Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

പഹൽഗാം ഭീകരാക്രമണം; രാമചന്ദ്രൻ്റെ സംസ്കാരം ഇന്ന്

കൊച്ചി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എറണാകുളം ഇടപ്പള്ളി സ്വദേശി രാമചന്ദ്രൻ്റെ സംസ്കാരം ഇന്ന് നടക്കും. രാവിലെ ഏഴു മണി മുതൽ ഒൻപത് മണി വരെ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ പൊതുദർശനം നടക്കും. രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ പ്രമുഖരും ജനങ്ങളും അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തും. തുടർന്ന് വീട്ടിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം ഉച്ചയ്ക്ക് 12 മണിയോടെ ഇടപ്പള്ളി ശ്മശാനത്തിൽ സംസ്കരിക്കും. സംസ്കാര ചടങ്ങുകൾക്ക് ശേഷം ഇടപ്പള്ളി പൗരാവലിയുടെ നേതൃത്വത്തിൽ ചങ്ങമ്പുഴ പാർക്കിൽ അനുസ്മരണ യോഗവും നടക്കും.ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾ […]
Read more

പഹല്‍ഗാം ആക്രമണം; രാഹുല്‍ ഗാന്ധി ഇന്ന് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി ഇന്ന് ജമ്മു കശ്മീരിലേക്ക്. ജമ്മുകാശ്മീര്‍ സന്ദര്‍ശനത്തില്‍ അനന്ത്‌നാഗില്‍ പരിക്കേറ്റവരെ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും. ഇന്ന് രാവിലെ 11 മണിയോടെ രാഹുല്‍ അനന്ത്‌നാഗിലെത്തും. ഇന്ന് ആരംഭിക്കാനിരുന്ന കോണ്‍ഗ്രസിന്റെ ഭരണഘടന സംരക്ഷണ റാലി മാറ്റിവച്ചു. പഹല്‍ഗാമിലുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപകമായി മെഴുകുതിരി തെളിയിക്കും. 27 മുതല്‍ പിസിസികളുടെ നേതൃത്വത്തില്‍ റാലി ആരംഭിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.
Read more

ദേശീയ സുരക്ഷാ സമിതി യോഗം വിളിച്ച് പാക് പ്രധാനമന്ത്രി ‌

ഇസ്ലാമാബാദ്: പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ കടുത്ത നടപടികൾ വന്നതോടെ തിരക്കിട്ട നീക്കവുമായി പാകിസ്ഥാൻ. ഇന്ത്യയുടെ പ്രസ്താവനയ്ക്ക് മറുപടി നൽകുന്നതിനായി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വ്യാഴാഴ്ച ദേശീയ സുരക്ഷാ സമിതി യോഗം ചേരുമെന്ന് പാക് വിദേശകാര്യ മന്ത്രി പ്രഖ്യാപിച്ചു. മുതിർന്ന സിവിൽ, സൈനിക ഉദ്യോഗസ്ഥർ അടക്കം ദേശീയ സുരക്ഷാ സമിതി യോ​ഗത്തിൽ പങ്കെടുക്കും. ഇന്ത്യയുടെ തീരുമാനങ്ങൾക്ക് യോ​ഗത്തിൽ മറുപടി തയ്യാറാക്കുമെന്ന് പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രി കൂടിയായ ഇഷാഖ് ദാർ എക്‌സിലൂടെ അറിയിച്ചു. ഭീകരാക്രമണത്തെ തുടർന്ന് […]
Read more

അന്തരിച്ച ഫ്രാൻസിസ് മാർപ്പാപ്പയുടെ പൊതുദർശനം ഇന്നും തുടരും

വത്തിക്കാൻ: അന്തരിച്ച ഫ്രാൻസിസ് മാർപ്പാപ്പയുടെ പൊതുദർശനം ഇന്നും തുടരും.മാര്‍പാപ്പയുടെ വിയോഗത്തെത്തുടര്‍ന്ന് പതിനായിരക്കണക്കിന് വിശ്വാസികളാണ് സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലേക്ക് ഒഴുകിയെത്തുന്നത്.റോമിലെ സെൻ്റ് മേരി മേജർ ബസിലിക്കയിൽ ശനിയാഴ്ച ഉച്ചയോടെയാണ് സംസ്കാര ശ്രുശ്രൂഷകൾ നടക്കുക. ഇന്നലെ ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയോടെയാണ് മൃതദേഹം വത്തിക്കാനിലെ സെൻ്റ് പിറ്റേഴ്സ് ബസലിക്കയിലെത്തിച്ചത്. കാസാ സാന്താ മാര്‍ത്തയില്‍ നിന്ന് പന്ത്രണ്ടരയ്ക്ക് വിലാപയാത്രയായാണ് മൃതദേഹം എത്തിച്ചത്. സിങ്ക് പൂശിയ, മരത്തില്‍ തീര്‍ത്ത കഫീനിലാണ് പാപ്പയുടെ മൃതദേഹം കിടത്തിയിരിക്കുന്നത്. ചുവന്ന മേലങ്കിയും മാര്‍പാപ്പയുടെ മൈറ്റര്‍ കിരീടവും ധരിപ്പിച്ചിട്ടുണ്ട്. […]
Read more

പഹൽ​ഗാം ഭീകരാക്രമണം; ഡൽഹിയിൽ ഇന്ന് സർവകക്ഷിയോഗം

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽ​ഗാമിലുണ്ടായ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൻ ഡൽഹിയിൽ ഇന്ന് സർവകക്ഷിയോഗം. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിൻ്റെ അധ്യക്ഷതയിലായിരിക്കും യോ​ഗം ചേരുക. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രണ്ട് മണിക്കൂർ നീണ്ട മന്ത്രി തല സുരക്ഷാ സമിതിയുടെ യോഗത്തിന് ശേഷമാണ് സർവകക്ഷിയോഗം വിളിച്ചുചേർക്കാൻ തീരുമാനമായത്.ഇന്ത്യ ചെലുത്തിയ ഉപരോധങ്ങൾ ചർച്ച ചെയ്യാൻ ദേശീയ സുരക്ഷാ സമിതിയുടെ അടിയന്തര യോഗം വിളിച്ചിരിക്കുകയാണ് പാകിസ്ഥാനും. അതേസമയം കനത്ത സുരക്ഷാ വലയത്തിലാണ് രാജ്യം. പഹൽഗാമിലും പരിസരപ്രദേശങ്ങളിലും ഭീകരർക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് സൈന്യം.പഹൽഗാമിലെ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതായി […]
Read more

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എൻ രാമചന്ദ്രന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

കൊച്ചി: ജമ്മുകശ്മീരിലെ പഹൽ​ഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊച്ചി ഇടപ്പള്ളി സ്വദേശി എൻ രാമചന്ദ്രന്റെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചു. കേന്ദ്രമന്ത്രി സുരേഷ് ​ഗോപി, പ്രതിപ​ക്ഷ നേതാവ് വിഡി സതീശൻ, മന്ത്രി പി പ്രസാദ്, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ എന്നിവരുൾപ്പെടെയുള്ളവർ വിമാനത്താവളത്തിലെത്തിയിരുന്നു. ഹൈബി ഈഡൻ എംപി, അൻവർ സാദത്ത്, മുഹമ്മദ് ഷിയാസ് എന്നിവരും വിമാനത്താവളത്തിൽ എത്തിയിരുന്നു. നെടുമ്പാശേരിയിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം റിനൈ മെഡിസിറ്റിയിലെ മോർച്ചറിയിലേക്ക് മാറ്റും. വെള്ളിയാഴ്ച രാവിലെ ഏഴ് മണി മുതല്‍ 9 മണി […]
Read more

പഹൽഗാം ഭീകരാക്രമണം: കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് കർണാടക സർക്കാർ

ബെംഗളൂരു: ജമ്മുകാശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ. കൊല്ലപ്പെട്ട കർണാടക സ്വദേശികളുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയാണ് സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. കർണാടക സ്വദേശികളായ രണ്ട് പേരും ആന്ധ്ര സ്വദേശിയും ബെംഗളൂരുവിൽ സ്ഥിരതാമസക്കാരനുമായ ഒരാളുമാണ് കശ്മീരിലെ പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത് വിജയനഗർ സ്വദേശി മഞ്ജുനാഥ റാവു, ബെംഗളൂരുവിലെ ബിസിനസുകാരൻ ഭരത് ഭൂഷൻ എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബ സമേതം പഹൽഗാമിലെത്തിയ ഇവരെ ഭീകരർ ഉറ്റവരുടെ മുന്നിൽ വെച്ച് നിർദാക്ഷിണ്യം വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.
Read more

ഷൈൻ ടോം ചാക്കോയ്‌ക്കും, ശ്രീനാഥ് ഭാസിക്കും എക്സൈസിൻ്റെ നോട്ടീസ്

കൊച്ചി: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർക്ക് എക്സൈസിൻ്റെ നോട്ടീസ്. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് എക്‌സൈസിൻ്റെ നിർദേശം. വാട്സാപ് ചാറ്റുകൾ ഉൾപ്പടെ ശേഖരിച്ച ശേഷമാണ് നോട്ടീസ് അയച്ചത്. തസ്ലീമയുമായി കൂടുതൽ ചാറ്റ് നടത്തിയത് ശ്രീനാഥ് ഭാസിയാണ് എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.ഷൈൻ ടോം ചാക്കോയുൾപ്പടെയുള്ള സിനിമാ നടന്മാരെ അറിയാമെന്ന് ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലീമ സുൽത്താന കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു. എന്നാൽ ഇവരുമായി ലഹരി ഇടപാടുകൾ ഒന്നും ഇല്ലെന്നും തസ്ലീമ […]
Read more

പഹല്‍ഗാം ഭീകരാക്രമണം; കൊല്ലപ്പെട്ട 28 പേരുടെ മൃതദേഹങ്ങൾ ശ്രീനഗറിൽ എത്തിക്കും

ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 28 പേരുടെ മൃതദേഹങ്ങൾ ശ്രീനഗറിൽ എത്തിക്കും. അമിത് ഷാ ശ്രീനഗറിൽ ആദരാഞ്ജലി അർപ്പിക്കും. ശ്രീനഗറിൽ വച്ചായിരിക്കും പോസ്റ്റ്മോർട്ടം നടത്തുക. ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിൽ ശ്രീനഗറിൽ വച്ച് ഉന്നതല യോഗം ചേരും. ധനമന്ത്രി നിർമ്മല സീതാരാമൻ വിദേശ സന്ദർശനം റദ്ദാക്കി ഇന്ത്യയിലേക്ക് മടങ്ങും.അതേസമയം, ഭീകരർക്കായുള്ള തിരച്ചിൽ തുടരുകയാണ്. പഹൽഗാം, അനന്ദ നാഗ്, ബൈസരൺ മേഖലകളിൽ ആണ് പരിശോധന. സൈന്യവും പൊലീസും സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്. ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും. കൊച്ചി […]
Read more

പഹല്‍ഗാമിലെ തീവ്രവാദ ആക്രമണം: കശ്മീരിൽ ഇന്ന് ബന്ദ്

ജമ്മു കശ്മീരിലെ പഹല്‍ഗാമിലെ തീവ്രവാദ ആക്രമണതെത തുടർന്ന് കശ്മീരിൽ ഇന്ന് ബന്ദ്. രാഷ്ട്രീയ പാർട്ടികളും മതസംഘടനകളും വ്യാപാര സംഘടനകളും ബന്ദിന് ആഹ്വാനം ചെയ്തു. ഇന്നലെ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ തീവ്രവാദ ആക്രമണത്തില്‍ 20ലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ജമ്മു കശ്മീരിലെ പ്രാദേശിക മാധ്യമങ്ങൾ മരണം 28 ആയതായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ പുറത്തെത്തിക്കാൻ ഉദ്യോഗസ്ഥർ ഹെലികോപ്റ്റർ സേവനം വിന്യസിച്ചിട്ടുണ്ട്. താഴ്വരയിൽ നിന്ന് കുതിരകളെ ഉപയോഗിച്ചും രക്ഷപ്പെടുത്തുന്നുണ്ട്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix