Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

പാലക്കാടന്‍ പോര് : അവകാശവാദവുമായി മുന്നണികള്‍, പോളിംഗ് കുറഞ്ഞതില്‍ ആശങ്ക

പാലക്കാട് : പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞതോടെ കണക്കുകൂട്ടലുകളിലാണ് മുന്നണികള്‍. ഭൂരിപക്ഷം കുറഞ്ഞത് മൂന്ന് മുന്നണികളിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെങ്കിലും അത് പുറത്തുകാണിക്കാതെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന പ്രതികരണങ്ങളാണ് പുറത്തുവരുന്നത്. വിജയിക്കുമെന്ന് മൂന്ന് മുന്നണികളും കട്ടായം പറയുന്നു. ഇത്തവണ ഏറെ വാശിയേറിയ പാലക്കാടന്‍ പോരാണ് നടന്നത്. ഒരു മാസത്തിലേറെ നീണ്ട തെരഞ്ഞെടുപ്പ് കോലാഹലങ്ങള്‍. പക്ഷെ പ്രചരണത്തിലെ ആവേശം വോട്ടെടുപ്പില്‍ പ്രതിഫലിച്ചില്ല എന്നാണ് കണക്ക് കാണിക്കുന്നത്. 70.51 ആണ് പോളിംഗ് ശതമാനം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അഞ്ച് ശതമാനത്തോളമാണ് […]
Read more

രാജ്യത്താദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സ്‌പോര്‍ട്സ് ലീഗ്

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-കായിക വകുപ്പ് മന്ത്രിമാർ സംയുക്ത വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഇതിന്റെ ഭാഗമായി എല്ലാ കോളേജുകളിലും സ്‌പോര്‍ട്‌സ് ക്ലബ് തുടങ്ങുമെന്നും മന്ത്രി ഡോ. ബിന്ദുവും കായികവകുപ്പ് മന്ത്രി ശ്രീ. വി. അബ്ദുറഹ്മാനും വാർത്താ സമ്മേളനത്തിൽ […]
Read more

സജി ചെറിയാനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ഭരണഘടനാവിരുദ്ധ പരാമർശം നടത്തിയതിന് ഹൈക്കോടതിയിൽ നിന്നും കനത്ത പ്രഹരമേറ്റ സജി ചെറിയാനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പൊലീസ് അന്വേഷണത്തിൽ സംഭവിച്ച ഗുരുതര വീഴ്ച ആഭ്യന്തര വകുപ്പിൻ്റെ പരാജയണമാണ് തെളിയിക്കുന്നത്. ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മുഖത്തേറ്റ അടിയാണ് ഹൈക്കോടതി വിധി. ഭരണഘടനയെ അവഹേളിച്ചതിന് രാജിവെക്കേണ്ടി വന്ന മന്ത്രിയെ തിരിച്ചെടുത്തത് മുഖ്യമന്ത്രിയുടെ താത്പര്യപ്രകാരമാണ്. ഇത് രാജ്യതാത്പര്യത്തിന് വിരുദ്ധമാണെന്ന് ബിജെപി നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. ഭരണഘടനാവിരുദ്ധ പരാമർശം നടത്തിയ മന്ത്രിയെ രക്ഷിക്കാൻ […]
Read more

സജി ചെറിയാന്‍ രാജിവയ്ക്കണം ; കെ.സുധാകരന്‍ എംപി

ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി സജി ചെറിയാന്‍ ഒരുനിമിഷം പോലും അധികാരത്തില്‍ തുടരരുതെന്നും അധികാരത്തില്‍ കടിച്ചുതൂങ്ങിക്കിടക്കാന്‍ ശ്രമിക്കുന്ന അദ്ദേഹത്തെ മുഖ്യമന്ത്രി പുറത്താക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. അദ്ദേഹത്തെ മന്ത്രിപദത്തിലിരുത്തി നടത്തുന്ന ഏത് അന്വേഷണവും പ്രഹസനമായിരിക്കും. ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ സജി ചെറിയാന്‍ അതേ ഭരണഘടനെയാണ് അവഹേളിച്ചത്. സജി ചെറിയാന് ഭരണഘടനയോടോ, നാടിനോടോ അല്‍പ്പമെങ്കിലും സ്നേഹവും കൂറുമുണ്ടെങ്കില്‍ ഒരു നിമിഷം അധികാരത്തില്‍ തുടരരുത്. പോലീസ് അന്വേഷണത്തില്‍ ഗുരുതര വീഴ്ച ഹൈക്കോടതി കണ്ടെത്തിയത് മുഖ്യമന്ത്രിയുടെ […]
Read more

വിവാദപ്രസംഗം : ന്യായീകരണം, രാജി, തിരിച്ചുവരവ് ഇപ്പോള്‍ തിരിച്ചടി

ഭരണഘടനയെ തൊട്ട് സത്യം ചെയ്ത് അധികാരത്തിലേറിയ ഒരുമന്ത്രി യാതൊരു കൂസലുമില്ലാതെ അതേ ഭരണഘടനയെ അവഹേളിക്കുക. അതാണ് 2022 ജൂലൈ മൂന്നിന് പത്തനംതിട്ട മല്ലപ്പള്ളിയില്‍ കണ്ടത്. അന്ന് സിപിഐഎം ഏരിയ കമ്മറ്റി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കവെ മന്ത്രിയായിരുന്ന സജി ചെറിയാന്‍ ഭരണഘടനയ്‌ക്കെതിരെ നടത്തിയ പ്രസംഗം പ്രാദേശിക മാധ്യമത്തിലൂടെയാണ് പുറത്തുവന്നത്. സിപിഐഎം ജില്ലാ കമ്മറ്റിയുടെ ഫെയ്‌സ്ബുക്കില്‍ പ്രസംഗം ലൈവായി കൊടുത്തു, വിവാദമാകുന്നത് വരെ ആ വീഡിയോ അതില്‍ നിലനിര്‍ത്തുകയും ചെയ്തു. ‘മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിട്ടുള്ളതെന്ന് നമ്മളെല്ലാം പറയും. […]
Read more

ആദിവാസി യുവതിക്ക് നേരെ അതിക്രമം; മർദിച്ച ശേഷം മനുഷ്യവിസർജ്യം കഴിപ്പിച്ചു

ഭുവനേശ്വർ: ഒഡീഷയിൽ ആദിവാസി യുവതിക്ക് നേരെ അതിക്രമം. 20-കാരിയായ ആദിവാസി യുവതിയെ മർദിച്ചശേഷം മനുഷ്യവിസർജ്യം കഴിപ്പിച്ചെന്ന് പരാതി. ബൊലാൻ​ഗീർ ജില്ലയിലെ ഭം​ഗമുണ്ട പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ജുരാബന്ദ ​ഗ്രാമത്തിൽ നവംബർ 16-നാണ് സംഭവം റിപ്പോർട്ട് ചെയ്തത്. പ്രതിയായ ഇതര വിഭാഗക്കാരൻ യുവതിയുടെ കൃഷിയിടത്തിലൂടെ ട്രാക്ടർ ഓടിച്ച് വിളകൾ നശിപ്പിച്ചിരുന്നു. സംഭവം എതിർത്ത യുവതിയെ പ്രതി മർദിക്കുകയും നിർബന്ധിച്ച് മനുഷ്യവിസർജ്യം തീറ്റിക്കുകയുമായിരുന്നു. യുവതിയെ രക്ഷിക്കാൻ പോയ ബന്ധുവിനേയും ആക്രമിച്ചെന്നാണ് ആരോപണം. എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല. […]
Read more

സജി ചെറിയാന് തിരിച്ചടി

കൊച്ചി: മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ് നൽകി. ജസ്റ്റിസ് ബെച്ചു കുര്യന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് വിധി പറഞ്ഞത് . പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കി. ഭരണഘടനയെ അപമാനിക്കാനുള്ള ഉദ്ദേശമില്ലെന്ന സജി ചെറിയാന്റെ വാദത്തെ ഹൈക്കോടതി തള്ളി. പൊലീസ് നടപടികളിൽ പിഴവ് ഉണ്ടായെന്ന് കോടതി ചൂണ്ടി കാട്ടി, മാത്രമല്ല വീഡിയോകളും ഓഡിയോ ക്ലിപ്പ്കളും പരിശോധിച്ചില്ലയെന്നും ദൃശ്യങ്ങളിലൂടെ സജി ചെറിയാന്റെ പ്രസ്താവന വ്യക്തമാണെന്നും ഹൈക്കോടതി പറഞ്ഞു. കേസിൽ സിബിഐ അന്വേഷണം […]
Read more

ഗൗതം അദാനിക്കെതിരെ വഞ്ചനാ കേസ് എടുത്ത് ന്യൂയോർക്ക് കോടതി

വാഷിങ്ടൺ: ശതകോടീശ്വരനും അദാനി ഗ്രൂപ്പ് ചെയർമാനുമായ ഗൗതം അദാനിക്കെതിരെ തട്ടിപ്പിനും വഞ്ചനക്കും കേസെടുത്ത് ന്യൂയോർക്ക് കോടതി. സൗരോർജ കരാറുകൾ ലഭിക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കോടികൾ കൈക്കൂലി നൽകിയെന്നാണ് കേസ്. കൂടാതെ തങ്ങളുടെ കമ്പനി അഴിമതി രഹിത നയമാണ് സ്വീകരിക്കുന്നത് എന്ന് യു.എസ്. ഭരണകൂടത്തെയും നിക്ഷേപകരെയും അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് തെറ്റിദ്ധരിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടിയും കോടതി കേസെടുത്തു. ഗൗതം അദാനി, സാഗർ അദാനി ഉൾപ്പെടെ ഏഴ് പേരാണ് കേസിലെ പ്രതികൾ. 20 വർഷത്തിനുള്ളിൽ 2 ബില്യൺഡോളർ ലാഭം […]
Read more

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ക്രിക്കറ്റ് പരമ്പരയ്ക്ക് നാളെ തുടക്കം

പെര്‍ത്ത് : ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കായുള്ള ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കമാകും. പെര്‍ത്തിലാണ് ഒന്നാം ടെസ്റ്റ് നടക്കുന്നത്. അഞ്ച് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ജസ്പ്രീത് ബൂംറയാണ് ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്നത്. നാട്ടില്‍ നടന്ന പരമ്പരയില്‍ ന്യൂസിലന്റിനോട് നേരിട്ട നാണംകെട്ട തോല്‍വിയുടെ ആഘാതത്തിലാണ് ടീം ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരെ അവരുടെ നാട്ടില്‍ മത്സരത്തിനിറങ്ങുന്നത്. ഓസ്‌ട്രേലിയയിലെ പേസും ബൗണ്‍സും നിറഞ്ഞ പിച്ചുകളില്‍ ബാറ്റര്‍മാരുടെ പ്രകടനമാകും ഇന്ത്യയുടെ വിധി നിര്‍ണയിക്കുക. കഴിഞ്ഞ നാല് പരമ്പരകളിലും ഇന്ത്യയായിരുന്നു ജേതാക്കള്‍. അതില്‍ […]
Read more

അബ്ദുൽ റഹീമിന്റെ വിടുതൽ ഹർജി ഡിസംബർ എട്ടിന് പരിഗണിക്കും

റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ കേസ് റിയാദ് ക്രിമിനൽ കോടതി ഇനി ഡിസംബർ എട്ടിന് പരിഗണിക്കും. എട്ടിന് രാവിലെ 9.30-ന് സമയം നൽകിയതായി റിയാദിലെ റഹിം സഹായ സമിതി അറിയിച്ചു. കോഴിക്കോട് സ്വദേശി അബ്ദുൾ റഹീം തൻ്റെ സ്‌പോൺസറുടെ മകനെ കൊലപ്പെടുത്തിയ കേസിൽ 18 വർഷമായി സൗദി അറേബ്യയിൽ തടവിലാണ്. ഹർജി പരിഗണിക്കാൻ കാലതാമസമെടുക്കുന്ന സാഹചര്യത്തിൽ ഡിസംബർ എട്ടിന് മുമ്പുള്ള സമയം അനുവദിച്ചു കിട്ടാൻ റഹീമിൻറെ അഭിഭാഷകർ നിയമസഹായത്തിനായി കോടതിയെ സമീപിക്കും. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix