Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

നിങ്ങള്‍ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സമ്പത്ത് മനസ്സമാധാനം ; മഞ്ചു വാര്യര്‍

ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യൽമീഡിയയിൽ തരംഗമായിരിക്കുന്നത്. ഏറ്റവും പുതിയ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഏറെ പേർ പ്രശംസിച്ചും മറ്റും കമന്‍റുകളുമായി എത്തിയിട്ടുണ്ട്. എന്നാൽ, പുതിയ ചിത്രങ്ങൾക്ക് മഞ്ജു നൽകിയ അടിക്കുറുപ്പാണ് ഏറെപ്പേരും ചൂണ്ടിക്കാട്ടുന്നത്. ‘മനസ്സമാധാനമാണ് നിങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സമ്പത്ത്’ എന്നാണ് മഞ്ജു കുറിച്ചിരിക്കുന്നത്. ചിത്രങ്ങളും ഡ്രസ്സിന്‍റെ മോഡലും എന്തായാലും പ്രേക്ഷകരേറ്റെടുത്ത് കഴിഞ്ഞു.
Read more

അഞ്ച് പേരെ വെടിവെച്ച് കൊന്ന കേസിൽ 15 കാരൻ അറസ്റ്റിൽ

വാഷിങ്ടൺ : അഞ്ച് പേരെ വെടിവെച്ച് കൊന്ന കേസിൽ 15 കാരൻ അറസ്റ്റിൽ. ഒരു കുടുംബത്തിലെ തന്നെ അഞ്ച്പേരെയാണ് കൊലപ്പെടുത്തിയത്. വാഷിങ്ടണിൽ സിയാറ്റിലിന് കിഴക്ക് സ്ഥിതി ചെയ്യുന്ന ഫാൾ സിറ്റിയിൽ തിങ്കളാഴ്ച പുലർച്ചെയാണ് വെടിവെപ്പുണ്ടായത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പൊലീസ് പ്രതിയെ പിടികൂടി. വെടിവെപ്പ് ഗാർഹിക പീഡനമായി കണക്കാക്കി ഹോമിസൈഡ് ഡിറ്റക്ടീവുകൾ(കൊലപാതകങ്ങൾ തെളിയിക്കുന്ന ക്രിമിനൽ അന്വേഷകൻ)സംഭവം അന്വേഷിക്കുന്നുണ്ടെന്ന് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ മൈക്ക് മെല്ലിസ് വ്യക്തമാക്കി. കൊല്ലപ്പെട്ടവർ […]
Read more

‘ദിവ്യ’രാകുന്ന പ്രതികൾ

മിഥുൻ നാഥ് അധികാര രാഷ്ട്രീയത്തിന്റെ ധാര്‍ഷ്ട്യം നവീന്‍ ബാബു എന്ന സത്യസന്ധനായ സര്‍ക്കാര്‍ ജീവനക്കാരന്റെ ജീവനെടുത്തിട്ട് ഇന്ന് ഒരാഴ്ച തികയുകയാണ്. ആ മരണത്തിന് ഉത്തരവാദിയായ സിപിഐഎം വനിതാ നേതാവ് ഇന്നും നിയമനടപടികള്‍ക്ക് വിധേയമാകാതെ കാണാമറയത്താണ്. മുന്‍ എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാപ്പഞ്ചായത്ത് മുന്‍ അധ്യക്ഷ പിപി ദിവ്യയെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പ്രതിചേര്‍ത്തെങ്കിലും ചോദ്യം ചെയ്യാന്‍ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് തലശേരി കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. അറസ്റ്റിന് […]
Read more

അന്തരിച്ച എഡിഎം നവീന്‍ ബാബുവിന്‍റെ കുടുംബം സന്ദര്‍ശിച്ച് ഗവര്‍ണ്ണര്‍

പത്തനംതിട്ട : പി.പി ദിവ്യയുടെ ആരോപണത്തിന് പിന്നാലെ ആത്മഹത്യ ചെയ്ത എഡിഎം നവീന്‍ കുമാറിന്റെ വീട്ടിലെത്തി ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പത്തനംതിട്ടയിലെ വീട്ടില്‍ ഉച്ചക്ക് ഒന്നരയോടെയാണ് ഗവര്‍ണര്‍ എത്തിയത്. നവീന്‍ ബാബുവിന്റെ ഭാര്യയും മക്കളും അടങ്ങുന്ന കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു. ഗവര്‍ണരുടെ സന്ദര്‍ശനം ഉണ്ടാവുമെന്ന് കഴിഞ്ഞ ദിവസം രാജ്ഭവന്‍ അറിയിച്ചിരുന്നു. ‘അന്വേഷണത്തില്‍ വിശ്വാസമുണ്ട്. ഇടപെടേണ്ട സാഹചര്യം വന്നാല്‍ ഉറപ്പായും ഇടപെടും. പ്രധാനമായും ഞാനിവിടെ വന്നിരിക്കുന്നത് അവരെ ആശ്വസിപ്പിക്കാനും അനുശോചനം അറിയിക്കാനുമാണ്. അവരുടെ ദു:ഖത്തില്‍ ഞാനും പങ്കുചേരുന്നു. […]
Read more

ലോറൻസ് ബിഷ്ണോയിയെ വധിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് പാരിതോഷികം

മുംബൈ: അധോലോക ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയെ വധിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് 1,11,11,111 രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ച് കർണിസേന ദേശീയ അധ്യക്ഷൻ രാജ് ഷെഖാവത്ത്. വീഡിയോ സന്ദേശത്തിലൂടെയാണ് പാരിതോഷിക പ്രഖ്യാപനം നടത്തിയത്. മയക്കുമരുന്ന് കേസിൽ ഗുജറാത്തിലെ സബർമതി ജയിലിലുള്ള ലോറൻസ് ബിഷ്‌ണോയി കൊലപാതകങ്ങൾ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. ഇന്ത്യയിലുടനീളം ഗുണ്ട നെറ്റ് വർക്കുള്ള ബിഷ്ണോയ് പൊലീസിനും എന്നും തലവേദനയാണ്. 2023 ഡിസംബർ അഞ്ചിന് കർണിക സേന മുൻ തലവൻ സുഖ്ദേവ് സിങ് ജയ്പൂരിൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചിരുന്നു. […]
Read more

ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലേക്ക്

ന്യൂഡല്‍ഹി : റഷ്യ-യുക്രെയ്ന്‍ യുദ്ധവും ഫലസ്തീനിലെ ഇസ്രയേല്‍ അതിക്രമവും തുടര്‍ന്ന് മിഡില്‍ ഈസ്റ്റിലുണ്ടായ അശാന്തിയുടെയും ആശങ്കയുടേയും പശ്ചാത്തലത്തില്‍ നടക്കുന്ന 16-ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലേക്ക്. ഒക്ടോബര്‍ 22 ,23 തീയതികളില്‍ റഷ്യയിലെ കസാനിലാണ് ഉച്ചകോടി നടക്കുന്നത്. ഉച്ചകോടിയില്‍ റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക, ഇറാന്‍, ബ്രസീല്‍, യു.എ.ഇ, ഈജിപ്ത്, തുര്‍ക്കി, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളുടെയടക്കം പ്രതിനിധികള്‍ പങ്കെടുക്കും. ഇന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ ഒരുക്കുന്ന അത്താഴ വിരുന്നില്‍ നരേന്ദ്ര മോദി പങ്കെടുക്കും. ചൈനീസ് […]
Read more

ഓൾ കേരള ഇന്റർ കോളേജി യേറ്റ് വോളിബോൾ ടൂർണ്ണമെന്‍റ് ; മാണി സി കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്തു

ഉഴവൂർസെന്റ് സ്റ്റീഫൻസ് കോളേജിൽ വച്ച് നടക്കുന്ന ഓൾ കേരള ഇന്റർ കോളേജി യേറ്റ് വോളിബോൾ ടൂർണ്ണമെന്‍റ് മാണി സി കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മത്സരാര്‍ത്ഥികള്‍ക്ക് എല്ലാവിധ ആശംസകളും വിജയവും നേര്‍ന്ന് അദ്ദേഹം സംസാരിച്ചു.
Read more

കോൺഗ്രസിന് വീണ്ടും പ്രഹരം, പുറത്താക്കിയ ഷാനിബും പാലക്കാട്ട് മത്സരത്തിന്

പാലക്കാട്: പാലക്കാട്‌ നിയോജക മണ്ഡലത്തിൽ കോൺഗ്രസിന് വീണ്ടും പ്രഹരം. യൂത്ത്കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എകെ ഷാനിബും തെര‌ഞ്ഞ‌െടുപ്പിൽ മത്സരിക്കുവാൻ തീരുമാനം. പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കുമെന്ന് ഷാനിബ് ഉറപ്പിച്ചത് കോൺഗ്രസിന് വെല്ലുവിളി ആയിരിക്കുകയാണ്. വി.ഡി. സതീശന്റേയും ഷാഫി പറമ്പിലിന്റേയും ഏകാധിപത്യ നിലപാടുകൾക്കെതിരെയാണ് മത്സരം. കൂടുതൽ കാര്യങ്ങൾ 10.45 ന് വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തുമെന്നും ഷാനിബ് വ്യക്തമാക്കി. നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ ഷാനിബിനെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.
Read more

പാലക്കാട് മുന്‍തൂക്കം ബിജെപിക്കോ ?

എല്‍ഡിഎഫും യുഡിഎഫും അരങ്ങുവാഴുന്ന കേരളരാഷ്ട്രീയത്തിലേക്ക് ഒരു മൂന്നാം മുന്നണിയായി ബിജെപിയെ ഉയര്‍ത്തുന്നതില്‍ പ്രധാനപങ്ക് വഹിക്കുന്ന പാലക്കാട്, ഇത്തവണ പാലക്കാട് ബിജെപി തലയുയര്‍ത്തുമോ, അതോ കോണ്‍ഗ്രസ് പിടിച്ചുവാങ്ങിയിടത്തില്‍ കോണ്‍ഗ്രസ് തന്നെ തുടരുമോ, ഇനി അതുമല്ല, കളംമാറി ചവിട്ടിയ സരിനിലൂടെ ഇടതുമുന്നണി നേടുമോ…? മാറിമറിയുന്ന രാഷ്ട്രീയഭൂപടത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നാണ് പാലക്കാട് നിയമസഭാ മണ്ഡലം. സംസ്ഥാനത്ത് യുഡിഎഫും ബിജെപിയും നേര്‍ക്കുനേര്‍ മത്സരിക്കുന്ന മണ്ഡലം. നാല് പതിറ്റാണ്ടിലധികമായി ബിജെപിക്ക് 10 ശതമാനത്തിലധികം വോട്ടുള്ള മണ്ഡലം. സിപിഐഎമ്മിനെ മൂന്നാം സ്ഥാനത്തേക്ക് തുടര്‍ച്ചയായി രണ്ട് […]
Read more

അൻവറും സതീശനും നേർക്കുനേർ

മിഥുന്‍ നാഥ് മൂന്ന് മുന്നണികളും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കി പ്രചരണം സജീവമാക്കിയതോടെ പാലക്കാട്, ചേലക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ ചൂട് പിടിച്ചിരിക്കുകയാണ്. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ക്ക് പുറമെ പിവി അന്‍വര്‍ എംഎല്‍എ യുടെ സംഘടനയായ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരളയുടെ സ്ഥാനാര്‍ത്ഥികളും രണ്ടിടത്തും മത്സരരംഗത്തുണ്ട്. പാലക്കാടാണ് ഇത്തവണ പോരാട്ടം തീപാറുന്നത്. സീറ്റ് നിലനിര്‍ത്താന്‍ ഇറങ്ങുന്ന കോണ്‍ഗ്രസിന് ശക്തമായ പോരാട്ടമാണ് ഇത്തവണ നേരിടേണ്ടി വരുന്നത്. കഴിഞ്ഞ രണ്ട് തവണയും രണ്ടാം സ്ഥാനത്തെത്തിയ ബിജെപിയാണ് മുഖ്യഎതിരാളി. ഒപ്പം സ്വന്തം പാളയത്തില്‍ […]
Read more
Advertisement
WhiteswanTV Footer