Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

പശുക്കൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തുന്നതിന് ഈ വർഷം പദ്ധതി നടപ്പാക്കും ; ജെ. ചിഞ്ചുറാണി

തിരുവനന്തപുരം : കന്നുകാലി പ്രജനനം സംബന്ധിച്ച നിയമവിരുദ്ധ നടപടികൾ ശ്രദ്ധയിൽപ്പെട്ടാൽ അതോറിറ്റിയെ സമീപിക്കാമെന്നും പശുക്കൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തുന്നതിന് ഈ വർഷം പദ്ധതി നടപ്പാക്കുമെന്നും മന്ത്രി ജെ. ചിഞ്ചുറാണി. കേരള വെറ്ററിനറി, ജന്തുശാസ്ത്ര സർവകലാശാല ഭേദഗതി ബിൽ, കേരള കന്നുകാലി പ്രജനന ബിൽ എന്നിവയുടെ ചർച്ചക്ക്‌ നിയമസഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി. മികച്ച ഇനം കന്നുകാലികൾ ഉണ്ടാകേണ്ടത് കർഷക താൽപര്യമാണ്. കൃത്രിമ ബീജാധാനം നടത്തുന്ന സെമൻ സെന്ററുകളെ നിയമത്തിന് കീഴിൽ കൊണ്ടുവരും. ചർച്ചകൾക്ക് ശേഷം ബില്ലുകൾ പാസാക്കി .
Read more

ഇന്ത്യയില്‍ നിര്‍മ്മിച്ച എസ്ഡി-വാന്‍ സംവിധാനം അവതരിപ്പിക്കാനായി

കൊച്ചി : ഹൈബ്രിഡ് എസ്ഡി-വാന്‍ സംവിധാനത്തിന്‍റെ ഭാഗമായി ഇന്ത്യയില്‍ നിര്‍മ്മിച്ച എസ്ഡി-വാന്‍ സംവിധാനം അവതരിപ്പിക്കാനായി വി ബിസിനസ് ഇന്‍ഫിനിറ്റി ലാബ്സ് ലിമിറ്റഡുമായി തന്ത്രപരമായ സഹകരണത്തില്‍ ഏര്‍പ്പെടും. നിര്‍മ്മിത ബുദ്ധി അധിഷ്ഠിത സുരക്ഷാ സംവിധാനങ്ങള്‍ ലഭ്യമാക്കാനായി ഈ സഹകരണം ടെലികോം സേവനദാതാവായ വിയുടെ സംരംഭക വിഭാഗമായ വി ബിസിനസ്സിനെ സഹായിക്കും. ഉയര്‍ന്നു വരുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ഇന്ത്യന്‍ സംരംഭങ്ങള്‍ക്ക് മികച്ച പ്രതിരോധമാകും ഇതിലൂടെ ലഭിക്കുക. ഹൈബ്രിഡ് നെറ്റ്വര്‍ക്ക്, ഇന്‍റഗ്രേറ്റഡ് സെക്യൂരിറ്റി, ഇന്‍റലിജന്‍റ് റൂട്ടിംഗ്, മോണിറ്ററിംഗ്, അനലിറ്റിക്സ് എന്നിവ പോലുള്ള […]
Read more

പി.ആര്‍ ശ്രീജേഷിനെ അനുമോദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം : ഒളിമ്പിക്സില്‍ രണ്ടാം തവണയും വെങ്കലമെഡല്‍ നേട്ടം കൈവരിച്ച പി.ആര്‍.ശ്രീജേഷിനെ അനുമോദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ഒക്ടോബര്‍ 30-ന് സംഘടിപ്പിക്കുന്ന ചടങ്ങ് വന്‍ ആഘോഷമാക്കാനാണ് തീരുമാനം. വെള്ളയമ്പലം ജിമ്മി ജോർജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളായ അഞ്ച് താരങ്ങളെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ സ്പോര്‍ട്സ് ഓര്‍ഗനൈസറായി നിയമിച്ചുള്ള ഉത്തരവ് ചടങ്ങില്‍ മന്ത്രി വി. ശിവന്‍കുട്ടി വിതരണം ചെയ്യും.ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് […]
Read more

ഹരിതകർമ സേനാംഗങ്ങൾക്ക് 10,000 രൂപയെങ്കിലും വരുമാനം ഉറപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങൾ നടപടിയെടുക്കും ; എം.ബി. രാജേഷ്

തിരുവനന്തപുരം : നിയമസഭയിൽ മാത്യു കുഴൽനാടന്റെ സബ്മിഷന് മറുപടി നൽകവേ ഹരിതകർമ സേനാംഗങ്ങൾക്ക് 10,000 രൂപയെങ്കിലും വരുമാനം ഉറപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങൾ നടപടിയെടുക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്. ഹരിതകർമ സേനാംഗങ്ങൾക്ക് സൗജന്യ മെഡിക്കൽ പരിശോധനയും യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസുമായി ചേർന്ന് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസുമുണ്ട്. പ്രീമിയത്തിൽ പകുതി കുടുംബശ്രീയും ബാക്കി ഹരിതകർമ സേന കൺസോർഷ്യവുമാണ് അടയ്ക്കുന്നത്. ഹരിതകർമ സേനാംഗങ്ങളുടെ തൊഴിൽ, വരുമാനമാർഗം, സുരക്ഷ എന്നിവ ഉറപ്പാക്കും. വരുമാനം ഉറപ്പാക്കാൻ യൂസർഫീസ് പിരിക്കാം. ഫീസ്​ നൽകാത്തവർ കെട്ടിട നികുതി […]
Read more

2011ൽ 25 ലക്ഷം രൂപക്ക് ഏറനാട് സീറ്റ് വിറ്റ പാര്‍ട്ടിയാണ് സി.പി.ഐ ; പി.വി അൻവർ

ആലപ്പുഴ : 2011ൽ 25 ലക്ഷം രൂപക്ക് ഏറനാട് സീറ്റ് വിറ്റ പാര്‍ട്ടിയാണ് സി.പി.ഐയെന്ന് അൻവർ എംഎൽഎ. സി.പി.ഐക്കും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനുമെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് പി.വി അൻവർ എം.എൽ.എ. സി.പി.ഐ സീറ്റ് കച്ചവടക്കാരുടെ പാർട്ടിയാണെന്ന് വിമർശിച്ച അൻവർ, ബിനോയ്‌ വിശ്വം തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിൽ പൊതുസമൂഹത്തിൽ മോശമായ പരാമർശങ്ങൾ നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു. ആ തെരഞ്ഞെടുപ്പിൽ ഏറനാട് സീറ്റ് സി.പി.ഐക്കായിരുന്നു. സി.പി.ഐക്ക് ഒരു പിന്തുണയുമില്ലാത്ത മണ്ഡലമായിരുന്നു ഏറനാട്. അവിടെ എന്നെ സ്ഥാനാർഥിയാക്കാൻ മുന്നണി […]
Read more

തെക്ക് കിഴക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കാൻ സാധ്യത

കോഴിക്കോട് : അടുത്ത നാല് ദിവസത്തിനുള്ളിൽ കാലവർഷം രാജ്യത്ത്‌ നിന്ന് പൂർണ്ണമായും വിടവാങ്ങാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ഒക്ടോബർ 15, 16 തിയതികളിൽ തെക്ക് കിഴക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മധ്യ അറബിക്കടലിൽ തീവ്ര ന്യൂനമർദം സ്ഥിതി ചെയ്യുകയാണ്. ഇത് പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഒമാൻ തീരത്തേക്ക് നീങ്ങി അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തി കൂടിയ ന്യൂനമർദ്ദമായി മാറാൻ സാധ്യത. തീവ്ര ന്യൂനമർദ്ദത്തിൽ നിന്ന് തെക്കൻ കേരളം […]
Read more

ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് 223 സാമ്പിളുകളുടെ ഫോറൻസിക് പരിശോധന ഫലങ്ങൾ ലഭിച്ചവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : മേപ്പാടി, ചൂരൽമല ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് 223 സാമ്പിളുകളുടെ ഫോറൻസിക് പരിശോധന ഫലങ്ങൾ ലഭിച്ചുവെന്ന മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ റീജണൽ ഫോറൻസിക് ലബോറട്ടറിയിൽ 431 പോസ്റ്റ്മാർട്ടം സാമ്പിളുകളും 172 രക്ത സാമ്പിളുകളുമാണ് പരിശോധനക്ക് അയച്ചത്. സാമ്പിളുകളെ ഏകോപനം ചെയ്യുന്നതിനും പരസ്പരം താരതമ്യം നടത്തുന്നതിനും ഒരു ലാബിൽ തന്നെ പരിശോധന നടത്തുന്നതാണ് ഉത്തമം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ 13 ഉദ്യോഗസ്ഥരെ കണ്ണൂർ റീജിയണൽ ഫോറൻസിക് സയൻസ് ലാബോറട്ടറിയിലെ ഡി.എൻ.എ വിഭാഗത്തിൽ അധികമായി നിയോഗിച്ചിരുന്നു. 431 പോസ്റ്റ്മോർട്ടം […]
Read more

അത്തോളിക്കടത്ത് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് 40 പേർക്ക് പരിക്ക്

അത്തോളി : സ്വകാര്യബസ്സുകളുടെ അമിതവേഗതമൂലം കോഴിക്കോട് ജില്ലയിലെ അത്തോളിക്കടത്ത് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് 40 പേർക്ക് പരിക്ക്. പരിക്കേറ്റ നാലുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ 20 പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും 20 പേരെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. അത്തോളിയിലെ കോളിയോട്ട് താഴെയാണ് അപകടമുണ്ടായത്.
Read more

ജീവനക്കാർക്ക് അതിശയിപ്പിക്കുന്ന സമ്മാനങ്ങളുമായി സ്ട്രക്ചറൽ സ്റ്റീൽ ഡിസൈൻ ആൻഡ് ഡീറ്റെയ്‌ലിങ് കമ്പനി

ദീപാവലി സീസണിൽ അതിശയിപ്പിക്കുന്ന സമ്മാനങ്ങളുമായി ചെന്നൈയിലെ സ്ട്രക്ചറൽ സ്റ്റീൽ ഡിസൈൻ ആൻഡ് ഡീറ്റെയ്‌ലിങ് കമ്പനി. മെഴ്സിഡസ് ബെൻസ്, ഹുണ്ടായി, മാരുതി സുസുക്കി തുടങ്ങിയ ബ്രാൻഡുകളിലെ അടക്കം 28 കാറുകളും 29 ബൈക്കുമാണ് കമ്പനി ജീവനക്കാർക്ക് സമ്മാനിച്ചിരിക്കുന്നത്. ജീവനക്കാരുടെ കഠിനാധ്വാന​ത്തെയാണ് സമ്മാനങ്ങൾ നൽകിയതുവഴി കമ്പനി അംഗീകരിച്ചിരിക്കുന്നത്. 2005ൽ സ്ഥാപിതമായ കമ്പനിയിൽ ഏകദേശം 180 തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. ജീവനക്കാരുടെ കഴിവും പ്രകടനവും അടിസ്ഥാനമാക്കിയാണ് സമ്മാനങ്ങൾ നൽകിയതെന്നും കമ്പനിയുടെ മാനേജിങ് ഡയറക്ടർ ശ്രീധർ കണ്ണൻ പറഞ്ഞു. ചില കമ്പനികൾ ഉൽസവ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix