Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ജീവനക്കാർക്ക് അതിശയിപ്പിക്കുന്ന സമ്മാനങ്ങളുമായി സ്ട്രക്ചറൽ സ്റ്റീൽ ഡിസൈൻ ആൻഡ് ഡീറ്റെയ്‌ലിങ് കമ്പനി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദീപാവലി സീസണിൽ അതിശയിപ്പിക്കുന്ന സമ്മാനങ്ങളുമായി ചെന്നൈയിലെ സ്ട്രക്ചറൽ സ്റ്റീൽ ഡിസൈൻ ആൻഡ് ഡീറ്റെയ്‌ലിങ് കമ്പനി. മെഴ്സിഡസ് ബെൻസ്, ഹുണ്ടായി, മാരുതി സുസുക്കി തുടങ്ങിയ ബ്രാൻഡുകളിലെ അടക്കം 28 കാറുകളും 29 ബൈക്കുമാണ് കമ്പനി ജീവനക്കാർക്ക് സമ്മാനിച്ചിരിക്കുന്നത്.

ജീവനക്കാരുടെ കഠിനാധ്വാന​ത്തെയാണ് സമ്മാനങ്ങൾ നൽകിയതുവഴി കമ്പനി അംഗീകരിച്ചിരിക്കുന്നത്. 2005ൽ സ്ഥാപിതമായ കമ്പനിയിൽ ഏകദേശം 180 തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. ജീവനക്കാരുടെ കഴിവും പ്രകടനവും അടിസ്ഥാനമാക്കിയാണ് സമ്മാനങ്ങൾ നൽകിയതെന്നും കമ്പനിയുടെ മാനേജിങ് ഡയറക്ടർ ശ്രീധർ കണ്ണൻ പറഞ്ഞു.

ചില കമ്പനികൾ ഉൽസവ സീസണുകളിൽ ബോണസുകൾ നൽകാറുണ്ട്. കമ്പനിയെ വിജയത്തിലേക്ക് നയിക്കുന്നതിൽ അവരുടെ അശ്രാന്ത പരിശ്രമം ഞങ്ങൾ വിലമതിക്കുന്നു. ജീവനക്കാരാണ് ഞങ്ങളുടെ ഏറ്റവും വലിയ ആസ്തി. അസാധാരണമായ അർപ്പണബോധവും പ്രതിബദ്ധതയും പ്രകടിപ്പിക്കുന്നവരാണ് ഞങ്ങളുടെ ജീവനക്കാർ. അവരുടെ നേട്ടങ്ങൾ തിരിച്ചറിയുന്നതിൽ അഭിമാനിക്കുകയാണ്.-ശ്രീധർ കണ്ണൻ പറഞ്ഞു. 2022ലും കമ്പനി മുതിർന്ന ജീവനക്കാർക്ക് കാറുകൾ സമ്മാനിച്ചിരുന്നു. അതോടൊപ്പം ജീവനക്കാരുടെ വിവാഹങ്ങൾക്ക് നൽകിവരുന്ന സാമ്പത്തിക സഹായം അരലക്ഷം രൂപയിൽ നിന്ന് ഒരുലക്ഷം രൂപയായി വർധിപ്പിക്കുകയും ചെയ്തു.

Recent News

Advertisement
WhiteswanTV Footer