Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

കലോത്സവം; സൗജന്യ സർവീസുമായി കെഎസ്ആർടിസി

തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സൗജന്യ യാത്ര സൗകര്യം ഒരുക്കി കെഎസ്ആർടിസി. പത്ത് ഇലക്ട്രിക്ക് ബസ്സുകളാണ് കലോത്സവത്തിനായി സർവീസ് നടത്തുന്നത്. വിവിധ വേദികളെ ബന്ധിപ്പിച്ച് രാവിലെ 8 മണി മുതൽ രാത്രി 9 മണിവരെയാണ് സർവീസ് നടത്തുന്നത്. വേദികളിൽ നിന്നും പുത്തരിക്കണ്ടത്തെ ഭക്ഷണ കേന്ദ്രത്തിലേക്കാണ് പ്രധാനമായും ബസ് സർവീസ് നടത്തുക. മുൻ വർഷങ്ങളിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മാത്രമാണ് ബസ് സർവീസുകൾ ഒരുക്കിയിരുന്നത്. എന്നാൽ ഈ കലോത്സവത്തിന് കുട്ടികൾക്ക് മാത്രമല്ല അവരുടെ അധ്യാപകർക്കും പരിശീലകർക്കും കാണികൾക്കും സൗജന്യ […]
Read more

മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന പതിവ് ലീഗിനില്ല; എം കെ മുനീർ

കോഴിക്കോട് : മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന പതിവ് മുസ്ലിം ലീഗിന് ഇല്ലെന്നും മുഖ്യമന്ത്രിപദവിയേക്കുറിച്ച് ചർച്ച ചെയ്യേണ്ട സമയമല്ല ഇതെന്നും എം കെ മുനീർ. ആരെയെങ്കിലും പുകഴ്ത്തിയത് കൊണ്ട് തീരുമാനത്തിൽ എത്തി എന്ന് പറയാൻ ആകില്ല, ജാമിഅ നൂരിയയുടെ പരിപാടിയിൽ പല നേതാക്കളെയും ക്ഷണിക്കാറുണ്ട്, മുഖ്യമന്ത്രിയെ മുസ്ലിം ലീഗ് നിശ്ചയിച്ച് നൽകാറില്ല. അങ്ങനെ ഒരു കീഴ്വഴക്കം ലീഗിനില്ല.തിരഞ്ഞെടുപ്പിലേക്ക് ഇനി ഒരു വർഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജമാത്തെ ഇസ്ലാമിയുമായി ബന്ധം ഉണ്ടാക്കിയിരുന്നത് സിപിഐഎം ആണെന്നും എൽഡിഎഫ് ജമാത്തെ ഇസ്ലാമി ബന്ധം ചരിത്രത്തിൽ […]
Read more

സംസ്ഥാനത്ത് വാഹന അപകടങ്ങളിലെ മരണ നിരക്കിൽ കുറവ്

തിരുവനന്തപുരം : സംസ്ഥാനത്ത് വാഹനാപകടങ്ങളിലെ മരണ നിരക്കിൽ കുറവ് രേഖപ്പെടുത്തിയതായി മോട്ടോർ വാഹന വകുപ്പ്. 2023 ൽ അപകട മരണ നിരക്ക് 4080 ആയിരുന്നു. എന്നാൽ കഴിഞ്ഞ വർഷം 3714 പേരാണ് അപകടത്തിൽ മരിച്ചത്. തുടർച്ചയായി രണ്ടാമത്തെ വർഷമാണ് മരണ നിരക്കിൽ കുറവ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം മരിച്ചവരിൽ ഇരുചക്രവാഹന യാത്രക്കാരായിരുന്നു കൂടുതൽ. 2025 ന്റെ തുടക്കത്തിൽ അടക്കം കേരളത്തിൽ പലയിടങ്ങളിൽ വാഹനാപകടത്തിൽ ജീവനുകള്‍ പൊലിഞ്ഞിരുന്നു.
Read more

എ വി റസല്‍ സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി

കോട്ടയം : സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറിയായി എ വി റസലിനെ തെരഞ്ഞെടുത്തു. ജില്ലാ കമ്മറ്റിയിലേക്ക് പുതിയതായി 6 അംഗങ്ങളെ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ റസ്സൽ തന്നെയാണ് ജില്ലാ സെക്രട്ടറി. 2022 ജനുവരിയില്‍ നടന്ന ജില്ലാ സമ്മേളനത്തിലാണ് ആദ്യമായി റസല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. കോട്ടയം ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. ബി ശശി കുമാർ, സുരേഷ് കുമാർ, ഷീജാ അനിൽ കെ.കെ.രഞ്ജിത്ത്, സുഭാഷ് ടി വർഗീസ്, കെ. ജയകൃഷ്ണൻ എന്നിവരെയാണ് പുതിയതായി ഉള്‍പ്പെടുത്തിയത്. എ വി റസൽ, […]
Read more

കോസ്റ്റ് ഗാർഡ് ഹെലികോപ്ടർ തകർന്ന് മൂന്ന് പേർ മരിച്ചു

ഗുജറാത്തിലെ പോർബന്തർ വിമാനത്താവളത്തിൽ ഹെലികോപ്റ്റർ തകർന്നുവീണു. അപകടത്തിൽ മൂന്ന് പേർ മരിച്ചു. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. എഎച്ച്എൽ ധ്രുവ് ഹെലികോപ്റ്റർ ആണ് അപകടത്തിൽപെട്ടത്. രണ്ട് പൈലറ്റുമാര്‍ അടക്കമുള്ളവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്. പതിവ് പരിശീലന പരിപാടിക്കിടെയായിരുന്നു അപകടം. അപകടകാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. കോസ്റ്റ് ഗാർഡിൻ്റെ മറ്റൊരു ഹെലികോപ്റ്റർ കടലിൽ തകർന്ന് രണ്ട് മാസത്തിന് ശേഷമാണ് അപകടമുണ്ടായത്.
Read more

പ്രൊഫസര്‍ അമ്പിളിയായി ജഗതി ശ്രീകുമാർ

മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാർ വർഷങ്ങൾക്ക് ശേഷം വൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഹാസ്യതാരമായും വില്ലനായും സ്വഭാവ നടനായുമൊക്കെ വിസ്മയം തീർത്ത ജഗതി ശ്രീകുമാറിന് ഇന്ന് എഴുപത്തിനാലാം പിറന്നാളാണ്. പിറന്നാൾ ദിനത്തിൽ തിരിച്ചു വരവ് പ്രഖ്യാപിച്ചിരിക്കുകയാണ്. ആരാധകരെല്ലാം അദ്ദേഹത്തിന്റെ തിരിച്ചു വരവിനായുള്ള കാത്തിരിപ്പിലാണ് . സിബിഐ 5 ലാണ് അവസാനമായി അഭിനയിച്ചത്. നടൻ അജു വർഗീസാണ് ഈ വാർത്ത സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന ‘വല’ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവിന് ഒരുങ്ങുന്നത്. പ്രൊഫസര്‍ […]
Read more

കാക്കനാട് ആക്രി ഗോഡൗണില്‍ വന്‍ തീപിടിത്തം

കാക്കനാട് : കാക്കനാട് ചെമ്പുമുക്കിന് സമീപം ആക്രിക്കടക്ക് തീ പിടിത്തം. അഗ്നിശമന സേന സ്ഥലത്തെത്തി തീ അണയ്ക്കുകയാണ്. തീ പിടിത്തത്തിന് കാരണമെന്തെന്ന് വ്യക്തമല്ല . ആക്രി കട ഉടമ ഉള്‍പ്പെടെ സ്ഥലത്തുണ്ട്. വലിയ രീതിയിൽ തീ ആളി പടർന്നിരുന്നു. തീ കൂടുതൽ സ്ഥലത്തേക്ക് വ്യാപിച്ചിട്ടില്ല. ഞായറാഴ്ച ആയതിനാല്‍ അധികം ജോലിക്കാർ ഉണ്ടായിരുന്നില്ല. . ഇരുമ്പ്, ഇലക്ട്രോണിക്, പേപ്പര്‍ അടക്കമുള്ള ആക്രി വസ്തുക്കളാണ് ഗോഡൗണില്‍ ഉണ്ടായിരുന്നത്.
Read more

പൈലറ്റ് എത്തിയില്ല; യാത്രക്കാർ കുടുങ്ങി

പൈലറ്റില്ലാതെ വിമാനത്താവളത്തിൽ കുടുങ്ങി യാത്രക്കാർ. കൊച്ചിയില്‍ നിന്നും ഇന്നലെ രാത്രി 11 മണിക്ക് പോകേണ്ട മലിന്‍ഡോ എയര്‍ലൈന്‍സ് വിമാനത്തിൽ പോകേണ്ടിയിരുന്ന യാത്രക്കാരാണ് കുടുങ്ങിയത്. പൈലറ്റിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞതിനാലാണ് യാത്രാ മുടങ്ങിയത്. 140 ഓളം യാത്രക്കാരാണ് ഈ വിമാനത്തിൽ പോകാനിരുന്നത്. ഇവരെ ഹോട്ടലുകളിലേക്ക് മാറ്റി. മറ്റൊരു പൈലറ്റ് എത്തി ഇന്ന് വൈകിട്ട് അഞ്ചിന് മാത്രമേ യാത്രക്കാരെ മലേഷ്യയിലേക്ക് കൊണ്ടുപോകുകയുള്ളു. നിശ്ചിത സമയം മാത്രമാണ് ഒരു പൈലറ്റിന് വിമാനം പറത്താന്‍ അനുമതിയുള്ളത്. മലിന്‍ഡോ എയര്‍ലൈന്‍സ് പ്രധാന സ്ഥലങ്ങളില്‍ അല്ലാതെ […]
Read more

തെലുങ്കിലും തേരോട്ടം നടത്തി മാർക്കോ

തെലുങ്കിലും മാർക്കോ ഒരു തരംഗമായി മാറുകയാണ്. ഏറ്റവും വലിയ കളക്ഷനാണ് മാർക്കോ തെലുങ്കിൽ സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ ദിനം 1.75 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. തെലുങ്കിൽ ഒരു മലയാള സിനിമക്ക് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷനാണ്. ജനുവരി ഒന്നിനാണ് ചിത്രം റിലീസ് ചെയ്തത്. 300 തിയേറ്ററുകളിലായിരുന്നു റിലീസ്. കേരളത്തിൽ ഡിസംബർ 20 നായിരുന്നു റിലീസ്. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം മലയാളത്തിലെ മോസ്റ്റ് വയലന്റ് ചിത്രം എന്ന ലേബലില്‍ ആണ് പ്രദര്‍ശനത്തിനെത്തിയത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ മികച്ച […]
Read more

കാരവാനിനുള്ളിൽ യുവാക്കൾ മരിച്ച സംഭവം: ജനറേറ്ററിൽ നിന്നുള്ള വിഷവാതകമെന്ന് നിഗമനം

കോഴിക്കോട് : വടകരയിൽ കാരവാനിനുള്ളിൽ യുവാക്കളുടെ മരണത്തിന് പിന്നിൽ ജനറേറ്ററിൽ നിന്നുള്ള വിഷവാതകമെന്ന് നിഗമനം. വിദഗ്ധ സംഘം നടത്തിയ പരിശോധനയിൽ കാർബൺ മോണോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തി. വിഷവാതകത്തിന്റെ തോത് നാനൂറ് പോയിന്റ് കടന്നാൽ മരണം സംഭവിക്കും. പരിശോധനയിൽ ജനറേറ്റർ പ്രവർത്തിപ്പിച്ച് ഒരു മണിക്കൂർ പിന്നിട്ടപ്പോഴേക്കും 400 പോയിന്റ് കടന്നിരുന്നു. ഇതാവും മരണത്തിന് കാരണം. എ സിയിൽ വിഷവാതകത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല. പൊലീസിനൊപ്പം എൻഐടിയിലെ വിദഗ്ധ സംഘവും, ഫോറൻസിക് വിഭാഗവും, വാഹനം നിർമ്മിച്ച ബെൻസ് കമ്പനിയുടെ സാങ്കേതിക വിദഗ്ധരുമാണ് […]
Read more
Advertisement
WhiteswanTV Footer