Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

അടുത്ത തിരഞ്ഞെടുപ്പിലും പിണറായി വിജയൻ തന്നെ അധികാരത്തിലെത്തുമെന്ന് വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ ഒളിയമ്പുമായി എസ് എന്‍ ഡി പി ജന.സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോടിയേരി ബാലകൃഷ്ണന് പകരക്കാരനാവാന്‍ എം വി ഗോവിന്ദന് ആവുന്നില്ലെന്നും, കേരളത്തിലെ സി പി എമ്മില്‍ തലയെടുപ്പുള്ള നേതാവില്ലെന്നുമാണ് വെള്ളാപ്പള്ളിയുടെ ആരോപണം. ഈവഴര്‍ക്ക് ഒരു രാഷ്ട്രീയപാര്‍ട്ടിയും പരിഗണന നല്‍കുന്നില്ലെന്നും, വെള്ളാപ്പള്ളി നടേശന്‍ കേരള കൗമുദിയില്‍ എഴുതിയ ലേഖനത്തില്‍ ആരോപിക്കുന്നു. ഈഴവര്‍ കറിവേപ്പിലപോലെ എന്ന പേരില്‍ യോഗനാദത്തിലും കേരള കൗമുദിയിലും എഴുതിയ ലേഖനത്തിലാണ് സി പി എമ്മിനെയും നേതാക്കളെയും […]
Read more

ജെയിൻ യൂണിവേഴ്‌സിറ്റിയുടെ വിവാദപരസ്യം: 12 പത്രങ്ങൾക്ക് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ നോട്ടീസ്

കൊച്ചി: മലയാള പത്രങ്ങളില്‍ ജെയിൻ യൂണിവേഴ്സിറ്റിയുടെ വിവാദപരസ്യം പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് പത്രങ്ങൾക്ക് പ്രസ്കൗൺസിൽ ഓഫ് ഇന്ത്യയുടെ നോട്ടീസ്. മലയാള മനോരമ, മാതൃഭൂമി, കേരള കൗമുദി, മാധ്യമം, മംഗളം, ദീപിക, ജന്മഭൂമി അടക്കം 12 പത്രങ്ങൾക്കാണ് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ നോട്ടീസ്. പ്രസിദ്ധീകരിച്ച പരസ്യം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന കേസിലാണ് നടപടി. സംഭവത്തിൽ 14 ദിവസത്തിനുള്ളിൽ പത്രങ്ങൾ രേഖാമൂലം മറുപടി നൽകണം. 2025 ജനുവരി 24 വെള്ളിയാഴ്ച പുറത്തിറങ്ങിയ പത്രത്തില്‍ കൊച്ചി ജെയിന്‍ ഡീംഡ് ടു-ബി യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന ദി […]
Read more

മലപ്പുറം വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രബിന് 14 ദിവസം റിമാൻഡിൽ

മലപ്പുറം: വിഷ്ണുജയുടെ മരണത്തിൽ കുറ്റാരോപിതനായ ഭർത്താവ് പ്രബിൻ 14 ദിവസം റിമാൻഡിൽ.പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജ (25)യെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് ആരോപിച്ച് വിഷ്ണുജയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. 2023 മെയ് മാസത്തിലാണ് വിഷ്ണുജയുടേയും എളങ്കൂർ സ്വദേശി പ്രഭിന്റേയും വിവാഹം കഴിഞ്ഞത്. സൗന്ദര്യം കുറഞ്ഞുവെന്ന് പറഞ്ഞ് പ്രഭിൻ യുവതിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി വിഷ്ണുജയുടെ കുടുംബം പറഞ്ഞു. സ്ത്രീധനം കുറഞ്ഞുപോയെന്നും ജോലി ഇല്ലെന്നും പറഞ്ഞ് പീഡിപ്പിച്ചിരുന്നു. പ്രഭിന്റെ ബന്ധുക്കൾ ഇതിനെല്ലാം […]
Read more

ഈഴവ പ്രാതിനിധ്യം: കോൺഗ്രസിനും ബിജെപിയ്ക്കുമെതിരെ വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: നേതൃത്വങ്ങളിലേക്ക് ഈഴവ സമുദായത്തിൽ നിന്നുള്ളവരെ പരിഗണിക്കാത്തതിൽ കോൺ​ഗ്രസിനെയും ബിജെപിയെയും വിമർശിച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി മുഖപത്രമായ യോഗനാദത്തിൽ ‘ഈഴവർ കറിവേപ്പിലയോ’ എന്ന പേരിലെഴുതിയ എഡിറ്റോറിയലിലാണ് വെള്ളാപ്പള്ളിയുടെ വിമ‍‍ർശനം. എൻഎസ്എസിനെതിരെ എഡിറ്റോറിയലിൽ വെള്ളാപ്പള്ളി വിമർശിക്കുന്നുണ്ട്. കോൺ​ഗ്രസിൽ ഈഴവരെ വെട്ടിനിരത്തുകയാണെന്ന രൂക്ഷവിമർശനമാണ് എഡിറ്റോറിയലിൽ വെള്ളാപ്പള്ളി ഉന്നയിച്ചിരിക്കുന്നത്. ഇപ്പോൾ കോൺ​ഗ്രസിൽ കെ ബാബു എന്ന ഈഴവ എംഎൽഎ മാത്രമേയുള്ളു. കെപിസിസി പ്രസി‍ഡൻ്റ് പോലും തഴയപ്പെടുന്നുവെന്നും എഡിറ്റോറിയലിൽ വെള്ളാപ്പള്ളി കുറ്റപ്പെടുത്തുന്നുണ്ട്. കോൺ​ഗ്രസ് നേതൃത്വം സമ്മതിച്ചില്ലെങ്കിലും അതൊരു യാഥാർത്ഥ്യമാണെന്നും […]
Read more

ദൃശ്യത്തിലെ വക്കീൽ 2026ലെ യുഡിഎഫ് സ്ഥാനാർത്ഥി….?

2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് എല്ലാ മുന്നണികളെ സംബന്ധിച്ചും പാർട്ടികളെ സംബന്ധിച്ചും ഏറെ നിർണായകമാണ്. അതുകൊണ്ടുതന്നെ പരമാവധി മികച്ച സ്ഥാനാർത്ഥികളെ അവതരിപ്പിച്ച് ഏതുവിധേനയും വിജയിക്കുവാനും അതുവഴി അധികാരത്തിൽ എത്തുവാനുമുള്ള കുറുക്കുവഴികൾ നോക്കുകയാണ് മുന്നണികൾ. ഇടതുമുന്നണിയെ സംബന്ധിച്ച് അധികാര തുടർച്ചയാണ് ലക്ഷ്യം. യുഡിഎഫിനാകട്ടെ ഏതുവിധേനയും അധികാരത്തിൽ എത്തുവാൻ കഴിഞ്ഞില്ലെങ്കിൽ മുന്നണി തന്നെ പിന്നീട് ഉണ്ടാവുകയില്ല. ബിജെപിക്കും തെരഞ്ഞെടുപ്പ് വിജയം അഭിമാന പോരാട്ടം തന്നെയാണ്. ഉറച്ച രാഷ്ട്രീയ പ്രവർത്തകർക്ക് പുറമേ മറ്റ് മേഖലകളിലെ പ്രമുഖരെയും തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായി പരിഗണിക്കുവാനും സാധ്യതയുണ്ട്. കോൺഗ്രസിലേക്ക് […]
Read more

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം വി ജയരാജൻ തുടരും; നികേഷ് കുമാർ ജില്ലാ കമ്മിറ്റിയിൽ

കണ്ണൂർ: സിപിഎമ്മിൻ്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം വി ജയരാജൻ തുടരും. തളിപ്പറമ്പിൽ നടക്കുന്ന ജില്ലാ സമ്മേളനമാണ് എം വി ജയരാജനെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തത്. പുതിയ ജില്ലാ കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി സരിൻ ശശി എന്നിവർ പുതിയതായി തെരഞ്ഞെടുത്ത ജില്ലാ കമ്മിറ്റിയിൽ ഇടംനേടി. എം വി നികേഷ് കുമാറും സിപിഐഎം ജില്ലാ കമ്മിറ്റിയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. 11 പുതുമുഖങ്ങളാണ് പുതിയതായി ജില്ലാ കമ്മിറ്റിയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. […]
Read more

റവന്യൂ വകുപ്പിന് കീഴിലുള്ള വെബ്സെെറ്റ് ഹാക്ക് ചെയ്ത് മലേഷ്യൻ സംഘം

കൊച്ചി: സംസ്ഥാന റവന്യൂ വകുപ്പിന് കീഴിലുള്ള വെബ്സെെറ്റ് ഹാക്ക് ചെയ്ത് മലേഷ്യൻ സംഘം. ഏകദേശം ഒരു മാസത്തിലധികമാണ് വില്ലേജ് കേരളയുടെ വെബ്സെെറ്റ് ഹാക്കേഴ്സ് നിയന്ത്രിച്ചത്. വീഴ്ച ശ്രദ്ധയിൽപ്പെട്ടതോടെ സെെറ്റിന്റെ പ്രവർത്തനം മുഴുവനായി റവന്യു വകുപ്പ് നിർത്തലാക്കി. കേരളത്തിലെ 3.5 കോടി ജനങ്ങൾക്ക് 23 സുപ്രധാന സർട്ടിഫിക്കറ്റുകൾ നൽകുന്ന, സംസ്ഥാനത്തെ ലാൻഡ് റെക്കോർഡ് ഡാറ്റാ സൂക്ഷിക്കുന്ന, റവന്യൂ റിക്കവറി വിവരങ്ങൾ കെെകാര്യം ചെയ്യുന്ന റവന്യു വകുപ്പിന്റെ വെബ്സെെറ്റാണ് ഹാക്ക് ചെയ്യപ്പെട്ടത്. മലേഷ്യ ആസ്ഥാനമായി പ്രവർത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന, പലസ്തീൻ അനുകൂല […]
Read more

ആലുവയിൽ കെട്ടിടം തകർന്നുവീണു; കോൺക്രീറ്റ് തട്ടിനടിയിൽ കുടിങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി

ആലുവ: ആലുവയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്നുവീണു. ഐസ്ക്രീം-കസേര നിർമ്മാണ കമ്പനിയുടെ നിർമാണത്തിനിടെയാണ് കോൺക്രീറ്റ് തട്ട് തകർന്നുവീണത്. 10 പേരാണ് അപകടസമയത്ത് കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നത്. നാലു ഇതര സംസ്ഥാന തൊഴിലാളികളും ഒരു മലയാളിയുമാണ് ഇവരുടെ കൂട്ടത്തിലുണ്ടായിരുന്നത്. ബാക്കിയുള്ളവർ എവിടെയുള്ളവരാണ് എന്നതിൽ വ്യക്തതയില്ല. പരിക്കേറ്റ സരുൺ, പങ്കജ്, ആഷിക്, രാമേശ്വർ, ജ്ഞാനേശ്വർ എന്നിവർ ചികിത്സയിൽ തുടരുകയാണ്. അപകടസ്ഥലത്ത് നാട്ടുകാർ പ്രതിഷേധിച്ചു. ഇത്ര വലിയ നിർമാണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ ഇവിടെ ഒരു എഞ്ചിനീയർ പോലും ഇല്ലെന്ന് നാട്ടുകാർ ആരോപിച്ചു. കമ്പനി ഉടമകൾ […]
Read more

1,500 രൂപയുണ്ടോ കയ്യില്‍..? ഒരു കോടി സിംപിളായി നേടാം

സമ്പാദ്യം ഉണ്ടാക്കുന്നതിനും അത് നിലനിർത്തുന്നതിനും നിങ്ങളെ പ്രാപ്തമാക്കുന്ന മികച്ച പദ്ധതിയാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവാ എസ്‌ഐപികള്‍. മ്യൂച്വല്‍ ഫണ്ടുകള്‍ വാഗ്ദാനം ചെയ്യുന്ന മികച്ച നിക്ഷേപ മാര്‍ഗമാണ് എസ്‌ഐപികള്‍. നിശ്ചിത തുക നിശ്ചിത സമയത്ത് കൃത്യമായി നിക്ഷേപിക്കുന്നതാണ് എസ്‌ഐപിയുടെ രീതി. പ്രതിമാസം, ത്രൈമാസം, വാര്‍ഷികം എന്നിങ്ങനെ നിങ്ങള്‍ക്ക് സൗകര്യപ്രദമായ ഏത് രീതിയിലും പണം നിക്ഷേപിക്കാന്‍ സാധിക്കുന്നതാണ്. 100 രൂപ മുതല്‍ നിക്ഷേപം നടത്താന്‍ സാധിക്കുന്നു എന്നതാണ് എസ്‌ഐപികളുടെ പ്രത്യേകത. കൂടാതെ നിങ്ങളുടെ മൂലധന നേട്ടത്തിന് പലിശ ലഭിക്കുകയും […]
Read more

മുനമ്പത്ത് നിന്നും ഒരാളെ പോലും കുടിയിറക്കാൻ അനുവദിക്കില്ലെന്ന് കെ സുരേന്ദ്രൻ

കൊച്ചി: വഖഫ് അധിനിവേശം മൂലം കിടപ്പാടം നഷ്ടപ്പെടുന്ന ഭീതിയിൽ കഴിയുന്ന 600 ൽ അധികം കുടുംബങ്ങളിൽ ഒരാളെ പോലും ഇവിടെ നിന്നും കുടിയിറക്കാൻ ബിജെപി അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. മുനമ്പത്ത് വഖഫ് അധിനിവേശത്തിനെതിരെ 113 ദിവസമായി റിലെ നിരാഹാര സത്യാഗ്രഹം നടത്തുന്ന ഭൂസംരക്ഷണ സമിതി പ്രവർത്തകർക്ക് അഭിവാദ്യം അർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുനമ്പം സമരത്തിന്റെ ആദ്യം മുതൽ സമരത്തോട് ചേർന്നു നിൽക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം ബിജെപി മാത്രമാണ്. അവസാനം വരെ പാർട്ടി ഉണ്ടാകുകയും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix