Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: valppara accident

വാൽപ്പാറ ദുരന്തം; ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു

തമിഴ്‌നാട്: വാൽപ്പാറയിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു. മലപ്പുറം പാങ്ങ് സ്വദേശി നൗഷാദ് അലി (39)യാണ് കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം പത്തായി. കഴിഞ്ഞ 17ന് വൈകിട്ട് 5.30ഓടെ വാൽപ്പാറയിലെ 13-ാം ഹെയർപിൻ വളവിൽ നിയന്ത്രണം വിട്ട ടെമ്പോ ട്രാവലർ 800 അടി താഴ്ചയിലേക്ക് പതിച്ചതായിരുന്നു അപകടം. മലപ്പുറം പെരിന്തൽമണ്ണ പാങ്ങിൽ നിന്നുള്ള അധ്യാപകരടങ്ങുന്ന സംഘമാണ് വിനോദയാത്രയ്ക്ക് പോയത്. വാഹനത്തിൽ 13 പേരുണ്ടായിരുന്നു. […]
Read more

വാൽപ്പാറ ദുരന്തം; ടെമ്പോ ട്രാവലറിന്റെ അവശിഷ്ടങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു

പാലക്കാട്: വാൽപ്പാറയിൽ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ കൂടുതൽ പരിശോധനകൾക്ക് ശേഷമേ നിഗമനത്തിലെത്താനാകൂവെന്ന് അന്വേഷണം നടത്തുന്ന തമിഴ്‌നാട് ആർടിഒ സംഘം അറിയിച്ചു. അപകടത്തിൽപ്പെട്ട ടെമ്പോ ട്രാവലറിന്റെ അവശിഷ്ടങ്ങൾ കൂടുതൽ ശാസ്ത്രീയ പരിശോധനയ്ക്കായി ആളിയാർ സ്റ്റേഷനിലേക്ക് മാറ്റി. വാഹനത്തിന്റെ ആർസി ബുക്ക് ഉൾപ്പെടെയുള്ള ഉടമസ്ഥതാ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾ വേഗത്തിൽ പൂർത്തിയാക്കിയതിനാൽ മരണപ്പെട്ടവരുടെ ആധാർ ഉൾപ്പെടെയുള്ള രേഖകൾ ശേഖരിച്ച് എഫ്‌ഐആർ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. അപകടസ്ഥലത്ത് ആർടിഒ സംഘം പരിശോധന നടത്തി ദൃക്‌സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തി. അപകടസമയത്ത് വാഹനം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix