Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബൈക്ക് യാത്രികന്‍ മരിച്ചു; മദ്യലഹരിയിൽ വാഹനമോടിച്ച ടെനി ജോപ്പന്‍ കസ്റ്റഡിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: കൊട്ടാരക്കരയില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. ഇഞ്ചക്കാട് സ്വദേശി ഷൈന്‍ (34) ആണ് മരിച്ചത്. നിയന്ത്രണംവിട്ട കാര്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നു. കാര്‍ ഓടിച്ച ടെനി ജോപ്പനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേഴ്‌സണ്‍ സ്റ്റാഫ് ആയിരുന്നു ഇയാൾ.

ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നു എന്ന് പൊലീസ് അറിയിച്ചു. കുറ്റകരമായ നരഹത്യാ കുറ്റം ചുമത്തി ടെനി ജോപ്പന് എതിരെ പൊലീസ് കേസെടുത്തു. ബൈക്കിനെ ഇടിച്ചിട്ട ശേഷം കാര്‍ സമീപത്തെ വീട്ടിലേക്ക് ഇടിച്ചു കയറി. പുത്തൂര്‍- കൊട്ടാരക്കര റോഡില്‍ അവണൂര്‍ കശുവണ്ടി ഫാക്ടറിക്ക് സമീപം ആയിരുന്നു അപകടം.

Advertisement
WhiteswanTV Footer