Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

വയനാട് ദുരന്ത സഹായം: കേന്ദ്രം ഒളിച്ചോടുന്നെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ദുരന്തസഹായത്തിലെ കാലതാമസത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി. കേന്ദ്രം ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേന്ദ്രനിലപാട് ഖേദകരമാണ്. കേരളം കണക്ക് നല്‍കിയില്ലെന്ന വാദം തെറ്റാണ്. 583 പേജുള്ള വിശദ റിപ്പോര്‍ട്ട് സംസ്ഥാനം സമര്‍പ്പിച്ചു. ആഭ്യന്തരമന്ത്രി പാര്‍ലമെന്റിനേയും ജനങ്ങളേയും തുടര്‍ച്ചയായി തെറ്റിദ്ധരിപ്പിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്തം സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈകിയിട്ടില്ല. കേരളം നിവേദനം നല്‍കിയിട്ട് മൂന്ന് മാസമായി. ഓഗസ്റ്റ് 17 ന് 1202 കോടിയുടെ പ്രാഥമിക സഹായം കേരളം ചോദിച്ചു. പ്രധാനമന്ത്രി വന്നപ്പോള്‍ തന്നെ […]
Read more

മണിപ്പൂര്‍ കലാപം: നാശനഷ്ടങ്ങളുടെ റിപ്പോര്‍ട്ട് തേടി സുപ്രീം കോടതി

ഡല്‍ഹി: മണിപ്പൂര്‍ കലാപത്തിലുണ്ടായ നാശനഷ്ടങ്ങളുടെ റിപ്പോര്‍ട്ട് തേടി സുപ്രീം കോടതി. കത്തിച്ചതും കൊള്ളയടിക്കപ്പെട്ടതും കൈയേറ്റം ചെയ്യപ്പെട്ടതുമായ സ്വത്തുക്കളുടെ വിവരം മുദ്രവച്ച കവറില്‍ നല്‍കണം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് മണിപ്പൂര്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത്തരം കേസുകളില്‍ പ്രതികള്‍ക്കെതിരെ എടുത്ത നടപടികള്‍ വിശദീകരിക്കാനും ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനുവരി 20 ന് കേസ് വീണ്ടും പരിഗണിക്കും. അതിന് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പൂര്‍ണമായും ഭാഗികമായും കത്തിനശിച്ച കെട്ടിടങ്ങള്‍, കൊള്ളയടിക്കപ്പെട്ട വീടുകള്‍, കൈയേറിയതും അതിക്രമിച്ച് കയറിയതുമായ […]
Read more

മുനമ്പം ഭൂമി വഖഫ് തന്നെയെന്ന് ലീഗ് നേതാക്കള്‍; പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷം

മുനമ്പത്തെ ഭൂമി വഖഫ് തന്നെയെന്ന് മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കിയതോടെ വിഷയത്തില്‍ യുഡിഎഫില്‍ കടുത്ത പ്രതിസന്ധി. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഉറച്ച നിലപാടിലാണ് കോണ്‍ഗ്രസും പ്രതിപക്ഷ നേതാവ് വിഡി സതീശനും. കാര്യകാരണങ്ങള്‍ സഹിതം ഉയര്‍ത്തിയാണ് ഭൂമി വഖഫിന്റേത് അല്ലെന്ന വാദം സതീശന്‍ ആവര്‍ത്തിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ലീഗ് നേതാക്കള്‍ ഒന്നടങ്കം ഈ നിലപാട് തള്ളുകയാണ്. കഴിഞ്ഞ ദിവസം കെഎം ഷാജി മുനമ്പം വഖഫ് ഭൂമി തന്നെയെന്ന നിലപാട് ആവര്‍ത്തിച്ചു. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്നും വെറും ഭൂമി പ്രശ്‌നമെങ്കില്‍ […]
Read more

സമസ്തയിലെ തര്‍ക്കപരിഹാരത്തിന് ചര്‍ച്ച തുടങ്ങി, ലീഗ് വിരുദ്ധചേരി വിട്ടുനില്‍ക്കുന്നു

മലപ്പുറം : സമസ്തയിലെ തര്‍ക്കം പരിഹരിക്കുന്നതിനായി വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ ലീഗ് വിരുദ്ധവിഭാഗം പങ്കെടുത്തില്ല. സമസ്തയില്‍ ഉടലെടുത്തിരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പാണക്കാട് തങ്ങളാണ് ഇരുവിഭാഗം നേതാക്കളേയും ചര്‍ച്ചയ്ക്കായി വിളിപ്പിച്ചത്. ലീഗ് നേതാക്കളുമായി ഒരുവിഭാഗം സമസ്ത നേതാക്കള്‍ക്കുണ്ടായിരുന്ന അഭിപ്രായഭിന്നത രൂക്ഷമാവുകയും പരസ്പരം പരസ്യമായി വിമര്‍ശിക്കുകയും ചെയ്തത് സമസ്തയ്ക്കും ലീഗിനുമിടയില്‍ രൂക്ഷമായ ഭിന്നിപ്പിന് വഴിവച്ചിരുന്നു.പാലര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി എത്തിയ ഹംസ സമസ്തയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെയാണ് സി പി എമ്മില്‍ എത്തിയതെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ലീഗ് […]
Read more

കലോത്സവ വിവാദം : പ്രസ്താവന പിന്‍വലിച്ച് മന്ത്രി

സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ അവതരണ ഗാനത്തിനൊപ്പമുള്ള നൃത്തം ചിട്ടപ്പെടുത്താൻ അഞ്ച് ലക്ഷം രൂപ നടി പ്രതിഫലം ചോദിച്ചെന്ന വിമർശനം പിന്‍വലിച്ചതായി മന്ത്രി വി ശിവൻകുട്ടി. കലോത്സവ വേദിയിലൂടെ വളര്‍ന്ന് ചലച്ചിത്രമേഖലയിൽ പ്രശസ്തയായ താരം കേരളത്തോട് അഹങ്കാരവും പണത്തോട് ആര്‍ത്തിയും കാണിച്ചെന്നായിരുന്നു മന്ത്രിയുടെ വിമര്‍ശനം. വിമര്‍ശനത്തില്‍ നടിയുടെ പേര് പറയാതിരുന്നത് കലാമേഖലയിലുള്ള ചലചിത്രതാരങ്ങള്‍ എല്ലാവരും സംശയനിഴലിലേയ്ക്ക് എത്തിച്ചിരുന്നു. കലോത്സവം വഴി ചലചിത്രമേഖലയില്‍ പ്രശസ്തയായ നിരവധി നടിമാരുള്ളതുകൊണ്ടുതന്നെയാണ് മന്ത്രിയുടെ വിമര്‍ശനം വിവാദമായി മാറിയത്. അടുത്ത മാസം തിരുവനന്തപുരത്താണ് സംസ്ഥാന സ്കൂൾ […]
Read more

സൂര്യ ചിത്രത്തിൽ നിന്നും പിൻവാങ്ങി എ ആർ റഹ്മാൻ; പകരം സായ് അഭ്യങ്കർ

സൂര്യ-ആർജെ ബാലാജി ചിത്രത്തിൽ നിന്നും എ ആർ റഹ്മാൻ പിൻവാങ്ങിയതായി റിപ്പോർട്ട്. സൂര്യ 45 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ റഹ്മാന് പകരമായി ചിത്രത്തിന്റെ സംഗീത സംവിധായകനായി സായ് അഭ്യങ്കർ എത്തും. റഹ്മാൻ സംഗീത സംവിധാനത്തിൽ നിന്ന് ഇടവേള എടുത്തേക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ഈ റിപ്പോർട്ടുകൾ. സമൂഹ മാധ്യമങ്ങളിൽ തരംഗമായ ‘കച്ചി സെര’ എന്ന ഗാനത്തിന്റെ സംവിധായകനാണ് സായ് അഭ്യങ്കർ. ഗായകരായ ടിപ്പുവിന്റെയും ഹരിണിയുടെയും മകനാണ് സായ്. സൂര്യ 45 നു പുറമെ രാഘവ ലോറൻസ് നായകനാകുന്ന എൽ […]
Read more

അമ്മുവിന്റെ മരണം : സൈക്കാട്രി വിഭാഗം അധ്യാപകനെതിരെ പരാതിയുമായി കുടുംബം

പത്തനംതിട്ട : പത്തനംതിട്ടയിൽ നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിന്റെ മരണത്തിൽ സൈക്കാട്രി വിഭാഗം അധ്യാപകനെതിരെ പരാതിയുമായി കുടുംബം. ചുട്ടിപ്പാറ നഴ്സിങ് കോളേജിലെ സൈക്കാട്രി വിഭാഗം അധ്യാപകനായ സജിക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. പത്തനംതിട്ട ഡിവൈഎസ്പിക്ക് അമ്മുവിന്റെ അച്ഛൻ സജീവ് പരാതി നൽകി. അധ്യാപകനും കേസിൽ പ്രതികളായ സഹപാഠികളും ചേർന്നാണ് അമ്മുവിനെ മാനസികമായി പീഡിപ്പിച്ചത് എന്നാണ് പരാതിയിൽ പറയുന്നത്. സൈക്കാട്രി വിഭാഗം അധ്യാപകൻ കുറ്റവിചാരണ നടത്തിയെന്നും പരാതിയിൽ പറയുന്നു. അമ്മു ജീവനൊടുക്കിയത് രണ്ടു മണിക്കൂറിലധികം നീണ്ട കുറ്റവിചാരണക്ക് ശേഷമെന്ന് കുടുംബം. വിഷയത്തിൽ […]
Read more

വൈദ്യുതി ചാർജ് വർധനവ്; ബോർഡിന്‍റെ കെടുകാര്യസ്ഥത ജനങ്ങൾ ചുമക്കണോ…?

വൈദ്യുതി ബോർഡിന്‍റെ ധൂർത്തിനും കെടുകാര്യസ്ഥതയ്ക്കും ജനങ്ങൾ പാപഭാരം ചുമയ്ക്കേണ്ട സ്ഥിതിയാണിപ്പോൾ. നഷ്ട കണക്കുകൾ എണ്ണിയെണ്ണി പറഞ്ഞ് കഴിഞ്ഞ ദിവസമാണ് വൈദ്യുതി ചാർജ് വർധനവ് വരുത്തിയത്. ഇപ്പോൾ നടപ്പാക്കുന്ന വർധനവിന് പുറമെ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള വർധനവ് കൂടി ഇതിനൊപ്പം പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടി ഇതിനൊപ്പം പ്രഖ്യാപിച്ചിരിക്കുകയാണ്. യൂണിറ്റിനു വരുത്തിയ വർധനയ്ക്കു പുറമേ ഫിക്സഡ് ചാർജും കൂട്ടിയിട്ടുണ്ട്. കൃഷിയാവശ്യത്തിനുള്ള വൈദ്യുതിയുടെ നിരക്കും ഉയർത്തിയിട്ടുണ്ട്. ഒരു വർധനവ് എന്നതിന് അപ്പുറത്തേക്ക് കൊള്ള തന്നെയാണ് ഇവിടെ നടക്കുന്നതെന്ന് പറയാം. 2016ൽ ഇടതു സർക്കാർ […]
Read more

കേരളത്തില്‍ ഇനി എവിടേയും വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം: മോട്ടോര്‍ വാഹന വകുപ്പ്

കേരളത്തിൽ മേൽവിലാസം ഉള്ള ആളുകൾക്ക് സംസ്ഥാനത്തെ ഏത് ആര്‍.ടി.ഓഫീസിലും തടസ്സമില്ലാതെ ഇനി വാഹനം രജിസ്റ്റര്‍ ചെയ്യാം. നിലവിലുണ്ടായിരുന്ന നിയമപ്രകാരം സ്ഥിരമായ മേല്‍വിലാസമുള്ള മേഖലയിലെ ആര്‍.ടി.ഓഫീസില്‍ മാത്രമായിരുന്നു വാഹന രജിസ്ട്രേഷൻ അനുവദിച്ചിരുന്നത്. എന്നാൽ ഹൈക്കോടതി നിർദേശപ്രകാരം സ്ഥിരമായ മേല്‍വിലാസം എന്ന ചട്ടത്തിന് മോട്ടോര്‍ വാഹന വകുപ്പ് മാറ്റം വരുത്തി. ഇനി KL-1 മുതല്‍ KL-86 വരെയുള്ള ഏത് ആർ ടി ഓഫീസിലും വാഹന രജിസ്‌ട്രേഷൻ സാധ്യമാകും.
Read more

എംഎം ലോറന്‍സിന്റെ മൃതദേഹവുമായി ബന്ധപ്പെട്ട മക്കളുടെ തര്‍ക്കം : അപ്പീലുകൾ ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി

സിപിഐഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിനായി വിട്ടുനല്‍കിയതിനെതിരെ നല്‍കിയ അപ്പീലുകൾ ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് നിതിന്‍ ജംദര്‍, ജസ്റ്റിസ് എസ് മനു എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി. മക്കള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാൻ അഭിഭാഷകന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. തുടർന്നാണ് ഹൈക്കോടതിയുടെ ഈ നടപടി. എംഎം ലോറന്‍സിന്റെ പെണ്‍മക്കളായ ആശ ലോറന്‍സ്, സുജാത ബോബന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. വിഷയം മക്കള്‍ തമ്മിലുള്ള തര്‍ക്കമാണെന്നും വിഷയത്തിന് സിവില്‍ സ്വഭാവമെന്നുമായിരുന്നു […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix