Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

സന്ദീപ് വാര്യര്‍ക്ക് കെപിസിസിയില്‍ സ്വീകരണം നല്‍കി

സന്ദീപ് വാര്യറിന് കെപിസിസി ആസ്ഥാനത്ത് സ്വീകരണം നല്‍കി. കെ.പി.സി.സി സംഘടനാ ചുമതയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു ഷാള്‍ അണിയിച്ച് സന്ദീപിനെ സ്വീകരിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി ജി.എസ്.ബാബു, രാഷ്ട്രീയകാര്യ സമിതി അംഗം ചെറിയാന്‍ ഫിലിപ്പ് തുടങ്ങിയവരും സന്ദീപിനെ സ്വീകരിക്കാന്‍ കെപിസിസി ആസ്ഥാനത്തുണ്ടായിരുന്നു. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നിയമസഭയില്‍ നടന്നസത്യപ്രതിജ്ഞാ ചടങ്ങളില്‍ സന്ദീപ് വാര്യര്‍ പങ്കെടുത്തു. ബിജെപിയെന്ന സ്വേച്ഛാധിപത്യ സംവിധാനത്തില്‍ നിന്നും പുറത്ത് വന്ന് കോണ്‍ഗ്രസെന്ന ജനാധിപത്യ-മതേതര സംവിധാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് സന്ദീപ് […]
Read more

എഡിജിപി എം ആർ അജിത്കുമാറിനെ വിജിലൻസ് ചോദ്യംചെയ്തു

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി എംആർ അജിത്കുമാറിനെ വിജിലൻസ് ചോദ്യംചെയ്തു. അജിത് കുമാറിനെതിരെ സ്വത്ത് സമ്പാദന ആരോപണത്തിൽ പിവി അന്‍വര്‍ എംഎല്‍എ നല്‍കിയ പരാതിയിലാണ് അന്വേഷണം നടന്നത്. ആഢംബര വീട് നിര്‍മാണവുമായി ബന്ധപ്പെട്ട രേഖകളടക്കം വിജിലന്‍സിന് കൈമാറി. തന്റെ കയ്യിൽ അനധികൃത സ്വത്തില്ലെന്ന് അജിത് കുമാര്‍ മൊഴിനല്‍കി. വിജിലൻസ് എസ് പി കെ ജോണിക്കുട്ടി, അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ഷിബു പാപ്പച്ചന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അജിത് കുമാറിനെ ചോദ്യം ചെയ്തത്. ഈ മാസം അവസാനത്തോടെ വിജിലൻസ് […]
Read more

രാഹുല്‍ മാങ്കൂട്ടത്തിലും യുആര്‍ പ്രദീപും സത്യപ്രതിജ്ഞ ചെയ്തു

അഞ്ജലി ഹരേഷ് : സബ് എഡിറ്റർ തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് നിയോജകമണ്ഡലത്തില്‍ നിന്നും വിജയിച്ച രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കര നിയോജകമണ്ഡലത്തില്‍ നിന്നും വിജയിച്ച യുആര്‍ പ്രദീപും എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. യു ആർ പ്രദീപ് സഗൗരവത്തിലും രാഹുൽ ദൈവനാമത്തിലും സത്യപ്രതിജ്ഞ ചെയ്തു. നിയമസഭ ഹാളിൽ നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ നടന്നത്. നിയമസഭ സ്പീക്കര്‍ എഎൻ ഷംസീര്‍ സത്യവാചകം ചൊല്ലികൊടുത്തു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉൾപ്പടെയുള്ള നേതാക്കളെല്ലാം പങ്കെടുത്തു. ത്രികോണ മത്സരം അരങ്ങേറിയ പാലക്കാട് നിന്നും 18,724 […]
Read more

സുഖ്ബീര്‍ സിംഗ് ബാദലിന് നേരെ വധശ്രമം

അഞ്ജലി ഹരേഷ് : സബ് എഡിറ്റർ അമൃത്സറിൽ സുവർണ ക്ഷേത്രത്തിന്റെ കവാടത്തിൽ വെച്ച് അകാലിദൾ നേതാവും മുൻ പഞ്ചാബ് ഉപമുഖ്യമന്ത്രിയുമായ സുഖ്ബീര്‍ സിംഗ് ബാദലിന് നേരെ വെടിയുതിര്‍ത്തു. കൊലപ്പെടുത്താൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. നരേൻ സിംഗ് എന്ന വ്യക്തിയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. സ്ഥലത്തുണ്ടായിരുന്ന ആളുകൾ കൊലപ്പെടുത്താൻ ശ്രമിച്ചയാളെ പിടികൂടി പൊലീസിന് കൈമാറി. മതപരമായ ശിക്ഷയുടെ ഭാഗമായി സുഖ്ബീര്‍ സിംഗ് സുവർണ ക്ഷേത്രത്തിന്റെ കവാടത്തിന് പുറത്ത് കാവൽക്കാരനായി സേവനമനുഷ്ഠിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. സുഖ്ബീര്‍ സിംഗ് സുരക്ഷിതനാണെന്ന് പൊലീസ് […]
Read more

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് സംഭാൽ സന്ദർശിക്കും

അഞ്ജലി ഹരേഷ് : സബ് എഡിറ്റർ ഉത്തർപ്രദേശിലെ പള്ളിയുടെ സർവേ സംബന്ധിച്ച സംഘർഷം ഉണ്ടായ സംഭാലിൽ ഇന്ന് പ്രതിപക്ഷ നേതാവും എംപിയുമായ രാഹുൽ ഗാന്ധിയും വയനാട് എംപിയായ പ്രിയങ്ക ഗാന്ധിയും സന്ദർശനം നടത്തും. യു പിയിലെ മറ്റ് എംപിമാരും സന്ദർശത്തിന് ഒപ്പം ഉണ്ടാകും. സംഭാലിൽ ഡിസംബർ 10 വരെ കർശന നിയന്ത്രണങ്ങൾ ആണ് ഏർപ്പെടുത്തിയിരിക്കുന്നത്. പുറത്ത് നിന്നാരെയും സ്ഥലത്തേക്ക് പ്രവേശിപ്പിക്കില്ല. സന്ദർശത്തിന് ഇത് വരെ പൊലീസ് അനുമതി നൽകിയിട്ടില്ല. രണ്ട് ദിവസം മുൻപ് സംഭൽ സന്ദർശിക്കാൻ എത്തിയ […]
Read more

കരിവന്നൂരില്‍ സി പി ഐ എം ബി ജെ പി ഒത്തുകളിയോ ?

കരിവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതിനുപിന്നില്‍ ഒത്തുകളിയുണ്ടായോ ? ഉണ്ടായെന്ന് സംശയിക്കത്തക്കതരത്തിലുള്ള നീക്കങ്ങളാണ് ഇ ഡിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. കരിവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ തെരഞ്ഞെടുപ്പിന് ശേഷം ഇ ഡി പ്രത്യേകിച്ച് നടപടികളൊന്നും മുന്നോട്ടുകൊണ്ടുപോയിരുന്നില്ല. കേസില്‍ കൂടുതല്‍ അന്വേഷണവും നടന്നില്ല. തെരഞ്ഞെടുപ്പിന് മുന്‍പ് സി പി ഐ എമ്മിന്റെ പ്രഖുഖ നേതാക്കള്‍ അടക്കമുള്ളവര്‍ക്ക് നോട്ടീസ് നല്‍കുകയും ചിലരില്‍ നിന്നും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഗോപി […]
Read more

ഒടുവില്‍ ഷിന്‍ഡെ അയഞ്ഞു

ശിവസേന നേതാവും കാവല്‍ മുഖ്യമന്ത്രിയുമായ ഏക്‌നാഥ് ഷിന്‍ഡെ നിസ്സഹകരണം തുടരുന്നതിനിടെ, മഹാരാഷ്ട്ര മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ബിജെപി കേന്ദ്രനിരീക്ഷകരായ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍, ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രുപാണി എന്നിവര്‍ ഇന്ന് മുംബൈയില്‍ എത്തും. ഇന്നാണ് നിയമസഭാ കക്ഷിനേതാവിനെ തെരഞ്ഞെടുക്കാനുള്ള ബിജെപി എംഎല്‍എമാരുടെ യോഗം. നാളെ വൈകിട്ട് അഞ്ചിന് ആസാദ് മൈതാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യും. മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസിനു തന്നെയാണ് ആദ്യ പരിഗണനയെങ്കിലും ഫലം വന്ന് 10 ദിവസമായിട്ടും […]
Read more

കോൺഗ്രസ് മുനമ്പം ജനതയെ കബളിപ്പിക്കുന്നു: കെ.സുരേന്ദ്രൻ

പ്രതിപക്ഷ നേതാവും കോൺഗ്രസ് എംഎൽഎമാരും മുനമ്പത്തെത്തി മത്സ്യത്തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത് അപഹാസ്യമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. പാവപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കബളിപ്പിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നത്. മുനമ്പത്തുകാരോടും വഖഫ് അധിനിവേശത്തിൻ്റെ മറ്റ് ഇരകളോടും ആത്മാർത്ഥതയുണ്ടെങ്കിൽ കോൺഗ്രസുകാർ അത് പ്രകടിപ്പിക്കേണ്ടത് കേരള നിയമസഭയിലും ഇന്ത്യൻ പാർലമെന്റിലുമാണ്. ചർച്ച പോലും നടത്താതെ കേരള നിയമസഭയിൽ വഖഫ് ഭേദഗതി നിയമത്തിനെതിരെ കൊണ്ടുവന്ന പ്രമേയം ഐക്യകണ്ഠേന പാസാക്കിയവരാണ് മുനമ്പത്തെത്തി ആ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. കളര്‍കോട് വാഹനാപകടം: വിദ്യാര്‍ത്ഥികൾക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ച് നാട്കേന്ദ്രസർക്കാർ കൊണ്ടുവന്ന […]
Read more

പൊതുമേഖലാസ്ഥാപനങ്ങളുടെ വൈദ്യുതി കുടിശ്ശിക സംസ്ഥാന സർക്കാർ എഴുതിത്തള്ളി

സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള 18 പൊതു മേഖലാ സ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക സംസ്ഥാന സർക്കാർ എഴുതിതള്ളി. കെ. എസ്. ഇ.ബി സർക്കാരിന് നൽകാനുണ്ടായിരുന്ന വൈദ്യുതി ഡ്യൂട്ടി ഒഴിവാക്കി നൽകിയതിൻ്റെ ഭാഗമായാണ് പൊതു മേഖലാ സ്ഥാപനകുടിശ്ശിക ഒഴിവാക്കിയത്. ദീർഘകാലം വൈദ്യുതി ബിൽ കുടിശ്ശികയായതോടെ പൊതുമേഖലാസ്ഥാപനങ്ങൾക്ക് ഉണ്ടായിരുന്ന ഭീമമായ ബാധ്യതയാണ് ഇതോടെ ഒഴിവായത്. പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിന് സാധ്യമായ എല്ലാ വഴികളും ഉപയോഗപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് വൈദ്യുതി കുടിശ്ശിക എഴുതിത്തള്ളിയതെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. […]
Read more

അധ്യക്ഷയും ഉപാധ്യക്ഷയും രാജിവച്ചു : പന്തളത്ത് ബി ജെ പിക്ക് തിരിച്ചടി, ഭരണം നഷ്ടമാവും

രാജേഷ് തില്ലങ്കേരി പത്തനംതിട്ട : ബി ജെ പി ഭരിക്കുന്ന പന്തളം നഗരസഭയില്‍ ചെയര്‍പേഴ്‌സണും വൈസ് ചെയര്‍പേഴ്‌സണനും രാജിവച്ചതോടെ ഭരണം ത്രിശങ്കുവിലായി. മൂന്ന് ബി ജെ പി അംഗങ്ങളെ കൂട്ടുപിടിച്ച് എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം നാളെ പരിഗണിക്കാനിരിക്കെയാണ് ഇവരുടെ രാജി. ചെയര്‍പേഴ്സണ്‍ സുശീല സന്തോഷും വൈസ് ചെയര്‍പേഴ്‌സണ്‍ യു രമ്യയുമാണ് രാജിവെച്ചത്. എല്‍ ഡി എഫിന്റെ അവിശ്വാസത്തിന് യു ഡി എഫിന്റെയും പിന്തുണയുണ്ട്. കേരളത്തില്‍  പാലക്കാടിന് പിന്നാലെ ബിജെപി ഭരണം പിടിച്ച മുനിസിപ്പാലിറ്റിയായിരുന്നു പന്തളം. ഭാരവാഹികള്‍ രാജി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix