Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: vande barath

ജമ്മു മുതൽ കശ്മീർ വരെ വന്ദേ ഭാരത് സർവീസുകൾ

ശ്രീനഗർ: ജമ്മുവിനും ശ്രീനഗറിനും ഇടയിൽ ആദ്യമായി വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസ് ആരംഭിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗും ചടങ്ങിൽ പങ്കെടുത്തു. മുൻപ് ശ്രീനഗറും കത്രയും തമ്മിലുണ്ടായിരുന്ന സർവീസാണ് ഇപ്പോൾ ജമ്മുവിലേക്ക് നീട്ടിയത്. ട്രെയിനിലെ കോച്ചുകളുടെ എണ്ണം എട്ടിൽ നിന്ന് 20 ആയി വർധിപ്പിച്ചിട്ടുണ്ട്. പുതിയ സർവീസ് ആരംഭിച്ചതോടെ ജമ്മു-ശ്രീനഗർ യാത്രാസമയം 4 മണിക്കൂർ 50 മിനിറ്റായി […]
Read more

വന്ദേഭാരതിലെ ഭക്ഷണത്തിൽ പാറ്റ; കരാറുകാരന് 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ റെയിൽവേ

മുംബൈ: മുംബൈ–അഹമ്മദാബാദ് വന്ദേഭാരത് എക്സ്പ്രസിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തിയ സംഭവത്തിൽ കരാറുകാരന് പിഴ ചുമത്തി. പരിപ്പിലും ചോറിലുമാണ് പാറ്റ കണ്ടെത്തിയത്. ആർകെ ഗ്രൂപ്പിന് കീഴിലുള്ള വൃന്ദാവൻ ഫുഡ് പ്രോഡക്ട്സ് വിതരണം ചെയ്ത ഭക്ഷണത്തിലാണ് സംഭവം. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ റെയിൽവേ 10 ലക്ഷം രൂപ പിഴ ചുമത്തി. വന്ദേഭാരത് ട്രെയിനുകളിലെ ഭക്ഷണത്തെക്കുറിച്ച് മുൻപും നിരവധി പരാതികൾ ഉയർന്നിരുന്നു. യാത്രക്കാരുടെ സുരക്ഷയെ മുൻനിർത്തി ഇന്ത്യൻ റെയിൽവേയും ഐആർസിടിസിയും കർശന നടപടികൾ സ്വീകരിച്ചുവരികയാണ്. ഇതിനിടെ, പാട്നയിൽ നിന്ന് ടാറ്റാ […]
Read more

പ്രണയനൈരാശ്യം; വന്ദേഭാരതിന് കല്ലെറിഞ്ഞ യുവാവ് അറസ്റ്റിൽ

ആലുവ: വന്ദേഭാരത് ട്രെയിനിന് നേരെ കല്ലെറിഞ്ഞ കേസിൽ യുവാവിനെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. അങ്കമാലി പാറക്കടവ് സ്വദേശിയായ സുജിത് സുരേഷ് (19) ആണ് പിടിയിലായത്. വന്ദേഭാരത് ട്രെയിനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. രാവിലെ 7.15ഓടെ നെടുമ്പാശ്ശേരി എയർപോർട്ടിന് സമീപമുള്ള അകപ്പറമ്പ് റെയിൽവേ ഗേറ്റിന് സമീപമാണ് സംഭവം നടന്നത്. തിരുവനന്തപുരത്തുനിന്ന് മംഗലാപുരത്തേക്ക് പോകുകയായിരുന്ന ട്രെയിനിന് നേരെ യുവാവ് മൂന്ന് തവണ കല്ലെറിഞ്ഞതായി പോലീസ് പറഞ്ഞു. കല്ലെറിവിനെ തുടർന്ന് ട്രെയിന്റെ ചില്ലുകൾ തകർന്നു. പ്രണയനൈരാശ്യമാണ് സംഭവത്തിന് […]
Read more

വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറ്; പ്രതികൾക്കായി തിരച്ചിൽ

കൊച്ചി: വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറ്. ഇന്നലെ രാത്രി എട്ടുമണിക്കും ഒൻപതുമണിക്കും ഇടയ്ക്കാണ് സംഭവം നടന്നത്. അങ്കമാലി– ആലുവ ഭാഗത്ത് വച്ചാണ് ട്രെയിനിന് നേരെ കല്ലേറ് ഉണ്ടായത്. കല്ലേറിൽ ട്രെയിനിന്റെ ഗ്ലാസിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. എന്നാൽ യാത്രക്കാരിൽ പരിക്കില്ല. സംഭവത്തെ തുടർന്ന് റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താൻ ശ്രമം തുടരുകയാണ്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix