നവീൻ ബാബുവിന്റെ മരണം : സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
കണ്ണൂർ : എഡിഎം ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണെന്നും സി ബി ഐ അന്വേഷണം വേണമെന്നുമുള്ള ഭാര്യ മഞ്ജുഷ നൽകിയ ഹർജിയാണ് പരിഗണിക്കുന്നത്. ഹർജിയിൽ സിബിഐയും സംസ്ഥാന സർക്കാരും നിലപാട് അറിയിക്കും. മരണത്തില്‍ സി ബി ഐ അന്വേഷണം വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. നവീന്‍ ബാബുവിന്റെ മരണം ആത്മഹത്യയാണെന്ന നിലപാടിലാണ് പൊലീസ്. കേസന്വേഷണം നേരായ ദിശയിലല്ലെന്നും തെളിവുകള്‍ നശിപ്പിക്കുമെന്നുമായിരുന്നു നവീന്‍ ബാബുവിന്റെ ഭാര്യയുടെ ആരോപണം. […]
Read more