Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

മുനമ്പം ഭൂമിപ്രശ്‌നം: ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച് സര്‍ക്കാര്‍, അംഗീകരിക്കില്ലെന്ന് സമരസമിതി

തിരുവനന്തപുരം: മനമ്പത്തെ ഭൂമിപ്രശ്‌നം പരിഹരിക്കാന്‍ ജൂഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല സമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്. റിട്ടയേഡ് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരെയാണ് കമ്മീഷനായി സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. കമ്മീഷന്‍ മൂന്ന് മാസത്തിനകം കാര്യങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സര്‍ക്കാരിന്റെ തുടര്‍ നടപടികള്‍. അതുവരെ ആരെയും കുടിയിറക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. നിലവില്‍ വഖഫ് ബോര്‍ഡ് താമസക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നോട്ടീസിന്മേൽ തുടര്‍നടപടികള്‍ വേണ്ടെന്നും യോഗത്തില്‍ തീരുമാനമായി. അതേസമയം, […]
Read more

പെര്‍ത്തില്‍ വിക്കറ്റ് പെയ്ത്ത്, ഓസ്‌ട്രേലിയയ്ക്കും ബാറ്റിംഗ് തകര്‍ച്ച

പെര്‍ത്ത്: ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം അരങ്ങുവാണ് ബൗളര്‍മാര്‍. ആദ്യദിനം മൊത്തം പതിനേഴ് വിക്കറ്റുകള്‍ വീണു. ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 150 റണ്‍സിന് പുറത്തായപ്പോള്‍ മറുപടി ബാറ്റിംഗ് ആരംഭിച്ച ഓസീസ് ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റിന് 67 എന്ന ദയനീയ അവസ്ഥയിലാണ്. മൂന്ന് വിക്കറ്റ് മാത്രം ശേഷിക്കെ ഇന്ത്യന്‍ സ്‌കോര്‍ മറികടക്കാന്‍ ഇനിയും 84 റണ്‍സ് കൂടി വേണം. വെറും 17 റണ്‍സിന് നാല് വിക്കറ്റുകള്‍ വീഴ്ത്തിയ നായകന്‍ ജസ്പ്രീത് ബൂംറയാണ് ആതിഥേയരെ […]
Read more

പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു. അന്ത്യം നൂറാം വയസ്സില്‍. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 1951ല്‍ ആകാശവാണിയില്‍ ഉദ്യോഗസ്ഥനായിട്ടാണ് ദില്ലിയില്‍ എത്തിയത്. രണ്ട് പതിറ്റാണ്ട് കാലം ദില്ലി മലയാളികള്‍ക്കിടയില്‍ സജീവ സാന്നിധ്യമായിരുന്ന വ്യക്തികൂടിയായിരുന്നു ഓംചേരി എന്‍ എന്‍ പിള്ള. 1924 ല്‍ വൈക്കം ഓംചേരി വീട്ടില്‍ നാരായണ പിള്ളയുടെയും പാപ്പിക്കുട്ടിയമ്മയുടെയും മകനായിട്ടാണ് ജനനം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷന്‍സില്‍ അധ്യാപകനായിരുന്നു. ഒൻപത് മുഴുനീള നാടകങ്ങളും […]
Read more

എല്ലാവർക്കും ബി.എസ്.എൻ.എൽ മതി

ന്യൂഡൽഹി: എല്ലാവർക്കും ബി.എസ്.എൻ.എൽ മതി. തുടർച്ചയായ മൂന്നാം മാസത്തിലും വരിക്കാരുടെ എണ്ണത്തിൽ ബി.എസ്.എൻ.എൽ തന്നെയാണ് മുന്നിൽ. ഇതിനനുസരിച്ച് റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍-ഐഡിയ എന്നീ സ്വകാര്യ കമ്പനികൾക്ക് വരിക്കാരെ നഷ്ടപ്പെടുകയാണ്. ജൂലൈയിൽ ജിയോയും എയർടെല്ലും പിന്നാലെ വോഡഫോൺ-ഐഡിയയും കോൾ, ഇന്‍റർനെറ്റ് റീചാർജ് നിരക്കുകൾ ഉയർത്തിയതോടെയാണ് ആളുകളുടെ ബി.എസ്.എൻ.എലിലേക്കുള്ള മാറ്റത്തിന് തുടക്കമായത്. ആളുകൾ തങ്ങളുടെ സിം കാർഡുകൾ പോർട്ട് ചെയ്ത് ബി.എസ്.എൻ.എല്ലിലേക്ക് മാറുന്നത് തത്ക്കാലത്തേക്കായിരിക്കുമെന്നായിരുന്നു സ്വകാര്യ കമ്പനികളുടെ കണക്കുകൂട്ടൽ. എന്നാൽ മാറ്റം സ്ഥിരതയോടെയായിരിക്കുകയാണ്. 2024 സെപ്റ്റംബറിൽ എട്ടു […]
Read more

അധിക സ്ക്രീനിങ് നിർത്തലാക്കി കാനഡ

ന്യൂഡൽഹി : ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് കഴിഞ്ഞ ദിവസം ഏർപ്പെടുത്തിയ അധിക സ്ക്രീനിങ് നിർത്തലാക്കി കാനഡ. കനേഡിയൻ ട്രാൻസ്​പോർട്ട് മ​ന്ത്രി അനിത ആനന്ദാണ് അധിക സ്ക്രീനിങ് ഒഴിവാക്കിയ വിവരം അറിയിച്ചത്. ഇന്ത്യ-കാനഡ ബന്ധം വഷളായതിന് പിന്നാലെയായിരുന്നു എക്സ്ട്രാ സ്ക്രീനിങ് ഏർപ്പെടുത്തുമെന്ന് അറിയിച്ചത്. അതാണ് ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്. വിമാന യാത്രികരുടെ യാത്ര വൈകാൻ ഇടയാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അധിക സ്ക്രീനിങ് ഒഴിവാക്കിയതെന്നും റിപ്പോർട്ടുകളുണ്ട്.
Read more

തദ്ദേശ റോഡ് പുനരുദ്ധാരണം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

തദ്ദേശ റോഡ് പുനരുദ്ധാരണം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. പൊതുമാനദണ്ഡം അനുസരിച്ച് എം.എൽ.എമാർ നിർദ്ദേശിക്കുന്ന പ്രവൃത്തികൾ സർക്കാരിൽ സമർപ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ധനകാര്യ വകുപ്പ് ഇവ മുൻഗണന ക്രമത്തിൽ ക്രമീകരിച്ച് തദ്ദേശ സ്വയംഭരണ വകുപ്പിന് കൈമാറും. ഇതനുസരിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് ഭരണാനുമതി പുറപ്പെടുവിക്കണം. പ്രധാന റോഡുകൾ, സ്‌കൂൾ, കോളേജ്, ആശുപത്രി, ടൂറിസം മേഖലകൾ മുതലായവയെ ബന്ധിപ്പിക്കുന്ന തദ്ദേശ റോഡുകൾ, ജൽജീവൻ മിഷൻ പ്രവൃത്തികളുടെ ഭാഗമായി കുഴിക്കേണ്ടി വന്നതും പൂർവ്വസ്ഥിതിയിലാക്കാൻ സാധിക്കാത്തതുമായ […]
Read more

നടന്മാർക്കെതിരായ കേസിൽ നിന്ന് പിന്മാറുകയാണെന്ന് പരാതിക്കാരി

തിരുവനന്തപുരം : ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നടന്മാർക്കെതിരായ പരാതിയുമായെത്തിയ നടി കേസിൽ നിന്ന് പിന്മാറുന്നു. മുകേഷ് ഉൾപ്പടെയുള്ള നടന്മാർക്കെതിരായ കേസിൽ നിന്ന് പിന്മാറുകയാണെന്ന് പരാതിക്കാരിയായ നടി അറിയിച്ചു. അന്വേഷണ സംഘത്തിന് ഇതുസംബന്ധിച്ച് ഇമെയിൽ ​അയക്കുമെന്നും നടി പറഞ്ഞു. സർക്കാറിന്റെ ഭാഗത്ത് നിന്നും വേണ്ട പിന്തുണ ലഭിക്കാത്തതാണ് കേസിൽ നിന്ന് പിന്മാറാനുള്ള പ്രധാനകാരണമെന്നും നടി വ്യക്തമാക്കി. തനിക്കെതിരെ ചുമത്തപ്പെട്ട പോക്സോ കേസിൽ സത്യം തെളിയിക്കാൻ സർക്കാർ തയാറായില്ലെന്നും നടി കൂട്ടിച്ചേർത്തു. മുകേഷിനെ കൂടാതെ മറ്റ് ചില […]
Read more

പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകര്‍ച്ചയോടെ തുടക്കം

പെര്‍ത്ത്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മോശം തുടക്കം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യയ്ക്ക് ആദ്യ ഒന്നര മണിക്കൂറില്‍ തന്നെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, മൂന്നാം നമ്പറിലെത്തിയ ദേവ്ദത്ത് പടിക്കല്‍ എന്നിവര്‍ റണ്ണെടുക്കാതെയും വിരാട് കോഹ്ലി അഞ്ച് റണ്ണിനും പുറത്തായി. ഓസീസിനായി ജോഷ് ഹാസില്‍വുഡ് രണ്ട് വിക്കറ്റ് വീഴ്ത്തി. ഓപ്പണര്‍ കെഎല്‍ രാഹുല്‍ (26), ഋഷഭ് പന്ത്(3) എന്നിവരാണ് ക്രീസില്‍. ഇന്ത്യയ്ക്കായി ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി, പേസര്‍ […]
Read more

നഴ്സിങ് വിദ്യാർത്ഥിനിയുടെ മരണം : മൂന്ന് സഹപാഠികള്‍ അറസ്റ്റില്‍

പത്തനംതിട്ട: പത്തനംതിട്ടയിൽ നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിന്റെ മരണത്തിൽ സഹപാഠികളായ മൂന്ന് വിദ്യാർത്ഥിനികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അലീന, അഷിത, അഞ്ജന എന്നീ വിദ്യാർത്ഥിനികൾക്കെതിരെയാണ് ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. മൂവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചുട്ടിപ്പാറ കോളേജിലെ അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവ് ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് മരിക്കുന്നത്. മൂന്ന് സഹപാഠികളിൽ നിന്നും അമ്മുവിന് നിരന്തരം മാനസിക പീഡനം നേരിട്ടിരുന്നുവെന്നാണ് കുടുംബം ആരോപിച്ചിരുന്നത്. അമ്മു ഒരിക്കലും […]
Read more

ഇന്ത്യ-ഓസ്‌ട്രേലിയ പോരാട്ടത്തിന് ഇന്ന് തുടക്കം, ആദ്യ ടെസ്റ്റ് പെര്‍ത്തില്‍

പെര്‍ത്ത്: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. പെര്‍ത്തിലാണ് ആദ്യ ടെസ്റ്റ് നടക്കുന്നത്. നായകന്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ പേസര്‍ ജസ്പ്രീത് ബൂംറയാണ് ഇന്ത്യയെ നയിക്കുന്നത്. താരങ്ങളുടെ പരുക്ക് ഇന്ത്യയെ അലട്ടുന്നുണ്ട്. രോഹിതിന് പകരം കെഎല്‍ രാഹുലാകും യശസ്വി ജയ്‌സ്വാളിനൊപ്പം ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. മൂന്നാം നമ്പറില്‍ ഇറങ്ങേണ്ട ഗില്‍ കൈയ്ക്ക് പരുക്കേറ്റ് വിശ്രമത്തിലാണ്. ഗില്ലിന് കളിക്കാനായാല്‍ അത് ഇന്ത്യയ്ക്ക് ആശ്വാസമേകും. രോഹിതിനൊപ്പം മികച്ച ഫോമിലുള്ള ഗില്ലും ബാറ്റിംഗ് നിരയില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix