Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

തുർക്കിയിൽ സ്ഫോടകവസ്തു ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടു

തുർക്കിയിൽ സ്ഫോടകവസ്തു ഫാക്ടറിയിൽ ചൊവ്വാഴ്ചയുണ്ടായ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്ലാൻ്റിന്റെ ഒരു ഭാഗത്താണ് സ്‌ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ കെട്ടിടമാകെ നശിച്ചു. ഉരുകിപ്പോയ ലോഹചട്ടക്കൂടും കോൺക്രീറ്റും മാത്രമാണ് ബാക്കിയുള്ളത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. അഗ്നിശമന സേനകളുടെ സഹായത്തോടെ തീ അണച്ചു. സ്ഫോടനം ഉണ്ടായതിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.
Read more

മലപ്പുറത്ത് 510 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

മലപ്പുറം : മലപ്പുറം അഴിഞ്ഞിലത്ത് നിന്ന് 510 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. കാളികാവ് സ്വദേശി മുഹമ്മദ് ഷെഫീഖ് ആണ് പിടിയിലായത്. അഴിഞ്ഞിലത്തെ ഹോട്ടലിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്. രണ്ട് സിനിമാ നടിമാർക്ക് വേണ്ടിയാണ് താൻ എംഡിഎംഎ കൊണ്ടുവന്നതെന്നാണ് പ്രതിയുടെ മൊഴി. എന്നാൽ ഈ നടിമാർ ആരാണെന്ന് വ്യക്തമല്ല. ഒമാനിൽ നിന്ന് എത്തിയ ആളാണ് ലഹരി കൈമാറിയതെന്നും ഇത് രണ്ട് നടിമാർക്ക് നൽകണമെന്നുമാണ് തന്നോട് പറഞ്ഞതെന്ന് യുവാവ് വ്യക്തമാക്കി.
Read more

അരി മോഷ്ടിച്ചെന്ന് ആരോപിച്ച് ദലിതനെ കെട്ടിയിട്ട് മർദിച്ച് കൊന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ

ഛത്തീസ്ഗഡിലെ റായ് ഗഡ് ജില്ലയിൽ അരി മോഷ്ടിച്ചെന്ന് ആരോപിച്ച് ദലിതനെ കെട്ടിയിട്ട് മർദിച്ച് കൊന്ന കേസിൽ മൂന്ന് പേർ അറസ്റ്റിലായി. ഒരു ആദിവാസി വിഭാഗക്കാരൻ ഉൾപ്പടെ മൂന്ന് പേരാണ് അറസ്റ്റിലായത്. 50 വയസുളള പഞ്ച് റാം സാർത്തി എന്നയാളാണ് കൊല്ലപ്പെട്ടത്. സാർത്തിയെ മരത്തിൽ കെട്ടിയിട്ട് മുളവടികൊണ്ട് അടിക്കുകയും ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സാർത്തിയെ അബോധാവസ്ഥയിലാണ് പൊലീസ് കണ്ടെത്തിയത്.
Read more

‘കാരുണ്യ’ ഇല്ലാതാക്കിയ സർക്കാർ; സാധാരണക്കാർ ദുരിതത്തിൽ

സൗജന്യ ചികിത്സ നൽകുന്നതിനുള്ള കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) സർക്കാർ കോടികൾ കുടിശ്ശിക വരുത്തിയതോടെ നിലച്ച സ്ഥിതിയിലായി. സംസ്ഥാനത്തെ ദരിദ്രരും ദുര്‍ബലരുമായ കുടുംബങ്ങളിലെ ഏകദേശം 64 ലക്ഷത്തോളം ഗുണഭോക്താക്കള്‍ക്ക് ആശുപത്രി ചികിത്സക്കായി പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപ നൽകുന്ന പദ്ധതിയാണ് ഇപ്പോൾ അവതാളത്തിൽ ആയിരിക്കുന്നത്. പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി മുഖേന നടപ്പിലാക്കുന്ന ഈ പദ്ധതി വഴി സര്‍ക്കാര്‍ ആശുപത്രികളിലോ സര്‍ക്കാര്‍ എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലോ ചികിത്സക്കായി ഓരോ വര്‍ഷവും അര്‍ഹതപ്പെട്ട […]
Read more

ബ്രസീലിൽ വിമാന അപകടം; 10 യാത്രക്കാർ മരിച്ചു

ഗ്രാമഡോ: ബ്രസീൽ നഗരമായ ഗ്രാമഡോയിൽ വിമാന അപകടത്തിൽ 10 യാത്രക്കാർ മരിച്ചു. ബ്രസീലിലെ വ്യവസായിയും കുടുംബത്തിലുള്ള 9 അംഗങ്ങളുമാണ് മരിച്ചത്. Piper Cheyenne 400 turboprop എന്ന വിമാനം പറത്തിയത് ലൂയിസ് ക്ലോഡിയോ സാൽഗ്യൂറോ ഗലേസി എന്ന വ്യവസായിയാണ്. സ്വകാര്യവിമാനം തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചെന്ന് ബ്രസീൽ സിവിൽ ഡിഫൻസ് ഏജൻസി സ്ഥിരീകരിച്ചു. കനേലയിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് ഗ്രാമഡോയിൽ വെച്ച് വിമാനം തകർന്നത്. വിമാനം ഒരു വീടിൻ്റെ ചിമ്മിനിയിലും പിന്നീട് ഒരു കെട്ടിടത്തിൻ്റെ രണ്ടാം […]
Read more

മുനമ്പത്തേ സമരത്തിന് പരിഹാരം കാണുന്നത് വരെ കൂടെയുണ്ടാകുമെന്ന് രാജീവ്‌ ചന്ദ്രശേഖർ

കൊച്ചി: മുനമ്പത്തേത് ഒരു പ്രദേശിക പ്രശ്നമല്ല, അതൊരു ഭരണഘടന പ്രശ്നംകൂടിയാണെന്ന് മുൻ കേന്ദ്രമന്ത്രി രാജീവ്‌ ചന്ദ്രശേഖർ. സമരത്തിന്റെ ആദ്യ ദിവസം മുതൽ മുനമ്പത്തുകാർക്ക് പിന്തുണയുമായി ഒപ്പമുണ്ട്. ഈ പ്രശ്നത്തിന് പരിഹാരം കാണുന്നത് വരെ കൂടെയുണ്ടാകുമെന്നും രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു. മുനമ്പം സമര ഭൂമിയിൽ നേരിട്ടെത്തി സമരക്കാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി നേതാവ് അഡ്വ. ഷോൺ ജോർജ്, മൈനോരിറ്റി മോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് എന്നിവർക്കൊപ്പമാണ് രാജീവ്‌ ചന്ദ്രശേഖർ മുനമ്പത്തെ സമര പന്തലിൽ എത്തിയത്. മുനമ്പത്ത് നടക്കുന്നത് […]
Read more

കോഴിക്കോട് തെരുവുനായ ആക്രമണം

കോഴിക്കോട് : കോഴിക്കോട് വെള്ളിപ്പറമ്പിൽ തെരുവുനായ ആക്രമണം. പത്തിലധികം ആളുകൾക്ക് നായയുടെ കടിയേറ്റു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രാവിലെ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ കടിച്ച നായ പോയ വഴിയേ കണ്ണിൽ കണ്ട ആളുകളെയെല്ലാം ഓടിച്ചിട്ട് കടിക്കുകയായിരുന്നു.
Read more

സ്കൂളിലെ ക്രിസ്‌മസ്‌ ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് നേതാക്കൾ അറസ്റ്റിൽ

പാലക്കാട് : പാലക്കാട് സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമിച്ച വിശ്വഹിന്ദു പരിഷത്ത് നേതാക്കൾ അറസ്റ്റിൽ. പാലക്കാട് നല്ലേപ്പിള്ളി ഗവ. യു പി സ്കൂളിലാണ് സംഭവം. നല്ലേപ്പള്ളി സ്വദേശികളായ കെ അനിൽകുമാർ,സുശാസനൻ , തെക്കുമുറി വേലായുധൻ എന്നിവരാണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ക്രിസ്‌മസ്‌ ആഘോഷം നടക്കുന്നതിടെയാണ് വിശ്വ ഹിന്ദു പരിഷത്തിന്റെ നേതാക്കൾ എത്തി പ്രശ്നം ഉണ്ടാക്കിയത്. ക്രിസ്മസ് അല്ല ശ്രീകൃഷ്ണ ജയന്തിയാണ് ആഘോഷിക്കേണ്ടതെന്ന് പറഞ്ഞായിരുന്നു അതിക്രമം. വിദ്യാർഥികളുടെ മുന്നിൽ […]
Read more

എ‍‍ഡിജിപി എംആർ അജിത് കുമാറിന് ക്ലീൻചിറ്റ്

തിരുവനന്തപുരം : എ‍‍ഡിജിപി എംആർ അജിത് കുമാറിന് വിജിലൻസിന്റെ ക്ലീൻ ചിറ്റ്. കേസിൽ അന്തിമ റിപ്പോർട്ട് അന്വേഷണ സംഘം രണ്ടാഴ്ചക്കുള്ളിൽ ‍ഡിജിപിക്ക് കൈമാറും. അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിർമാണം, കുറവൻകോണത്തെ ഫ്ലാറ്റ് വിൽപ്പന, മലപ്പുറം എസ് പിയുടെ ക്യാംപ് ഓഫീസിലെ മരംമുറി അടങ്ങിയ ആരോപണങ്ങളിലാണ് അജിത് കുമാറിന് വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയിരിക്കുന്നത്. മൂന്ന് മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഈ ആരോപണങ്ങളിൽ യാതൊരു കഴമ്പുമില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. പി വി അൻവർ എംഎൽഎ ഉന്നയിച്ച […]
Read more

വയനാട് പുനരധിവാസം : പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്

തിരുവനന്തപുരം : വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ഓൺലൈനായാണ് യോഗം ചേരുക. സ്ഥലമേറ്റെടുക്കലിലും വീടുകളുടെ നിർമ്മാണത്തിലും അന്തിമ തീരുമാനം ഇന്ന് ഉണ്ടാകും. ടൗൺഷിപ്പ് നിർമ്മാണം എങ്ങനെ വേണം എന്നതിലും ആരെ ഏൽപിക്കണമെന്നതിലും തീരുമാനമെടുക്കും. മാത്രമല്ല, പുനരധിവാസം രണ്ട് ഘട്ടമായി നടത്തുന്നത് ചർച്ച ചെയ്യും. ഉറ്റവരും വീടും സ്ഥലവും നഷ്ടമായവർക്കായിരിക്കും ആദ്യ പരിഗണന. ജനുവരിയോടെ ഗുണഭോക്താക്കളുടെ പട്ടിക പൂർത്തിയാക്കാനാണ് തീരുമാനം.
Read more
Advertisement
WhiteswanTV Footer