Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഭരണഘടനയാണ് തന്നെ സൃഷ്ടിച്ചത്: സീതാക്ക

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്ത്യന്‍ ഭരണഘടനയാണ് തന്നെ സൃഷ്ടിച്ചതെന്ന് തെലങ്കാന വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ദനസരി അനസൂയ സീതാക്ക. ഭരണഘടന നിര്‍മ്മാണ സമിതി ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചതിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് എഐസിസി ആഹ്വാനപ്രകാരം ഡിസിസികളുടെ നേതൃത്വത്തില്‍ നവംബര്‍ 26 മുതല്‍ ജനുവരി 26 വരെ നീണ്ടുനില്‍ക്കുന്ന 60 ദിവസത്തെ ഭരണഘടന സംരക്ഷണ അഭിയാന്റെ സംസ്ഥാനതല ഉദ്ഘാടനം കെപിസിസി ആസ്ഥാനത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സീതാക്ക.

ആദിവാസി വിഭാഗത്തില്‍ ജനിച്ച വ്യക്തിയായ തനിക്ക് ജനപ്രതിനിധിയും മന്ത്രിയും ആകാന്‍ അവസരമൊരുക്കിയത് നമ്മുടെ ഭരണഘടനയാണ്. ഭരണഘടനയും മഹത്തരമായ ജനാധിപത്യ സംവിധാനവും ഇല്ലെങ്കില്‍ തന്നെപോലുള്ളവര്‍ക്ക് ഇത്തരം ഉന്നത പദവികള്‍ സ്വപ്‌നം പോലും കാണാന്‍ സാധിക്കില്ല. കുട്ടിക്കാലം മുതല്‍ ചെറുപ്പകാലം വരെ സായുധസമരത്തിന്റെ പാതയിലായിരുന്നു തന്റെ ജീവിതം. അവിടെനിന്ന് കോണ്‍ഗ്രസിന്റെ മതേതര-ജനാധിപത്യ-ഭരണഘടനാ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടാണ് തന്റെ ജീവിതത്തിന് രൂപാന്തരം സംഭവിച്ചത്. തന്റെ ഭൂതകാല നെക്‌സല്‍ ജീവിതം ഉപേക്ഷിച്ച് ജനാധിപത്യത്തിന്റെ മാര്‍ഗത്തിലേക്ക് തിരിഞ്ഞതും പാതിവഴിയില്‍ മുടങ്ങിയ പഠനം പൂര്‍ത്തിയാക്കാന്‍ സ്വാധിച്ചതും ഭരണഘടന തന്നെപോലുള്ളവര്‍ക്ക് അനുവദിച്ച് നല്‍കിയ അവകാശ ആനൂകൂല്യങ്ങളുടെ ബലത്തിലാണ്.

ഭരണഘടനയില്ലെങ്കില്‍ ഇന്ത്യയില്ല. സാതന്ത്ര്യവും സമത്വവും മൗലികാവകാശങ്ങളും ഭരണഘടന പ്രദാനം ചെയ്യുന്നു.എന്നാല്‍ നരേന്ദ്രമോദി ഭരണകൂടം നമ്മുടെ ഭരണഘടനാ മൂല്യങ്ങളെ തകര്‍ക്കുകയാണ്. ജാതിവ്യവസ്ഥ പുനഃസ്ഥാപിച്ച് ഇരുണ്ടകാലത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകുന്നു. ഭരണഘടന എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ പഠിപ്പിക്കുമ്പോള്‍ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വിഭജിപ്പിച്ച് ഭരണഘടനാ തത്വങ്ങളെ തന്നെ വെല്ലുവിളിക്കുകയാണ് പ്രധാനമന്ത്രി. ഇതിനെതിരായ പോരാട്ടമാണ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും നടത്തുന്നത്. അതിന്റെ തുടര്‍ച്ചയാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രാജ്യത്ത് നടത്തുന്ന ഭരണഘടനാ സംരക്ഷണ അഭിയാന്‍ ക്യാമ്പയിനെന്നും സീതാക്ക പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവ് സാഹോദര്യമാണെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നട്ടെല്ലായ ഭരണഘടനയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണെന്നും എം.ലിജു പറഞ്ഞു. ഭരണഘടനാ സംരക്ഷണ ദിനമായ നവംബര്‍ 26ന് ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാ ആസ്ഥാനങ്ങളില്‍ ഭരണഘടനാ സംരക്ഷണ സദസ്സുകളും ഭരണഘടനയുടെ ആമുഖം വായിക്കല്‍ ചടങ്ങുകളും നടത്തുമെന്നും എം.ലിജു അറിയിച്ചു.

കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ജി.എസ്.ബാബു, ജി.സുബോധന്‍, ഡിസിസി പ്രസിഡന്റ് പാലോട് രവി, ശരത്ചന്ദ്ര പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Recent News

Advertisement
WhiteswanTV Footer