് 3 മീറ്റർ […]
Read more

സന്തോഷ് ട്രോഫി: ഒഡീഷയെ രണ്ട് ഗോളിന് തകര്‍ത്ത് കേരളം ക്വാര്‍ട്ടറില്‍

ഹൈദരാബാദ്: ഒഡീഷയെ രണ്ട് ഗോളിന് തകര്‍ത്തുകൊണ്ട് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കേരളം ക്വാര്‍ട്ടറില്‍. ഡെക്കന്‍ അരീന സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബി ഗ്രൂപ്പില്‍ രണ്ടു കളികള്‍ ബാക്കി നില്‍ക്കെ ഒഡീഷയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് കേരളം ക്വാര്‍ട്ടറില്‍ ഇടം നേടിയത്. കേരളത്തിനായി മുഹമ്മദ് അജ്‌സല്‍ (40), നസീബ് റഹ്‌മാന്‍ (54) എന്നിവര്‍ സ്‌കോര്‍ ചെയ്തു. ആക്രമിച്ചു കളിച്ച ഒഡീഷയെ സമ്മര്‍ദ്ദത്തിന് വഴങ്ങാതെ കേരളം നേരിട്ടു. ഗോവ, മേഘാലയ ടീമുകളെ തോൽപ്പിച്ച കേരളത്തിന് ഫൈനല്‍ റൗണ്ടില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix