ബലാത്സംഗ കേസിൽ റാപ്പർ വേടന് ലുക്കൗട്ട് നോട്ടീസ്
കൊച്ചി: ബലാത്സംഗ കേസിൽ റാപ്പർ വേടനെന്ന ഹിരൺദാസ് മുരളിക്ക് ലുക്കൗട്ട് നോട്ടീസ്. തൃക്കാക്കര പൊലീസ് ആണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തുവിട്ടത്. വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും ലുക്ക് ഔട്ട് സർക്കുലറും പുറത്തിറക്കിയിട്ടുണ്ട്. വേടനുവേണ്ടി ഇതര സംസ്ഥാനങ്ങളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വേടൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത് വരെ കാത്തിരിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് പൊലീസ്. വേദന ഒളിവിൽ ആയിരിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് ഇത്തരമൊരു നീക്കത്തിലേക്ക് കടക്കുന്നത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നായിരുന്നു യുവ ഡോക്ടറുടെ പരാതിയിലാണ് റാപ്പർ വേടനെതിരെ കേസെടുത്തത്. […]
Read more