Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കോതമംഗലത്ത് കോൺഗ്രസ് മത്സരിക്കും…?; KSU പ്രസിഡന്റ്‌ സ്ഥാനാർഥിയാകും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോതമംഗലത്ത് ‘കൈപ്പത്തി’ ആണെങ്കിൽ യുഡിഎഫ് കരകയറുമെന്ന് എഐസിസി സർവ്വേയിലും കണ്ടെത്തിയതായി സൂചന. എറണാകുളം പൊതുവേ യുഡിഎഫിന് മേൽക്കൈ ഉള്ള ജില്ലയാണെങ്കിലും കഴിഞ്ഞ രണ്ട് തവണയായി ഇടത് എംഎൽഎമാരാണ് കോതമംഗലത്ത് നിന്നും വിജയിച്ചു കയറുന്നത്. കോൺഗ്രസിന് കൃത്യമായ സംഘടനാ സംവിധാനവും അത്രമേൽ നേതാക്കളും പ്രവർത്തകരും കോതമംഗലത്തുണ്ട്. എന്നിട്ടും തെരഞ്ഞെടുപ്പുകളിൽ പരാജയമാണ് യുഡിഎഫ് നേരിടുന്നത്. അതിന്റെ പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന് മണ്ഡലത്തിൽ നിന്നും മത്സരിക്കുന്നത് യുഡിഎഫിന്റെ ഘടകകക്ഷിയായ കേരള കോൺഗ്രസ് ആണ് എന്നതാണ്. മണ്ഡലത്തിൽ തീരെ സ്വാധീനമില്ലാത്ത പാർട്ടിയാണ് പിജെ ജോസഫിന്റെ കേരള കോൺഗ്രസ്. തുറന്നു പറഞ്ഞാൽ പോസ്റ്റർ ഒട്ടിക്കുന്നത് മുതൽ സകലമാന പ്രവർത്തനങ്ങളും നടത്തുന്നത് കോൺഗ്രസ് അണികൾ തന്നെ. യുഡിഎഫിന്റെ മുന്നണി കെട്ടുറപ്പിന്റെ പേരിൽ കോതമംഗലം പോലെ കോൺഗ്രസിന് സ്വാധീനമുള്ള ഒരു മണ്ഡലം തുടർച്ചയായി നഷ്ടപ്പെടുന്നതിന്റെ വിഷമം പൊതുവേ കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും ഉണ്ട്.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെങ്കിലും മണ്ഡലം തിരികെ പിടിക്കാനുള്ള പരിശ്രമങ്ങളിലാണ് ഇപ്പോൾ കോൺഗ്രസ്. തുടർച്ചയായി രണ്ടുതവണ മണ്ഡലത്തിൽ നിന്നും വിജയിച്ചു വരുന്നത് സിപിഎം നേതാവ് കൂടിയായ ആന്റണി ജോൺ ആണ്. യുഡിഎഫിൽ നിന്നും കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും തുടർച്ചയായി മത്സരിച്ചതാകട്ടെ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കൂടിയായ ഷിബു തെക്കുംപുറമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 6000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മാത്രമായിരുന്നു ആന്റണി ജോണിന്റെ വിജയം. ഷിബു തെക്കുംപുറത്തിന് പകരം കോൺഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തിൽ ആരെങ്കിലുമായിരുന്നെങ്കിൽ മികച്ച ഭൂരിപക്ഷത്തിൽ മണ്ഡലം തിരിച്ചുപിടിക്കാമായിരുന്നുവെന്ന് പൊതുവേ എല്ലാവരും വിലയിരുത്തിയിരുന്നു. ജനങ്ങൾക്കിടയിൽ ഒട്ടും സ്വീകാര്യതയുള്ള നേതാവല്ല അദ്ദേഹം. ഷിബു തെക്കുംപുറം നൽകുന്ന ധനകാര്യ സ്ഥാപനമായ കെഎൽഎം ഒട്ടേറെ വിവാദങ്ങളിൽ പെട്ടിരുന്നു. കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്തുണ്ടെന്നുള്ളത് ഉൾപ്പെടെ ഒട്ടേറെ ആരോപണങ്ങളായിരുന്നു ഉയർന്നുവന്നിരുന്നത്.

2016ൽ ഷിബു തെക്കുംപുറത്തിന്റെ കെഎല്‍എം ഗ്രൂപ്പ് എന്ന ധനകാര്യസ്ഥാപനത്തില്‍ നടത്തിയ റെയ്ഡില്‍ 180 കോടിയുടെ നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയിരുന്നു. പല നിക്ഷേപങ്ങളും വ്യാജവിലാസത്തിലാണ് നിക്ഷേപിച്ചതെന്നും കണ്ടെത്തി. ഒരുകോടിയില്‍ കൂടുതല്‍ തുക നിക്ഷേപിച്ചവരെ ആദായനികുതിവകുപ്പ് ചോദ്യംചെയ്യുകയും ചെയ്തിരുന്നു. പണമിടപാടുകളില്‍ സുതാര്യതയില്ലെന്ന് ആദായനികുതിവകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. കേരള കോണ്‍ഗ്രസ് നേതൃത്വവുമായി അടുപ്പമുള്ള പലര്‍ക്കും സ്ഥാപനത്തില്‍ പങ്കാളിത്തവും നിക്ഷേപവും ഉള്ളതായും വാർത്തകൾ പുറത്തുവന്നിരുന്നു. ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട് മണ്ഡലത്തിൽ ഉൾപ്പെടെ ജനങ്ങൾക്ക് അദ്ദേഹത്തോട് അവമതിപ്പാണ് ഉള്ളത്. മൈക്രോ ഫിനാൻസ് സംവിധാനത്തിലുള്ള വായ്പകൾ വഴി ജനങ്ങളോട് ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാർ ഭീഷണി മുഴക്കുന്നതായി പറയപ്പെടുന്നു. ഇതിനുപുറമേ സർക്കാർ ഭൂമി കൈയേറിയതുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഒരു ഘട്ടത്തിൽ അദ്ദേഹത്തിന് നേരെ ഉയർന്നിരുന്നു. കോടതി ഇടപെട്ടായിരുന്നു പിന്നീട് ആ ഭൂമി തിരികെ പിടിക്കുന്നത്. അദ്ദേഹത്തെ ജനങ്ങൾക്ക് ആർക്കും തന്നെ നേരിട്ട് ബന്ധപ്പെടുവാൻ പോലും കഴിയാത്ത സ്ഥിതി ആണെന്ന് പലരും അഭിപ്രായപ്പെടുന്നു. ഇതേ പരിഭവങ്ങൾ മണ്ഡലത്തിലെ കോൺഗ്രസ് നേതാക്കൾക്കും ഉണ്ട്. അടുത്ത തവണ കൂടി മണ്ഡലം കോൺഗ്രസിന് ലഭിച്ചില്ലെങ്കിൽ അത് സംഘടനാപരമായി പാർട്ടിയെ തളർത്തുമെന്ന് നേതാക്കൾ തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെ ഏതു വിധേനയും സമ്മർദ്ദം ചെലുത്തുവാനാണ് പ്രാദേശിക നേതൃത്വം നിലവിൽ ആലോചിക്കുന്നത്. ഇത് മുന്നിൽകണ്ട് പല കോൺഗ്രസ് നേതാക്കളും മണ്ഡലത്തിൽ സജീവമാണ്.

പിജെ ജോസഫ് നേതൃത്വം നൽകുന്ന കേരള കോൺഗ്രസിന് ശക്തി കുറവാണെന്നും അതുകൊണ്ടുതന്നെ ചില സീറ്റുകൾ തിരികെ കോൺഗ്രസ് ഏറ്റെടുക്കണമെന്നും ആലോചനകൾ നടക്കുന്നുണ്ട്. അത്തരം ചർച്ചകൾ ഫലപ്രാപ്തിയിലെത്തിയാൽ അടുത്ത തവണ കോതമംഗലത്ത് കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർത്ഥി ഉണ്ടാകും. നിലവിൽ കെ എസ് യു സംസ്ഥാന പ്രസിഡന്റായ അലോഷ്യസ് സേവ്യറാണ് സാധ്യത ലിസ്റ്റിൽ മുൻനിരയിലുള്ള നേതാവ്. പൊതുവേ എല്ലാകാലത്തും വിദ്യാർത്ഥി സംഘടനയായ കെ എസ് യുവിന്റെ സംസ്ഥാന അധ്യക്ഷന് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സീറ്റ് നൽകാറുണ്ട്. ആ പതിവ് 2026ലും ആവർത്തിക്കുമ്പോൾ കോതമംഗലത്ത് നറുക്ക് വീഴുക അലോഷ്യസ് സേവ്യറിന് തന്നെയാകും. സംസ്ഥാനത്ത് തകർന്നു തരിപ്പണമായ കെഎസ്‌യുവിനെ സമീപകാലത്ത് വലിയ മുന്നേറ്റത്തിലേക്ക് നയിച്ചത് അലോഷ്യസ് സേവ്യറിന്റെ സംഘടന പാടവം ആയിരുന്നു. കഴിഞ്ഞ കാലമത്രയും സംഘടനയ്ക്ക് കയറി ചെല്ലുവാൻ കഴിയാതിരുന്ന പല യൂണിവേഴ്സിറ്റികളിലും കോളേജുകളിലും കെഎസ്‌യുവിന് വിജയകൊടി പാറിപ്പിക്കുവാൻ കഴിഞ്ഞിരുന്നു. വർഷങ്ങൾക്കുശേഷം കാലിക്കറ്റ് സർവകലാശാല യൂണിയൻ തിരികെ പിടിച്ചതും അലോഷിക്ക് സുവർണ്ണ നേട്ടമായി. ഇടുക്കി സ്വദേശിയാണെങ്കിലും എറണാകുളം തേവര എസ് എച്ച് കോളേജിലൂടെയാണ് അലോഷി വിദ്യാർത്ഥി സംഘടന പ്രവർത്തനത്തിൽ സജീവമാകുന്നത്. എറണാകുളം കെഎസ്‌യു ജില്ലാ പ്രസിഡന്റായും മികച്ച പ്രവർത്തനങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട്.

ഒരേസമയം എ ഗ്രൂപ്പ് നേതാക്കൾക്കും വി ഡി സതീശൻ കെ സി വേണുഗോപാൽ ഗ്രൂപ്പുകാർക്കും സ്വീകാര്യനാണ് അലോഷി. കോതമംഗലത്ത് ഒട്ടേറെ വ്യക്തി ബന്ധങ്ങളും അലോഷിക്ക് ഉണ്ട്. അതിനൊക്കെ അപ്പുറത്ത് ഒരു വിദ്യാർത്ഥി നേതാവിനെ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി അവതരിപ്പിക്കുമ്പോൾ അതിന്റെ നേട്ടം മറ്റ് മണ്ഡലങ്ങളിലും ലഭിക്കുമെന്നും പാർട്ടി കരുതുന്നു. കോതമംഗലം നഗരസഭയും കവളങ്ങാട്, കീരംപാറ, കോട്ടപ്പടി, കുട്ടമ്പുഴ, നെല്ലിക്കുഴി, പല്ലാരിമംഗലം, പിണ്ടിമന,വാരപ്പെട്ടി എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്ന നിയമസഭാമണ്ഡലമാണ് കോതമംഗലം. കാട്ടാന ശല്യം ഉൾപ്പെടെയുള്ള നിരവധി വിഷയങ്ങൾ മണ്ഡലത്തിൽ സജീവ ചർച്ചയാണ്. ആനയുടെ ആക്രമണത്തിൽ തുടർച്ചയായി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്ന സ്ഥിതിയുണ്ട്. സ്ഥലം എംഎൽഎയ്ക്കെതിരെയും സർക്കാരിനെതിരെയും വലിയ തോതിലുള്ള വികാരം ജനങ്ങൾക്കിടയിൽ ഉണ്ട്. കേരള കോൺഗ്രസിനും ഷിബു തെക്കുംപുറത്തിനും ഈ ജനവികാരം വോട്ടുകളാക്കുവാൻ കഴിയില്ലെന്ന ഉറപ്പ് കോൺഗ്രസിനുണ്ട്. ഷിബു തെക്കുംപുറത്തിന്റെ കാശിനു മുൻപിൽ എഐസിസിയുടെ സർവ്വേ റിപ്പോർട്ടും കോൺഗ്രസ് പ്രവർത്തകരുടെ ആവശ്യവും കാറ്റിൽ പറന്നില്ലെങ്കിൽ കോതമംഗലത്ത് വരുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കുക തന്നെ ചെയ്യും.

Tags :

Recent News

Advertisement
WhiteswanTV Footer