Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആറ്റുകാൽ പൊങ്കാലയുടെ സുരക്ഷയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥരെ സിപിഎം കൗൺസിലർ, മർദ്ദിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ഉത്സവത്തിന് സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്ന വനിതാ പൊലീസുകാരെ സിപിഎം കൗൺസിലർ കയ്യേറ്റം ചെയ്തു. സംഭവത്തിൽ ആറ്റുകാൽ വാർഡ് അംഗവും സിപിഎം ചാല ഏരിയ കമ്മിറ്റി അംഗവുമായ ഉണ്ണികൃഷ്ണനെതിരെ ഫോർട്ട് പൊലീസ് കേസെടുത്തു.

പടിഞ്ഞാറേ നട വഴി കൗണ്‍സിലർ ഉണ്ണി ചിലരെ കടത്തിവിടാൻ ശ്രമിച്ചതാണ് പൊലീസുമായുള്ള തർക്കത്തിന് ഇടയായത്. ഇത് തടയാൻ ശ്രമിച്ച എസ്ഐയും കൗണ്‍സിലറുമായി കയ്യേറ്റമുണ്ടായി. ഇതിനിടെ രണ്ട് വനിതാ പൊലീസുകാർക്ക് പരിക്കേറ്റു. ഒരു വനിതാ പൊലീസുകാരി സംഘർഷത്തിനിടെ നിലത്തു വീണു. മറ്റൊരാള്‍ക്ക് കൈയ്ക്കും പരിക്കേറ്റു. വനിതാ പൊലീസുകാരുടെ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. കൗണ്‍സിലർക്കെതിരെ പൊലീസ് സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു.

Recent News

Advertisement
WhiteswanTV Footer