ആത്മകഥാ വിവാദം: പ്രസാധകര്‍ മര്യാദ കാണിച്ചില്ലെന്ന് ഇപി ജയരാജന്‍
കണ്ണൂർ : ഉപതെരഞ്ഞെടുപ്പ് ദിനത്തിലെ തന്റെ ആത്മകഥാ വിവാദത്തില്‍ ഡിസി ബുക്ക്‌സിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി സിപിഐഎം നേതാവ് ഇപി ജയരാജന്‍. താന്‍ ആരെയും കരാര്‍ ഏല്‍പ്പിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച ജയരാജന്‍ സാധാരണ പ്രസാധകര്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ ഡിസി ബുക്ക്‌സ് പാലിച്ചിട്ടില്ലെന്നും കുറ്റപ്പെടുത്തി. പുസ്തകത്തിന്റെ പ്രകാശനം ഡിസിയുടെ ഫെയ്‌സ്ബുക്കില്‍ വന്നത് താനറിയാതെയാണെന്നും ഇതില്‍ ഗൂഢാലോചനയുണ്ടെന്നും ഇപി പറഞ്ഞു. പിഡിഎഫ് രൂപത്തിലാണ് വാട്ട്‌സാപ്പില്‍ ഉള്‍പ്പെടെ പുസ്തകത്തിന്റെ പകര്‍പ്പ് നല്‍കിയത്. ഇത് സാധാരണ രീതിയില്‍ പ്രസാധകര്‍ ചെയ്യാന്‍ പാടില്ലാത്തതാണ്. തെരഞ്ഞെടുപ്പ് ദിവസം […]
Read more