Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

സംസ്ഥാനത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞുവെന്ന് മുഖ്യമന്ത്രി. കഴിഞ്ഞ അഞ്ച് വർഷം (2019 മുതൽ 2023 വരെ) പി.എസ്.സി മുഖേന ആകെ 1,44,563 ഉദ്യോഗാർഥികൾക്ക് നിയമന ശിപാർശ നൽകി. പീരിയോഡിക് ലേബർ മെത്തഡോളജി സർവേ പ്രകാരം 15 മുതൽ 29 വയസുവരെയുള്ളവരുടെ തൊഴിലില്ലായ്മ കണക്കാണ് എടുക്കുന്നത്. തൊഴിലില്ലായ്മ 2017-18 ൽ 11.4 ശതമാനമായിരുന്നത് 2023-24 ൽ 7.2 ശതമാനമായി കുറഞ്ഞുവെന്ന് നിയമസഭയിൽ നജീബ് കാന്തപുരത്തിന് മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകി. കേരളത്തിലെ യുവാക്കൾ ഏതാണ്ട് 21-22 […]
Read more

പി.പി ദിവ്യയെ തള്ളാതെ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ്

കണ്ണൂര്‍ : യാത്രയയപ്പ് ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെ കണ്ണൂർ എ.ഡി.എം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ പി.പി ദിവ്യയെ തള്ളാതെ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ്. ദിവ്യ യാത്രയയപ്പ് യോഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അഴിമതിക്കെതിരായ സദുദ്ദേശപരമായ വിമര്‍ശനം മാത്രമാണെന്ന് സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. തെറ്റായ പ്രവണതകള്‍ അനുഭവത്തില്‍ ഉണ്ടായാല്‍ പലരും ജനപ്രതിനിധികളോട് അവരുടെ സങ്കടങ്ങള്‍ വിവരിക്കാറുണ്ട്. അത്തരം ജനങ്ങളുടെ സങ്കടങ്ങള്‍ കേട്ടുകൊണ്ടുള്ള പ്രതികരണമാണെങ്കിലും യാത്രയയപ്പ് യോഗത്തില്‍ […]
Read more

യു.എൻ സേനാംഗങ്ങളെ ആക്രമിക്കാതിരിക്കാൻ ഇസ്രായേലി പ്രതിരോധ സേന പരമാവധി ശ്രമിച്ചു ; ബെഞ്ചമിൻ നെതന്യാഹു

തെൽഅവീവ് : ഹിസ്ബുല്ല ലക്ഷ്യങ്ങൾ ആക്രമിക്കുമ്പോൾ യു.എൻ സേനാംഗങ്ങളെ ആക്രമിക്കാതിരിക്കാൻ ഇസ്രായേലി പ്രതിരോധ സേന പരമാവധി ശ്രമിച്ചുവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ലബനാനിലെ ഐക്യരാഷ്ട്രസഭയുടെ ഇടക്കാല സേനയിലെ അംഗങ്ങളെ ഇസ്രായേൽ സൈന്യം മനഃപൂർവം ലക്ഷ്യം വെച്ചെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം ലബനാനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ അഞ്ച് യു.എൻ സേന അംഗങ്ങൾക്ക് പരിക്കേറ്റിരുന്നു. ലബനാൻ-ഇസ്രായേൽ അതിർത്തിയോട് ചേർന്നുള്ള യുദ്ധമേഖലയിൽ നിന്ന് വിട്ടുനിൽക്കാൻ അദ്ദേഹം സേനാംഗങ്ങളോട് ആവർത്തിച്ച് ആവശ്യപ്പെട്ടു. ഇസ്രായേലി നഗരങ്ങളെയും ജനങ്ങളെയും ആക്രമിക്കുമ്പോൾ […]
Read more

അഞ്ച് വർഷത്തിനുള്ളിൽ അഞ്ച് ലക്ഷം തൊഴിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും ; ടാറ്റ സൺസ് ചെയർമാൻ

ന്യൂഡൽഹി : അഞ്ച് വർഷത്തിനുള്ളിൽ സെമി കണ്ടക്ടറുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ബാറ്ററികൾ, അനുബന്ധ വ്യവസായങ്ങൾ തുടങ്ങിയ മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ. ഈ ജോലികൾ ഞങ്ങളുടെ ജോലികളാണ്. ഇതുകൂടാതെ ചെറുതും ഇടത്തരവുമായ 500 മുതൽ 1000 കമ്പനികൾ വരെ സ്ഥാപിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. -എൻ. ചന്ദ്രശേഖരൻ പറഞ്ഞു. ഒരു സെമികണ്ടക്ടർ നിർമിക്കുമ്പോൾ പ്രത്യക്ഷമായും പരോക്ഷമായും നിരവധി പേർക്ക് ജോലി ലഭിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഉൽപ്പാദനം ഒരു വലിയ അവസരമാണെന്ന് ചൂണ്ടിക്കാട്ടിയ […]
Read more

ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഉമർ അബ്ദുല്ല ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

​ന്യൂഡൽഹി : ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഉമർ അബ്ദുല്ല ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ജമ്മു കശ്മീർ നാഷനൽ കോൺഫറൻസ് വൈസ് പ്രസിഡന്റാണ് ഉമർ അബ്ദുല്ല. സർക്കാർ രൂപവത്കരിക്കാനുള്ള കത്ത് ലെഫ്റ്റനന്റ് ഗവർണറുടെ ഓഫിസിൽ നിന്ന് ലഭിച്ചതായി ഉമർ അബ്ദുല്ല എക്സിൽ അറിയിച്ചു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ച ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണ് കഴിഞ്ഞുപോയത്. 2019ലാണ് സംസ്ഥാനത്തിന്‍റെ പ്രത്യേക പദവി റദ്ദാക്കുകയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കുകയും ചെയ്തത്. നിയമസഭാ തെരഞ്ഞടുപ്പിൽ ഇന്‍ഡ്യ സഖ്യം വൻ വിജയം […]
Read more

അഞ്ച് വയസുകാരനെ തല്ലി ചതച്ച് അധ്യാപിക

തൃശൂർ : തൃശൂരിൽ അഞ്ച് വയസുകാരനെ തല്ലി ചതച്ച് അധ്യാപിക. ഡയറി എഴുതാത്തതിന്‍റെ പേരിലാണ് ക്രൂരമർദനം. തൃശൂർ കുര്യച്ചിറ സെന്റ് ജോസഫ് യു.പി സ്കൂളിലെ യു.കെ.ജി വിദ്യാർഥിക്കാണ് മർദനമേറ്റത്. ക്ലാസ് ടീച്ചറായ സെലിനാണ് കുട്ടിയുടെ ഇരു കാൽമുട്ടിനും താഴെ ക്രൂരമായി തല്ലിയതെന്ന് രക്ഷിതാക്കൾ പറയുന്നു. സംഭവത്തിൽ നെടുപുഴ പൊലീസ് കേസെടുത്തു. സംഭവം നടന്നിട്ട് ഒരാഴ്ചയായിട്ടും അധ്യാപികക്കെതിരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്നും സ്കൂൾ മാനേജ്മന്റെിന്റെ സ്വാധീനമാണ് നടപടി വൈകിപ്പിക്കുന്നത് എന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു. സ്കൂൾ മാനേജ്മെന്റ് ഒത്തുതീർപ്പിനായി ശ്രമിച്ചെന്നും വഴങ്ങിയില്ലെന്നും […]
Read more

കെ. നവീൻ ബാബുവിന്‍റെ മരണം ; യുഡിഎഫിന്‍റെയും ജീവനക്കാരുടേയും പ്രതിഷേധം കനക്കുന്നു

കണ്ണൂർ : യാത്രയയപ്പ് ചടങ്ങിനിടയില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉന്നയിച്ചത് ഗുരുതര ആരോപണത്തിന് പിന്നാലെ ഇന്ന് രാവിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ കണ്ണൂർ എ.ഡി.എം കെ. നവീൻ ബാബുവിന്‍റെ മരണത്തില്‍ യുഡിഎഫിന്‍റെയും ജീവനക്കാരുടേയും പ്രതിഷേധം കനക്കുന്നു. ചെങ്ങളായിയിൽ പെട്രോള്‍ പമ്പിന് എന്‍.ഒ.സി നല്‍കാന്‍ എ.ഡി.എം വഴിവിട്ടനീക്കങ്ങള്‍ നടത്തി എന്നതാായിരുന്നു പി.പി. ദിവ്യയുടെ ആരോപണം. താൻ കൂടി ഇടപെട്ട ഈ വിഷയത്തിൽ വിവരങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ പുറത്തുവിടുമെന്നും ദിവ്യ പറഞ്ഞിരുന്നു. പി.പി. ദിവ്യയുടെ ആരോപണത്തിലെ […]
Read more

മഴ ശക്തിപ്രാപിക്കുന്നു ; ചെന്നൈ വെള്ളത്തിൽ

ചെന്നൈ : തമിഴ്നാട്ടിലെ വടക്കൻ ജില്ലകളിൽ മഴ ശക്തം. തലസ്ഥാനമായ ചെന്നൈ വെള്ളത്തിൽ മുങ്ങിക്കഴിഞ്ഞു. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം തുടരുന്നതിനാൽ മേഖലയിൽ അടുത്ത രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. പുതുച്ചേരി മുതൽ തെക്കൻ ആന്ധ്രപ്രദേശ് വരെയുള്ള തീരദേശ മേഖലയിൽ മഴ ശക്തമാകുമെന്നുമാണ് മുന്നറിയിപ്പുള്ളത്. കനത്ത മഴതുടരുന്നതിനാല്‍ ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് ജില്ലകളിലെ സ്കൂളുകൾക്കും കോളജുകൾക്കും ഇന്ന് അവധിയാണ്. 18 വരെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് ഐ.ടി കമ്പനികൾക്ക് […]
Read more

ക​ഴ​ക്കൂ​ട്ട​ത്ത് അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ക​യ​റി യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ലെ പ്ര​തി കീ​ഴ​ട​ങ്ങി

ക​ഴ​ക്കൂ​ട്ടം : സി​വി​ൽ സ​ർ​വി​സ് പ​രി​ശീ​ല​ന​ത്തി​നാ​യി എ​ത്തി​യ യു​വ​തി​ക്കു​നേ​രെ ക​ഴ​ക്കൂ​ട്ട​ത്ത് അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ക​യ​റി യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ലെ പ്ര​തി തി​രു​വ​ന​ന്ത​പു​രം പ​ട്ടം സ്വ​ദേ​ശി കൂ​പ്പ​ർ ദീ​പു എ​ന്ന ദീ​പു കീ​ഴ​ട​ങ്ങി. സം​ഭ​വ​ത്തി​നു​ശേ​ഷം മ​ധു​ര​യി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക്​ 12ഓ​ടെ അ​ഭി​ഭാ​ഷ​ക​നോ​ടൊ​പ്പ​മാ​ണ്​ ക​ഴ​ക്കൂ​ട്ടം അ​സി. ക​മീ​ഷ​ണ​ർ നി​യാ​സി​ന്‍റെ ഓ​ഫി​സി​ൽ കീ​ഴ​ട​ങ്ങി​യ​ത്. പെ​ൺ​കു​ട്ടി താ​മ​സി​ക്കു​ന്ന മു​റി​യി​ൽ അ​ർ​ദ്ധ​രാ​ത്രി എ​ത്തി​യ സു​ഹൃ​ത്ത് മ​ദ്യം ന​ൽ​കി​ പീ​ഡിപ്പിക്കുകയായിരുന്നു. പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യി​ൽ ക​ഴ​ക്കൂ​ട്ടം പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. സം​ഭ​വ​ത്തെ പ​റ്റി പെ​ൺ​കു​ട്ടി […]
Read more

എ.ഡി.എം നവീൻ ബാബുവിന്‍റെ ആത്മഹത്യ ; പി.പി ദിവ്യ രാജിവെക്കണമെന്ന് കോൺഗ്രസ്

കണ്ണൂർ : യാത്രയയപ്പ് ചടങ്ങിൽ ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെ കണ്ണൂർ എ.ഡി.എം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊതുജനങ്ങൾക്ക് മുമ്പിൽ എ.ഡി.എമ്മിനെ അവഹേളിക്കുകയാണ് ദിവ്യ ചെയ്തതെന്ന് കണ്ണൂർ ഡി.സി.സി അധ്യക്ഷൻ അഡ്വ. മാർട്ടിൻ ജോർജ്. സി.പി.എം വനിതാ നേതാവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ദിവ്യ രാജിവെക്കണമെന്ന് കോൺഗ്രസ്. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജിവെച്ച് പൊതുസമൂഹത്തോട് മാപ്പ് പറയണം. ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും മാർട്ടിൻ ജോർജ് വ്യക്തമാക്കി. നവീൻ ബാബുവിനെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix