Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ഗസയെ കൊള്ളയടിക്കാൻ ഇസ്രയേല്‍ സൈന്യം മൗനാനുവാദം നൽകുന്നു

പട്ടിണി കൊടുമ്പിരി കൊള്ളുന്ന ഗസ്സയെ കൊള്ളയടിക്കാൻ മൗനാനുവാദം നൽകി ഇസ്രയേല്‍ സൈന്യം. ഗസയിലേക്ക് സഹായവുമായിപ്പോകുന്ന വാഹനങ്ങൾ കൊള്ളയടിക്കാനും പ്രൊട്ടക്ഷന്‍ ഫീസ് പിടിച്ചുപറിക്കാനും വിവിധ ഗുണ്ടാ സംഘങ്ങള്‍ക്ക് ഇസ്രയേല്‍ സൈന്യം മൗനാനുവാദം നൽകുന്നു. ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയ നൂറോളം ലോറികളാണ് കൊള്ളയടിക്കപ്പെട്ടത്. കൊള്ളയടിക്കപ്പെടുന്ന വാഹനങ്ങളില്‍ ഭൂരിഭാഗവും ഭക്ഷണവസ്തുക്കളും മറ്റ് അവശ്യസാധനങ്ങളുമായി വരുന്നവയാണ്. കൊള്ളയടി കാരണം വടക്കന്‍ ഗസയില്‍ അവശ്യ സഹായം പോലും എത്താത്തതിനാൽ പട്ടിണി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ് . ഇസ്രയേല്‍ പ്രതിരോധ സേന ഇതിനെതിരെ കണ്ണടയ്ക്കുന്നുവെന്നാണ് ആരോപണം.
Read more

‘പരാക്രമം’ നവംബർ 22-ന്

‘സൂഫിയും സുജാതയും’ ഫെയിം ദേവ് മോഹൻ, സോണ ഒലിക്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അർജ്ജുൻ രമേശ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പരാക്രമം’ നവംബർ 22-ന് പ്രദർശനത്തിനെത്തുന്നു. രഞ്ജി പണിക്കർ, ജിയോ ബേബി, സംഗീത മാധവൻ, സ്വപ്ന പിള്ള,രവി ഖേമു, സച്ചിൻ ലാൽ ഡി, കിരൺ പീതാംബരൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒപ്പം സിജു സണ്ണി, ജോമോൻ ജ്യോതിർ, അമിത് മോഹൻ രാജേശ്വരി എന്നിവരും മുഖ്യ വേഷത്തിൽ അഭിനയിക്കുന്നു. നിർമ്മാണം-മില്ലേന്നിയൽ ഫിലിംസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഹാരിസ് ദേശം, ഛായാഗ്രഹണം […]
Read more

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ക്രിക്കറ്റ് പരമ്പരയ്ക്ക് മറ്റന്നാള്‍ തുടക്കം

പെര്‍ത്ത്: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കായുള്ള ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് വെള്ളിയാഴ്ച തുടക്കമാകും. പെര്‍ത്തിലാണ് ഒന്നാം ടെസ്റ്റ് നടക്കുന്നത്. അഞ്ച് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ജസ്പ്രീത് ബൂംറയാണ് ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്നത്. നാട്ടില്‍ നടന്ന പരമ്പരയില്‍ ന്യൂസിലന്റിനോട് നേരിട്ട നാണംകെട്ട തോല്‍വിയുടെ ആഘാതത്തിലാണ് ടീം ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരെ അവരുടെ നാട്ടില്‍ മത്സരത്തിനിറങ്ങുന്നത്. ഓസ്‌ട്രേലിയയിലെ പേസും ബൗണ്‍സും നിറഞ്ഞ പിച്ചുകളില്‍ ബാറ്റര്‍മാരുടെ പ്രകടനമാകും ഇന്ത്യയുടെ വിധി നിര്‍ണയിക്കുക. കഴിഞ്ഞ നാല് പരമ്പരകളിലും ഇന്ത്യയായിരുന്നു ജേതാക്കള്‍. അതില്‍ രണ്ട് […]
Read more

തൈക്കാട് ആശുപത്രിയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിൽ മുന്നറിയിപ്പില്ലാതെ സന്ദർശനം നടത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. രാവിലെ 10.30ന് ആശുപത്രിയിലെത്തിയ മന്ത്രി രണ്ട് മണിക്കൂറോളം അവിടെ ചെലവഴിച്ചു. ജീവനക്കാരുമായും രോഗികളുമായും അവരോടൊപ്പം വന്നവരുമായും മന്ത്രി സംസാരിച്ചു. രോഗികൾ ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങളിൽ മന്ത്രി ഇടപെട്ട് അത് പരിഹരിക്കാൻ നിർദേശം നൽകി. അത്യാഹിത വിഭാഗം, പീഡിയാട്രിക് ഒപി, ഗൈനക്കോളജി ഒപി, ആന്റിനേറ്റൽ വാർഡ്, പോസ്റ്റ് നേറ്റൽ വാർഡ്, പിപി യൂണിറ്റ്, ഡിസ്ട്രിക്ട് ഏർളി ഇന്റർവെൻഷൻ സെന്റർ, ഇൻഫെർട്ടിലിറ്റി ക്ലിനിക്, […]
Read more

ബമ്പര്‍ ഹോളിഡേ ഷോപ്പിംഗ് സീസണ് തയ്യാറെടുത്ത് ആമസോണ്‍ ഗ്ലോബല്‍ സെല്ലിംഗ്

കൊച്ചി: വാര്‍ഷിക ബ്ലാക്ക് ഫ്രൈഡേ ആന്‍ഡ് സൈബര്‍ മണ്‍ഡേ (ബിഎഫ്സിഎം) വില്‍പ്പനയ്ക് തയ്യാറെടുത്ത് ആമസോണ്‍. ദശലക്ഷക്കണക്കിന് ഇന്ത്യയില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ആമസോണ്‍ ഗ്ലോബല്‍ സെല്ലിംഗ് പ്രോഗ്രാമിലെ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ തയ്യാറാണെന്ന് ആമസോണ്‍. ഈ വര്‍ഷം ഉപഭോക്താക്കള്‍ക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ദിവസങ്ങള്‍ ഷോപ്പിംഗ് നടത്താനാകും. ഡിസംബര്‍ 2 ന് അവസാനിക്കുന്ന വില്‍പ്പന സീസണില്‍ കളിപ്പാട്ടങ്ങള്‍, വസ്ത്രങ്ങള്‍, ആരോഗ്യം, വ്യക്തിഗത പരിചരണം, ഓഫീസ് ഉല്‍പ്പന്നങ്ങള്‍, ആഭരണങ്ങള്‍, സൗന്ദര്യം, ഫര്‍ണിച്ചറുകള്‍ എന്നിങ്ങനെ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ 50,000-ത്തിലധികം പുതിയ ഉല്‍പ്പന്നങ്ങള്‍ […]
Read more

മഹേഷ് നാരായണൻ ചിത്രത്തിന് ശ്രീലങ്കയിൽ ആരംഭം

മഹേഷ് നാരായണൻ സംവിധാനം ചെയുന്ന മൾട്ടി സ്റ്റാർ ചിത്രത്തിന് ശ്രീലങ്കയിൽ തുടക്കം. മമ്മൂട്ടിയും മോഹൻലാലും കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന് മോഹൻലാൽ ഭദ്രദീപം കൊളുത്തി. ആന്റോ ജോസഫ് ഫിലിം കമ്പനി നിർമിയ്ക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണന്റേതാണ്. ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫര്‍ മനുഷ് നന്ദനാണ് ഛായാഗ്രഹണം. ആരാധകർക്ക് ഔദ്യോഗികമായി അറിയിപ്പുകളൊന്നും നൽകാതെയാണ് ചിത്രത്തിന്റെ ഷൂട്ട് പുരോഗമിക്കുന്നത്.ഇതുവരെ പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ചിത്രത്തിന്റെ ക്ലാപ് ബോർഡിൽ AJFC _MMMN എന്നാണ് എഴുതിയിരിക്കുന്നത്. മോഹന്‍ലാല്‍ നേരത്തെ തന്നെ ചിത്രീകരണത്തിനായി ശ്രീലങ്കയിലെത്തിയിരുന്നു. […]
Read more

കൊച്ചി മുസിരിസ് ബിനാലെ ; ഡിസംബർ 12 മുതൽ

തിരുവനന്തപുരം: കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം എഡിഷൻ 2025 ഡിസംബർ 12 മുതൽ 2026 മാർച്ച് 31 വരെ നടക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തിയത്. നിഖിൽ ചോപ്രയാണ് ക്യൂറേറ്റർ. യോ​ഗത്തിൽ മന്ത്രി മുഹമ്മദ് റിയാസ്, ശശി തരൂർ എം പി, ഡോ. വി വേണു എന്നിവർ പങ്കെടുത്തു. കൊച്ചി നഗരത്തിൽ നടക്കുന്ന സമകാലീന കലയുടെ അന്താരാഷ്ട്ര പ്രദർശനമാണ് കൊച്ചി- മുസിരിസ് ബിനാലെ. ഇന്ത്യയിൽ നിന്നുള്ളവരും ഇന്ത്യക്ക് പുറത്തുള്ളവരുമായ പ്രശസ്തരും അല്ലാത്തവരുമായ നിരവധി കലാകാരന്മാർ‌, പെയിന്റിംഗ്, […]
Read more

കള്ളകുറിച്ചി വിഷമദ്യ ദുരന്തം ; സിബിഐ അന്വേഷണത്തിന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു

കള്ളകുറിച്ചി വിഷമദ്യ ദുരന്തത്തിൽ സിബിഐ അന്വേഷണത്തിന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ ഡി കൃഷ്ണകുമാർ,പി ബി ബാലാജി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവിട്ടത്. കള്ളക്കുറിച്ചിയില്‍ 68 പേരുടെ ജീവനെടുത്ത ദുരന്തമാണിത്. അന്വേഷണം കഴിയുന്നത്ര വേഗത്തിലാക്കാൻ സിബിഐക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വ്യാജമദ്യ വില്പനയും ഉപയോഗവും തടയുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ടുവെന്നാണ് ഹർജിയിലെ വാദം. കളക്ടറെ സ്ഥലം മാറ്റിയതടക്കമുള്ള കാര്യങ്ങൾ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടുന്നതിന് കാരണമായി. വയറിളക്കം, ഛർദ്ദി, വയറുവേദന, തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.പാക്കറ്റുകളിലെത്തിച്ച വിഷമദ്യം കഴിച്ചാണ് ആളുകൾക്ക് […]
Read more

ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് : പോളിങ് 47.92 %

ജാര്‍ഖണ്ഡ് : സംസ്ഥാനത്ത് തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ജെഎംഎം നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യവും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയും തമ്മിലുള്ള കടുത്ത പോരാട്ടത്തിനാണ് വിധി നിര്‍ണ്ണയിക്കപ്പെടുന്നത്. ആറ് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ 47.92 ശതമാനമാണ് പോളിങ് നിരക്ക്. 12 ജില്ലകളിലായി രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 5 മണിക്ക് അവസാനിക്കും.
Read more

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് : പോളിങ് 32.18 ശതമാനത്തിലേയ്ക്ക്

മഹാരാഷ്ട്ര : ഭരണകക്ഷിയായ മഹായുതി സഖ്യവും മഹാ വികാസ് അഘാഡിയും തമ്മിലുള്ള ഏറ്റുമുട്ടൽ മുന്നേറുന്നു. മന്ദഗതിയിലേയ്ക്ക് എത്തിയ പോളിങ് നിരക്ക് ഉയര്‍ന്നുവരികയാണ് മഹാരാഷ്ട്രയില്‍. നാല് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ വെറും 18.14 ശതമാനം മാത്രമായിരുന്നു പോളിങ് നിരക്ക്. മണിക്കൂറുകള്‍ക്കിപ്പുറം നിരക്ക് സാവധാനത്തില്‍ ഉയരുന്നുണ്ടെന്നതാണ് രാഷ്ട്രീയ മുന്നണികള്‍ക്ക് ആശ്വാസം പകരുന്നത്. മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡി അധികാരത്തിലെത്തുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നാണ് കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡികെ ശിവകുമാർ ഉറപ്പിച്ചു പറയുന്നത്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix