Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: VELLAPPALI NATESAN

കെ കെ മഹേശൻ്റെ മരണം പ്രത്യേക സംഘം അന്വേഷിക്കണം: വിഎം സുധീരൻ

കൊച്ചി: കെ.കെ. മഹേശന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ വീണ്ടും മുഖ്യമന്ത്രിക്ക് കത്ത് നൽകി. പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. മഹേശന്റെ മരണത്തിൽ പുതിയ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സുധീരൻ ഇതിന് മുൻപും കത്ത് നൽകിയിരുന്നു. എന്നാൽ ആ കത്തിൽ നടപടി വൈകിയതിനെ തുടർന്നാണ് രണ്ടാമത്തെ കത്ത് നൽകിയിരിക്കുന്നത്. എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായിരുന്ന കെ.കെ. മഹേശൻ 2020 ജൂൺ […]
Read more

വെള്ളാപ്പള്ളി നടേശൻ ഒരേ സമയം രണ്ട് തോണിയിൽ കാലുവെക്കുന്നയാൾ: പി ജയരാജൻ

തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സമിതി അംഗം പി ജയരാജൻ. ഒരേസമയം രണ്ട് തോണിയിൽ കാലുവെക്കുന്ന നിലപാടാണ് വെള്ളാപ്പള്ളി സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. എസ്എൻഡിപി യോഗത്തിന്റെ ജനറൽ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശൻ നവോത്ഥാന സമിതിയുടെ അധ്യക്ഷനായിരുന്നുവെന്ന് പി ജയരാജൻ ചൂണ്ടിക്കാട്ടി. അതേസമയം, അദ്ദേഹത്തിന്റെ മകൻ ബിഡിജെഎസ് സംസ്ഥാന നേതാവായും പ്രവർത്തിക്കുന്നുണ്ടെന്നും, ബിഡിജെഎസ് സംഘപരിവാർ ശക്തികളോടൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളിയുടെ ഭാര്യ പ്രീതി നടേശൻ ബിജെപി സ്ഥാനാർത്ഥികൾക്ക് വേണ്ടി […]
Read more

വെള്ളാപ്പള്ളിയോട് വ്യക്തിപരമായ വിയോജിപ്പോ പ്രശ്‌നങ്ങളോ ഇല്ല: ടി സിദ്ദിഖ്

കോഴിക്കോട്: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻനോട് വ്യക്തിപരമായ വിയോജിപ്പോ പ്രശ്നങ്ങളോ ഇല്ലെന്ന് മന്ത്രി ടി. സിദ്ദിഖ്. എന്നാൽ വർഗീയതയോടും വിഭാഗീയതയോടും ഐക്യപ്പെട്ട് പോകില്ലെന്ന് മുഖ്യമന്ത്രി പലതവണ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വ്യക്തിപരമായ ബന്ധത്തിന്റെ പേരിൽ ആരെങ്കിലും വെള്ളാപ്പള്ളി നടേശനെ കാണുന്നതിൽ തെറ്റില്ലെന്നും സാമുദായിക നേതാക്കൾ സമൂഹത്തിൽ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നവരാണെന്നും മന്ത്രി വ്യക്തമാക്കി. സാമുദായിക സൗഹൃദം നമ്മുടെ വലിയ സമ്പത്താണെന്നും അത് സംരക്ഷിച്ച് മുന്നോട്ട് പോകേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കൃഷി വകുപ്പ് ഡയറക്ടർ […]
Read more

വാഴ്ത്തിപ്പാടിയവർ തന്നെ കുറ്റപ്പെടുത്തുന്നു; പിണറായിയെ ക്രൂശിക്കുന്നത് നീതികേടെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ മാത്രം വ്യക്തിപരമായി ക്രൂശിക്കുന്നത് വലിയ നീതികേടാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം പിണറായി വിജയന് മാത്രമല്ലെന്നും, ഇടതുപക്ഷത്തിന് സംഭവിച്ച പരാജയത്തിൽ സിപിഎം ആത്മപരിശോധനയും സ്വയംവിമർശനവും നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ്എൻഡിപി മുഖപത്രമായ ‘യോഗനാഥ’ത്തിലെ ‘സഖാക്കളോട്…’ എന്ന് തുടങ്ങുന്ന എഡിറ്റോറിയലിലാണ് വെള്ളാപ്പള്ളി ഇടത് മുന്നണിക്കെതിരെയും പാർട്ടി പ്രവർത്തകർക്കെതിരെയും രൂക്ഷവിമർശനം ഉന്നയിച്ചിരിക്കുന്നത്. പത്ത് വർഷക്കാലം പിണറായി വിജയനെ ലീഡറായും ക്യാപ്റ്റനായും കാരണഭൂതനായും […]
Read more

വെള്ളാപ്പള്ളിയുടെ മോഹിനീവേഷത്തിൽ യുഡിഎഫ് സർക്കാർ വീഴരുത്: ശ്രീനാരായണ സംഘടനകൾ

കൊച്ചി: വെള്ളാപ്പള്ളി നടേശൻക്കെതിരെ രൂക്ഷ വിമർശനവുമായി വിവിധ ശ്രീനാരായണ സംഘടനകൾ. യുഡിഎഫ് സർക്കാർ വെള്ളാപ്പള്ളിയുടെ “മോഹിനീവേഷത്തിൽ” വീഴരുതെന്ന് സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു. ശ്രീനാരായണ സേവാസംഘം, എൻഎൻഡിപി യോഗം-എസ്എൻ ട്രസ്റ്റ് സംരക്ഷണ സമിതി, ശ്രീനാരായണ സഹോദര ധർമവേദി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് വിമർശനം ഉയർന്നത്. പിണറായി സർക്കാരിന്റെ പതനത്തിന് കാരണമായത് വെള്ളാപ്പള്ളിയെ പിന്തുണച്ചതാണെന്ന് നേതാക്കൾ ആരോപിച്ചു. മൈക്രോ ഫിനാൻസ് കേസ്, എസ്.എൻ. കോളേജ് ജൂബിലി ഫണ്ട് കേസ് എന്നിവയിൽ പ്രതിയായിട്ടും സർക്കാർ വെള്ളാപ്പള്ളിയെ സംരക്ഷിച്ചുവെന്നും […]
Read more

മേയര്‍ ആര്യ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: തിരുവനന്തപുരം കോര്‍പറേഷന്‍ മുന്‍ മേയര്‍ ആര്യാ രാജേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ച് വെള്ളാപ്പള്ളി നടേശന്‍. ആര്യാ രാജേന്ദ്രന്റെ പെരുമാറ്റദൂഷ്യം തിരുവനന്തപുരത്ത് തിരിച്ചടി നല്‍കിയെന്നും വെള്ളാപ്പള്ളി. ആര്യയ്ക്ക് ധാര്‍ഷ്ട്യവും അഹങ്കാരവുമാണ്. അധികാരത്തില്‍ ഇരുന്നു ഞെളിയരുത്. പണ്ടത്തെ കാലമല്ല. നന്നായി പെരുമാറണം. ചെറുപ്രായത്തില്‍ ഭരണം കിട്ടിയത് കാരണം പക്വത പ്രകടിപ്പിക്കാനായില്ലെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു. ബിഡിജെഎസിന്റെ കാര്യത്തില്‍ എസ്എന്‍ഡിപി ഇടപെടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബിഡിജെഎസ് 10 കൊല്ലം ബിജെപിയ്ക്ക് ഒപ്പം നടന്നിട്ട് എന്തു കിട്ടി? ബിഡിജെഎസ് എല്‍ഡിഎഫില്‍ ചേരണം എന്നു കരുതുന്ന […]
Read more
Advertisement
WhiteswanTV Footer