കറാച്ചിയിൽ വെടിവെപ്പ്; ഗുണ്ടാത്തലവൻ ഉസൈർ ബലൂച്ചിന്റെ സഹോദരന് ഗുരുതര പരിക്ക്
കറാച്ചി: പാകിസ്ഥാനിലെ കറാച്ചിയിൽ ഗുണ്ടാത്തലവൻ ഉസൈർ ബലൂച്ചിന്റെ സഹോദരൻ സുബൈർ ബലൂച്ചിന് നേരെ അജ്ഞാതരുടെ വെടിവെപ്പ്. ആക്രമണത്തിൽ സുബൈറിന് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ രണ്ട് വഴിയാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. കറാച്ചിയിലെ ലിയാരി പ്രദേശത്തെ ചക്കിവാറ മെയിൻ റോഡിലാണ് സംഭവം നടന്നത്. മോട്ടോർ സൈക്കിളിലെത്തിയ ആയുധധാരികളായ സംഘം സിംഗു ലൈനിലുള്ള വീടിന് പുറത്തിരിക്കുകയായിരുന്ന സുബൈറിന് നേരെ വെടിയുതിർക്കുകയായിരുന്നു. നെഞ്ചിലും വയറ്റിലും നിരവധി വെടിയേറ്റ സുബൈറിനെ ഉടൻ കറാച്ചി സിവിൽ ആശുപത്രിയിൽ എത്തിച്ചു. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. […]
Read more