ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കും, അര്‍ജുന്റെ കുടുംബത്തിന് ഏഴ് ലക്ഷം നഷ്ടപരിഹാരം
തിരുവനന്തപുരം : പൂരംകലക്കലുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളില്‍ വിശദമായ അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവിയെ ചുമതപ്പെടുത്തിയതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അന്വേഷണത്തിന് പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. എഡിജിപി എം ആര്‍ അജിത് കുമാറിന്റെ വീഴ്ചയും അന്വേഷിക്കും. പൂരം ഇതിനു മുന്‍പും വെട്ടിച്ചുരുക്കിയ സാഹചര്യം ഉണ്ടായിട്ടുണ്ട്. 1930 ലും 2020 ലും പൂരം ചടങ്ങുകളായി ചുരുക്കിയിരുന്നു. ഇക്കഴിഞ്ഞ പൂരത്തില്‍ ചില പ്രത്യേക സാഹചര്യങ്ങള്‍ ഉണ്ടായി. അക്കാര്യത്തിലാണ് അന്വേഷണം നടക്കുക. ചൂരല്‍മലയിലും മറ്റുമുണ്ടായ ഉരുള്‍പൊട്ടലില്‍ വന്‍ നഷ്ടമാണ് സംസ്ഥാനത്തിന് ഉണ്ടായത്. […]
Read more