Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: vadakkanchery

വിദ്യാർഥിനിയെ സ്വകാര്യ ബസിൽ നിന്ന് ജീവനക്കാർ ബലമായി ഇറക്കിവിട്ടു

തൃശൂർ: വടക്കാഞ്ചേരിയിൽ വിദ്യാർഥിനിയെ സ്വകാര്യ ബസിൽ നിന്ന് ജീവനക്കാർ ബലമായി ഇറക്കിവിട്ടതായി പരാതി. പ്ലസ് വൺ വിദ്യാർഥിനിയാണ് സംഭവത്തിൽ വടക്കാഞ്ചേരി പൊലീസിൽ പരാതി നൽകിയത്. ഇന്നലെ വൈകുന്നേരം ‘ചിറയത്ത്’ എന്ന സ്വകാര്യ ബസിലാണ് സംഭവം നടന്നത്. വിദ്യാർഥിനി ഇറങ്ങേണ്ട പരുത്തിപ്രയിൽ ബസ് നിർത്തില്ലെന്ന് പറഞ്ഞ് മുൻപത്തെ സ്റ്റോപ്പിൽ ഇറങ്ങാൻ ജീവനക്കാർ ആവശ്യപ്പെട്ടെന്നാണ് പരാതി. ഇതിന് വിദ്യാർഥിനി വിസമ്മതിച്ചതോടെ കൈയിൽ പിടിച്ച് ബസിൽ നിന്ന് ബലമായി ഇറക്കിവിട്ടെന്നാണ് ആരോപണം. സംഭവത്തിൽ പൊലീസ് പരാതി സ്വീകരിച്ച് അന്വേഷണം ആരംഭിച്ചു.
Read more

വടക്കാഞ്ചേരിയിൽ വിദ്യാർത്ഥികളെ കയറ്റാതെ സ്വകാര്യ ബസ്സുകൾ; നടപടിയുമായി പൊലീസും മോട്ടോർ വാഹന വകുപ്പും

തൃശ്ശൂർ: വടക്കാഞ്ചേരിയിൽ വീണ്ടും വിദ്യാർത്ഥികളെ കയറ്റാതെ സ്വകാര്യ ബസുകൾ സർവീസ് നടത്തിയെന്ന പരാതിയുമായി വിദ്യാർത്ഥികൾ രംഗത്ത്. തിരൂർ, തൃശ്ശൂർ ഭാഗങ്ങളിലേക്കുള്ള സ്വകാര്യ ബസുകളാണ് വിദ്യാർത്ഥികൾക്ക് യാത്ര നിഷേധിച്ചതെന്നാണ് പരാതി. ബസിൽ കയറാൻ അനുവദിക്കാത്തതിനെ തുടർന്ന് ചില വിദ്യാർത്ഥികൾക്ക് വീട്ടിലേക്ക് മടങ്ങേണ്ടിവന്നതായും അവർ വ്യക്തമാക്കി. സംഭവത്തിൽ വിദ്യാർത്ഥികൾ വടക്കാഞ്ചേരി പൊലീസിൽ പരാതി നൽകി. പരാതിക്ക് പിന്നാലെ പൊലീസും മോട്ടോർ വാഹന വകുപ്പും അതിവേഗ നടപടിയിലേക്ക് കടന്നു. വടക്കാഞ്ചേരി ബസ് സ്റ്റാൻഡിൽ ഇന്ന് രാവിലെ ഇരുവിഭാഗവും ചേർന്ന് സംയുക്ത പരിശോധന […]
Read more

വടക്കാഞ്ചേരിയിൽ ക്രിമിനൽ കേസ് പ്രതി യുവാവിനെ കുത്തിക്കൊന്നു

തൃശൂര്‍: വടക്കാഞ്ചേരിയില്‍ യുവാവിനെ കുത്തിക്കൊന്നു. വടക്കാഞ്ചേരി സ്വദേശി സേവ്യര്‍ (45) ആണ് കൊല്ലപ്പെട്ടത്. മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് സേവ്യര്‍ മരിച്ചത്. ക്രിമിനല്‍ കേസിലെ പ്രതിയായ വിഷ്ണുവാണ് സേവ്യറിനെയും ഒപ്പമുണ്ടായിരുന്ന അനീഷിനെയും കുത്തിയത്. സേവ്യറും അനീഷും വിഷ്ണുവിനെ വീട്ടില്‍ കയറി ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ഈ സമയത്ത് അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് കൊണ്ട് വന്ന് വിഷ്ണു ഇരുവരേയും കുത്തുകയായിരുന്നു. അനീഷ് പരുക്കുകളോടെ ആശുപത്രിയില്‍ തുടരുകയാണ്. പ്രതിയായ വിഷ്ണു ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer