Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

മുകേഷിനെതിരായ പീഡന പരാതിയിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം

കൊച്ചി: നടനും എംഎൽഎയുമായ മുകേഷിനെതിരായ പീഡനക്കേസിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. ആലുവ സ്വദേശിയായ ഒരു നടി നൽകിയ പരാതിയിൽ കുറ്റം സ്ഥിരീകരിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയതായി കുറ്റപത്രത്തിൽ പറയുന്നു. എംഎൽഎയ്ക്കെതിരെ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയുള്ള നിർണായക സാക്ഷ്യങ്ങൾ ലഭ്യമായിട്ടുണ്ട്. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. വാട്ട്സ്ആപ്പ് സന്ദേശങ്ങളും ഇമെയിൽ തെളിവുകളും കേസിന് അനുകൂലമായി കണ്ടെത്തിയതായി അന്വേഷണ സംഘം വ്യക്തമാക്കുന്നു. കൂടാതെ, വിവിധ സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും ലഭ്യമായിട്ടുണ്ട്.താരസംഘടനയായ അമ്മയുടെ അംഗത്വം വാഗ്ദാനം ചെയ്ത് […]
Read more

സോളാർ സരിതയ്ക്ക് ദുരിതജീവിതം; ഉമ്മൻ ചാണ്ടിയുടെ ആത്മാവ് പൊറുക്കില്ല

ടീം സോളാര്‍ കമ്പനിയുടെ ഡീലര്‍ഷിപ്പ് നല്‍കാമെന്ന് പറഞ്ഞ് 12 ലക്ഷം തട്ടിയെന്ന കേസില്‍ സരിത നായര്‍ ഉള്‍പ്പെടെ മൂന്ന് പേരെ കഴിഞ്ഞദിവസം കോടതി വെറുതെവിട്ടിരുന്നു. കൊയിലാണ്ടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് സരിതയ്ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. കോഴിക്കോട് എരഞ്ഞിക്കല്‍ സ്വദേശി വിന്‍സെന്റ് സൈമണ്‍ എന്നയാള്‍ നല്‍കിയ പരാതിയില്‍ 2014 ല്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ടീം സോളാറിന്റെ ഡീലര്‍ഷിപ്പ് തൃശൂര്‍, പാലക്കാട് ജില്ലകളിലായി അനുവദിക്കാമെന്ന് പറഞ്ഞ് 12 ലക്ഷം വാങ്ങി. എന്നാല്‍ വാഗ്ദാനം പാലിച്ചില്ലെന്നായിരുന്നു […]
Read more

മന്ത്രി ഗണേഷ്‌കുമാര്‍ ഷെറിന്റെ ബെസ്റ്റി; ആരോപണമുയർത്തി അബിന്‍ വര്‍ക്കി

കൊച്ചി: മന്ത്രി കെബി ഗണേഷ് കുമാറിനെതിരെ കടുത്ത ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി. കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന്റെ ശിക്ഷായിളവ് വിവാദമായതിന് പിന്നാലെയാണ് ആരോപണം. ഗണേശ് കുമാര്‍ ഷെറിന്റെ ബെസ്റ്റിയാണെന്ന് സംശയിക്കുന്നതായി അബിന്‍ വര്‍ക്കി പറഞ്ഞു. പ്രതിയുടെ ലോക്കല്‍ ഗാര്‍ഡിയന്‍ ചെങ്ങന്നൂരിലാണ്. ഷെറിന്റെ ബെസ്റ്റിയായിരുന്നു ഗണേശ് കുമാര്‍ എന്ന് സംശയിക്കപ്പെടുന്ന രീതിയിലാണ് അവരുടെ ശിക്ഷാ ഇളവ് നല്‍കിയിരിക്കുന്നത്. എന്തിനു വേണ്ടിയാണ് ഇത്തരം ക്രിമിനല്‍ കൂട്ടുകെട്ട്. ജയിലില്‍ കിടക്കുന്ന ക്രിമിനലായ ഒരു സ്ത്രീയുമായി […]
Read more

ചോറ്റാനിക്കര പെൺകുട്ടിയുടെ മരണം: പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തില്ല

കൊച്ചി: ചോറ്റാനിക്കര ക്രൂരപീഡനത്തിനിരയായി പെണ്‍കുട്ടി മരിച്ച സംഭവത്തിൽ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തില്ലെന്ന് പൊലീസ്. പ്രതി അനൂപിനെതിരെ നരഹത്യാ വകുപ്പ് ചുമത്തി കേസെടുക്കാനാണ് പൊലീസ് തീരുമാനം. പ്രതിക്ക് പെൺകുട്ടിയെ കൊല്ലാൻ ഉദ്ദേശമുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലിനെ അടിസ്ഥാനത്തിലാണ് കൊലക്കുറ്റം ഒഴിവാക്കിയിരിക്കുന്നത്. കഴുത്തിലിട്ട കുരുക്ക് കാരണമാണ് മസ്തിഷ്‌ക മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടി തൂങ്ങിമരിക്കാൻ ശ്രമിച്ചപ്പോള്‍ ഷാള്‍ കത്തി ഉപയോഗിച്ച് മുറിച്ചത് കൊല്ലാൻ ഉദ്ദേശമില്ലാത്തതിനാലാണെന്നും പൊലീസ് വിശദീകരിച്ചു. അതിനാൽ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തില്ല. മരണം […]
Read more

നിലമ്പൂരിൽ യുഡിഎഫ് പാട്ടുംപാടി ജയിക്കും

ഈ വർഷത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനും 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിനും മുൻപ് നിലമ്പൂരിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനുള്ള സാധ്യതകളുണ്ട്. മുന്നണികളും രാഷ്ട്രീയപാർട്ടികളും എല്ലാം നിലമ്പൂരിലെ പോരാട്ടത്തിന് തയ്യാറെടുക്കുകയും ചെയ്തിരിക്കുന്നു. അതി വാശിയേറിയ പോരാട്ടത്തിനാകും നിലമ്പൂർ സാക്ഷ്യം വഹിക്കുക. നിലമ്പൂർ എംഎൽഎ സ്ഥാനം പി വി അൻവർ രാജിവെച്ചതോടെയാണ് മറ്റൊരു നിയമസഭ ഉപതെരഞ്ഞെടുപ്പിന് കൂടി കളമൊരുങ്ങുന്നത്. പാലക്കാട്,ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പുകൾ നടന്നിട്ട് അധികം നാളുകൾ ആകുന്നില്ല. വീണ്ടുമൊരു ഒരു ഉപതെരഞ്ഞെടുപ്പ് ഉണ്ടാക്കുന്ന സാമ്പത്തിക ബാധ്യത ഏറെയാണ്. അത് രാഷ്ട്രിയ പാർട്ടികൾക്ക് ആണെങ്കിലും […]
Read more

പരസ്പരം പോരടിച്ച് ബെന്യാമിനും കെ ആർ മീരയും; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കൊച്ചി: ഗാന്ധി രക്തസാക്ഷിത്വ കുറിപ്പിൽ പരസ്പരം പോരടിച്ച് എഴുത്തുകാരായ ബെന്യാമിനും കെ ആര്‍ മീരയും. ബെന്യാമിനെതിരായ കെ ആര്‍ മീരയുടെ പോസ്റ്റിന് വീണ്ടും മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരന്‍. വിമര്‍ശനവും പ്രവര്‍ത്തനവും അധികാരത്തിനും അപ്പക്കഷണങ്ങള്‍ക്കും വേണ്ടി മാത്രമാണെന്ന് തെറ്റായ ധാരണ കെ ആര്‍ മീരയ്ക്ക് ഉണ്ടാകാം. ഞങ്ങള്‍ വിമര്‍ശിക്കുന്നത് ചില മൂല്യങ്ങളെ അടിസ്ഥാനമാക്കിയാണ് എന്നാണ് ബെന്യാമിന്റെ മറുപടി. കോണ്‍ഗ്രസിനെയും ഫാസിസ്റ്റ് സംഘടനയായ ഹിന്ദു മഹാസഭയെയും തമ്മില്‍ കൂട്ടിക്കെട്ടി പറഞ്ഞതിനെയാണ് വിമര്‍ശിച്ചത്. കോണ്‍ഗ്രസിനെതിരെ വിമര്‍ശനം വളരെ കാലമായി ഞങ്ങളെല്ലാം ഉയര്‍ത്തുന്നതാണ്. […]
Read more

പോക്‌സോ അതിജീവിത മരിച്ച സംഭവം: പ്രതി അനൂപ് അതിക്രൂരനെന്ന് പൊലീസ്

കൊച്ചി: ചോറ്റാനിക്കരയില്‍ പോക്‌സോ അതിജീവിത മരിച്ച സംഭവത്തില്‍ പ്രതി അനൂപിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി പൊലീസ്. സംഭവത്തില്‍ പ്രതി അനൂപ് അതിക്രൂരനായിരുന്നെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയില്‍ നിന്ന് പണം തട്ടുകയും ലൈംഗികമായി ഉപയോഗിക്കുകയുമായിരുന്നു പ്രതി അനൂപിന്റെ ലക്ഷ്യമെന്ന് പൊലീസ് പറയുന്നു. തന്റെ ക്രിമിനല്‍ പശ്ചാത്തലം മറച്ചുപിടിച്ച് ഇയാള്‍ പെണ്‍കുട്ടിയുമായി അടുത്തത്. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ മുതലെടുപ്പ് മാത്രം ലക്ഷ്യമിട്ടാണ് പെണ്‍കുട്ടിയുമായി സൗഹൃദം നടിച്ചത്. ലഹരി ഉപയോഗിക്കാന്‍ സ്ഥിരമായി പെണ്‍കുട്ടിയില്‍ നിന്ന് പ്രതി പണം വാങ്ങുമായിരുന്നെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
Read more

തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം, കേന്ദ്ര ബജറ്റിൽ ബീഹാറിന് ചാകര

കഴിഞ്ഞ കേന്ദ്രസർക്കാർ ബജറ്റ് ആ സമയത്ത് തെരഞ്ഞെടുപ്പിലേക്ക് കടന്നുപോയ സംസ്ഥാനങ്ങൾക്ക് വാരിക്കോരി പദ്ധതികൾ അനുവദിച്ചുകൊണ്ടായിരുന്നു. ഈ വർഷത്തെയും ബജറ്റ് അത്തരത്തിൽ തെരഞ്ഞെടുപ്പിനെ കാത്തുനിൽക്കുന്ന ബീഹാറിന് വൻകിട പദ്ധതികൾ അനുവദിച്ചുകൊണ്ടാണ്. കാർഷിക മേഖലയ്ക്കും വ്യാവസായങ്ങൾക്കുമായി നിരവധി പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ബിഹാറിന് മഖാന ബോർഡെന്ന നിർണായക പ്രഖ്യാപനവും ഇതിൽ ഉൾപ്പെടുന്നു. സസ്യാഹാരികളുടെ പ്രോട്ടീൻ സംഭരണ കേന്ദ്രം എന്നറിയപ്പെടുന്നതാണ് മഖാന എന്ന ബിഹാറിലെ പ്രത്യേകതരം താമരവിത്ത്. ഇതിൻ്റെ ഉൽപാദനത്തിനു വേണ്ടി പ്രത്യേക ഗവേഷണ കേന്ദ്രം വേണമെന്ന് നേരത്തേ ബിഹാർ കേന്ദ്രത്തോട് […]
Read more

കോതമംഗലത്ത് കോൺഗ്രസ് മത്സരിക്കും…?; KSU പ്രസിഡന്റ്‌ സ്ഥാനാർഥിയാകും

കോതമംഗലത്ത് ‘കൈപ്പത്തി’ ആണെങ്കിൽ യുഡിഎഫ് കരകയറുമെന്ന് എഐസിസി സർവ്വേയിലും കണ്ടെത്തിയതായി സൂചന. എറണാകുളം പൊതുവേ യുഡിഎഫിന് മേൽക്കൈ ഉള്ള ജില്ലയാണെങ്കിലും കഴിഞ്ഞ രണ്ട് തവണയായി ഇടത് എംഎൽഎമാരാണ് കോതമംഗലത്ത് നിന്നും വിജയിച്ചു കയറുന്നത്. കോൺഗ്രസിന് കൃത്യമായ സംഘടനാ സംവിധാനവും അത്രമേൽ നേതാക്കളും പ്രവർത്തകരും കോതമംഗലത്തുണ്ട്. എന്നിട്ടും തെരഞ്ഞെടുപ്പുകളിൽ പരാജയമാണ് യുഡിഎഫ് നേരിടുന്നത്. അതിന്റെ പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന് മണ്ഡലത്തിൽ നിന്നും മത്സരിക്കുന്നത് യുഡിഎഫിന്റെ ഘടകകക്ഷിയായ കേരള കോൺഗ്രസ് ആണ് എന്നതാണ്. മണ്ഡലത്തിൽ തീരെ സ്വാധീനമില്ലാത്ത പാർട്ടിയാണ് പിജെ […]
Read more

മനോരമ ന്യൂസ് മേക്കർ സുരേഷ് ഗോപി

മനോരമയുടെ വാർത്താതാരമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പ്രേക്ഷകരുടെ അഭിപ്രായ വോട്ടെടുപ്പിലൂടെ ആണ് സുരേഷ് ഗോപിയെ മനോരമ ന്യൂസ് മേക്കറായി തെരഞ്ഞെടുത്തത്. പുരസ്കാരം തന്നെ ഇഷ്ടപ്പെടുന്നവരുടെ പ്രാർത്ഥനയാൽ വന്നുചേർന്നതെന്ന് സുരേഷ് ഗോപി. വ്യക്തി എന്ന നിലയിൽ അംഗീകരിക്കപ്പെട്ടാൽ മതിയെന്നാണ് ആഗ്രഹം. പദവികൾ ശാശ്വതമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റു പ്രചാരണങ്ങളിൽ വഴിപ്പെടാതെ പ്രേക്ഷകർ തന്നോട് കാട്ടിയ സ്നേഹത്തിന്റെ ഫലമാണ് പുരസ്കാരം എന്നും സുരേഷ് ഗോപി പറഞ്ഞു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix