Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

തൃപ്പൂണിത്തുറയിലെ മിഹിറിൻ്റെ മരണം: സ്കൂളിനെ വെള്ളപൂശി പൊലീസ് റിപ്പോർട്ട്

എറണാകുളം: തൃപ്പൂണിത്തുറയിൽ വിദ്യാർഥി മിഹിർ അഹമ്മദ് ആത്മഹത്യ ചെയ്ത കേസിൽ തിരുവാണിയൂർ ഗ്ലോബൽ പബ്ലിക്ക് സ്കൂളിനെ വെള്ളപൂശി പൊലീസ് അന്വേഷണ റിപ്പോർട്ട്. സ്കൂളിൽ നടന്ന റാഗിങ്ങിനെ പറ്റി അന്വേഷിച്ച പുത്തൻ കുരിശ് പൊലീസാണ് റൂറൽ എസ്പിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. മിഹിറിൻ്റെ ആത്മഹത്യയ്ക്ക് കാരണം റാഗിങ്ങ് അല്ല. സ്കൂളിൽ റാഗിങ് നടന്നിട്ടില്ലെന്നുമാണ് പുത്തൻ കുരിശ് പൊലീസിൻ്റെ കണ്ടെത്തൽ. എന്നാൽ ആത്മഹത്യയുടെ കാരണം കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.അന്വേഷണത്തിൻ്റെ വേഗതകുറച്ച ശേഷമായിരുന്നു സ്കൂളിനെ വെള്ളപൂശി പൊലീസ് റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ കേസിൽ […]
Read more

മാര്‍പാപ്പയുടെ മരണകാരണം സ്ഥിരീകരിച്ച് വത്തിക്കാന്‍

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിച്ച് വത്തിക്കാന്‍. പക്ഷാഘാതമുണ്ടായതിന് പിന്നാലെ ഹൃദായാഘാതമുണ്ടായതാണ് മരണകാരണം. പക്ഷാഘാതം സംഭവിച്ച് കോമയിലായതിന് ശേഷം ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. വത്തിക്കാനില്‍ നടന്ന മരണം സ്ഥിരീകരിക്കുന്ന ചടങ്ങുകള്‍ക്ക് ശേഷമായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്. മാര്‍പാപ്പയ്ക്ക് ന്യൂമോണിയ, ടൈപ് 2 പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍, ബ്രോങ്കോറ്റിസ് തുടങ്ങിയ അസുഖങ്ങള്‍ ഉണ്ടായിരുന്നുവെന്നും വത്തിക്കാന്‍ വ്യക്തമാക്കി. ന്യൂമോണിയ ബാധിതനായി 38 ദിവസം മാര്‍പാപ്പ ആശുപത്രിയില്‍ കഴിഞ്ഞിരുന്നു. ഇതിന് ശേഷം മാര്‍ച്ച് 23നാണ് വസതിയിലേക്ക് തിരിച്ചെത്തിയത്. ആശുപത്രി വിട്ടതിന് പിന്നാലെ അദ്ദേഹം വിശ്വാസികളെ […]
Read more

ബൈക്ക് യാത്രികന്‍ മരിച്ചു; മദ്യലഹരിയിൽ വാഹനമോടിച്ച ടെനി ജോപ്പന്‍ കസ്റ്റഡിയിൽ

കൊല്ലം: കൊട്ടാരക്കരയില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. ഇഞ്ചക്കാട് സ്വദേശി ഷൈന്‍ (34) ആണ് മരിച്ചത്. നിയന്ത്രണംവിട്ട കാര്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നു. കാര്‍ ഓടിച്ച ടെനി ജോപ്പനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേഴ്‌സണ്‍ സ്റ്റാഫ് ആയിരുന്നു ഇയാൾ. ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നു എന്ന് പൊലീസ് അറിയിച്ചു. കുറ്റകരമായ നരഹത്യാ കുറ്റം ചുമത്തി ടെനി ജോപ്പന് എതിരെ പൊലീസ് കേസെടുത്തു. ബൈക്കിനെ ഇടിച്ചിട്ട ശേഷം കാര്‍ സമീപത്തെ വീട്ടിലേക്ക് ഇടിച്ചു കയറി. […]
Read more

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സഹപ്രവർത്തകൻ സുകാന്തിനെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടു

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സഹപ്രവർത്തകൻ സുകാന്തിനെതിരെ നടപടി. ഇയാളെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടു. കേസിൽ പ്രതിയായ കാര്യം പൊലീസ് ഇൻ്റലിജൻസ് ബ്യൂറോയെ അറിയിച്ചിരുന്നു. കേസിൻ്റെ വിശദാംശങ്ങളടക്കം പരിശോധിച്ച ശേഷമാണ് രഹസ്യാന്വേഷണ ബ്യൂറോയുടെ തീരുമാനം. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ജോലി ചെയ്തിറങ്ങി ശേഷമാണ് ഐബി ഉദ്യോഗസ്ഥ ട്രെയിനിനു മുന്നിൽ ചാടി മരിക്കുന്നത്. സഹപ്രവർത്തകനും സുഹൃത്തുമായിരുന്ന സുകാന്തുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു. സാമ്പത്തിക മായും ശാരീരമായും ചൂഷണം ചെയ്ത ശേഷം വിവാഹ ബന്ധത്തിൽ നിന്നും സുകാന്ത് പിൻമാറിയതിൻെറ മാനസിക […]
Read more

ഷൈൻ ടോം ചാക്കോയ്ക്കെതിരായ കേസ്; തുടരന്വേഷണ സാധ്യത പരിശോധിക്കാൻ പൊലീസ്

കൊച്ചി: ലഹരിക്കേസിൽ പ്രതിയായ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ഇന്ന് നിർണായകം. ഷൈനിന്റെ കേസിൽ തുടരന്വേഷണ സാധ്യത പരിശോധിക്കാൻ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിൽ ഇന്ന് അന്വേഷണ സംഘത്തിൻ്റെ യോഗം ചേരും. ഷൈനിനെതിരായ നടപടി ഉറപ്പിക്കാൻ സിനിമാ സംഘടനകളുടെ യോഗവും ഇന്ന് ചേരുന്നുണ്ട്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘം ഇന്ന് യോഗം ചേരുന്നത്. ഷൈനിനെ എപ്പോൾ ചോദ്യം ചെയ്യണമെന്ന കാര്യത്തിൽ യോഗം തീരുമാനം എടുക്കും. മൊഴികൾ വിശദമായി പരിശോധിച്ച ശേഷം ഷൈനിനെ […]
Read more

പാര്‍ട്ടി പരിപാടികളില്‍ പ്രോട്ടോക്കോള്‍ പാലിക്കണം; കോൺഗ്രസ്‌ നേതാക്കൾക്കെതിരെ വീക്ഷണം

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി പാർട്ടി മുഖപത്രമായ വീക്ഷണത്തിൽ മുഖപ്രസംഗം. കോഴിക്കോട് ഡിസിസി ഉദ്ഘാടന ചടങ്ങിൽ നടന്നത് നിലയ്ക്കും വിലയ്ക്കും ചേരാത്ത പ്രവൃത്തിയാണെന്നും പ്രസ്ഥാനത്തിന്‍റെ യശസിനെ ഇടിച്ചുകയറിയും പിടിച്ചുതള്ളിയും അപകീര്‍ത്തിപ്പെടുത്തരുതെന്നുമാണ് മുഖപ്രസംഗത്തിൽ പറയുന്നത്. പാര്‍ട്ടി പരിപാടികളില്‍ പ്രോട്ടോക്കോള്‍ പാലിക്കുവാന്‍ എല്ലാവരും തയ്യാറാവണമെന്നും വീക്ഷണം പറയുന്നു. ജനക്കൂട്ട പാര്‍ട്ടിയെന്നത് ജനാധിപത്യപരമായ വിശാലതയാണ്. കുത്തഴിഞ്ഞ അവസ്ഥയാകരുത്.മാതൃക കാണിക്കുവാന്‍ ബൂത്ത് മുതല്‍ കെപിസിസി വരെയുള്ള ഭാരവാഹികള്‍ക്ക് കഴിയണം. ക്യാമറയിൽ മുഖം വരുത്താന്‍ ഉന്തും തള്ളുമുണ്ടാക്കുമ്പോൾ പാര്‍ട്ടിക്ക് ഉണ്ടാക്കുന്ന അവമതിപ്പ് സ്വയം […]
Read more

ട്രംപിന്റെ തീരുവ യുദ്ധം: പെയിന്റടിച്ച ബോയിങ് വിമാനം തിരിച്ചയച്ച് ചൈന

ബീയ്ജിങ്: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധത്തില്‍ പ്രതിഷേധിച്ച് ബോയിങ് വിമാനം തിരിച്ചയച്ച് ചൈന. സിയാമെന്‍ എയര്‍ലൈന്‍സ് വാങ്ങിയ ബോയിങ് 737 മാക്‌സ് വിമാനമാണ് ചൈന തിരിച്ചയച്ചത്. ഈ വിമാനം യുഎസിലെ സിയാറ്റിലിലെ ബോയിങ് ഫീല്‍ഡില്‍ എത്തിയതായി റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. സിയാമെന്‍ എയര്‍ലൈന്‍സിന്റെ പെയിന്റ് അടക്കം അടിച്ച വിമാനമാണ് യുഎസില്‍ എത്തിയിരിക്കുന്നത്. ഏകദേശം 469 കോടി രൂപയാണ് ഒരു വിമാനത്തിന്റെ വില. വിഷയത്തില്‍ ബോയിങും സിയാമെനും പ്രതികരിച്ചിട്ടില്ല. ഇത്രയും കാലം വ്യോമയാന മേഖലയില്‍ നികുതികളുണ്ടായിരുന്നില്ല. […]
Read more

മുനമ്പം വഖ്ഫ് ഭൂമി: ട്രിബ്യൂണലില്‍ ഇന്ന് വാദം തുടരും

കോഴിക്കോട്: മുനമ്പം വഖ്ഫ് ഭൂമി വിഷയത്തില്‍ ഇന്ന് വഖ്ഫ് ട്രിബ്യൂണലില്‍ വാദം തുടരും. കേസില്‍ അന്തിമ വിധി പറയരുതെന്നാണ് ഹൈക്കോടതി നിര്‍ദേശം. അടുത്ത മാസം പകുതിയോടെ സ്ഥലം മാറ്റമുള്ള ട്രിബ്യൂണല്‍ ജഡ്ജി വാദം കേള്‍ക്കുന്നത് തുടരുമോ മാറ്റിവെക്കുമോ എന്ന് ഇന്നറിയാം.
Read more

കോതമം​ഗലത്ത് ഫുട്ബോൾ മത്സരത്തിനിടെ താൽക്കാലിക ​ഗ്യാലറി തകർന്നുവീണ് അപകടം, നിരവധി പേർക്ക് പരിക്ക്

എറണാകുളം: കോതമംഗലം അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്ന് വീണ് അപകട. അപകടത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫുട്ബോൾ ടൂർണമെൻ്റിനായി കെട്ടിയ താൽക്കാലിക ഗ്യാലറി ഒരുവശത്തേയ്ക്ക് മറിഞ്ഞ് വീഴുകയായിരുന്നു. 4000 ത്തിലധികം പേരാണ് മത്സരം കാണാനെത്തിയത്. മത്സരം തുടങ്ങുന്നതിന് മുൻപാണ് അപകടം ഉണ്ടായത്. അടിവാട് മാലിക്ക് ദിനാർ സ്കൂൾ ഗ്രൗണ്ടിലാണ് അപകടം ഉണ്ടായത്. കളി തുടങ്ങുന്നതിന് 10 മിനിട്ട് മുമ്പായിരുന്നു അപകടം ഉണ്ടായത്. ഹീറോ യങ്സ് എന്ന ക്ലബ്‌ സംഘടിപ്പിച്ച ടൂർണമെൻ്റിനിടെയായിരുന്നു […]
Read more

കർണാടക മുൻ ഡിജിപി വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ; ഭാര്യ കസ്റ്റഡിയിൽ

ബംഗളൂരു : കർണാടക മുൻ പോലീസ് മേധാവി ഓം പ്രകാശിനെ (68) വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. എച്ച്‌എസ്‌ആർ ലേഔട്ടിലെ മൂന്നുനില വസതിയുടെ താഴത്തെ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വിരമിച്ച മറ്റൊരു ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയായ സുഹൃത്തിനെ വീഡിയോകോള്‍ ചെയ്ത് താൻ ‘ആ പിശാചിനെ’ കൊന്നു’ എന്നു പറഞ്ഞതായും ആ സുഹൃത്ത് പോലീസിനെ ഇക്കാര്യമറിയിച്ചതായും ദ ഹിന്ദു റിപ്പോർട്ട് ചെയ്തു. വിവരം ലഭിച്ചതിനെ തുടർന്ന് ഓം പ്രകാശിന്റെ വസതിയിലെത്തിയ പോലീസ് നിരവധി കുത്തേറ്റ നിലയില്‍ അദ്ദേഹത്തിന്റെ മൃതശരീരം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix