ജൂൺ ആദ്യ വാരം അതിശക്തമഴ; 2 ദിവസം വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് മുതൽ അടുത്ത അഞ്ച് ദിവസത്തേക്ക് മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. ജൂൺ 3, 4 തീയതികളിൽ വിവിധ ജില്ലകളിൽ അതിശക്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം നിരവധി ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. സ്കൂൾ തുറക്കുന്ന നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, […]
Read more

