Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

കനത്ത ചൂടിന് ആശ്വാസം; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടിന് ആശ്വാസമായി വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ചൊവ്വ, ബുധൻ (11,12) ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഈ ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ മൂന്നു ജില്ലകളിലും ബുധനാഴ്ച മലപ്പുറം, വയനാട് ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് താപനില ഉയരുന്ന സാഹചര്യത്തില്‍ ആറു ജില്ലകളില്‍ […]
Read more

സിപിഎം സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താത്തതിൽ അതൃപ്‌തി പരസ്യമാക്കി എ.പത്മകുമാർ

പത്തനംതിട്ട: സിപിഎം സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താത്തതിൽ അതൃപ്‌തി പരസ്യമാക്കി മുതിർന്ന നേതാവും മുൻ എഎയുമായ എ.പത്മകുമാർ. പത്തനംതിട്ടയിൽ നിന്നുള്ള നേതാവാണ് പത്മകുമാർ. പൊതു സമ്മേളനത്തിൽ പങ്കെടുക്കാതെ അദ്ദേഹം മടങ്ങി. “ചതിവ് വഞ്ചന അവഹേളനം’ എന്ന് പത്മകുമാർ ഫേസ്ബുക്കിൽ കുറിച്ചു. വീണാ ജോർജിനെ സംസ്ഥാന സമിതി പ്രത്യേക ക്ഷണിതാവാക്കിയതിലും അദ്ദേഹത്തിന് പ്രതിഷേധമുണ്ട്. ‘ചതിവ്, വഞ്ചന, അവഹേളനം – 52 വർഷത്തെ ബാക്കിപത്രം ലാൽ സലാം’ എന്നാണ് പത്മകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പ്രൊഫൈൽ ചിത്രവും മാറ്റി. ഉച്ചഭക്ഷണത്തിന് നിൽക്കാതെയാണ് പത്മകുമാർ […]
Read more

കഞ്ചാവുമായി പിടിയിലായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജിത്ത് ഗോപിനാഥനെ, ഫെഫ്ക സസ്പെന്‍ഡ് ചെയ്തു

കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സിനിമ മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജിത്ത് ഗോപിനാഥനെ ഫെഫ്ക്കയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ആര്‍ജി വയനാട് എന്നറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥനാണ് 45 ഗ്രാം വീര്യം കൂടിയ കഞ്ചാവുമായി പിടിയിലായത്.വാഗമണ്‍ കേന്ദ്രീകരിച്ച് സിനിമ ലൊക്കേഷനുകളില്‍ വ്യാപകമായി ലഹരി ഇടപാടുകള്‍ നടക്കുന്നുവെന്ന് എക്‌സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കാഞ്ഞാര്‍ വാഗമണ്‍ റോഡില്‍ വാഹന പരിശോധന നടത്തി. വാഗണില്‍ ചിത്രീകരണം നടക്കുന്ന അട്ടഹാസം എന്ന സിനിമാ ലൊക്കേഷനിലേക്ക് പോകുന്നതിനിടെയാണ് രഞ്ജിത്തിനെ എക്‌സൈസ് പിടികൂടുന്നത്. കാറിന്റെ […]
Read more

സമരസംഗമത്തിനിടെ കോൺഗ്രസ് നേതാക്കളായ ലിജുവും, ബാബു പ്രസാദും കടലില്‍ വീണു

ആലപ്പുഴ: ആഴക്കടൽ മണൽഖനനത്തിനെതിരായ സമരസംഗമത്തിനിടെ ഡിസിസി പ്രസിഡന്‍റ് ഡി. ബാബു പ്രസാദും എം. ലിജുവും കടലില്‍ വീണു. കടല്‍ മണല്‍ ഖനനത്തിനെതിരേ അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ നടത്തിയ സമരത്തിനിടെയാണ് സംഭവം.തോട്ടപ്പള്ളി ഹാർബറില്‍ നിന്ന് ബോട്ടില്‍ മാറി കയറവെയായിരുന്നു അപകടം. ബോട്ടില്‍ കയറാനായി ചെറു വള്ളത്തില്‍ കയറുമ്ബോഴാണ് ഇരുവരും കടലില്‍ വീണട്. ഇതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. മത്സ്യത്തൊഴിലാളികളും പൊലീസും ചേർന്നാണ് ഇരുവരെയും രക്ഷിച്ചത്. തുടർന്ന് വേഷം മാറി സമരത്തില്‍ പങ്കെടുത്താണ് മടങ്ങിയത്.
Read more

സിപിഎമ്മിൽ ഇനിയും ‘പിണറായിക്കാലം’

കൊല്ലം: സിപിഎമ്മിന്റെ സർവ്വാധിപതി മുഖ്യമന്ത്രി പിണറായി വിജയനെന്ന് ഒരിക്കൽ കൂടി തെളിയിച്ചു കൊണ്ടാണ് സംസ്ഥാന സമ്മേളനത്തിന്റെ കൊടിയിറക്കം. അദ്ദേഹത്തോളം മറ്റൊരു നേതാവിനും സിപിഎം രാഷ്ട്രീയത്തിൽ പ്രാധാന്യമൊന്നും തെല്ലും ഇല്ലെന്ന് കൂടി ഈ സമ്മേളനം കൊണ്ടെങ്കിലും പൊതുസമൂഹവും മാധ്യമങ്ങളും തിരിച്ചറിയേണ്ടതുണ്ട്. പിണറായി വിജയന് ചുറ്റും നിൽക്കുന്നവരും അദ്ദേഹത്തിന്റെ അനിഷ്ടത്തിന് പാത്രമാവാത്തവരുമാണ് സംസ്ഥാന നേതൃത്വത്തിലേക്ക് എത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ അപ്രീതിക്ക് ഇടവരുത്തിയവരാരും തന്നെ സംസ്ഥാന സെക്രട്ടറിയേറ്റിൽ പോയിട്ട് സമിതിയിൽ പോലും ഉൾപ്പെട്ടിട്ടില്ല എന്ന കാര്യം നാം ശ്രദ്ധിക്കേണ്ടതുണ്ട്. അത്രമേൽ പവർഫുൾ ആണ് […]
Read more

വീണ്ടും പരിഷ്‌കാരം; ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റില്‍ പുതിയ മാറ്റങ്ങള്‍

കോഴിക്കോട്: ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റില്‍ വീണ്ടും പരിഷ്‌കാരങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്. മാസങ്ങള്‍ക്ക് മുമ്പ് നടത്തിയ പരിഷ്‌കാരങ്ങളിലാണ് ഇപ്പോള്‍ വീണ്ടും ഭേദഗതി വന്നിരിക്കുന്നത്. റോഡിലെ ഗുണനിലവാരമുള്ള ഡ്രൈവിങ് ഉറപ്പുവരുത്തുന്നതിനായാണ് നേരത്തെ ഭേദഗതി കൊണ്ടുവന്നിരുന്നത്.നാല്‍പത് പേര്‍ക്കുള്ള ടെസ്റ്റ് ബാച്ചില്‍ വിദേശത്തോ ഇതര സംസ്ഥാനങ്ങളിലോ പഠനാവശ്യത്തിനോ ജോലിക്കോ പോകേണ്ടവരില്‍ അഞ്ച് പേര്‍ക്ക് നല്‍കിയിരുന്ന ക്വാട്ടയിലാണ് പരിഷ്‌കരണം വരുത്തിയത്. ഹ്രസ്വകാല അവധിക്ക് നാട്ടിലേക്കെത്തി മടങ്ങിപ്പോകേണ്ടവര്‍ ടെസ്റ്റിനായി മുന്‍കൂട്ടി ഓണ്‍ലൈന്‍ ടോക്കണ്‍ എടുക്കണമെന്നാണ് പുതിയ നിബന്ധന.നിലവില്‍ ആര്‍ടിഒ തലത്തിലായിരുന്നു വിദേശത്ത് നിന്നും മറ്റുമെത്തുന്നവരെ […]
Read more

സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയിറക്കം

കൊല്ലം: കൊല്ലത്ത് തുടരുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയിറക്കം. വികസന രേഖയുടെ ചർച്ചയ്ക്ക് മുഖ്യമന്ത്രി മറുപടി പറയും. സംസ്ഥാന കമ്മിറ്റി അംഗങ്ങളെയും പാർട്ടി കോൺഗ്രസ് പ്രതിനിധികളെയും ഇന്ന് തെരഞ്ഞെടുക്കും. ‌സിപിഎം സംസ്ഥാന സമ്മേളനത്തിൽ തെരഞ്ഞെടുക്കുന്ന സംസ്ഥാന സമിതിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന സൂചനയാണ് പുറത്തുവരുന്നത്. 19ഓളം അംഗങ്ങളെ ഒഴിവാക്കിയേക്കുമെന്നാണ് സൂചന. പ്രായപരിധി, അനാരോഗ്യം, പ്രവർത്തന പോരായ്‌മ തുടങ്ങിയവയാണ് ഒഴിവാക്കാനുള്ള കാരണങ്ങൾ. പ്രായപരിധിയിൽ തട്ടിയാണ് ഭൂരിഭാഗം പേരും പുറത്തുപോകുന്നത്. പുതിയ സംസ്ഥാന സമിതിയിൽ യുവാക്കൾക്കും സ്ത്രീകൾക്കും കൂടുതൽ […]
Read more

ആറ്റുകാൽ പൊങ്കാലയുടെ സുരക്ഷയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥരെ സിപിഎം കൗൺസിലർ, മർദ്ദിച്ചു

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ഉത്സവത്തിന് സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്ന വനിതാ പൊലീസുകാരെ സിപിഎം കൗൺസിലർ കയ്യേറ്റം ചെയ്തു. സംഭവത്തിൽ ആറ്റുകാൽ വാർഡ് അംഗവും സിപിഎം ചാല ഏരിയ കമ്മിറ്റി അംഗവുമായ ഉണ്ണികൃഷ്ണനെതിരെ ഫോർട്ട് പൊലീസ് കേസെടുത്തു. പടിഞ്ഞാറേ നട വഴി കൗണ്‍സിലർ ഉണ്ണി ചിലരെ കടത്തിവിടാൻ ശ്രമിച്ചതാണ് പൊലീസുമായുള്ള തർക്കത്തിന് ഇടയായത്. ഇത് തടയാൻ ശ്രമിച്ച എസ്ഐയും കൗണ്‍സിലറുമായി കയ്യേറ്റമുണ്ടായി. ഇതിനിടെ രണ്ട് വനിതാ പൊലീസുകാർക്ക് പരിക്കേറ്റു. ഒരു വനിതാ പൊലീസുകാരി സംഘർഷത്തിനിടെ നിലത്തു വീണു. മറ്റൊരാള്‍ക്ക് […]
Read more

ബസ് ജീവനക്കാരുടെ മർദ്ദനത്തിൽ ഓട്ടോതൊഴിലാളി മരിച്ച സംഭവം; പ്രതികളെ റിമാന്‍ഡ് ചെയ്തു

മലപ്പുറം: മലപ്പുറം കോഡൂരില്‍ ബസ് ജീവനക്കാര്‍ മര്‍ദിച്ചതിന് പിന്നാലെ ഓട്ടോതൊഴിലാളി കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതികള്‍ റിമാന്‍ഡില്‍.ബസ് ജീവനക്കാരായ സിജു (37), സുജീഷ് (36), മുഹമ്മദ് നിഷാദ് (28) എന്നിവരെയാണ് മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് കോടതി റിമാന്‍ഡ് ചെയ്തത്. ബസ് ജീവനക്കാരുടെ മര്‍ദനത്തില്‍ പൊന്മള മാണൂര്‍ സ്വദേശി അബ്ദുള്‍ ലത്വീഫ് (49) ആണ് മരിച്ചത്. സംഭവത്തില്‍ ബസ് ജീവനക്കാര്‍ക്കെതിരെ നരഹത്യാകുറ്റം ചുമത്തി ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ രാവിലെ പത്തോടെ മലപ്പുറം വെസ്റ്റ് കോഡൂരില്‍ […]
Read more

നെടുങ്കണ്ടത്ത് അസം സ്വദേശിനിയെ ബലാത്സംഗം ചെയ്ത കേസ്; നാലുപേർ അറസ്റ്റില്‍

ഇടുക്കി: നെടുങ്കണ്ടത്ത് അസം സ്വദേശിനിയെ ബലാത്സംഗം ചെയ്ത കേസില്‍ നാലുപേർ അറസ്റ്റില്‍. അസം സ്വദേശി സദ്ദാം, അജിമുദീൻ, കൈറുള്‍ ഇസ്ലാം, മുക്കി റഹ്മാൻ, എന്നിവരാണ് പിടിയിലായത്.ഇതില്‍ സദ്ദാമാണ് ബലാത്സംഗം ചെയ്തത്. മറ്റ് മൂന്നു പേർ ശരീരികമായി ഉപദ്രവിച്ചുവെന്നാണ് പരാതി. നാലു പേരെയും നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ബലാത്സംഗത്തിനിരയായ സ്ത്രീയുടെ ഭർത്താവിന്റെ സുഹൃത്തുക്കളാണ് പ്രതികള്‍. ഉച്ചയോടെയാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix